Author: Ajay Sankar

വാക്കുകളുടെ ഉപാസകൻ.. വിശ്വമാനവൻ

ചിലന്തി വല കെട്ടിയ എന്റെ വായനശാല..അവഗണനയുടെ ഇരുട്ടുമൂലയിൽ ചിതലരിച്ച പാട്ടുപെട്ടി..അന്തി കഴിഞ്ഞാൽ പിന്നെ കുറേ ചീവിടുകൾ വരും. എന്തൊക്കെയോ പരസ്പരം പറഞ്ഞു കരയും.പൊടിയും പഴുതാരയും കൂടുകൂട്ടിയശാസ്ത്രവും സാഹിത്യവും ഭഗവദ് ഗീതയും.. ചിതൽ തിന്ന പുറം ചട്ടകൾക്കുള്ളിൽ ഉണ്ണിയേശുവിന്റെ സത്യം തിരയുന്ന മഹാചിന്തകൾ.രൂപമില്ലാത്ത ഒറ്റദൈവത്തിന്റെമൊഴികളുറങ്ങുന്ന ഖുർആൻ… ഉണരാനാകാത്തവണ്ണം വികാരം കെട്ട രതിപാഠങ്ങൾ .. വിശ്വം മുഴുവൻ കുറുക്കി വാക്കായിപിറന്ന വിചാരങ്ങൾ … ഉരുകുന്ന വെയിലിൽ ഉണക്കിയെടുത്ത എണ്ണമറ്റ മനുഷ്യജീവിതങ്ങൾകടന്നു പോയ മഹാമേരുക്കളും കടലും തീക്കാറ്റും പേമാരിയും പഴകിയ ഈ ചീനഭരണിയിൽ പൂപ്പൽ പിടിച്ചടിഞ്ഞിരിക്കുന്നു.. ഒരു വേള മൂടി തുറന്നതിലേക്കു മണക്കാൻ കുനിഞ്ഞ ഞാൻശ്വാസമടഞ്ഞു മുഖമുയർത്തുമ്പോൾ ഉച്ച വെയിലിലും ചീവീടുകൾ ചിലച്ചു.. യയാതിയിൽ നിന്നും പുറത്തു വന്ന കരിന്തേളിന്റെ കടിയേറ്റ് ഞാൻ മരിച്ചു. അജയ് ശങ്കർ ദേവയാനം

Read More