Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗ്രേറ്റ് കിച്ചൺ മീറ്റ് അഥവാ അടുക്കള മഹാസമ്മേളനം
കഥ

ഗ്രേറ്റ് കിച്ചൺ മീറ്റ് അഥവാ അടുക്കള മഹാസമ്മേളനം

By Anitha JayalekshmiFebruary 7, 2025Updated:February 7, 20252 Comments2 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്ഥലം കലൂർ സ്റ്റേഡിയം
സമയം രാത്രി രണ്ടു മണി…

ഗ്രേറ്റ് കിച്ചൺ മീറ്റിന്റെ സെക്രട്ടറിയായ കേരളത്തിലെ പ്രമുഖ കിച്ചൻ ആയ മാരഗൺ മൈക്കടുത്ത് സംസാരിച്ചു തുടങ്ങി.

“പ്രിയപ്പെട്ട എന്റെ കിച്ചൺ സുഹ്യത്തുക്കളെ, നിങ്ങൾക്കെല്ലാർക്കും ദ ഗ്രേറ്റ് കിച്ചൺ മീറ്റിലേക്ക് സ്വാഗതം.
കിച്ചൺ, അടുക്കള, രാസോയി എന്ന പല പേരുകളിൽ അറിയപ്പെടുന്ന നമ്മൾ, മനുഷ്യരുടെ ജീവശ്വാസം ആണ്. എങ്കിലും പലർക്കും പല അനുഭവങ്ങൾ ആണ്. മനുഷ്യാധിപത്യത്തിന് എതിരേ അടുക്കളകൾ സമരം ചെയ്യണമോ എന്ന വിഷയത്തെ കുറിച്ചു പറയാനും ഈ സമ്മളനം ഉൽഘാടനം ചെയ്യാനും നമ്മുടെ പ്രിയപ്പെട്ട കാജ് മലബാർ അവർകളെ ക്ഷണിക്കുന്നു.”

പ്രായത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും പല കാലങ്ങൾക്കും പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ആ അതികായൻ എണീറ്റ് നിന്നു.

“എന്റെ നീണ്ട സേവന കാലത്തിൽ ഞാൻ പലരെയും ഊട്ടിയിട്ടുണ്ട്. പല കാലഘട്ടങ്ങൾ ഞാൻ കടന്നുവന്നിട്ടുണ്ട്. പക്ഷെ എല്ലാ കാലത്തും ഭക്ഷണവും സേവനവും ഒരുമിച്ച് കൊണ്ട് പോയിട്ടുണ്ട്. ഇന്നും ആളുകൾ വരുന്നത് എന്റെ പ്രൗഢി കാണാനും പൊങ്ങച്ചത്തിനും മാത്രമാണ്. സമരം വലിയ ഉത്തരവാദിത്വം ആണ്. എനിക്ക് അതിനുള്ള പ്രായം കഴിഞ്ഞു. പുതു തലമുറ തിരുമാനിക്കട്ടെ”

അത്രയും പറഞ്ഞുകൊണ്ട് കാജ് മലബാർ അവർകൾ ദ ഗ്രേറ്റ് കിച്ചൻ മീറ്റ് ഉൽഘാടനം ചെയ്തു.

പിന്നെ വന്നത് രാമൻ ചേട്ടന്റെ തട്ടു കടയാണ്.

” നഗരത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളിൽ ഒരാളാണ് ഞാൻ. രാത്രികാലങ്ങളിൽ ആളുകളുടെ നിണ്ട നിരകൾ ഉണ്ടാവുണ്ട്. പക്ഷെ പകൽ വെളിച്ചത്തിൽ തട്ടുകടകളെ ആളുകൾക്ക് പുച്ഛമാണ്. വൃത്തിഹീനമെന്ന കളിയാക്കലും. ഈ അടുക്കളകൾ സമരം ചെയ്യണം എന്നാലെ ഈ മനുഷ്യ വർഗ്ഗം ഒരു പാഠം പഠിക്കൂ. വല്ലാത്ത ആത്മരോഷത്തോടെ പറഞ്ഞു.
സദസ് ആവേശത്തോടെ കൈയടിച്ചു. 

