Author: Akhilesh Parameswar

മനുഷ്യനാണ് അതിനപ്പുറം അടയാളങ്ങൾ ഒന്നുമില്ല.

സിദ്ധാ ഒരു കഥ പറഞ്ഞു താ. മുംതാസ് ഒരു കുറുകലോടെ സിദ്ധാർഥിന്റെ നെഞ്ചിലേക്ക് നൂണ്ട് കയറിക്കൊണ്ട് കെഞ്ചി. “എനിക്ക് തീരെ വയ്യ മുത്തേ, നാളെ പറയാം.”, സിദ്ധാർഥ് ഒഴിയാൻ നോക്കിയെങ്കിലും മുംതാസ് വിട്ടില്ല. വീണ്ടും തർക്കിക്കാൻ നിന്നാൽ മുംതാസിന്റെ കണ്ണ് നിറയുമെന്നറിയാവുന്നത് കൊണ്ട് അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് സിദ്ധുവെന്ന സിദ്ധാർഥ് ഒരു നിമിഷം കണ്ണടച്ചു. കോട്ടയം കോവിലകത്തെ ഇളമുറക്കാരനായ സിദ്ധാർഥ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടാണ്. മുസ്ലിമായ മുംതാസിനെ ജീവിതസഖിയാക്കിയതോടെ കോവിലകത്തിന്റെ പടിപ്പുര അയാൾക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടു. സിദ്ധാ.. മുംതാസിന്റെ അക്ഷമ നിറഞ്ഞ വിളിയിലെ അപായസൂചന മനസ്സിലാക്കിയ സിദ്ധാർഥ് അവളെ ഒന്ന് കൂടി നെഞ്ചിലേക്ക് അമർത്തി നിറുകയിൽ ഒരു ചുംബനം നൽകി. മനസ്സ് വല്ലാതെ അസ്വസ്ഥമാവുകയാണ്. ഒരു പകലിനപ്പുറം നടക്കാൻ പോകുന്ന കാര്യങ്ങളോർത്തുള്ള അസ്വസ്ഥത. സിദ്ധാർഥ് കണ്ണുകൾ ഇറുക്കിയടച്ചു മനസ്സ് ദിവസങ്ങൾ പിന്നോട്ട് പാഞ്ഞു. ••••••• ജീർണത ബാധിച്ച് പകുതിയോളം നിലംപൊത്തിയ ഇല്ലിക്കൽ തറവാടിന്റെ ക്ഷയിച്ചു കുത്തിയ പൂമുഖം നോക്കി സിദ്ധാർഥ്…

Read More

ബി.സി 356 ജൂലൈ 20 ന് മാസിഡോണിയൻ രാജാവ് ഫിലിപ്പ്‌ രണ്ടാമനും അദ്ദേഹത്തിന്റെ നാലാം ഭാര്യയായ ഒളിമ്പിയസിനും മാസിഡോണിയയുടെ തലസ്ഥാനമായ പെല്ലയിൽ വച്ച് ജനിച്ച മകനാണ് അലക്സാണ്ടർ. പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻ‌കര സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. അധികാരത്തിലേറിയ അലക്സാണ്ടർ തന്റെ സിംഹാസനം സുരക്ഷിതമാക്കാനുള്ള കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ആദ്യം തന്നെ ബന്ധുവായ അമ്യന്റസ്‌ നാലാമനേയും ലൈൻസെസ്റ്റിസ്‌ നിന്നുള്ള മാസിഡോണിയൻ രാജകുമാരന്മാരായ രണ്ടുപേരെയും വധിച്ചു. BCE 334-ൽ തന്റെ 22 ആം വയസ്സിൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിക്കൊണ്ടാണ് ലോകം മുഴുവൻ കാൽക്കീഴിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് അലക്സാണ്ടർ കടക്കുന്നത്. ഓരോ യുദ്ധത്തിലും തന്റെ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്ത, ഒരിക്കൽപ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അയാൾ. ആർക്കീമെനിഡ്‌ കീഴക്കിയ അലക്സാണ്ടറിന്റെ സൈന്യം ഏഷ്യാ മൈനറിലേക്ക്‌ കടക്കുകയും പത്ത് വർഷത്തിനുള്ളിൽ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്തു. അതേ സമയം ഏഷ്യാ മൈനറിന്റെ…

