Author: JISHA RAJESH

പ്രമേഹം വല്ലാതെ മൂർച്ഛിച്ച്, ഗുരുതരാവസ്ഥയിൽ ആയ പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ആയിരുന്നു ആ രോഗി. ആഘോഷമായ ഒരു വരവായിരുന്നു അത്. ആറ് നഴ്സ്മാർ ട്രോളിക്കു ചുറ്റും സംരക്ഷണവലയം തീർത്തിരിക്കുന്നു. രണ്ട് അറ്റൻഡർമാരും ഉണ്ട്. ആൾക്കൂട്ടത്തിനിടയിലൂടെ രോഗിയെ കാണാനുള്ള അതിയായ ആകാംക്ഷയോടെ നോക്കിയ ഞാൻ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഓക്സിജൻ മാസ്ക്ക് തലയിൽ, ഐ വി ഡ്രിപ്പ് ബോട്ടിൽ വലിച്ച് പറിച്ച് താഴെയിട്ടിരിക്കുന്നു. ഒരു ക്യാനുല പറിച്ചെടുത്തത് കൊച്ചിൻ്റെ കൈയ്യിൽ, അടുത്ത ക്യാനുല പറിക്കാതിരിക്കാൻ രണ്ട് പേർ ഓരോ കൈയ്യിലും പിടിച്ചിരിക്കുന്നു. ചവിട്ട് കൊള്ളാതിരിക്കാനും ചാടാതിരിക്കാനും രണ്ട് പേർ കാലിലും പിടിച്ചിരിക്കുന്നു. ഒരു വാച്ച് പൊട്ടി തകർന്ന് ട്രോളിയിൽ കിടക്കുന്നു. ഏതോ സ്റ്റാഫിൻ്റേതാണ്. തലയിട്ടടിക്കാൻ ശ്രമിക്കുന്നു. തലയിലും പിടിക്കാൻ ആളുണ്ട്. എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന കുഞ്ഞിൻ്റെ വായ അമ്മ പൊത്തിപ്പിടിച്ചിരിക്കുന്നു. രോഗിയെ ഐ. സി. യു.ബെഡിലേയ്ക്ക് മാറ്റി, വിവരങ്ങളൊക്കെ പറഞ്ഞ് വന്നവർ പോയി. അപ്പോഴും അമ്മയുടെ കൈ കൊച്ചിൻ്റെ വായ…

Read More

ജോലികളൊക്കെ ശാന്തമായി തീർത്ത് ഓരോരുത്തരും അവരവരുടെ രോഗികളുടെ റൂമിൻ്റെ വാതിൽക്കൽ നിലയുറപ്പിച്ചു. ക്രിസ്തുമസ്സ് ആയത് കൊണ്ട് കാൻ്റീനിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യലും ക്രിസ്തുമസ്സ് ഓർമ്മകൾ അയവിറക്കലും നടന്നു. പന്ത്രണ്ട് മാസങ്ങളിൽ എനിക്കേറ്റവും പ്രിയം ഡിസംബറിനോടാണ്. കാപ്പിപ്പൂ മണക്കുന്ന, മഞ്ഞിൻ കുളിരണിഞ്ഞ അത്തരം ഒരു ഡിസംബറിലാണ് അപ്പന മമ്മമാരുടെ കുടുംബങ്ങളിലെ കടിഞ്ഞൂൽ സന്താനമായി ഈയുള്ളവൾ ഭൂജാതയായത്. അന്ന് മുതലിങ്ങോട്ട് ഡിസംബർ കൂടെപ്പിറപ്പാണ്. ഓർമ്മ വച്ച നാൾ മുതൽ ഡിസംബർ മാസത്തിനായ് കാത്തിരിക്കുമായിരുന്നു. ആ മഞ്ഞും കുളിരും എങ്ങും തെളിയുന്ന നക്ഷത്ര വിളക്കുകളുമെല്ലാം കൂടി മനസ്സിലൊരു മഞ്ഞിൻ പുൽക്കൂട് പണിതിരിക്കുകയാണ്. എത്ര കൊടും ചൂടിലും ഉരുകിയൊലിക്കാത്തൊരു മഞ്ഞിൻ കൂട്! വല്ലപ്പോഴുമൊക്കെ പുതപ്പ് പോലുമില്ലാതെ ഞാനാ മഞ്ഞിൻ കൂട്ടിലേയ്ക്ക് കയറി ചുരുണ്ടുകൂടും. പക്ഷേ, ശരിക്കൊന്ന് തണുക്കുന്നതിന് മുൻപ് തന്നെ ആരെങ്കിലും വന്ന് വിളിച്ചിറക്കിക്കളയും. മഞ്ഞില്ലാത്ത ഡിസംബറിനെ എന്തിന് കൊള്ളാം? മഞ്ഞിനെ കൈകൾ കൊണ്ട് വകഞ്ഞു മാറ്റി, ഡിസംബറിന് മാത്രം സ്വന്തമായ ഉണ്ണീശോപ്പുല്ലുകൾക്കിടയിലൂടെയുള്ള പള്ളിയിൽ…

