Author: Ajith Jacob

എഴുത്തിനെ സ്നേഹിക്കുന്നു...

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 ” അദ്ധ്യായം 4 വിക്ടോറിയ കോളേജിൻ്റെ പരീക്ഷാ ഹാളിൽ ആളൊഴിഞ്ഞു കിടക്കുന്ന മീനാക്ഷിയുടെ ഇരിപ്പിടത്തിലേക്ക് നോക്കിയ ശാരിയുടെ നെഞ്ച് നീറി. കഴിഞ്ഞ ദിവസങ്ങളിൽ പ്രകാശം സ്ഫുരിക്കുന്ന മുഖവുമായി ആ ബെഞ്ചിലിരുന്ന് പരീക്ഷയെഴുതുന്ന മീനാക്ഷിയുടെ മുഖം ശാരിയുടെ മനസ്സിൽ മിന്നിമറഞ്ഞു. അവളുടെ നെഞ്ചിൽ കൊരുത്ത സങ്കടം ദീർഘനിശ്വാസമായി പുറത്തേക്ക് ആഗമിച്ചു. പെട്ടന്ന് ഹാളിനു പുറത്ത് കൂടി വല്ലാത്തൊരു ശബ്ദം മുഴങ്ങികേട്ടു തുടങ്ങി. വിദ്യാർത്ഥികളും ടീച്ചേഴ്‌സും ഭയത്തോടെ തലയുയർത്തി നോക്കി. അവരെ ഭയപ്പെടുത്തിയ ശബ്ദം പരീക്ഷഹാളിൻ്റെ വാതിൽക്കൽ അവസാനിച്ചു. മൂന്ന് ചെറുപ്പക്കാർക്കൊപ്പം വീൽച്ചെയറിലിരിക്കുന്ന മീനാക്ഷിയെ കണ്ടൂ ശാരിയുടെ മുഖത്ത് അത്ഭുതം വിടർന്നു. അവർക്ക് പിന്നാലെയെത്തിയ ജാനകി മിസ്സ് പരീക്ഷ ഹാളിലുണ്ടായിരുന്ന ടീച്ചറുമായി സംസാരിച്ചു. “സമയമിനി ഒരു മണിക്കൂറും പത്തു മിനിറ്റും കൂടിയുള്ളു മിസ്സ്, ഈ കുട്ടിക്ക് സെ പരീക്ഷ എഴുതുന്നതല്ലെ ഉചിതം” പരീക്ഷ ഹാളിലുണ്ടായിരുന്ന ടീച്ചറിൻ്റെ വാക്കുകൾ കേട്ട ജാനകി മിസ്സ് മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി അവളുടെ…

Read More

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 ” അധ്യായം 3 അവളുടെ അഴകൊത്ത ശരീര വടിവുകൾ കണ്ട സജിയുടെ കൈകൾ മീനാക്ഷിയുടെ ചുണ്ടിൽ നിന്നും വേർപ്പെട്ടു. മുന്നിലെ സീറ്റിലിരിക്കുന്ന കർണ്ണനെയും റോബർട്ടിനെയും നോക്കിയ സജിയുടെ കണ്ണുകളിൽ കാമം നിറഞ്ഞു. മീനാക്ഷിയുടെ കഴുത്തിലൂടെ അരിച്ചിറങ്ങിയ ചെകുത്താൻ്റെ കരങ്ങൾ അവളുടെ മാറിടം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി. “താങ്ക്സ് ഉണ്ടട്ടോ, അണ്ണൻമാരെ,” കാറിനുള്ളിൽ നിന്നും കർണ്ണനെയും റോബർട്ടിനെയും കൂടാതെ മൂന്നാമതൊരു ശബ്ദം സജിയുടെ കാതിൽ പതിച്ചു. സജി ഞെട്ടലോടെ മീനാക്ഷിയുടെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ചു. അമ്പരപ്പോടെ റോബർട്ടും കർണ്ണനും പിന്നിലേക്ക് നോക്കി. നടുവിലെ സീറ്റിൽ കിടന്നിരുന്ന ബൈക്ക് യാത്രികൻ തൻ്റെ കൈകളുടെ ഞൊട്ട പൊട്ടിച്ചുക്കൊണ്ട് ഉറക്കത്തിൽ നിന്നുണർന്നപ്പോലെ എഴുന്നേറ്റു സീറ്റിൽ ചാരിയിരുന്നു. ചുമലുകൾ വലത്തോട്ടും ഇടത്തോട്ടും വെട്ടിച്ചു മൂരി നിവർത്തിയ അവൻ അത്ഭുതത്തോടെ തന്നെ നോക്കുന്ന മൂവർ സംഘത്തെ നോക്കി ചിരിച്ചു. “എന്താ എല്ലാവരും പേടിച്ചു നോക്കുന്നത്, ഞാൻ ചത്തിട്ടൊന്നുമില്ല, അപകടം നടന്ന സ്ഥലത്ത്…

