Author: Akhilesh Parameswar

മനുഷ്യനാണ് അതിനപ്പുറം അടയാളങ്ങൾ ഒന്നുമില്ല.

സംസ്ഥാന ബജറ്റിൽ മെൻസ്ട്രൽ കപ്പിന്റ പ്രചാരണത്തിന് 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ന്യൂസ്‌ കണ്ടപ്പോൾ എന്റെയൊരു സുഹൃത്തിന്റെ ചോദ്യം വന്നത് അത് എന്താണ് സംഗതി എന്നായിരുന്നു. ആദ്യം ചിരിയാണ് വന്നതെങ്കിലും കക്ഷിയുടെ ചോദ്യം ആത്മാർത്ഥമാണെന്നും സംഗതിയേപ്പറ്റി വലിയ അവബോധം വന്നിട്ടില്ലെന്നും വ്യക്തമായി. ആള് ഫേസ്ബുക്കിലൊന്നും അത്ര ആക്റ്റീവ് അല്ലാത്ത കൊണ്ടാവും കൊണ്ട് പിടിച്ച ചർച്ചകളൊന്നും കണ്ടിട്ടില്ല. എന്തായാലും മെൻസ്ട്രൽ കപ്പ്‌ എന്താണെന്നും ഉപയോഗിക്കേണ്ട രീതിയുമൊക്കെ പറഞ്ഞതും പുള്ളിക്കാരിയുടെ കണ്ണ് തള്ളി… യ്യോ എനിക്കിതൊന്നും പറ്റൂല. എങ്ങാനും കുടുങ്ങി പോയ എന്ത് ചെയ്യും? പിന്നെ ലീക്കാവില്ല എന്ന് എന്താണ് ഉറപ്പ്? അലർജി ഉണ്ടാവില്ലേ? സംശയങ്ങളുടെ നീണ്ട നിരയ്‌ക്കൊപ്പം ഇതിനൊക്കെ 10 കോടി നീക്കി വയ്ക്കേണ്ട കാര്യമുണ്ടോ എന്നൊരു ചോദ്യം കൂടി വന്നു. പ്രിയപ്പെട്ടവരേ, പണ്ട് സാനിറ്ററി നാപ്കിന്റെ കടന്ന് വരവ് വൻ വിപ്ലവമായിരുന്നു, നാപ്കിൻ കണ്ടുപിടിച്ച ആൾക്ക് നേരിടേണ്ടി വന്ന അവഗണന ചില്ലറയല്ല. സാധാരണ കോട്ടൺ തുണികളിൽ നിന്നും പാഡിലേക്ക് മാറാൻ…

Read More

നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു, അല്ലെങ്കിൽ വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി.. ഇങ്ങനെ പല വാർത്തകളും പലപ്പോഴും കണ്ടവരാണ് നമ്മൾ. വാർത്ത കണ്ടയുടനെ ആ സ്ത്രീയേ ശപിക്കാനും കല്ലെറിയാനും പിന്നെ അവർക്കില്ലാത്ത അവിഹിതം കെട്ടി വയ്ക്കാനും മലയാളികൾക്ക് പ്രത്യേക താത്പര്യമാണ്. എന്നാലെന്താണ് സത്യത്തിൽ സംഭവിക്കുന്നത് അല്ലെങ്കിൽ സംഭവിച്ചത്? അതിനെപ്പറ്റി അധികമാരും അന്വേഷിക്കാറില്ല. പ്രസവ ശേഷം സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളിൽ ശിക്ഷ അനുഭവിച്ച് പുറത്ത് വരുന്ന ഏതെങ്കിലുമൊരു സ്ത്രീയോടൊന്ന് സംസാരിച്ചു നോക്കുക അപ്പോൾ മനസ്സിലാവും എന്താണ് സത്യമെന്ന്. സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച ഒരു യുവതിയോട് സംസാരിച്ചപ്പോൾ അവർ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് “ഞാൻ ബോധപൂർവ്വം ചെയ്തതല്ല സർ. എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു പോയിരുന്നു” എന്നാണ്. ഒരു സ്ത്രീക്ക് പ്രസവശേഷം അവളെത്തന്നെ നഷ്ടപ്പെടുന്ന ഈ അവസ്ഥയാണ് PPD അഥവാ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ. വർഷം തോറും ലക്ഷക്കണക്കിന് സ്ത്രീകളാണ് PPD യെന്ന ഭീകരാവസ്ഥ നേരിടുന്നത്. ഒരു സ്ത്രീയെ…

