എന്റെ കാഴ്ചയിൽ ഏറ്റവും പ്രയോജനപെട്ട ഉപകരണം വാഷിംഗ് മെഷീൻ ആണ്. പണ്ടൊക്കെ തുണി അലക്കുക എന്ന് പറഞ്ഞാൽ വലിയൊരു ടാസ്ക് ആണ്. ഇപ്പോൾ ആ ദൗത്യം അലക്കുകല്ലിനെ മറികടന്ന് വാഷിംഗ് മെഷീൻ ഏറ്റെടുത്തു. അലക്കുകല്ല് ഒക്കെ ഒരു പുരാവസ്തു പോലെയായി മാറി. വാഷിംഗ് മെഷീനിൽ തുണി കൊണ്ട് ഇടേണ്ട താമസം മാത്രമേ ഉള്ളു. ഒരു സ്വിച്ച് അമർത്തിയാൽ തുണികൾ വാഷിംഗ് മെഷീൻ കുതിർത്ത്, കഴുകി, ഉണക്കി തരും. സെമി, ഫുള്ളി ഓട്ടോമാറ്റിക്, ടോപ് ലോഡ് എന്നിങ്ങനെ വിവിധ ഘടനയോട് കൂടി വിവിധ വർണ്ണങ്ങളിൽ എന്ന് വാഷിംഗ് മെഷീൻ വിപണിയിൽ ലഭ്യമാണ്. ക്രമേണ കുറച്ച് നാളുകൾക്കു ശേഷം വാഷിംഗ് മെഷീൻ പുതിയ ടെക്നോളജിയിലൂടെ ചിലപ്പോൾ തുണികൾ അഴയിൽ വരെ കൊണ്ടിട്ട് തന്നെന്നും വരാം. ശരീര അധ്വാനം ഇല്ല. സമയ ലാഭം എല്ലാം വാഷിംഗ് മെഷീന്റെ ഗുണങ്ങൾ ആണ്. അലക്കുകല്ലിൽ ആവുമ്പോൾ നടുവേദന കൊണ്ട് ബുദ്ധിമുട്ട് ആണ്. സത്യം പറഞ്ഞാൽ ഇപ്പോൾ വാഷിംഗ് മെഷീനും…
