Author: കാർത്തു കാവുംപടിക്കൽ

I introduce myself through my writings….

കഥ നടക്കുന്നത്, വർഷങ്ങൾക്ക് മുൻപാണ്. എനിക്ക് അന്ന്, ഒരു മൂന്ന് വയസ്സ് ഉണ്ടാവണം. മൂത്രമൊഴിച്ച് നനഞ്ഞ് നാറിയ കിടക്കപ്പായയിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേറ്റ് വന്ന എന്നെ, അമ്മ അലക്കുകല്ലിന്റെ മേലെ കയറ്റി നിർത്തി തേച്ചുരച്ച് കുളിപ്പിക്കുകയും ഉമിക്കരിയും ഉപ്പും കൂട്ടി പല്ലു തേപ്പിക്കുകയും ചെയ്തു. നീല നിറമുള്ളൊരു ഉടുപ്പിടിപ്പിച്ച്, കണ്മഷിക്കൊരു പൊട്ടും കവിളിലൊരു മറുകും കുത്തി, അതിനു മേലെ മേമ്പൊടിയ്ക്ക് ലേശം കുട്ടിക്കൂറ പൗഡറും വിതറി. അല്ലേലും, എന്നെയൊരു എെശ്വര്യ റായ് ആക്കുന്നതിൽ പണ്ടേ അമ്മയ്ക്കിത്തിരി കഴിവ് കൂടുതലായിരുന്നു. പിന്നീട്… അമ്മ, മൂത്രം വീണു കുതിർന്ന പായും പുതപ്പും സോപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുകയും, മുറി അടിച്ചു വാരി, ഡെറ്റോൾ വെള്ളത്തിൽ മുക്കിപിഴിഞ്ഞ തുണികൊണ്ട് തറ വൃത്തിയാക്കുകയും ചെയ്തു . അങ്ങനെ രാവിലത്തെ അങ്കം കഴിഞ്ഞതിനു ശേഷം അമ്മ തന്ന ചെറിയ ചൂടുള്ള ചായ ഊതിയൂതിക്കുടിച്ചുകൊണ്ട് ഞാൻ, മുൻ വശത്തെ വാതിൽ പടിയിന്മേൽ ഇരിക്കുകയായിരുന്നു. ആ സമയത്താണ്, അടുത്ത വീട്ടിലെ ഒരു തമിഴ് പയ്യൻ…

Read More

കോവലിന്റെ തളിർ വള്ളികളൊക്കെ കമ്പ് കുത്തി,പന്തലിട്ടുകൊണ്ട് പുറകുവശത്തെ മുറ്റത്ത് നിൽക്കുമ്പോഴാണ്, ഫോൺ ബെല്ലടിച്ചത്. മനുവേട്ടൻ ആണല്ലോ? രാവിലെ പണിക്ക് പോയതാണ്.. പത്തുമണി കഴിഞ്ഞതേയുള്ളൂ.. പതിവില്ലാതെന്താ ഈ നേരത്തൊരു വിളി. ”ഹല്ലോ….” കൊച്ചുവേ… എന്തോ… ”ഡീ.. എന്റെ കാലിലേ.. ഒരു ചെറിയതടി വീണു. പേടിക്കാനൊന്നൂല്ല. ഞങ്ങള് മേരിഗിരി ആശുപത്രിയിലേ്യ്ക്ക് പോയ്ക്കൊണ്ടിരിക്കുവാ…” ”എ…എന്താ?” ”കുഴപ്പമൊന്നുവില്ല. നീയേ… അലമാരയിൽ വെച്ചിരിക്കുന്ന കുറ്റിയിൽ കാശ് ഉണ്ട്. അതുമെടുത്ത് ആശുപത്രീലേയ്ക്ക് പോരേ….. അനൂപേട്ടനോട് പറഞ്ഞിട്ടുണ്ട്… ഓട്ടോ വരും.. പെട്ടെന്ന് പോരെട്ടോ…” ഫോൺ കട്ടായി. എന്താ പറഞ്ഞതെന്ന് വീണ്ടും ഓർക്കാൻ ശ്രമിച്ചു… കാല്…. തടി… ആശുപത്രീ….!! തലകറങ്ങുന്നത് പോലെ തോന്നി. അടുക്കളവാതിലടച്ച്, അരിവെന്ത് വാങ്ങിയ അടുപ്പിലെ കനൽ വെള്ളം തളിച്ചൊന്നു കെടുത്തി. നെഞ്ചിലെ നേരിപ്പോടിൽ തീയാളുകയായിരുന്നു. എന്താണാവോ പറ്റിയത്? എന്തൊക്കെയോ തട്ടിമറിച്ചും വലിച്ചുവാരിയുമിട്ട്, മുറിമൊത്തം അലങ്കോലമായി. സത്യത്തിൽ എന്താണ് ചെയ്യുന്നതെന്ന് എനിക്കും മനസ്സിലായില്ല. ചിന്തകളൊക്കെ കറുത്തൊരു പുകമറയ്ക്കുള്ളിലായി പോയിരുന്നു. കൈയിൽ കിട്ടിയ ചുരിദാറെടുത്തിട്ട്, കുറ്റിയിലെ കാശും വാരി പേഴ്സിലിട്ട്, വരാന്തയിലേക്കിറങ്ങിയപ്പോൾ…