അടുത്തായി വന്നത് ഒരു വലിയ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മോഡ്യൂലാർ
കിച്ചണായിരുന്നു. കൂടെ മെലിഞ്ഞ നീളം കൂടിയ ഒരു ചെറിയ കിച്ചനുo ഉണ്ടായിരുന്നു.
ഒരു വീടിന്റെ ഐശ്വര്യമാണ് അടുക്കളകൾ. സ്ത്രീകൾ സ്വർണ്ണത്തേക്കാൾ ഏറെ വാങ്ങുന്നത് അടുക്കള സാധനങ്ങൾ ആണ്. എല്ലാ സൗകര്യങ്ങളും ഉള്ള കിച്ചൺ എല്ലവരുടെയും സ്വപ്നമാണ്. അസൂയാണ്…
ഈ സമരം അനാവശ്യമാണ്.

പല പല അടുക്കളകളും പല വാദഗതികളും നിരത്തി. പക്ഷെ ആർക്കും ഒരു തീരുമാനത്തിൽ എത്താനായില്ല.

അവസാനം വന്നത് ഒരു സാധാരണ അടുക്കള ആയിരുന്നു. കരിയടുപ്പും ഗ്യാസടുപ്പും വളരെ കുറവ് പാത്രങ്ങളും ഉള്ള അടുക്കള. നല്ല വൃത്തി ഉണ്ടെങ്കിലും അങ്ങ് ഇങ്ങായി പൊടി പിടിച്ചു തുടങ്ങിരിക്കുന്നു.

“ഞാൻ കൊച്ചമ്മണിയുടെ അടുക്കള.
നാളെ എന്റെ അവസാന ദിവസം ആണീ ഭൂമിയിൽ.”

എല്ലാവരും സ്തബ്ധരായി നോക്കി.

” ഞാനും കൊച്ചമ്മണിയും തമ്മിലുള്ള സൗഹൃദം, പതിനേഴാം വയസിൽ കൊച്ചമ്മിണി ദാമോദരൻ നായരുടെ വധുവായി വന്നതു മുതൽ അറുപതാം വയസിൽ ഹ്യദായഘാതം വന്നു മരിക്കുന്നതു വരെയാണ്. പരിഭവങ്ങളും പരിദേവനങ്ങളും രൂചി കൂട്ടുകളും സ്നേഹത്തിൽ ചാലിച്ച് കൊച്ചമ്മണി തീർത്ത ലോകമാണ് ഞാൻ. എല്ലാ അടുക്കളകളും ഒരു ലോകമാണ്. എനിക്കപ്പുറം വേറെ ലോകമില്ല കൊച്ചമ്മണിക്ക്. സ്വന്തം മക്കളേകാൾ ഞാൻ അവൾക്ക് പ്രിയപെട്ടതായിരുന്നു. ദിവസത്തിന്റെ മുക്കാൽ ഭാഗവും കൊച്ചമ്മണി എന്റെ കൂടെ ആയിരുന്നു.. ഇപ്പോൾ കൊച്ചമ്മിണി മരിച്ചപ്പോൾ മക്കൾക്ക് അമ്മയുടെ പഴഞ്ചൻ അടുക്കള വേണ്ട. പോളിക്കുന്നു.
അടുക്കളകൾ ചിലർക്ക് ജീവശ്വാസമാണ്. ചിലർക്ക് നരകവും…
ഇനി പറയൂ അടുക്കളകൾ സമരം ചെയ്യണോ വേണോ എന്ന്… 

#എന്റെരചന 

വിഷയം : ” എന്തായിരിക്കും ആ മനസ്സിൽ “

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 67
1
Anitha Jayalekshmi

ചില ചിന്തകൾ ചിലന്തിവല പോലെയാണ്... ചിലത് അഗാധമാം സമുദ്രo പോലെയും...... ചിലത് പരന്നു കിടക്കും ആകാശ നീലിമ പോലെയും.... മൊത്തത്തിൽ വട്ട്.....

2 Comments

  1. Deepa Perumal on February 11, 2025 10:40 PM

    പുതുമയുള്ള ആശയം, രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം പോലെയുള്ള സംഭാഷണങ്ങൾ ! <3

    Reply
  2. Suma Jayamohan on February 8, 2025 7:55 PM

    അടുക്കളയില്ലാതൊരു ജീവിതം നമുക്കില്ലല്ലോ
    കൊള്ളാം ട്ടോ❤️❤️👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.