Author: Anitha Jayalekshmi

എന്റെ ചിന്തകൾ, എന്റെ എഴുത്താണ്.

” ചേട്ടാ ഒരു ഓട്ടം പോവാമോ” ഉച്ചയുറക്കം നഷ്ടപെട്ട നീരസത്തിൽ സുനിൽ തല ഉയർത്തി നോക്കി. മാന്യമായി വസ്ത്രം ധരിച്ച രണ്ടു ചെറുപ്പക്കാർ. “ചേട്ടാ കെ കെ നഗർ വരെ പോണം. പിന്നെ റെയിവെ സ്റ്റേഷനിലേക്കും പോകണം.” “ഇരുന്നുറ്റമ്പതു ആകും”. ഒട്ടും മയമില്ലാതെ സുനിൽ പറഞ്ഞു. ” തരാം ” അതിലൊരവൻ പറഞ്ഞു. സുനിൽ വണ്ടിയെടുത്തു. അവരെയും കൊണ്ട്. “കെ. കെ നഗറിൽ എവിടെയാ ?” “മാതാവിന്റെ കപ്പേളേയുടെ വലതു വശത്ത്.” “രാഘവൻ സാറിന്റെ വീട്ടിലേക്ക് ആണോ?” സുനിൽ ചോദിച്ചു. ” ഞാൻ രാഘവൻ സാറിന്റെ കൊച്ചുമകൻ ആണ്. അർജുൻ” “മോന്റെ അമ്മയെ ഞാൻ ട്യൂഷനു കൊണ്ട് വിടാറുണ്ടായിരുന്നു” സുനിൽ ഓർമ്മകൾ അയവിറക്കി. സുനിൽ പത്തു മിനിറ്റിനകം അവരെ അർജുനിന്റെ മുത്തഛന്റെ വീട്ടിൽ എത്തിച്ചു. “എബി, ഒരു അഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യേ. ഞാൻ ബാഗ് എടുത്തു വരാം.” അർജുൻ പോയതിനു ശേഷം എബിയും സുനിലും ഒറ്റയ്ക്കായി. “മോന്റെ നാട് എവിടെയാ?”…

Read More