Read More

കഴിഞ്ഞ ദിവസത്തെ വിനായകന്റെ വിഷയത്തിൽ ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ വിഷയത്തിൽ ഞാൻ വിനായകനൊപ്പമാണ്. ഞാൻ പറഞ്ഞതിന്റെ അർത്ഥം ആ മനുഷ്യന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നല്ല.. മറിച്ച് പോലീസ് സ്റ്റേഷനിലെ അയാളുടെ ചോദ്യങ്ങളോട് അവിടെ സ്വീകരിച്ച നിലപാടിനോടാണ് ഞാൻ യോജിക്കുന്നത്. വിനായകൻ ചെയ്ത തെറ്റെന്താണ് ? തന്റെ വീട്ടിൽ മഫ്തിയിൽ വന്ന വനിതാ പോലീസ് ഓഫീസറിന്റെ ഐഡി ചോദിച്ചു. അതിലെന്താണ് തെറ്റ്? എന്റെ വീട്ടിൽ പെട്ടന്നൊരാൾ കയറി വന്നിട്ട് “ഞാൻ ഇന്നയിടത്ത് നിന്ന് വരുന്നു, ഇന്ന ഉദ്യോഗസ്ഥനാണ്” എന്ന് പറഞ്ഞാൽ ഞാൻ ഐഡി ചോദിക്കും.. കാരണം വന്ന ആൾ ഒർജിനൽ ആണോ അല്ലയോ എന്നറിയാനുള്ള അവകാശമെനിക്കുണ്ട്. വന്ന വ്യക്തിയെ ഒരു വിവരവുമില്ലാതെ വിളിച്ചു കയറ്റിയാൽ, ആ വ്യക്തി എന്റെ കഴുത്ത് കണ്ടിച്ചാൽ ആര് സമാധാനം പറയും?  വിനായകനും ഇതെ ചോദ്യമാണ് ഉന്നയിക്കുന്നത്. ആ വന്നത് പോലീസ് അല്ലെന്ന് വയ്ക്കൂ. വിനായകൻ…

Read More

ചരിത്രം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ് ശ്രീബുദ്ധന്റെ മരണം. പ്രാചീന ഭാരതത്തിൽ തുടങ്ങി ലോകമായ ലോകമൊക്കെ അഹിംസാ സിദ്ധാന്തം അവതരിപ്പിച്ച് വിശാലമായ ബുദ്ധമത സംസ്കാരം വളർത്തിയ സന്യാസിയായിരുന്നു ബുദ്ധൻ. അഹിംസ മുഖ്യ മുഖമുദ്രയാക്കിയ ബുദ്ധമത സ്ഥാപകന്റെ മരണ കാരണം കാണുമ്പോൾ പറഞ്ഞു കേട്ട ചരിത്രത്തിൽ അല്പം കല്ല് കടിക്കും.. അതിലേക്ക് കടക്കും മുൻപ് ബുദ്ധന്റെ തുടക്ക കാലത്തേക്ക് ഒന്ന് പോകാം. പുരാതന കാലഘട്ടത്തില്‍ കപിലവസ്തു (ഇന്നത്തെ നേപ്പാളിൽ ) ഭരിച്ച “ശാക്യ” രാജാവ് “ശുദ്ധോധന”നും റാണി മായദേവിക്കും ജനിച്ച മകനാണ് ബുദ്ധനെന്ന സിദ്ധാർത്ഥ ഗൗതമൻ. {ബുദ്ധന്റെ ജനനം} ബുദ്ധന്റെ ജനന-മരണ സമയങ്ങളുടെ കൃത്യമായ അറിവില്ലെങ്കിലും ഒട്ടുമിക്ക ചരിത്രകാരന്മാരും പറഞ്ഞത് വച്ച് ജീവിതകാലം BCE 563 നും 483നും ഇടയിലാണ്. {കപിലവസ്തു} സിദ്ധാർത്ഥന് ജന്മം നൽകി ഒരാഴ്ചയ്ക്കുള്ളിൽ “മായദേവി” മരണപ്പെട്ടതിനാൽ അവരുടെ സഹോദരി “മഹാപ്രജാപതി ഗൗതമി”യാണ് സിദ്ധാർത്ഥനെ വളർത്തിയത്. {മഹാപ്രജപതി ഗൗതമി} തന്റെ 28 ആം വയസ്സിൽ ലോക ജീവിതം ഒഴിച്ചുകൂടാനാകാത്ത ദുരിത…