Read More

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 ” അധ്യായം 2 മുൻപിലേക്ക് കുതിക്കുന്ന ബസ്സിനുള്ളിൽ പഴയ സിനിമാ ഗാനം മുഴങ്ങിയിരുന്നു… കാലിയായി കിടക്കുന്ന സീറ്റുകൾക്കൊന്നിൽ ശാരിയും മീനാക്ഷിയും ഇരുന്നു. കയ്യിലിരുന്ന പുസ്ഥകത്തിൻ്റെ താളുകൾ മറിച്ചു നോക്കുന്നതിൻ്റെ ഇടയിൽ ഒളികണ്ണിട്ടു ശാരി മീനാക്ഷിയുടെ നേർക്ക് നോക്കി. ബസ്സിലെ മുൻവശത്തെ ചില്ലുകൾക്കിടയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുന്ന മീനാക്ഷിയുടെ മുഖത്ത് വിടരുന്ന ഭാവങ്ങൾ വായിച്ചെടുക്കാൻ ശാരിക്ക് കഴിഞ്ഞിരുന്നില്ല, ചില സമയങ്ങളിൽ മീനാക്ഷി ഇങ്ങനെയാണെന്ന് ശാരിക്കറിയാം, കഴിഞ്ഞു പോയ കാലങ്ങൾ ശാരി ഓർമിച്ചെടുത്തു, “മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മീനാക്ഷി ശ്രീകൃഷ്ണപുരത്തെത്തുന്നത് കൂടെ അച്ചമ്മയും, ഒറ്റക്കയ്യൻ ഗോപാലനുമുണ്ടായിരുന്നു, അധികം സംസാരിക്കാത്ത പ്രകൃതകാരിയായ മീനാക്ഷിയുമായി അയൽവക്കത്ത് താമസിച്ചിരുന്ന ശാരിക്കു കൂട്ട് കൂടുവാൻ കുറച്ചധികം സമയമെടുത്തെങ്കിലും മൂന്നാം ക്ലാസ്സ് മുതൽ കോളജിലെത്തുന്നത് വരെ ഒരുമിച്ച് പഠിച്ചയവർ ഇണ പിരിയാത്ത ചങ്ങാതിമാരായി മാറുകയായിരുന്നു. ചിലപ്പോഴൊക്കെ മീനാക്ഷിയുടെ അച്ഛനമ്മമാരെ ശാരി അറിയാൻ ശ്രമിച്ചെങ്കിലും മനഃപൂർവം ഒഴിഞ്ഞു മാറിയ മീനാക്ഷി പലകാര്യങ്ങളും ശാരിയോട് പറയാൻ…

