ബസ്സിന്റെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ കാറ്റത്ത് അവളുടെ ശിരോരുഹം പാറികളിക്കുകയായിരുന്നു. അവളുടെ കാതുകൾ ഹെഡ്സെറ്റിലൂടെ സംഗീത ലോകത്തായിരുന്നു. ആ പാട്ടിലെ വരികളിലേ പ്രണയം, വിരഹം, സന്തോഷം, സങ്കടം എന്നിവയെ അവളുടെ ജീവിതമായി കോർത്തിണക്കികൊണ്ട്. അവളുടെ മനസ്സാവട്ടെ മറ്റൊരിടത്തായിരുന്നു. ബസ്സിലെ ഓരോ കാഴ്ചകൾ മാറുന്നതുപോലെ അവളും അവളുടേത് മാത്രമായ ലോകത്ത് ആയിരുന്നു. അവളുടെ കണ്ണുകൾ ബസ്സിന് പുറത്തുള്ള കാഴ്ചകളിലേക്കും മിന്നിമറയുക ആയിരുന്നു.
യത്രവേളയിൽ എപ്പോഴും വിൻഡോ സീറ്റിൽ ഇരുന്ന് കൊണ്ട് ഹെഡ്സെറ്റ് വച്ച് പാട്ട് കേൾക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ് .