Read More

വർഷങ്ങൾക്കപ്പുറമുള്ള ഒരു അറേബ്യൻ’ ക്രിസ്തുമസ്സ് രാത്രി ‘ ആയിരുന്നു അന്ന്. നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ എനിക്ക് ഒരു സ്ഥലകാല വിഭ്രമം. വന്ന സ്ഥലം മാറിപ്പോയോ എന്ന് ഇമ്മിണി ബല്യ ഒരു സംശയം. കാരണം കുരുക്ഷേത്രയുദ്ധഭൂമി പോലെ ചിരപരിചിതമായ ഐസിയു അല്ല ഇപ്പോൾ കൺമുൻപിൽ. വളരെ ശാന്തം, സുന്ദരം! റിപ്പബ്ളിക്ക് ദിന പരേഡ് പോലെ പല വർണ്ണത്തിൽ വളരെ ചിട്ടയിലും അച്ചടക്കത്തിലും സ്വന്തം കടമ നിർവ്വഹിക്കുന്ന സെൻട്രൽ മോണിറ്റർ. മരണമണി അടിക്കുന്ന അലാറങ്ങൾ മൗനവ്രതം എടുത്തത് പോലെ. സ്റ്റാഫിൻ്റെയൊക്കെ മുഖം പൂത്തിരി കത്തിയ മാതിരി. ഫയൽവർക്കുകൾ കഴിഞ്ഞിരിക്കുന്നു.. ആരും ധൃതി പിടിച്ച് വെപ്രാളത്തോടെ ഓടുന്നില്ല. ഇതെന്ത് മറിമായം? അഞ്ച് വർഷത്തിനിടയിൽ ആദ്യാനുഭവം. എനിക്ക് ചിരിക്കണോ, കരയണോ എന്നറിയാൻ മേലാതായി. “ഹേയ് ഇന്നെന്തായാലും ഒരു കുഴപ്പവും വരില്ല. ഫുഡ് ഒക്കെ ഓർഡർ ചെയ്ത് ക്രിസ്തുമസ്സ് അടിച്ചു പൊളിച്ചോളൂ.. ശാന്തരാത്രി തിരുരാത്രിയാവും” എന്നൊക്കെ തട്ടി വിട്ട് ഡേ ഷിഫ്റ്റ്കാർ വളരെ നിർലോഭമായിതന്നെ പോസിറ്റിവിറ്റി വാരി വിതറി.…

Read More

അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ പപ്പയുടെ കൈയ്യിൽ ഒരു ചെറിയ കാർഡ് ബോർഡ് പെട്ടിയുണ്ടായിരുന്നു. ആകാംക്ഷയോടെ പെട്ടിയ്ക്കരികിലെത്തിയ ഞങ്ങൾ കുട്ടികൾ നേർത്ത ഒരു ‘മ്യാവൂ’ ശബ്ദം കേട്ട്  സന്തോഷത്തോടെ തുള്ളിച്ചാടി. പെട്ടി തുറന്നപ്പോൾ അതിനുള്ളിൽ പേടി ച്ചരണ്ട കണ്ണുകളുമായി  ഞങ്ങളെയെല്ലാം മാറി മാറി നോക്കുന്ന, നല്ല വെളുവെളുത്ത കമ്പിളിക്കുപ്പായം ഇട്ടത് പോലൊരു പൂച്ചക്കുട്ടി.  കഷ്ടിച്ച് ഇരുപത് ദിവസം പ്രായം കാണും. മനുഷ്യർക്ക് വളർത്താവുന്ന സകല പക്ഷിമൃഗാദികളെയും  ഞങ്ങൾ കുട്ടികളെക്കാളും കാര്യമായി പരിപാലിക്കുന്ന എൻ്റെ പ്രിയ മാതാവ് രംഗത്തേയ്ക്ക് കടന്ന് വന്ന് പൂച്ചക്കുഞ്ഞിൻ്റെ ഇനീഷ്യൽ അസസ്സ്മെൻ്റും  ജനറൽ എക്സാമിനേഷനും  കഴിഞ്ഞ് അസഗ്നിദ്ധമായി പ്രഖ്യാപിച്ചു. ” ഇത് സാധാരണ പൂച്ചയല്ല, വിദേശിയാണ്. അമ്മച്ചിയുടെ മുണ്ടിൻ്റെ അടുക്ക് പോലുള്ള വാല് കണ്ടില്ലേ, ഇതിനെ എവിടുന്ന് കിട്ടി ?” കിലുക്കത്തിലെ മോഹൻലാൽ സ്റ്റൈലിൽ പപ്പാ മറുപടി പറഞ്ഞു. ” സിംഗപ്പൂരുള്ള എൻ്റെ ഒരു കൂട്ടുകാരൻ എനിക്ക് വേണ്ടി കൊണ്ടുവന്നതാണ്”. ഞങ്ങൾക്കെല്ലാം അദ്ഭുതവും ഒപ്പം ബഹുമാനവും തോന്നി ആ…