Read More

ഒന്നാം ഭാഗം ബുദ്ധമത ചരിത്രമായ “ദീപാവംശ” നൽകുന്ന സൂചന അനുസരിച്ച് അശോകൻ തന്റെ തൊണ്ണൂറ്റി ഒമ്പത് അർദ്ധസഹോദരന്മാരെ കൊന്നുവെന്നും തന്റെ പൂർണ്ണ സഹോദരനായ തിസ്സയെ മാത്രം ഒഴിവാക്കിയെന്നും കാണാം.. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. അഞ്ഞൂറ് ഉദ്യോഗസ്ഥരുടെ ശിരഛേദം അശോകൻ സ്വന്തം കൈയ്യാൽ നിർവ്വഹിച്ചുവത്രേ. തന്റെ അവസാന എതിരാളിയേയും വധിച്ചു എന്നുറപ്പാക്കിയ ശേഷം BCE 273-ൽ അശോകൻ ചക്രവർത്തിയായി സിംഹാസനമേറി. അശോകന്റെ ആദ്യകാല ഭരണം സ്വച്ഛാധിപത്യമായിരുന്നെന്നും “ചണ്ഡാശോകൻ” അഥവാ “അശോക ക്രൂരൻ” എന്നാണ് ചക്രവർത്തി അറിയപ്പെട്ടിരുന്നതെന്നും  ഗ്രന്ഥങ്ങളിൽ കാണാം. ഏകദേശം 500 ൽ കൂടുതൽ സ്ത്രീകളെ പാർപ്പിച്ച വിശാലമായ അന്ത:പുരം കൊട്ടാരത്തിലുണ്ടായിരുന്നു. തന്നെ ചോദ്യം ചെയ്യുകയോ കളിയാക്കുകയോ ചെയ്യുന്ന സ്ത്രീകളേയും തനിക്ക് സംശയം തോന്നുന്ന സ്ത്രീകളേയും യാതൊരു ദാക്ഷിണ്യവും കൂടാതെ അയാൾ വക വരുത്തിയിരുന്നു. തടവുകാരെ പാർപ്പിക്കാനും ശിക്ഷ നടപ്പിലാക്കാനും വേണ്ടി “അശോകനരകം” എന്നുപേരുള്ള ഒരു തടവുമുറിയും, തന്നെ എതിർക്കുന്നവരെ അതിക്രൂരമായ പീഡനത്തിനു വിധേയമാക്കി കൊലപ്പെടുത്താൻ “ഗിരിക്ക” എന്നു പേരായ…

Read More

കലിംഗ യുദ്ധഭൂമിയിൽ പിടഞ്ഞു തീർന്ന പതിനായിരങ്ങളുടെ രക്തത്തിൽ ചവിട്ടി നിൽക്കെ അശോക ചക്രവർത്തി തന്റെ അനുയായികളോട് ചോദിച്ചു “ഈ യുദ്ധം ആര് ജയിച്ചു”? ആരെങ്കിലും ജയിച്ചുവോ? മഹായുദ്ധത്തിന്റെ തീരാപാപമേൽപ്പിച്ച മനോവിഷമം കൊണ്ട് അശോകൻ തന്റെ ഖഡ്ഗം വലിച്ചെറിഞ്ഞ് ആത്മീയതയുടെ, അഹിംസാ പാതയുടെ വഴിയായ ബുദ്ധ മതം സ്വീകരിച്ചു. ഇത് നമ്മൾ പഠിച്ച, നാം പഠിപ്പിക്കുന്ന ചരിത്രം… സത്യത്തിൽ അതിവിപുലമായ പാടലീപുത്ര സാമ്രാജ്യത്തിന്റെ അധിപൻ താൻ നടത്തിയ അനേക യുദ്ധങ്ങളിൽ ഒന്ന് മാത്രമായ കലിംഗ യുദ്ധത്തിനൊടുവിൽ പെട്ടന്നൊരു തോന്നലുണ്ടായി ബുദ്ധന്റെ വഴിയേ തിരിഞ്ഞതാണോ? അടുത്തിടെ നടന്ന ചില ഗവേഷണങ്ങളുടെ ചുവട് പിടിച്ചു നോക്കിയാൽ അല്ല എന്നുള്ള ഉത്തരമാണ് ലഭിക്കുക… ആ ഉത്തരത്തിലേക്ക് കടക്കും മുൻപേ അതിലേക്ക് എത്തിയ വഴികൾ കൂടി മനസ്സിലാക്കേണ്ടതാണ്, അതിന് നൂറ്റാണ്ടുകൾ പിന്നോട്ട് സഞ്ചരിക്കണം. BCE 273 വരെ മൗര്യ സാമ്രാജ്യം ഭരിച്ച ചന്ദ്രഗുപ്ത മൗര്യൻ BCE 298 ൽ (BCE 303 എന്നും ചില രേഖകൾ പറയുന്നു) തന്റെ…