Read More

അദ്ധ്യായം 1 കുളക്കടവിൽ നിന്നും മാറിന് കുറുകെ നേര്യതും ചുറ്റി, ഈറനിറ്റ് വീഴുന്ന കാൽപ്പാദങ്ങളോടെ ചുണ്ണാമ്പ് പാളികൾ അടർന്നു വീണ ആ പഴയ തറവാട്ടുവീടിൻ്റെ ഇറയകം കടന്നു അകത്തളത്തിലേക്ക് മീനാക്ഷി കാലെടുത്തു വച്ചു. വാതിലിൻ്റെ ഓരത്തിരുന്ന് വെറ്റിലയുടെ മൂക്ക് നുള്ളി, ചുണ്ണാമ്പും പൊതിപൊകലയും ചേർത്ത് വായിലേക്ക് വക്കുന്നതിൻ്റെ ഇടയിൽ പാറുക്കുട്ടിയമ്മ ഈർഷ്യയോടെ മീനാക്ഷിയെ നോക്കി, അവളുടെ ചുവന്നു തുടുത്ത കവിളിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികൾ സുന്ദരമായ കഴുത്തിലൂടെ ഒഴുകി നനഞ്ഞൊട്ടിയ മാറിടത്തിൽ ലയിച്ചു ചേരുന്നത് കണ്ട പാറുക്കുട്ടിയമ്മയുടെ കണ്ണുകൾ അസ്വസ്ഥമായി. ” എന്താ കുട്ടിയെ ഇത്, നിനക്കാ തോർത്തൊന്ന് നെഞ്ചത്ത് ഇട്ടു കൂടെ?” പാറുക്കുട്ടിയമ്മയുടെ മുഖത്ത് വേദനിപ്പിക്കാതെ നുള്ളിയ മീനാക്ഷി കൊഞ്ചലോടെ ചിണുങ്ങി, “അതിനെന്താ അച്ഛമ്മെ, വീടിൻ്റെ മുറ്റത്തല്ലേ കുളം അല്ലാതെ ആ നാൽക്കവലയിലൊന്നും അല്ലല്ലോ” പാറുക്കുട്ടിയമ്മ നെടുവീർപ്പിട്ടു, ” നീ വളരുന്തോറും അച്ഛമ്മയുടെ നെഞ്ചിലാധിയാ മോളെ ” മീനാക്ഷിയുടെ കണ്ണുകളിൽ തിളക്കം നിറഞ്ഞു, അച്ഛമ്മയെ നോക്കി മധുരമായി ചിരിച്ചുക്കൊണ്ടവൾ പൊട്ടിയടർന്ന അലമാര…

Read More

മിസ്റ്റർ & മിസ്സിസ് കോര (ആക്ഷേപ ഹാസ്യം. അജിത്ത്) …  നിങ്ങൾ സ്ത്രീകൾ അടുക്കളയിലെ പുക ചുരുളുക്കുള്ളിൽ കഴിയേണ്ടവരല്ല. ഭർത്താക്കൻ മാരുടെ അടിവസ്ത്രങ്ങൾ വരെ തേച്ചു മിനുക്കി, പാത്രങ്ങൾ കഴുകി, കകൂസും പുരക്കകവും അടിച്ചു വാരി തുടച്ചു കുടുംബങ്ങളിലെ അടിമകൾ ആയി കഴിയേണ്ടവരല്ല. നിങ്ങളാണ് ഈ ഭൂമിയെ പടുത്തുയർത്തിയത്…  വീടിൻ്റെ അകത്തളങ്ങളിൽ നിന്ന് സമൂഹത്തിലെ മുന്നണി പോരാളികൾ ആയി നിങ്ങൾ മാറണം.  നേതാവിൻ്റെ വാക്കുകളേക്കാൾ വേഗം വായിൽ നിന്ന് തെറിക്കുന്ന തുപ്പലത്തിന് ആണെന്ന് കൊച്ചു ത്രേസ്യക്ക് തോന്നി. ആർപ്പു വിളികൾക്കും കരഘോഷങ്ങൾക്കും ഇടയിൽ മാറ്റത്തിൻ്റെ.. നവോത്ഥാനത്തിൻ്റെ.. വൻമതിൽ അവർ പടുത്തുയർത്തി. സമ്മേളനം കഴിഞ്ഞ്ബസിൽ കയറിയപ്പോൾ കൊച്ചു ത്രേസ്യ ചുറ്റിലും ഇരിക്കുന്ന സ്ത്രീ ജനങ്ങളെ വീക്ഷിച്ചു. തികച്ചും നിശബ്ദത ആയിരുന്നു ബസിനുള്ളിൽ. ഇങ്ങോട്ട് വരുമ്പോൾ, പരദൂഷണങ്ങളും കുറ്റം പറച്ചിലുകളും കൊതി കുത്തലുമൊക്കെയായി ആകെ ബഹളമയം ആയ ബസ്സ് ഹർത്താൽ പ്രഖ്യാപിച്ച കട്ടപ്പന ടൗൺ പോലെ ആയിരിക്കുന്നു. ഒരു സെക്കൻ്റ് സമയം കിട്ടിയാൽ മറ്റുള്ളവരുടെ…