Read More

പ്രസവശേഷം മിക്ക അമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുലപ്പാലിന്റെ കുറവ്. കുഞ്ഞുണ്ടായി ആദ്യ ദിവസം തൊട്ടേ തുടങ്ങും പാലില്ലേ എന്നുള്ള നിലവിളി. പാല് കുറയാൻ കാരണം നീയാണ്, നിന്റെ ശ്രദ്ധക്കുറവാണ് എന്നൊക്കെ പറഞ്ഞ് വീട്ടുകാരും നാട്ടുകാരും വരെ പ്രസവിച്ച പെണ്ണിന്റെ നെഞ്ചത്തോട്ട് കയറാൻ തുടങ്ങും. പിന്നെ ഞെക്കലായി, പിഴിയലായി എന്ന് വേണ്ട മേളം തന്നെ.ഇങ്ങനെ ഞെക്കിപ്പിഴിഞ്ഞു ഊറ്റിയെടുക്കാൻ ഇത് കറവപ്പശുവല്ല എന്ന ബോധ്യം പോലുമില്ലാതെയാവും ചിലരുടെ കലാപരിപാടി. അവിടം കൊണ്ടും കഴിഞ്ഞില്ല ആദ്യ ദിവസങ്ങളിലെ പാലിന് നിറമില്ല (അത് പാലല്ല എന്ന വാദം വേറെ ) അത് കുഞ്ഞിന് കൊടുക്കരുത് പിഴിഞ്ഞ് കളയണം എന്നുള്ള ഉപദേശങ്ങളും കുറ്റങ്ങളും വേറെ. ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം കുഞ്ഞ് ജനിച്ച് മൂന്ന് ദിവസമെങ്കിലും കഴിഞ്ഞേ (ചിലരിൽ ഈ പ്രശ്നം ഉണ്ടാവില്ല ) മുലപ്പാൽ ശരിയായി വരൂ എന്നുള്ളതാണ്. ഈ ആദ്യം വരുന്ന നിറമില്ലേ എന്ന് മുറവിളി കൂട്ടുന്ന പാലല്ല എന്ന് നിങ്ങൾ പറയുന്ന…

Read More

നമ്മുടെ നാട് സമ്പൂർണ സാക്ഷരത നേടിയിട്ടും രാജ്യം അങ്ങ് ചന്ദ്രനിൽ മുദ്ര പതിപ്പിച്ചിട്ടും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാത്ത ഒന്നാണ് മലയാളിയുടെ കപട സദാചാരം. ഇന്നും മലയാളമക്കൾ തന്റെയുള്ളിലെ സദാചാരത്തിന്റെ ചാട്ട ചുഴറ്റുന്നത് മുഴുവൻ സ്ത്രീകൾക്ക് നേരെയാണ്. സ്ത്രീകൾ അല്പം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാലോ ഒരു ഫോട്ടോ / വീഡിയോ പോസ്റ്റ്‌ ചെയ്താലോ അപ്പോൾ അണപൊട്ടുന്ന സദാചാരബോധവും, ലൈംഗികദാരിദ്രവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വസ്ത്രധാരണം അവനവന്റെ പേഴ്സണൽ വിഷയമാണെന്നുള്ള സാമാന്യബോധമില്ലാത്തത് കൊണ്ടോ അതോ ഏത് പെണ്ണിന്റെയും പോസ്റ്റിന് കീഴിലും പോയി കുത്തി മറിയാമെന്ന തോന്നൽ കൊണ്ടോ എന്നറിയില്ല കാലങ്ങളായി മാറ്റമില്ലാതെ ഈ പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്നു. ഞാൻ എന്ത് ധരിക്കണം ധരിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്… കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പ്രായപൂർത്തിയായ ഏതൊരാൾക്കും സ്വന്തം താത്പര്യങ്ങൾ തിരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്. എന്റെ വസ്ത്രം എന്റെ ശരീരം എന്റെ ഇഷ്ടം അതിൽ പുറമേ നിന്ന്…

Read More

സ്വവർഗ്ഗ ലൈംഗികത എന്ന് കേൾക്കുമ്പോൾ പലർക്കും മുഖം ചുളിയും എന്നറിയാം എങ്കിലും പറയട്ടെ അങ്ങനെ പുച്ഛത്തോടെ നോക്കാൻ മാത്രം അശ്ലീലമല്ല Homosexuality. പേര് പോലെ തന്നെ ഒരേ ലിംഗത്തിൽ അല്ലെങ്കിൽ ലിംഗതന്മയിൽ ഉൾപ്പെട്ടവർ പരസ്പര ധാരണയോടെ അതുമല്ലെങ്കിൽ ഉഭയ സമ്മതത്തോടെ ഏർപ്പെടുന്ന ഒരു സെക്സ് ലൈഫ് ആണ് സ്വവർഗ്ഗ രതി. ലെസ്ബിയൻസ് ജീവിത കാലം മുഴുവനോ അല്പ നേരത്തേക്കോ കാലത്തേക്കോ തന്റെ ഇണയെ കണ്ടെത്തുന്നു.അതവരുടെ താത്പര്യത്തിന് അടിസ്ഥാനത്തിലാണിത്.. സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രം ആകർഷണം തോന്നുന്നതാണ് സ്വവർഗ്ഗാനുരാഗം. സ്വവർഗ്ഗാനുരാഗി എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുകയും സദാചാരം വിളമ്പുകയും ചെയ്യുന്നതിൽ അർത്ഥമില്ല, കാരണം സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമാണെന്നും രോഗാവസ്ഥയാണെന്നുമുള്ള കഴമ്പില്ലാത്ത വാദങ്ങൾ  ആഗോളതലത്തിൽ തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ലൈംഗികത എന്നാൽ ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ല മറിച്ച് ജനിതകം,സാമൂഹിക പ്രേരണകൾ, ജൈവഘടകങ്ങൾ, വ്യക്തി വളരുന്ന ചുറ്റുപാടുകൾ എന്നിവയുടെ  പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്ന്  ശാസ്ത്രലോകവും‌ വൈദ്യലോകവും വിലയിരുത്തുന്നു. മനുഷ്യ ലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗ ലൈംഗികയെന്നതാണ് സത്യം,…

Read More