കേരളത്തിന്റെ കാർഷികമേഖലയുമായി അഭേദ്യമായി ബന്ധമുള്ള ഒരു ആഘോഷമാണ് വിഷു. വിളവെടുപ്പ് ഉത്സവമാണ് വിഷു. കുഞ്ഞു നാളിലെ ഉള്ള വിഷു ഒക്കെ ഒരു പ്രത്യേക അനുഭൂതി ഉണർത്തുന്നതാണ്. പക്ഷെ ഇപ്പോൾ എനിക്ക് ഒക്കെ വിഷു, ഓണം, ക്രിസ്മസ് ഒക്കെ സാധാരണ ദിവസങ്ങൾ പോലെയാണ് തോന്നാറുള്ളത്. നമ്മൾ വളർന്ന് വലുതായി ഒരു പ്രായം എത്തികഴിയുമ്പോൾ കുട്ടി കാലത്തെ ആ ഉത്സാഹം ഉണർവ് ഒക്കെ എവിടെയോ നഷ്ടപെടുന്നു.
വീട്ടിൽ വിഷുവിന്റെ മുറ പോലെയുള്ള ചടങ്ങുകൾ കണി കാണാനും, സദ്യവട്ടങ്ങൾ ഒക്കെ ഉണ്ട് എങ്കിലും എവിടെയോ കുഞ്ഞു നാളിലെ ഉള്ള നമ്മൾ അല്ലല്ലോ ഇപ്പോൾ എനിക്ക് എവിടെയോ എന്നെ നഷ്ടപ്പെട്ട പോലെ ഒക്കെ തോന്നും. ഒരു കാലമെത്തുമ്പോൾ എല്ലാത്തിൽ നിന്നും നമ്മൾ ചില സമയങ്ങളിൽ പിന്തിരഞ്ഞു നിന്ന് പോകും. ഒരു മൊട്ടു സൂചിയുടെ വേദന പോലും അറിയാത്ത ചെറുപ്പംകാലം അവിടെ എല്ലാം മതിമറന്ന് എല്ലാ ആഘോഷവേളകളിലും പങ്കാളിയാവുകയാണ് നമ്മൾ.
കുട്ടികാലത്ത് ഒരു നോവും അറിയാതെ ഒരു വേദനകളും ഒരു ടെൻഷൻസും അറിയാതെ അപ്പോഴുള്ള ആ സന്തോഷത്തെ മാത്രം മുൻനിർത്തി മാത്രം ജീവിച്ചു വന്ന നമ്മൾ എല്ലാ ആഘോഷങ്ങളും നമുക്ക് ഒരു ഹരമായിരുന്നു കാരണം മുന്നും പിന്നും നോക്കാതെ എല്ലാ കാര്യങ്ങളും ആസ്വദിക്കുമായിരുന്നു. പണ്ടത്തെ കൂട്ട് കുടുംബങ്ങൾ ഒരുമിച്ചുള്ള പടക്കം പൊട്ടിക്കലും വിഷു കണിയും കൈനീട്ടവും സദ്യവട്ടങ്ങളും എല്ലാം ഗൃഹാതുരത്വ സ്മരണ നിലനിർത്തുന്നതാണ്.
ഇന്നത്തെ കാലത്ത് ഓരോ വിശേഷ ദിവസത്തെ ആശംസകൾ അറിയിക്കുന്നതിന്റെ പ്രത്യേകതയെ കുറിച്ച് എടുത്ത് പറയേണ്ട ഒന്നാണ്. എല്ലാം സാമൂഹ്യ മാധ്യങ്ങളിൽ ഒതുങ്ങിപോയിരിക്കുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസ് വഴിയും, ഇൻസ്റ്റാഗ്രം സ്റ്റോറി ആയും ആശംസകൾ പരസ്പരം കൈമാറിപോകുന്നു. സമയത്തിന്റെ ആധിക്യം മൂലം ഓണം ആയാലും വിഷു ആയാലും എന്ത് വിശേഷ ദിവസങ്ങളും വീട്ടിലെ അടുക്കളക്ക് അവധി കൊടുത്ത് കൊണ്ട് സദ്യക്ക് ഓർഡർ കൊടുക്കുകയാണ് ഇന്ന് മിക്ക വീടുകളും.
പണ്ട് കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്ന വീടുകളിൽ എല്ലാവരും ഒരുമിച്ച് പാചകം ചെയ്തിരുന്നവർ ഇന്ന് രണ്ടും മൂന്നും അംഗങ്ങൾ ഉള്ള കുടുംബങ്ങൾ പോലും ഭക്ഷണശാലകളെ ആശ്രയിക്കുകയാണ്. ജീവിത രീതിയും ആഘോഷങ്ങളും എല്ലാം ആകാപ്പാടെ മാറി പോയിരിക്കുന്നു. പണ്ടൊക്കെ വിഷുവിനും ഓണത്തിനും പുത്തൻ സിനിമകൾ ടീവിയിൽ വരാൻ കാത്തിരിക്കും ഇന്നാക്കട്ടെ നെറ്റ്ഫ്ളികസിലും, ആമസോൺ പ്രൈംലും ഒക്കെ ധാരാളം സിനിമകൾ. Ai യുടെ കുടകീഴിൽ ആണ് ഇന്ന് ലോകം. ഒറ്റ ക്ലിക്കിലൂടെ ഒരു കോളിലൂടെ ലോകത്ത് എവിടെയിരുന്നും എന്തും നമ്മുക്ക് വിരൽ തുമ്പിൽ എത്തിക്കാം. ഓരോ കാലഘട്ടത്തിനും അനുസരിച്ച് നൂതന മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. ആഘോഷങ്ങൾ എന്ത് തന്നെ ആയാലും ഏത് രീതിയിൽ ആയാലും എന്നെന്നും അത് ഒരു നല്ല ഓർമ്മകളെ ഉണർത്തുന്നതാണ്. ലോകത്ത് എവിടെ ആയിരുന്നാലും മലയാളികൾ എപ്പോഴും ഏത് ആഘോഷങ്ങളും കൊണ്ടാടും എന്നുള്ളത് ആണ്.


1 Comment
കാലഘട്ടത്തിന്റെ മാറ്റം നന്നായി എഴുതി. 👍കാലം ഏതു തന്നെയായാലും ആഘോഷങ്ങൾ മനസ്സിനു സന്തോഷം തരും.❤️