Author: Aniill Krishnaa

‘നിങ്ങളീ പെണ്ണുങ്ങളെ കുലസ്ത്രീ എന്നു വിളിക്കുന്നതുപോലെ ഞങ്ങൾ ആണുങ്ങളെ കുലപുരുഷൻ എന്നു വിളിച്ചാലെന്താ?’  ‘അങ്ങനെ വിളിപ്പിക്കാൻ ആയിരിക്കും രാവിലെ ഈ കുട്ടിത്തോർത്തുമുടുത്തു മുറ്റത്തിറങ്ങി നിൽക്കുന്നത്, വെറുതെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. ‘  ഛെ.. വേണ്ടായിരുന്നു !  മനസ്സിൽ കുറ്റബോധം തോന്നി ഒരു യന്ത്രമായി തിരികെ വരാന്തയുടെ നട കയറവേ ഓവർടേക്ക് ചെയ്തു കടന്നുപോയ ഭാര്യ പറഞ്ഞു. ‘ഗേറ്റ് കടന്നാരോ വരുന്നുണ്ട്, നിങ്ങളെ കാണാനാണെന്നു തോന്നുന്നു ‘  തിരിഞ്ഞുനോക്കിയപ്പോൾ താടിയും മുടിയും നീട്ടി വളർത്തി, മുഷിഞ്ഞ ബനിയനും, ഒരു ഭാണ്‌ഡകെട്ടും, കൈയിലൊരു പാത്രവുമായി പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെ രൂപമുള്ള ഒരാൾ..   ‘ഒരു മിനുട്ട്.. ‘   ഞാൻ ഹാളിലേക്കുകയറി നാണയത്തുട്ടുകൾ ഇട്ടുവെച്ചിരിക്കുന്ന പാത്രത്തിൽ ചില്ലറയ്ക്കായി പരതി..    ‘അതൊക്കെ പണ്ട്, ഭിക്ഷക്കാരൊക്കെ സ്വൈപിംഗ് മെഷീനുമായി നടക്കുന്ന കാലമാ, ഇതു കൊടുത്തേക്ക്.. ‘ ഭാര്യ ഒരു പത്തു രൂപാ നോട്ടെടുത്തു വീശി.  അതും വാങ്ങി താണു വണങ്ങി കാവടിപോലെ നിന്നുകൊണ്ട് അയാൾ ചോദിച്ചു..   ‘പുറത്താണല്ലേ?’  എന്ത്..   രണ്ടു…

Read More

ഒരു ഹാർട്ട് ഓപ്പറേഷനൽപം മുമ്പു തിയേറ്ററിൽ നിന്നും കേട്ടത്… . . ‘ ഒട്ടും പേടിക്കണ്ട ജോൺ, ധൈര്യമായിരിക്കൂ, ഇതൊരു നിസ്സാര ഓപ്പറേഷൻ അല്ലേ? ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവും സംഭവിക്കില്ല.. . . താങ്ക് യൂ വെരി മച്ച് ഡോക്ടർ.. പക്ഷേ സാർ, എന്റെ പേര് ജോൺ എന്നല്ല. . . അതെനിക്കറിയാം മിസ്റ്റർ ജോസഫ്.. ജോൺ എന്റെ പേരാണ്…. 😂😂😂 (ഡോക്ടർ ജോണിൻ്റെ ആത്മ കഥയിൽ നിന്നും)

Read More

റൊമ്പ ദൂരം പോയിട്ടയാ റാം​? ഉന്നെ എങ്കൈ വിട്ടയോ അങ്ക താ​ൻ നിക്കറേ​ൻ ജാനു !  ശ്വാസം അടക്കിപ്പിടിച്ചു രണ്ടര മണിക്കൂർ സ്‌ക്രീനിലേക്കു നോക്കിയിരുന്ന മകൾ വീട്ടിലെത്തിയപാടെ ഒരു ചോദ്യം.   ‘ അച്ഛാ… അച്ഛനാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ? ‘  ങേ. ഇവൾക്കിതെന്തു പറ്റി?  ഒരു നിമിഷം ​യാത്രയുടെ ആലസ്യമൊക്കെ മാറി, മുഖം പ്രസാദപൂരിതമായി. ചോദ്യം വ്യ​ക്തമായി കേട്ടെങ്കിലും മനസ്സിലാത്തതുപോലെ ചോദിച്ചു.   ഉം. എന്താ ചോദിച്ചത്?  അച്ഛൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോന്ന്?  ഹഹ.   ചുണ്ടിൽ ഒരു മന്ദഹാസം വിടരാൻ തുടങ്ങവേയാണ് പൊടുന്നനെ ഒരു സംശയം മനസ്സിലുദിച്ചത്.   സത്യം പറയെടീ. അമ്മയാണോ ഇപ്പോൾ ഈ ചോദ്യം ചോദിയ്ക്കാൻ നിന്നെ പറഞ്ഞയച്ചത്?  രമണനും ചന്ദ്രികയും, മജീദും സുഹ്റയും, ജയകൃഷ്ണനും ക്ലാരയുമൊക്കെ ഒരേസമയം ഒരു സ്‌ക്രീനിലെന്നപോലെ മനസ്സിൽ തെളിഞ്ഞു.   കിടിലൻ ചാൻസ് ആണ്. വായിച്ചതും ചിന്തിച്ചതും കണ്ടതും കേട്ടതും എല്ലാം കൂട്ടിച്ചേർത്തു ഒരു ഭൂതകാലം മെനഞ്ഞുണ്ടാക്കി ക്ലിക്ക് ആയാൽ നാളെ ഒരു റൊമാന്റിക് ഐക്കൺ ആയാവും ​തന്നെ ഇവർ ടൗൺഷിപ്പിൽ…