Read More

ജീവിതത്തിലെ മറക്കാനാകാത്ത പല സംഭവവികാസങ്ങളും നടന്നത് സ്കൂൾ കാലഘട്ടത്തിലായിരുന്നത് കൊണ്ട് ആ ഓർമ്മച്ചെണ്ടിലേയ്ക്ക് നനുത്ത മണമുള്ള ഒരു ചുവന്ന റോസാപ്പൂവ് കൂടി ചേർത്തു വെയ്ക്കുന്നു. അതെ… ജീവിതത്തിൽ ആദ്യമായും അവസാനമായും കിട്ടിയൊരു പ്രണയലേഖനം.🙂 (എഴുതിതന്ന ആളെ ഞാൻ മെൻഷൻ ചെയ്യണില്ലാട്ടോ….😇) പത്താം ക്ളാസീന്ന് തട്ടിമുട്ടി ജയിച്ച് പ്ലസ് വണ്ണിലേയ്ക്ക് കയറിയ കാലം തൊട്ടേ, കണ്ടോ കണ്ടില്ല കേട്ടോ കേട്ടില്ല എന്ന മട്ടിൽ ഒരു പൊടിമീശ അവിടേംമിവിടേം തട്ടിത്തടഞ്ഞ് നിൽക്കുന്നത് കണ്ടിട്ടും കാണാതെ നടിച്ച് പോയിട്ടുണ്ട്. കുലനാരീകൾക്ക് ചേരും വിധം ഭൂമിയെ മാത്രം കൺകണ്ട ദൈവമായി നോക്കിനടന്ന എനിക്ക് അതൊട്ടും അലോസരമായി തോന്നിയതും ഇല്ല. (നല്ലസ്സല് അപകർഷതാ ബോധം നെഞ്ചിനുള്ളിൽ കൊടികുത്തിവാണിരുന്ന കാലമായിരുന്നു അത്.) സൗന്ദര്യവതികളായ പെൺകുട്ടികൾക്ക് വേണ്ട വെളുത്ത നിറമോ കരിമഷിയെഴുതിയ വിടർന്ന കണ്ണുകളോ മുട്ടറ്റം മുടിയോ ഭംഗിയുള്ള വിരലുകളോ നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന കുറുനിരകളോ…. ഇത്തരം വർണ്ണനകളൊന്നും നൽകാൻ കഴിയാത്ത, ഇവയൊക്കെ മാത്രമാണ് ഒരു പെണ്ണിനെ സുന്ദരിയാക്കുന്നത് എന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന, യാതൊരു പ്രത്യേകതകളുമില്ലാത്ത, കറുത്ത് മെലിഞ്ഞ് കോലൻമുടിയുള്ളൊരു…

