ഏതൊരു ബന്ധവും ആയിക്കോട്ടെ തമ്മിൽ കണ്ടുമുട്ടലുകൾ ഇല്ലെങ്കിലും എപ്പോഴും സംഭാഷണങ്ങൾ ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകളെ എങ്ങനെ മറവിക്ക് വിട്ടു കൊടുക്കാൻ കഴിയുക. ഒരാൾ മറ്റൊരാളാൽ ഓർമ്മിക്കപെടുക എന്നത് എത്ര മനോഹരമാണ്… വെറും ഓർമ്മകൾ അല്ല ഒരു പക്ഷെ എല്ലാം അവസാനിച്ചെന്നു തോന്നുന്നിടത്ത് നിന്ന് തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയുർത്തിയ നമ്മെ സ്നേഹിച്ച, പരിഗണിച്ച ചേർത്ത് നിർത്തിയ അത്രയും പ്രിയപ്പെട്ടവരെ കുറിച്ചുള്ള സ്നേഹത്തിൽ ചാലിച്ച ഓർമ്മകളെ എന്നും ചേർത്ത് നിർത്തുക. അവരുടെ അസാന്നിധ്യത്തിലും അവരെകുറിച്ചുള്ള ഓർമ്മകളിൽ നാം വാചാലനാവുകയും തിരിച്ചും നമ്മെ അവർ ഓർക്കന്നുണ്ടാകുമോ എന്ന് മറുചോദ്യവും അവിടെ അനുഭവപെടാം..
ഓർമ്മകൾ നല്ലാതായാലും മോശമായാലും ഓർമ്മകൾക്ക് മരണമില്ല, കാരണം അത് ഒരു ഘട്ടത്തിൽ ജീവിത യാഥാർഥ്യങ്ങൾ ആയിരുന്നു…