Read More

കേരളത്തിലേയ്ക്കുള്ള തന്റെ ആദ്യവിമാനയാത്രയാണ്. ഫോഴ്‌സിന്റെ തന്നെ പ്രത്യേകം ചാർട്ടർ ചെയ്ത എയർക്രാഫ്റ്റിൽ സീനിയർ ഒഫിഷ്യലുകളായ റാം ചരൺ ബെഹ്‌റയും രൂപേഷ്കുമാർ സിങ്ങും അമിതാവ് പാലും ശരത് എന്ന താനുമടക്കം ഏഴുപേർ. പിന്നെ, ലോവർ ഡെക്കിൽ ത്രിവർണ്ണപതാകയിൽ പൊതിഞ്ഞ ലഫ്റ്റനൻറ് ആൽബിൻ ജോൺസ് എന്ന രക്തസാക്ഷിയുടെ ചേതനയറ്റ ശരീരവും.  കുടമാളൂർ അമ്പാടിയിൽ രാജ്മോഹൻ തമ്പിയുടെ മകൻ ശരത്തും ഒരു വിളിപ്പാടകലെ മാന്നാനം വലിയപുരയ്‌ക്കൽ ജോൺസ് സക്കറിയയുടെ മകൻ ആൽബിനും ആദ്യമായി കണ്ടുമുട്ടുന്നത് സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് ഇരുപതിനായിരം അടി ഉയരത്തിൽ, മൈനസ് മുപ്പതു ഡിഗ്രി താപനിലയിൽ, കനത്ത മഞ്ഞുവീഴ്ചയുടെ ഒരു പ്രഭാതത്തിൽ. ചില സൗഹൃദങ്ങൾ അങ്ങനെയാണ് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നുവരുന്നു. കാലദൈർഘ്യമല്ല സൗഹൃദത്തിന്റെ അളവുകോൽ എന്ന് ഓര്‍മ്മപ്പെടുത്തും വിധം നമ്മുടെ ഹൃദയത്തിൽ ഒരു കയ്യൊപ്പു ചാർത്തി അകലെ എവിടേയ്ക്കോ മറഞ്ഞു പോകുന്നു.  ​ഒരു പട്ടാളക്കാരനാകാൻ കഴിഞ്ഞതിൽ ആൽബിൻ എന്നും അഭിമാനിച്ചിരുന്നു. മറ്റെല്ലാ വിജയങ്ങൾക്കും ഒരു പരിധി നിശ്ചയിക്കപ്പെടുമ്പോൾ ഒരു സൈനികന്റെ വിജയം…

Read More

‘ഓർമ്മയുണ്ടോടാ?’ ആവർത്തന​വിരസങ്ങളായ ഓണാശംസാ മെസ്സേജുകൾ യാന്ത്രികമായി സ്ക്രോൾ ചെയ്തു പോകവേ, ‘ഇത്.,, ആമി?” ‘അതേടാ. വണ്‍ ആൻഡ്‌ ഒണ്‍ലി ആമി. ആമി രവിശങ്കർ.’ ചിതറിയ ഓർമ്മകളുടെ ആദ്യത്തെ തുണ്ട് പറന്നെത്തിയത് ഏഴാം ക്ലാസ്സിലെ മൂന്നാം നിരയിലെ ഡെസ്കിനു മുകളിൽ കോമ്പസുകൊണ്ടു കോറിയിട്ട നേർത്ത ഒരു ഹൃദയ ചിഹ്നത്തിലേയ്ക്കാണ്. ആ ഹൃദയത്തിനു നടുവിൽ ആമി +…. എന്നൊരു സമസ്യയിൽ കൗതുകമൊളിപ്പിച്ച് ചെറുപുഞ്ചിരിയോടെ എന്റെ മുഖത്തേക്കു പാറിയ വശ്യമായ മാലാഖ കണ്ണുകൾ. പക്ഷേ, ആ അധിക ചിഹ്നത്തിന്റെ കൂട്ടെഴുത്തിനേക്കാൾ എത്രയോ ആഴമേറെയുള്ള ഒരു സൗഹൃദമായിരുന്നു കാലം നമുക്കായി കാത്തുവെച്ചിരുന്നത്.  സ്കൂൾ പഠനമൊക്കെ കഴിഞ്ഞ്, നഗരഭൂപടത്തിന്റെ അരികുപറ്റി ആരെയും കൊതിപ്പിയ്ക്കുന്ന സി എം എസ് കോളേജ് കാമ്പസിൽ ബൈനോമിയൽ തിയറവും തെർമോഡൈനാമിക്സും പതിവായി പകർന്നുപോരുന്ന മടുപ്പിനിടയിലേയ്ക്ക് ഒരു ചങ്ങമ്പുഴക്കവിതയുടെ മന്ദഹാസം പോലെ നിരഞ്ജൻ കടന്നു വന്നു. വളരെ പെട്ടെന്നു തന്നെ അവൻ നമ്മളിലൊരാളായി. നമ്മുടെ സ്വകാര്യനിമിഷങ്ങൾ പങ്കുവെയ്ക്കപ്പെട്ടു.  ചൂളമരത്തലപ്പുകൾ നൃത്തം ചെയ്യുന്ന ലവേർസ് പാത്തിന്റെ നിഴൽ…

Read More