സ്ഥലം കലൂർ സ്റ്റേഡിയംസമയം രാത്രി രണ്ടു മണി… ഗ്രേറ്റ് കിച്ചൺ മീറ്റിന്റെ സെക്രട്ടറിയായ കേരളത്തിലെ പ്രമുഖ കിച്ചൻ ആയ മാരഗൺ മൈക്കടുത്ത് സംസാരിച്ചു തുടങ്ങി. “പ്രിയപ്പെട്ട എന്റെ കിച്ചൺ സുഹ്യത്തുക്കളെ, നിങ്ങൾക്കെല്ലാർക്കും ദ ഗ്രേറ്റ് കിച്ചൺ മീറ്റിലേക്ക് സ്വാഗതം. കിച്ചൺ, അടുക്കള, രാസോയി എന്ന പല പേരുകളിൽ അറിയപ്പെടുന്ന നമ്മൾ, മനുഷ്യരുടെ ജീവശ്വാസം ആണ്. എങ്കിലും പലർക്കും പല അനുഭവങ്ങൾ ആണ്. മനുഷ്യാധിപത്യത്തിന് എതിരേ അടുക്കളകൾ സമരം ചെയ്യണമോ എന്ന വിഷയത്തെ കുറിച്ചു പറയാനും ഈ സമ്മളനം ഉൽഘാടനം ചെയ്യാനും നമ്മുടെ പ്രിയപ്പെട്ട കാജ് മലബാർ അവർകളെ ക്ഷണിക്കുന്നു.” പ്രായത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും പല കാലങ്ങൾക്കും പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ആ അതികായൻ എണീറ്റ് നിന്നു. “എന്റെ നീണ്ട സേവന കാലത്തിൽ ഞാൻ പലരെയും ഊട്ടിയിട്ടുണ്ട്. പല കാലഘട്ടങ്ങൾ ഞാൻ കടന്നുവന്നിട്ടുണ്ട്. പക്ഷെ എല്ലാ കാലത്തും ഭക്ഷണവും സേവനവും ഒരുമിച്ച് കൊണ്ട് പോയിട്ടുണ്ട്. ഇന്നും ആളുകൾ വരുന്നത് എന്റെ പ്രൗഢി…
Author: Anitha Jayalekshmi
അനിഷ് ഫ്രാൻസിസ് എന്ന എഴുത്തുകാരനെ പരിചയപെടുന്നത് ഫേസ്ബുക്കിലൂടെ തന്നെയാണ്. വാക്കുകളിൽ ഒത്തിരി നിഗൂഢതകൾ ഒളിപ്പിക്കുന്ന എഴുത്തുകാരൻ. ഭ്രമാത്മാകതയുടെ ഒരു ചിലന്തി വലകൾ കൊണ്ട് വായനകാരന്റെ മനസിനെ കുടുക്കി കിടത്തുന്ന ഭാഷ ശൈലി. പാപ്പിലോ ഹെക്ടർ മൂന്നു നോവല്ലകളാണ്. മരണാസന്നനായ വൃദ്ധ വൈദികൻ തന്റെ മരണശേഷം തന്റെ കൊച്ചച്ചനെ ഒരു നീഗൂഢ യാത്രയ്ക്കു അയക്കുന്ന ഏഴായിത്തി ഒന്ന്. അറബ് ലത്തിൻ മന്ത്രവാദത്തിന്റെ ചരടുകളിലൂടെ മരണത്തിനും ആഭിചാരത്തിനും ഇടയ്ക്കുള്ള ഒരു യാത്ര…. രണ്ടാമത്തെ കഥയിൽ അസാധാരണയായ ഗ്ലോറി എന്ന പെൺകുട്ടിയുടെ സൗഹ്യദ കഥയാണത്. തെറ്റിധാരണകളും ഭീതി ധാരണകളും മാറി മറയുന്ന ഒരു കഥ. മൂന്നാമത്തെ കഥയായ പാപ്പിലോ ഹെക്ടർ ഒരു മിത്താണ്. അപൂർവമായ ചിത്രശലഭങ്ങളെ അന്വേഷിച്ചു പോകുന്ന കഥാനായകൻ… അയാളുടെ സാഹാസികതയുടെ വില അത് അയാളുടെ ജീവൻ തന്നെയാകുന്നു. ഈ കഥകൾ ഒരു നവ അനുഭവം തന്നെയാണ്. മനസ് എന്ന മാന്ത്രിക പെട്ടിയെ ഒന്നു പിടിച്ചു കുലുക്കും….. ഇങ്ങനെയും സംഭവിക്കാമോ എന്ന ഒറ്റ ചോദ്യം…
ദിൽവാലെ ദുൽഹനിയ ലേ ജായേഗേ അഥവാ DDLJ എന്ന ചുരുക്ക പേരിൽ പ്രസിദ്ധമായ പ്രണയ കഥ ബോളിവുഡ് പ്രണയ സിനിമകൾക്ക് അളവുകോൽ വച്ചത് ഈ സിനിമയാണ്. DDLJ ക്ക് മുൻപും ശേഷവും ബോളിവുഡിൽ ധാരാളം പ്രണയ സിനിമകൾ വന്നിട്ടുണ്ട്. പക്ഷെ കാലാതീതമായി 29 വർഷമായി മുംബൈയിലെ മാറാത്ത മന്ദിറിൽ DDLJ ഇന്നും കളിക്കുന്നുണ്ട്. തലമുറകൾ ഈ സിനിമയിലെ ഡയലോഗുകൾ മനപാഠമാക്കി രാജിന്റെയും സിമ്രന്റെയും പ്രണയം ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ട്. അങ്ങനെ എന്തു പ്രത്യേകതയാണ് ഈ സിനിമയക്ക് ഉള്ളത്??? ഒരു യഥാസ്ഥിക പഞ്ചാബി ഫാമിലി യിൽ ജനിച്ച് ലണ്ടനിൽ താമസിക്കുന്ന സിമ്രൻ തന്റെ വിവാഹത്തിനു മുൻപ് ഒരു മാസം കൂട്ടുകാരടോപ്പം യുറോപ്പ് ട്രിപ്പിനു പോകുന്നു. ആ യാത്രയിൽ പണകാരനും ഉത്തരവാദിത്വം ഇല്ലാത്തവനും ആയ രാജിനെ കണ്ടു മുട്ടുന്നു. യൂറോപ്പിന്റെ വശ്യതയിൽ രാജിനു സിമ്രനോടു പ്രണയം തോന്നുന്നു. പക്ഷെ അവൻ പറയുന്നില്ല ആ യാത്ര അവസാനിക്കുമ്പോൾ സിമ്രനും തിരിച്ച് പ്രണയിക്കാൻ തുടങ്ങുന്നു. പക്ഷെ അവളുടെ…
രാവിന്റെ ഏഴായാമത്തിൽ നാസാരന്ധ്രങ്ങളെ തരളിതമാക്കുന്ന… പാലപ്പൂവിന്…… അവളുടെ ഗന്ധമാണ്…. അവളുടെ പ്രണയമാണ്…. എന്റെ ഗന്ധമാപിനികളെ….. എന്റെ മനോരഥങ്ങളെ…. അവളിലേക്ക് എത്തിക്കുന്നതും…. പാൽ വർണ്ണമാം പാലപ്പൂക്കളാണ്
അത് ഒരു അവധിക്കാലമായിരുന്നു. ബിബിൻ വളരെ സന്തോഷവാനായിരുന്നു. അതിനു രണ്ട് കാരണമുണ്ട്. വളരെ കാലത്തിനു ശേഷം നാട്ടിലേക്ക് ഒരു മടക്കയാത്ര. കാനഡയിൽ പി ആർ കിട്ടിയ ശേഷം നാട്ടിൽ വരില്ല എന്നു ശപഥം എടുത്ത ബിബിൻ എന്തിനാണ് തിരിച്ചു വന്നത്. ബിബിൻ തന്റെ ഫോണിൽ അവളുടെ ചിത്രം വീണ്ടും നോക്കി. അദിതി ജോർജ്. ഒരു കോടിശ്വര പുത്രി. വരുണിന് അടിച്ച ലോട്ടറി. അവന്റെ ബെസ്റ്റ് ഫ്രൻഡ് വരുണിന്റെ പ്രതിശ്രുത വധു. ” എന്നാലും ആ മണ്ണുണ്ണി വരുണിന് അദിതിയെ പോലെ ഒരു പെണ്ണ് എങ്ങനെ വളഞ്ഞു. ” ബിബിൻ അസൂയ നിറഞ്ഞ സ്വരത്തിൽ പിറുപിറുത്തു. “ഇതിനെ ഭാഗ്യം എന്നും പറയും.” വണ്ടി ഓടിച്ചു കൊണ്ടിരുന്ന നരേന്ദ്രൻ ഉച്ചത്തിൽ അതിനു മറുപടി പറഞ്ഞു. ബിബിൻ ഇഷ്ടപ്പെടാതെ ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട് വീണ്ടും അദിതിയുടെ ചിത്രത്തിൽ നോക്കി അയവിറക്കി. നരേന്ദ്രൻ ഒന്നും പറഞ്ഞില്ല.. ബിബിൻ അങ്ങനെയാണ്. അവന് ഇഷ്ടമുള്ളത്, അവന് ആവശ്യമുള്ളത്,…
” ചേട്ടാ ഒരു ഓട്ടം പോവാമോ” ഉച്ചയുറക്കം നഷ്ടപെട്ട നീരസത്തിൽ സുനിൽ തല ഉയർത്തി നോക്കി. മാന്യമായി വസ്ത്രം ധരിച്ച രണ്ടു ചെറുപ്പക്കാർ. “ചേട്ടാ കെ കെ നഗർ വരെ പോണം. പിന്നെ റെയിവെ സ്റ്റേഷനിലേക്കും പോകണം.” “ഇരുന്നുറ്റമ്പതു ആകും”. ഒട്ടും മയമില്ലാതെ സുനിൽ പറഞ്ഞു. ” തരാം ” അതിലൊരവൻ പറഞ്ഞു. സുനിൽ വണ്ടിയെടുത്തു. അവരെയും കൊണ്ട്. “കെ. കെ നഗറിൽ എവിടെയാ ?” “മാതാവിന്റെ കപ്പേളേയുടെ വലതു വശത്ത്.” “രാഘവൻ സാറിന്റെ വീട്ടിലേക്ക് ആണോ?” സുനിൽ ചോദിച്ചു. ” ഞാൻ രാഘവൻ സാറിന്റെ കൊച്ചുമകൻ ആണ്. അർജുൻ” “മോന്റെ അമ്മയെ ഞാൻ ട്യൂഷനു കൊണ്ട് വിടാറുണ്ടായിരുന്നു” സുനിൽ ഓർമ്മകൾ അയവിറക്കി. സുനിൽ പത്തു മിനിറ്റിനകം അവരെ അർജുനിന്റെ മുത്തഛന്റെ വീട്ടിൽ എത്തിച്ചു. “എബി, ഒരു അഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യേ. ഞാൻ ബാഗ് എടുത്തു വരാം.” അർജുൻ പോയതിനു ശേഷം എബിയും സുനിലും ഒറ്റയ്ക്കായി. “മോന്റെ നാട് എവിടെയാ?”…