Read More

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഹൈവേയോട് ചേര്‍ന്ന് പുതിയ കോട്ട എന്ന സ്ഥലത്താണ് ഹൊസദുര്‍ഗ്ഗ സ്ഥിതി ചെയ്യുന്നത്. പാണ്ടികശാലയായി തുടങ്ങി പടത്താവളമായി മാറിയ കോട്ടയുടെ ചരിത്രത്തിലൂടെ ഒരു യാത്ര. തെക്കന്‍ കാനറ അഥവാ കര്‍ണാടകയിലെ ബദിനൂര്‍ ആസ്ഥാനമായി നാട് ഭരിച്ച ഇക്കേരി നായ്ക്കന്മാര്‍ 18 ആം നൂറ്റാണ്ടില്‍ നേത്രാവതിയും കടന്ന് തങ്ങളുടെ രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. 1713-ല്‍ സോമശേഖര നായ്ക്കെന്ന ബദിനൂര്‍ രാജാവ് നീലേശ്വരം കൊട്ടാരത്തിലെത്തി രാജാവിനെ കണ്ട് തങ്ങളുടെ ചരക്ക് സൂക്ഷിക്കാന്‍ ഒരു കോട്ട പണിയണമെന്നും അതിനുള്ള സ്ഥലവും അധികാരവും നല്‍കണമെന്നും അറിയിച്ചു. മഹാരാജാവ് നീലേശ്വരത്ത് നിന്നും 10 കിലോമീറ്റര്‍ മാറി കാഞ്ഞങ്ങാടിനോട് ചേര്‍ന്നുള്ള ഇരുപത്തിയാറ് ഏക്കര്‍  ഭൂമി കോട്ട പണിയാന്‍ വിട്ടു കൊടുത്തു. കര്‍ണാടകയില്‍ നിന്നും കൂലിക്കാരെ കൊണ്ട് വന്ന സോമശേഖര നായ്ക്ക് പാണ്ടികശാല എന്നതിന് പകരം ആയുധ സംഭരണത്തിനും പ്രതിരോധത്തിനും ഉതകുന്ന രീതിയിലാണ് കോട്ട നിര്‍മ്മിച്ചത്. കോട്ട മധ്യത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ നക്ഷത്ര ഗോപുരവും കൊത്തളങ്ങളും നായ്ക്കന്മാമാരുടെ നിര്‍മ്മാണ…

Read More

കാനന്നൂര്‍ എന്ന കണ്ണൂര്‍ കേന്ദ്രമായി നാട് ഭരിച്ച കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. 11ആം നൂറ്റാണ്ടില്‍ പുതിയതെരു അഥവാ ചിറയ്ക്കല്‍ ആസ്ഥാനമാക്കി നാട് ഭരിച്ച കോലത്തിരി രാജാവിന്റെ മന്ത്രിയായിരുന്ന അരയന്‍ കുളങ്ങര നായര്‍ കോലത്തിരി കോവിലകത്തെ രാജകുമാരിയുമായി ഇഷ്ടത്തിലായി, പില്‍ക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ച നായര്‍ മുഹമ്മദാലി എന്ന പേര് സ്വീകരിച്ചു. മുഹമ്മദാലിയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന രാജകുമാരിയുടെ വാശിക്ക് വഴങ്ങിയ രാജാവ് അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും കണ്ണൂരില്‍ ഒരു കൊട്ടാരം പണിത് നല്‍കുകയും ചെയ്തു. അതാണ് അറയ്ക്കല്‍ കെട്ട്. അറയ്ക്കല്‍ കെട്ടിലെ ആദ്യ രാജാവായ മഹമ്മദലി “അറയ്ക്കല്‍ ആലി രാജ” എന്നും ബീവി അറയ്ക്കല്‍ ബീവി എന്നും അറിയപ്പെട്ടു. എന്നിരുന്നാലും ചിറയ്ക്കലുമായി അടുത്ത ബന്ധമായിരുന്നു അറയ്ക്കലിനുണ്ടായിരുന്നത്. കേരളത്തിലെ നാടുവാഴികള്‍ക്കും നായര്‍ തറവാടുകള്‍ക്കുമിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സംമ്പ്രദായമായിരുന്നു അറയ്ക്കലും പിന്തുടര്‍ന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീ ഭരണാധികാരികള്‍ നിലനിന്നതും അറയ്ക്കലിലാണ്. വിദേശ കമ്പോളങ്ങള്‍ കൈയ്യടക്കിയ അറയ്ക്കല്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള…

