Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരിഞ്ഞു നോക്കാത്തവർ
കഥ ജീവിതം

തിരിഞ്ഞു നോക്കാത്തവർ

By Anitha JayalekshmiOctober 12, 2024No Comments4 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

” ചേട്ടാ ഒരു ഓട്ടം പോവാമോ”

ഉച്ചയുറക്കം നഷ്ടപെട്ട നീരസത്തിൽ സുനിൽ തല ഉയർത്തി നോക്കി.

മാന്യമായി വസ്ത്രം ധരിച്ച രണ്ടു ചെറുപ്പക്കാർ.

“ചേട്ടാ കെ കെ നഗർ വരെ പോണം.

പിന്നെ റെയിവെ സ്റ്റേഷനിലേക്കും പോകണം.”

“ഇരുന്നുറ്റമ്പതു ആകും”. ഒട്ടും മയമില്ലാതെ സുനിൽ പറഞ്ഞു.

” തരാം ”

അതിലൊരവൻ പറഞ്ഞു.

സുനിൽ വണ്ടിയെടുത്തു. അവരെയും കൊണ്ട്.

“കെ. കെ നഗറിൽ എവിടെയാ ?”

“മാതാവിന്റെ കപ്പേളേയുടെ വലതു വശത്ത്.”

“രാഘവൻ സാറിന്റെ വീട്ടിലേക്ക് ആണോ?” സുനിൽ ചോദിച്ചു.

” ഞാൻ രാഘവൻ സാറിന്റെ കൊച്ചുമകൻ ആണ്. അർജുൻ”

“മോന്റെ അമ്മയെ ഞാൻ ട്യൂഷനു കൊണ്ട് വിടാറുണ്ടായിരുന്നു” സുനിൽ ഓർമ്മകൾ അയവിറക്കി.

സുനിൽ പത്തു മിനിറ്റിനകം അവരെ അർജുനിന്റെ മുത്തഛന്റെ വീട്ടിൽ എത്തിച്ചു.

“എബി, ഒരു അഞ്ചു മിനിറ്റ് വെയ്റ്റ് ചെയ്യേ. ഞാൻ ബാഗ് എടുത്തു വരാം.”

അർജുൻ പോയതിനു ശേഷം എബിയും സുനിലും ഒറ്റയ്ക്കായി.

“മോന്റെ നാട് എവിടെയാ?”

സുനിൽ സമയം പോകാൻ കുശലം ചോദിച്ചു.

“അങ്ങു തെക്കാ. എന്റെ അമ്മയും അർജുന്റെ അമ്മയും കുട്ടുക്കാരികൾ ആണ്. ഒരു പക്ഷെ ചേട്ടന് അറിയാം ആയിരിക്കും.”

“ഒരു സാറ ജേക്കബ്”

“സാറയുടെ മകൻ ”

സുനിലിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.

” ജേക്കബ് സാറിന്റെ കൊച്ചുമകൻ ”

“അതെ”

എബി ഫോണിൽ നിന്നും കണ്ണടുക്കാതെ പറഞ്ഞു.

അപ്പോഴെക്കും അർജുൻ മടങ്ങി വന്നിരുന്നു.

സുനിൽ കലുഷിത മനസോടെ നിശബ്ദനായി വണ്ടി ഓടിച്ചു.

ഇരുപതു മിനിറ്റുകുള്ളിൾ അയാൾ അവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

“എബി, നീ പൈസാ കൊടുത്തേയ്ക്ക്. ” എന്നു പറഞ്ഞു അർജുൻ മുന്നോട്ട് നീങ്ങി.

എബി തന്റെ പോക്കറ്റിൽ നിന്ന് ഒരു 2000 രുപ സുനിലിനു നേരെ നീട്ടി.

” എന്റെ കൈയിൽ ബാക്കി ഇല്ലാ മോനെ. ” സുനിൽ ആ പൈസാ നിരസിച്ചു.

” ഇരിക്കട്ടെ. ചേട്ടൻ ബാക്കി തരണ്ടാ ഇപ്പോൾ. എന്നെങ്കിലും നമ്മൾ വീണ്ടും കാണുക ആണെങ്കിൽ തന്നാൽ മതി.”

എബി നടന്നു നീങ്ങി തിരിഞ്ഞു നോക്കാതെ.

സുനിൽ അവിടെ നിർ നിമിഷനായി നിന്നു പോയി കുറച്ചു നേരം, തിരിഞ്ഞു നോക്കാതെ പോകുന്ന സാറയുടെയും തന്റെയും മകനെ നോക്കി.