Read More

പുതിയ വീട്ടിലേയ്ക്ക് താമസം മാറിയതിനൊപ്പം  പുതിയ നഴ്സറി സ്കൂളും കുഞ്ഞു ജീവിതത്തിൻ്റെ ഓരം ചേർന്ന നാളുകൾ. സൂസമ്മ ടീച്ചറിൻ്റെ അങ്കണവാടിയിൽ നിന്നും ജോസഫൈൻ സിസ്റ്ററിൻ്റെ നഴ്സറിയിലേയ്ക്ക് പറിച്ചുനട്ടതിൻ്റെ വാട്ടത്തിലായിരുന്നു ആദ്യ ദിവസം. മറ്റ് കുട്ടികളെല്ലാം നേരത്തെ തന്നെ കൂട്ടുകാരായവർ. ഞാൻ മാത്രം  ഒറ്റയ്ക്ക്. മനസ്സിൽ കൂടുകൂട്ടിയ സങ്കടത്തോടെ, പഴയ കൂട്ടുകാരെ ഓർത്ത് വിഷാദിച്ചിരുന്ന നാല് വയസ്സ്കാരിയുടെ അടുത്തേയ്ക്ക്, മാമാട്ടിക്കുട്ടിയമ്മയെപ്പോലെ മുടി മുറിച്ചിട്ട ഒരു സുന്ദരിക്കുറുമ്പി പരിചയ ഭാവത്തിൽ വന്നു. സ്വാതന്ത്ര്യത്തോടെ തോളത്ത് കൈയിട്ട് പറഞ്ഞു. “വാ, പുറത്തേയ്ക്ക് വാ, ഒരു സൂത്രം പറയാം. ” മടിച്ച് മടിച്ച് എണീറ്റ് പുറത്തേയ്ക്ക് വന്ന എന്നോട്, ആ കുറുമ്പി ശബ്ദം താഴ്ത്തി, വലിയ കണ്ണുകളിൽ ആശ്ചര്യം വാരിയൊഴിച്ച് പറഞ്ഞു. “നമ്മുടെ സിസ്റ്ററിനേ, നല്ല നീണ്ട മുടിയുണ്ട്. കഴിഞ്ഞ ദിവസം ഞാനത് കണ്ടു.  ആരോടും പറയരുതെന്നാ പറഞ്ഞത്.കൊച്ചും ആരോടും പറയല്ലേ.” ഞാൻ തലയാട്ടി. സിസ്റ്ററിൻ്റെ നീണ്ട മുടി കാണാൻ എനിക്കും കൊതി തോന്നി. ആ നഴ്സറി…