Read More

ഉപ്പു തൊട്ട് കർപ്പൂരം വരെയും ചക്കമടല് തൊട്ട് മാങ്ങാണ്ടി വരേം. എന്തിന് കുപ്പീം പാട്ടേം പെറുക്കാൻ വന്ന അണ്ണാച്ചിയെ വരെ പിടിച്ച് കഥാപാത്രങ്ങളാക്കിയ കാവ്യങ്ങളുണ്ട്.  *********************************   അമ്മേടെ പൊന്നാച്ചിയേ… ഇങ്ങ് വന്നേടാ ചക്കരേ.   ഉച്ചയ്ക്ക് ചോറും കൊടുത്ത്, വായും മുഖവും കഴുകിച്ച് ഉടുപ്പും മാറ്റിയപ്പോൾ, അവന് ഒന്ന് ഉറങ്ങിയാൽ കൊള്ളാമെന്നൊക്കെ തോന്നുന്നുണ്ട്. അതിനുവേണ്ടി ഭിത്തിയുടെ മൂലയിൽ പോയി ഒളിച്ചുനിൽക്കുകയും, കുഞ്ഞിക്കൈകൊണ്ട് ഇടയ്ക്കിടെ മുഖം തൂക്കുകയും ചെയ്യുന്നുണ്ട്.   കസേരയിലേയ്ക്ക് മുഖം ചേർത്ത് വെച്ച് പയ്യെ എന്നെ കള്ളക്കണ്ണിട്ട് നോക്കിയപ്പോൾ, കൈയ്യാട്ടി വീണ്ടും ഞാൻ വിളിച്ചു.   ”ഇങ്ങട് വന്നേ അമ്മേടെ സുന്ദരനെ അമ്മയൊന്നു കൊഞ്ചിക്കട്ടെ. ”  ഈ സുന്ദരൻ എന്ന വിളിയിൽ ആള് ഫ്ളാറ്റാവും. അച്ഛയാണോ അപ്പുവാണോ സുന്ദരൻ എന്ന് ചോദിച്ചാൽ ചാടിക്കയറി  ”നാൻ. ” എന്ന് പറയുന്ന മൊതലാണ് !  ആള് പയ്യെ അടുത്ത് വന്ന് എന്റെ മടിയിലേയ്ക്ക് കയറി.   ഒറക്കം വരുന്നുണ്ടോടീ. (ആങ്കുട്യോളെ വല്ലാണ്ടങ്ങ് പുന്നാരിക്കുമ്പോ, എല്ലാ അമ്മമാരും ”എടീ” എന്ന് വിളിക്കുക പതിവാണല്ലോ. )  ”ങും.…

Read More

അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു. കണ്ണൊന്നു തിരുമ്മി, ചുറ്റും നോക്കി. അനിയത്തിയുടെ ഒരു കൈയ് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. പയ്യെ എടുത്ത് നേരെ വെച്ചു. എഴുന്നേറ്റിരുന്ന് കണ്ണൊന്നു തിരുമ്മിയടച്ച് കൈകൂപ്പി.. മാതാവേ… കാത്തോണേ… അമ്മ കൊതുമ്പും ചൂട്ടും കീറി അടുപ്പിലേയ്ക്ക് തിരുകിവയ്ക്കുന്നു. ഒരു വശം ചളുങ്ങിയ,ചാരം കൂട്ടിമിനുക്കിയ, ചായപ്പാത്രത്തിനടിയിൽ നിന്നും പുക ഉയരുന്നുണ്ട്. അതൊരു ഒറ്റ മുറിയായിരുന്നു. അടുക്കള ഭാഗം മാത്രം പനയോലയ്ക്ക് മറച്ചിട്ടുണ്ട്. ചാണകം മെഴുകിയ തറയിൽ അവിടിവിടെ പൊളിഞ്ഞിട്ടുണ്ട്. മുടിയൊന്നു വാരിക്കെട്ടി, അടുക്കളവശത്തേയ്ക്ക് നടന്നു. പുറത്തെ തുരുമ്പ് പിടിച്ച ടാർ വീപ്പയിൽ നിന്നും റബ്ബർ ചിരട്ടമുക്കി വെള്ളമെടുത്ത് മുഖം കഴുകി. ആട്ടിൻ കൂടിന് മൂലയ്ക്ക് മുളങ്കമ്പിൽ തൂക്കിയ ഉമിക്കരിക്കലത്തിൽ നിന്നും ഒരു നുള്ള് എടുത്ത് പല്ലു തേയ്ക്കാൻ തുടങ്ങി. അനിയത്തി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എഴുന്നേറ്റ് വരുന്നത് കണ്ടു. പായ് തൊറത്ത് വെച്ചോ? ഇല്ല… അതെന്നാ? വെച്ചോളാം. മ്…. പല്ലുംതേച്ച് മുഖം കഴുകി വന്നപ്പോൾ അമ്മ ഗോതമ്പ് നനച്ച്…

Read More

♥️അപ്പൂപ്പൻതാടികളുടെ ജനനം♥️ അടുക്കളപ്പുറം ചുറ്റിവന്ന്, കയ്യാലപ്പുറത്തുണക്കാനിട്ടിരിക്കുന്ന നെല്ലൊന്നു ചിക്കിയിളക്കി, വരമ്പ് ചാടിക്കടന്ന്‌, പടിഞ്ഞാറെ പറമ്പിലേക്ക് പായാൻ വെമ്പിയപ്പോഴാണ്… മഴമുത്തശ്ശി ശകാരം തുടങ്ങിയത്… “പള്ളയിൽ ചെനയുള്ള പെണ്ണാണ്. മുടിയഴിച്ചിട്ട് നട്ടുച്ചക്ക് പറമ്പിലും മുറ്റത്തും ഇറങ്ങരുതെന്നു പറഞ്ഞിട്ടില്ലേ? ഇങ്ങട് വാ.. മുടി വാരി കെട്ടിത്തരാം.” ചുണ്ടിൽ ഉണങ്ങിത്തുടങ്ങിയ മാഞ്ചുന, പുറംകൈയ്ക്കു തൂത്തെടുത്ത്, അവൾ മുത്തശ്ശിയെ നോക്കി ചിരിച്ചു. എന്നിട്ട് നെല്ലിമരം പിടിച്ചൊന്നു കുലുക്കി, ഇടവഴിയിറങ്ങി പയ്യെ നടന്നു. “പെണ്ണേ ഊരുചുറ്റാതെ, ഇരുട്ടും മുൻപേ… ആലിന്റെ ചില്ലയിൽ പോയിരുന്നോണം…” ശബ്ദം ഗൗരവത്തിലായി. “വെയിലാറുമ്പോൾ ഞാനിത്തിരി വെറ്റക്കൊടിക്ക് പുഴക്കരെവരെ പോകും..   കേട്ടോ നിയ്?”, പിന്നിൽ നിന്നും മുത്തശ്ശി വിളിച്ചുചോദിച്ചു. “ഓ….. കേട്ടു. ഞാൻ വന്നോളാം” തിരിഞ്ഞു നോക്കാതെയുള്ള ഉത്തരം. അത്ര ബോധിച്ചില്ലെന്നു തോന്നുന്നു. ഇടവഴിക്കിരുവശവും മൂക്കുറ്റിപ്പൂവിന്റെ മഞ്ഞപ്പ്… മഷിപ്പച്ചയുടെ തണുപ്പ്… കളിച്ചു വളർന്ന തൊടിയാണിത്. പിച്ചവെച്ചതും ഋതുമതിയായതും ഇവിടെവെച്ചാണ്.. തെക്കേ പുഴനീന്തിവന്ന കാറ്റുചെക്കനെ വരണമാല്യം ചാർത്തിയതും ഇതേയിടത്ത് തന്നെ. അവൾ വീർത്തവയറിലൊന്നു പയ്യെ തലോടി… ചുണ്ടിലൊരു പുഞ്ചിരി തിളങ്ങി.…

Read More

എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്‌ കണ്ടു. ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും… ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്, എന്റെ ഏഴോ എട്ടോ വയസ്സിലാണ്. നാട്ടിലെ വലിയൊരു വീട്ടിൽ അതിരാവിലെ ചെന്ന് മുറ്റമടിച്ചു കൊടുക്കും. മുറ്റമടിക്കുമ്പോൾ അവിടുത്തെ വല്യമ്മച്ചി കൂടെ നിൽക്കും. ചരലും കല്ലും അടിച്ചു കൂട്ടാതെ ഇലമാത്രം അടിച്ചു വാരാൻ ശകാരിക്കും.. കിഴുക്കും…. ഒച്ചവെയ്ക്കും… തലേന്ന് രാത്രി കഴിച്ച പാത്രങ്ങൾ വലിയൊരു ചെരുവത്തിൽ ഇട്ടുവെച്ചിട്ടുണ്ടാകും. പുറകുവശത്തെ കയ്യാലയിൽ എടുത്തു വെച്ചുതരും. അവിടിരുന്നു ചാരവും സബീനപ്പൊടിയും ചേർത്തു പാത്രങ്ങളൊക്കെ ഞാൻ കഴുകിയെടുക്കും. പാത്രത്തിലെ ഭക്ഷണാവശിഷ്ടങ്ങളൊക്കെ പന്നിയ്ക്കുള്ള ബക്കറ്റിലേയ്ക്ക് ഇട്ടുവെയ്ക്കും. കഴുകലെല്ലാം കഴിഞ്ഞ് ആ ബക്കറ്റും ഏന്തിവലിച്ച് പന്നിക്കൂട്ടിലേയ്ക്ക് വിടും. അതുങ്ങളെ എനിക്ക് പേടിയാണ്. വല്ലാത്തൊരു ശബ്ദവും…. മൂക്കുതുളയ്ക്കുന്ന നാറ്റവും. പുറത്തു നിന്ന് അതിന്റെ പാത്രത്തിലേയ്ക്ക് ബക്കറ്റിലെ തീറ്റ മറിച്ചിട്ടേച്ചും ഒറ്റ ഓട്ടമാണ് ഞാൻ. പിന്നെ തെങ്ങിൻചോട്ടിലെ കൊതുമ്പും ചൂട്ടുമൊക്കെ വലിച്ചു വിറകുപുരയിൽ കൊണ്ടിടും.…

Read More