സുനിലിനു അറിയാമായിരുന്നു എബി തിരിഞ്ഞു നോക്കില്ല.

കാരണം താൻ അവനെയും സാറയെയും തിരിഞ്ഞു നോക്കിട്ടില്ല..

“ഡാ, നിന്റെ അച്ഛൻ നോക്കുന്നു. ഒന്നു തിരിഞ്ഞു നോക്ക്.” അർജുൻ എബിയോട് പറഞ്ഞു.

“ഇല്ല. ഞാൻ നോക്കില്ല.

കാരണം അയാൾ അതു അർഹിക്കുന്നില്ല. എന്റെ അമ്മ മൂന്നു മാസം ഗർഭിണി ആയിരക്കുമ്പോളാണ് അയാളും അയാളുടെ അമ്മയും എന്റെ അമ്മയെ സ്ത്രീധനത്തിന്റെ പേരിൽ ഇറക്കി വിട്ടത്.

അന്നു തൊട്ട് ഇന്നു വരെ എനിക്ക് അമ്മ മാത്രമേ ഉള്ളു.

എന്റെ അമ്മയും അയാളും പിരിഞ്ഞ ശേഷം അയാൾ വേറെ കല്യാണം കഴിച്ചു. വെറെ മക്കളും ഉണ്ട്.

ഞാൻ സാറയുടെ മകനാണ്. സാറയുടെ മാത്രം മകൻ….”

എബിയുടെ സ്വരം ഉറച്ചതായിരുന്നു.

തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ സുനിലിന്റെ മനസിലും ആ ചിന്ത ആയിരുന്നു.

എബി സാറയുടെ മകൻ ആണ്.

സാറയുടെ മാത്രം മകൻ.

സാറ……

സാറാ ജേക്കബ്……

ബാങ്ക് ഉദ്യഗസ്ഥനായ ജേക്കബിന്റെയും അന്ന ടീച്ചറിന്റെയും രണ്ടാമത്തെ മകൾ.

ചന്ദനത്തിന്റെ ഗന്ധം പേറി വരുന്നവൾ.

സുന്ദരി….

ആദ്യമായി അവളെ കാണുന്നത് രാഘവൻ സാറിന്റെ മകൾ അർച്ചനയെ ട്യൂഷനു വിടാൻ ചെന്നപ്പോൾ ആണ്.

അന്നു സാറക് 17 നും തനിക്ക് 24 വയസ്.

ആദ്യമായി സംസാരിച്ചത് തന്റെ കണ്ണുകൾ തന്നെയാണ്. പിന്നെ പതുക്കെ പതുക്കെ സാറയും നോക്കാൻ തുടങ്ങി.

ചിരികൾ പുഞ്ചിരികൾ ആയി മാറി തുടങ്ങി.

പ്രണയ നദികൾ ഒഴുകി തുടങ്ങി.

പക്ഷെ നാട്ടിലും വീട്ടിലും അറിഞ്ഞ് പ്രശ്നങ്ങൾ തുടങ്ങി.

മകളെ പറ്റി ധാരാളം സ്വപ്നങ്ങൾ ഉണ്ടായിരുന്ന ജേക്കബ് സാറയെ പുറത്തു വിട്ടില്ല.

പക്ഷെ സാറ സുനിലനു ഉറപ്പു കൊടുത്തിരുന്നു പതിനെട്ടു തികയുന്ന ദിവസം ഇറങ്ങി വരുമെന്ന്.

സാറ വാക്കു പാലിക്കുകയും ചെയ്തു.

പണക്കാരിയായ മരുമകളെ തന്റെ അമ്മ സരള സ്വീകരിക്കുകയും ചെയ്തു.

പക്ഷെ സുഖമുള്ള പ്രണയ വഴികൾ അല്ലായിരുന്നു ദാമ്പത്യ പാതകൾ.

സമ്പന്നതയിൽ വളർന്ന സാറയ്ക് സുനിലിന്റ വീട്ടിലെ ജീവിതം എളുപ്പമല്ലായിരുന്നു.

സുനിലിന്റെ അമ്മ ആഗ്രഹിച്ച മരുമകൾ അല്ലായിരുന്നു സാറ.

പക്വത വരാത്ത ഒരു പതിനെട്ടുകാരിക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങൾ ബാലികേറാമല തന്നെ ആയിരുന്നു.

പ്രശ്നങ്ങൾ പതുക്കെ മുള പൊക്കാൻ തുടങ്ങിയിരുന്നു.

