Author: Abukka

ആണിയിലിരുന്ന  പൊടിതട്ടി എടുത്ത് രണ്ടു വീശു വീശി പതുക്കെ സീറ്റിലിരുന്നു. സൈഡ് ഡ്രോ തുറന്ന് ഉച്ചഭക്ഷണവും വെളളവുമടങ്ങുന്ന ബാഗ് അതിലേക്ക് പതുക്കെ തളളി നീക്കി വച്ചു. പെട്ടെന്ന് അബദ്ധം സംഭവിച്ചതു മനസ്സിലാക്കി ബാഗ് തിരിച്ചുവലിച്ച് അതിൽനിന്നും വെളളക്കുപ്പി പുറത്തെടുത്ത് രണ്ടു കവിൾ  ഇറക്കി. എ സി യിലേക്ക് ശരീരത്തെ മേയാന്‍ വിട്ടു. ജോലിയിൽ മുഴുകുന്ന വേളകളിലൊക്കെ ഈ മറവി പതിവുളളതാണ്. ഉച്ചഭക്ഷണം വൈകി കഴിക്കാന്‍ ബാഗ് തുറക്കുമ്പോഴൊക്കെ വെളളവും തൊടാതെ അതിലിരിക്കുന്നുണ്ടാകും.  കണ്ണടഗ്ലാസ്സ്. ഒന്ന് ആഞ്ഞു തുടച്ചു മിനുക്കുന്നതിനിടക്ക് രണ്ടു മൂന്നു ഗുഡ് മോണിങ്ങുകൾ  കേൾക്കുകയും മുന്നിലൂടെ ആരൊക്കയോ മിന്നി മറയുകയും ചെയ്തു. ഗ്ലാസ്സ് കറക്റ്റായി മൂക്കിലുറപ്പിച്ചപ്പോഴാണ് സേതു വന്ന് ഗുഡ് മോണിംഗ് പറഞ്ഞത്. അവന്‍ വേഗം തിരിഞ്ഞുനടന്നതു കണ്ട് അത്ഭുതപ്പെട്ടു. സാധാരണ ഒരു പണിയുമെടുക്കാന്‍  സമ്മതിക്കാതെ വർത്തമാനം പറഞ്ഞ് അലോസരപ്പെടുത്തുന്നയാളാണ്. ഓഫീസിലേക്ക്  വരുന്ന  വഴിക്കുളള കാഴ്ച്ചകളായിരിക്കും മിക്കവാറും വിഷയം. ഇന്നിതെന്തു പറ്റി? ‘ എന്താ ഇത്ര തിരക്ക്?” എന്‍റെ ചോദ്യം…

Read More