Read More

ഇടമുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയിലെ ഒരു സായാഹ്നം.  അടുക്കളപ്പുറത്തെ ചാരുബഞ്ചിൽ താടിക്ക് കൈയ്യും കൊടുത്ത് , വടക്കോട്ട് നോക്കി വെടക്കായിരുന്ന്  മഴയുടെ തണുപ്പും കുളിരുമൊക്കെ അനുഭവിച്ച് മഴക്കാഴ്ചകളിൽ മുങ്ങി മടി പിടിച്ചിരിക്കുകയായിരുന്നു. ഏകാന്തത, മഴ, മഴയിലൂടെ വിദൂരതയിലേയ്ക്കുള്ള നോട്ടം ഇതൊക്കെ  സർഗ്ഗാത്മകത മൊട്ടിട്ട്  കവിതയോ കഥയോ ആയി പൊട്ടി വിരിയാൻ ഉത്തമമാണെന്ന് ആരോ പറഞ്ഞത് ഓർമ്മ വന്നു. പക്ഷേ ദിക്ക്പാലകരെപ്പോൽ അതിരിങ്കൽ നെഞ്ച് വിരിച്ചു നിൽക്കുന്ന മഹാഗണികളിൽ തട്ടി എൻ്റെ വിദൂരതയിലേയ്ക്കുള്ള നോട്ടം മഴയിലേയ്ക്ക് ചിന്നിത്തെറിച്ചു. സർഗാത്മകത പോയെങ്കിൽ പോട്ടെ, സാരമില്ല. കാപ്പിക്കുരു വറുത്ത്  ഏലയ്ക്ക, ചുക്ക് ,ജീരകം, ഉലുവ, കുരുമുളക് ആദിയായവ ചേർത്ത് പൊടിച്ചുണ്ടാക്കിയ  കാപ്പി ഊതി ഊതി കുടിക്കണമെന്നും,  വെളിച്ചെണ്ണ മണമുള്ള  ഉപ്പേരിക്കപ്പ വറുത്തത് കറു മുറാന്ന് കടിച്ച് തിന്നണമെന്നും തോന്നി. സ്കൂളിൽ പഠിച്ചിരുന്ന കാലം എന്നാ ഒരു രസമായിരുന്നു.   ഇങ്ങനൊന്നും തോന്നാതെ തന്നെ എല്ലാം മുമ്പിൽ കിട്ടിയിരുന്നു. ഇതിപ്പോ തോന്നൽ യാഥാർത്ഥ്യമാവണമെങ്കിൽ തന്നത്താൻ എണീറ്റ് പോയി ഇതെല്ലാം ഉണ്ടാക്കുന്നതോർമ്മ…

Read More

“ഇന്നാടീ കൊച്ചേ..  ഇത്  അപ്പന് കൊണ്ടുപോയി കൊട്.” വരിയും നിരയുമൊപ്പിച്ച്  ഈന്തപ്പഴവും ബദാമും അണ്ടിപ്പരിപ്പും ഇരിപ്പുറപ്പിച്ചിരിക്കുന്ന സ്ഫടിക പിഞ്ഞാണം എടുത്ത് നീട്ടിക്കൊണ്ട് മകളോടായി ഡെൽഫീനാമ്മ പറഞ്ഞു. ഒന്ന് ശങ്കിച്ച്, പാത്രത്തിലേയ്ക്കും അമ്മയുടെ മുഖത്തേയ്ക്കും നോക്കിക്കൊണ്ട് റീജ പിറുപിറുത്തു. “ഇതെല്ലാം കൂടി ഒന്നിച്ച് വേണോന്ന്  എനിക്കൊരു  സംശയം. മേശേല് വേറേം കുറേ ഏതാണ്ടൊക്കെ ഇരിപ്പുണ്ടല്ലോ. അമ്മയെന്നാ ഇവിടെ ബേക്കറി നടത്തുന്നുണ്ടോ?” “വേണം, വേണം.ഇത് കണ്ട് കഴിയുമ്പോ  വളർത്തുകൊണാന്നും ധാരാളിയാന്നും അവടപ്പൻ കണ്ടതല്ലാന്നുവൊക്കെ ഞാൻ കേക്കും. അതിൻ്റെ മറുപടി ഇവിടെ തയ്യാറാ. നീയത് കൊണ്ട്ക്കൊട് ” “ഒന്നുമിണ്ടാതിരിയെൻറമ്മച്ചീ, ഒന്നു വില്ലേലും ഇത്രേം പ്രായം ചെന്ന മനുഷ്യനല്ലേ?” തർക്കുത്തരം പറഞ്ഞോണ്ട് അങ്ങോട്ട് വരണ്ട കേട്ടോ ” എന്ന് പറഞ്ഞ്, അമ്മച്ചീടെ താടിക്കൊരു നുള്ളും കൊടുത്ത്, മനസ്സിലുള്ള ഏതോ ഈണത്തിനൊപ്പിച്ച് താളം ചവിട്ടി റീജാ ഊണുമുറിയിലേയ്ക്ക് നടന്നു. അടുക്കളയിൽ, നാലു മണി ചായയ്ക്കുള്ള വട്ടം കൂട്ടുകാരുന്നെങ്കിലും ഡെൽഫീനാമ്മ തൻ്റെ പഞ്ചേന്ദ്രിയങ്ങളിൽ തൊലിയൊഴിച്ച് ബാക്കിയെല്ലാത്തിനെയും പൂർണ്ണമനസ്സോടെയും ആത്മാവോടെയും ആനച്ചാലിൽ…

Read More