Read More

കഞ്ഞിയിൽ കുതിർന്ന പപ്പടവും കുഴച്ച് മിന്നുവിൻ്റെ മുഖത്തിന് നേരെ ശാരദ കയ്യുയർത്തി. വേഗം കഴിക്ക് മോളെ മെഴുകുതിരി കെടാറായി… എരിഞ്ഞു തീരാറായ മെഴുകുതിരിയെ നോക്കി ശാരദ നെടുവീർപ്പിട്ടു. ഇന്നും പപ്പടമാണോ അമ്മെ? എല്ലുന്തിയ ശാരദയുടെ നെഞ്ച് ഉയർന്നു താണു. അവളുടെ പിടക്കുന്ന കണ്ണുകൾ ഇടക്കിടെ പുറത്തേക്ക് നീളുന്നുണ്ടായിരുന്നൂ. നാളെ അമ്മ മീൻ കറി ഉണ്ടാക്കി തരാല്ലോ.. ഇന്നിത് മോൾ കഴിക്ക്… എന്നും അമ്മ ഇത് തന്നെയാ പറയുന്നത്. മിന്നു കൊഞ്ചി… വേഗം കഴിക്കു മോളെ അച്ഛൻ വരാറായി. മിന്നുവിൻ്റെ മുഖം പേടി കൊണ്ട് വിറച്ചു. അമ്മയുടെ കയ്യിൽ നിന്നും കണ്ണീരിൽ കുതിർന്ന ഉരുളകൾ അവൾ വേഗം വേഗം വാങ്ങി വിഴുങ്ങി. മുറ്റത്ത് നിന്നും ബൈക്കിൻ്റെ ശബ്ദം മുഴങ്ങി. അമ്മേ, അച്ഛൻ.. മിന്നു അമ്മയുടെ സാരിക്കു പിന്നിൽ ഒളിച്ചു. മുറ്റത്ത് നിർത്തിയ ബൈക്ക് വലിയ ശബ്ദത്തിൽ മറിഞ്ഞ് വീഴുന്ന ശബ്ദം അവർ കേട്ടു. മുഴുത്ത ഒരു തെറിയുടെ അകമ്പടിയോടെ രഘു വീടിനുള്ളിലേക്ക് കയറി.…