Read More

നിങ്ങൾ കാമാത്തിപ്പുര കണ്ടിട്ടുണ്ടോ? ഇന്ന് കാണുന്ന കാമത്തിപ്പുരയല്ല 2018 ന് മുൻപുള്ള കാമത്തിപ്പുര.. കണ്ടിട്ടില്ലാത്തവരോടാണ് – ചതിക്കപ്പെട്ട ജീവിതങ്ങളുടെ നേർസാക്ഷ്യമായിരുന്നു ആ ചുവന്ന തെരുവ്. 2018 ൽ മഹാരാഷ്ട്ര സർക്കാർ അവിടം ഇടിച്ചു നിരത്തും വരേയും കരഞ്ഞും കണ്ണീരടക്കിയും ചോരയും വിയർപ്പുമൊഴുക്കി ജീവിച്ചു മരിച്ച ആയിരങ്ങൾ അവിടെയുണ്ടായിരുന്നു. മുംബൈയിലെ വലിയ തെരുവുകളിൽ ഒന്നായ അന്ധേരിയിലെ ആ കറുത്ത ഇടനാഴി ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്ന തെരുവായിരുന്നു. 2015 ലാണ് ഞാൻ കാമത്തിപ്പുരയിലേക്കുള്ള വലിയ കമാനം കടന്ന് ചെന്നത്, അന്ന് ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണുന്നത് വലിയൊരു മാർക്കറ്റായിരുന്നു. പച്ചക്കറികൾ, മത്സ്യം, വസ്ത്രം ഒക്കെ വിൽക്കുന്ന വലിയൊരു മാർക്കറ്റ്. അൽപ്പം കൂടി ഉള്ളിലേക്ക് കടന്നാൽ കച്ചവട വസ്തുക്കളായ സ്ത്രീകളെ കാണാം. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തിച്ചേർന്നവരായിരുന്നു അവിടുത്തെ ലൈംഗികത്തൊഴിലാളികളുടെ മുൻഗാമികൾ. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക…

Read More

“എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു കോടികളുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല..ലാഭമുണ്ടാക്കുന്ന കച്ചവടതന്ത്രം നടപ്പാക്കാന്‍ എനിക്കായില്ല”. കർണാടകയിലെ നേത്രാവതിയിലേക്ക് കുതിക്കും മുൻപ് വി.ജി സിദ്ധാർത്ഥ എഴുതിയ കുറിപ്പിലെ വരികളാണ് മുകളിൽ. വി.ജി സിദ്ധാർത്ഥയേ അറിയാത്തവർ ചുരുക്കമാകും ദേശ – ഭാഷ വ്യത്യാസമില്ലാതെ സർവ്വജനങ്ങളേയും വിവിധ കോഫികളുടെ മായിക രുചി അറിയിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഗലയായ കഫെ കോഫി ഡേയുടെ സ്ഥാപകനാണ് വി.ജി.എസ് എന്ന വീരപ്പ ഗംഗയ്യ സിദ്ധാർത്ഥ ഹെഗ്‌ഡെ. 1993 ലാണ് വി.ജി സിദ്ധാർത്ഥ ‘അമൽഗമേറ്റ് ബീൻ കമ്പനി- (എ.ബി.സി)’ എന്ന പേരിൽ കോഫി വിൽപ്പന കമ്പനി തുടങ്ങിയത്, അതിലൂടെ ലഭിച്ച ഊർജ്ജവും ആത്മവിശ്വാസവും കൊണ്ട് അദ്ദേഹം 1996ൽ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവിൽ ആരംഭിച്ചു, അതാണ്‌ കഫെ കോഫി ഡേ അഥവാ CCD. വളർച്ചയുടെ പടവുകൾ താണ്ടിയ കഫെ കോഫി ഡേ ഇന്ത്യയ്ക്ക് പുറത്ത് ഓസ്ട്രിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌,…

Read More