പക്ഷെ വഷളായത് സാറയുടെ ചേച്ചി സെറീനയുടെ വിവാഹത്തോടെ ആയിരുന്നു.

എഞ്ചിനിയർ ആയ സെറീനക്ക് വരനായി വന്നത് ലണ്ടനിൽ ജോലി ഉള്ള ഡോക്ടർ ആയിരുന്നു.

ജേക്കബ് സാർ 101 പവനും കാറുമാണ് തന്റെ മരുമകനു നൽകിയത്.

ഇതറിഞ്ഞ തന്റെ അമ്മ അത്രയും തന്നെ തന്റെ മകനും വേണം എന്ന് ശഠിച്ചു. സാറക്ക്  ജീവിതം ദുസ്സഹം ആകാൻ തുടങ്ങി.

സരള തന്റെ മരുമകൾക്ക് സ്ത്രീധനത്തിനു വേണ്ടി സമാധാനം നൽകിയില്ല.

ഒടുവിൽ സഹികെട്ട് സാറ ചോദിച്ചു

“എന്റെ ചേച്ചിയുടെ ഭർത്താവ് ലണ്ടനിൽ ഡോക്ടറാണ്. നിങ്ങളുടെ മകൻ വെറും ഒട്ടോകാരനും. രണ്ടു പേരും തുല്യരാണോ ? ”

“എന്റെ മോന്റെ ഭാര്യയായി ഇവിടെ കഴിയണം എങ്കിൽ അവന് അവകാശപ്പെട്ടത് സ്വന്തം വീട്ടിൽ നിന്ന് കൊണ്ട് വാ.” സരള കർശനമായി പറഞ്ഞു.

” സൗകര്യം  ഇല്ല ”  സാറാ തീർത്തു പറഞ്ഞു .

ആദ്യമായി താൻ അന്ന് സാറയുടെ കരണത്തടിച്ചു.

സാറ അടുത്ത നിമിഷം ഇറങ്ങി പോയി.

പിന്നെ വന്നത് ഡിവോഴ്സ് നോട്ടിസാണ്.

അമ്മയ്ക്കു വാശിയായിരുന്നു സാറ തന്റെ ഭാര്യ ആയി ജീവിക്കണം എങ്കിൽ ജേക്കബ് സാർ മൂത്ത മരുമകനു കൊടുത്തത് തനിക്കും തരണം എന്ന്.

പറ്റില്ല എന്നു സാറയുടെ വീട്ടുകാരും.

ഒരു വയസുള്ള തന്റെ മകനെ തിരിഞ്ഞു നോക്കാതെ താൻ മുന്നോട്ടു പോയി.

ആ വാശിക്ക് അമ്മ കണ്ടുപിടിച്ച പെണ്ണിന്റെ കഴുത്തിൽ താൻ താലി കെട്ടി.

50 പവനും ഒരു മാരുതി കാറും കൊണ്ട് സരോജിനി തന്റെ ഭാര്യയായി ഈ വീട്ടിന്റെ പടി കയറി.

സുനിൽ തന്റെ ഓട്ടോറിക്ഷ വീടിന്റെ സൈഡ് ഒതുക്കി നിറുത്തി.

അയാൾ അകത്തു കടന്നപ്പോൾ അമ്മ ഭക്ഷണം കഴിച്ചു കൊണ്ട് ടീവി കാണുന്നു.

മക്കൾ ഹോം വർക്ക് ചെയ്യുന്നു.

” ചേട്ടൻ ഇന്നു നേരത്തെ വന്നോ. നല്ല പുഴമീൻ കറിയും ചോറും എടുത്തു വയ്ക്കാം. കൈ കഴുകി വരു”

സരോജിനി സ്നേഹത്തോടെ പറഞ്ഞു.

സുനിൽ ഭക്ഷണം കഴിക്കാൻ ഇരുന്നു.

സരോജിനിയുടെ സ്വാദിഷ്ടമായ മീൻ കറിയുടെ രുചിയിൽ സാറയും അവളുടെ മകനും വിസ്മൃതിയിലായി.

Post Views: 65
2
Anitha Jayalekshmi

ചില ചിന്തകൾ ചിലന്തിവല പോലെയാണ്... ചിലത് അഗാധമാം സമുദ്രo പോലെയും...... ചിലത് പരന്നു കിടക്കും ആകാശ നീലിമ പോലെയും.... മൊത്തത്തിൽ വട്ട്.....

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.