Read More

അമ്മേ അമ്മേ അമ്മയെന്താ പകൽ സ്വപ്നം കാണുവാണോ?  ദേവിക അമ്മയെ തട്ടി വിളിച്ചു.   സദസ്സിനു ചുറ്റും മുള്ള ജനസാഗരങ്ങൾക്ക് ഇടയിലേക്ക് മായയുടെ കണ്ണുകൾ രെയോ തിരയുക ആയിരുന്നു.   എന്താ അമ്മേ. അമ്മ ആരെയാ ഈ നോക്കണേ?  അച്ഛൻ. അച്ഛനെ ഇത് വരെ കണ്ടില്ലല്ലോ മോളേ,.   നല്ല ആളെയാ തിരയണെ അച്ഛൻ ഇത് വരെ എൻ്റെ സ്കൂളിലോ നാട്ടിലെ ഏതെങ്കിലും ഫംഗ്‌ഷ്നോ വന്നിട്ടുണ്ടോ? ദ്ദേ എൻ്റെ പേര് ഇപ്പം വിളിക്കും ട്ടോ.   മായയുടെ കണ്ണിൽ ഈർപ്പം നിറഞ്ഞൂ.  എന്നാലും ഇന്നത്തെ ദിവസം. ഇന്ന് ഉറപ്പായിട്ടും ഇവിടെ വരാം എന്നല്ലേ അച്ഛൻ പറഞ്ഞേ!  സാരമില്ല അമ്മേ അച്ഛൻ വന്നില്ലേലും അമ്മയുണ്ടല്ലോ എൻ്റെ കൂടെ.   ദേവിക മായയുടെ ചുമലിലേക്ക് തല ചായ്ച്ചു അമ്മയെ ചേർത്ത് പിടിച്ചു.   അടുത്തതായി എംബിബിഎസ് എൻട്രൻസ് ഫസ്റ്റ് റാങ്കോടെ പാസ്സായി നമ്മുടെ നാടിനും ഈ കോളേജിനു അഭിമാനം ആയി മിസ് ദേവിക ശ്രീകുമാറിനെ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു.   അമ്മേ ഞാൻ പോയിട്ട് വരാം. …

Read More

നഗരത്തിലെ തിരക്കിനിടയിൽ നിന്നും ഗ്രാമത്തിലെ മൺപാതയിലേക്ക് ബസ്സ് തിരിഞ്ഞു. പച്ച നിറത്തിൽ കുളിച്ചു നിൽക്കുന്ന വയലുകൾ ശിവദാസിൻ്റെ കണ്ണിൽ തെളിയാൻ തുടങ്ങി. ഇനി കുറച്ചു ദൂരം കൂടി. ബസിൻ്റെ കുലുക്കത്തിലും ഗായത്രിയുടെ മടിയിലിരുന്നു സുഖമായി ഉറങ്ങുന്ന കുഞ്ഞാറ്റയേ നോക്കി ശിവദാസ്.പറഞ്ഞു.  “ഗായത്രി, മോളെ വിളിക്കൂ.”, ശിവദാസ് ഗായത്രിയുടെ തോളിൽ ഒന്ന് തട്ടി.  ഞെട്ടലോടെ ഗായത്രീ ശിവദാസിൻ്റെ നേരെ നോക്കി. പുറത്തേക്കു നോക്കിയ ഗായത്രി ധൃതിയിൽ മോളെ എഴുന്നേൽപ്പിച്ചു. “പൊന്നിരിയ്ക്ക പറമ്പ്, പൊന്നിരിയ്ക്ക പറമ്പ്”, കണ്ടക്ടറുടെ ശബ്ദത്തിൻ്റെ താളത്തിനൊപ്പം ശിവദാസും ഗായത്രിയും കുഞ്ഞാറ്റയും ബസ്സിൽ നിന്നും ഇറങ്ങി. നാലും കൂടിയ മുക്കിൽ നിന്നിരുന്ന ആളുകളുടെ കണ്ണുകൾ തങ്ങളുടെ നേർക്കാണെന്ന് ശിവദാസിന് തോന്നി. കുമാരേട്ടൻ്റെ മുറുക്കാൻ കടയിൽ ശിവദാസിൻ്റെകണ്ണുകൾ പതിഞ്ഞൂ. “വേഗം പൂവാം ശിവേട്ടാ. ഇപ്പോതന്നെ വൈകി.” കഴിഞ്ഞ പത്തു വർഷായിട്ട് മുടക്കാത്ത ശീലമാണ്. ഗായത്രിയുടെ വീട്ടിലേക്ക് വരുമ്പോൾ അച്ചമ്മക്ക് വാങ്ങുന്ന മുറുക്കാൻ പൊതി. “ഞാനിപ്പോ വരാം ഗായത്രി.” “ന്താ. പ്പോൾ ഒരു ധൃതി?…

Read More