Author: Anju Ajish

എഴുതാൻ വയലോരങ്ങളും കായൽത്തീരവും തേടി നടക്കാറില്ല. മാന്ത്രിക നിമിഷങ്ങളിൽ മനസ്സിൽ ഒഴുകിയെത്തുന്ന വരികൾ കുറിച്ചിടാനും വൈകില്ല. കാരണം ആ നിമിഷം കടന്നുപോകുമ്പോൾ എവിടെ നിന്നോ എത്തിയ ആ വരികൾ എവിടേയ്‌ക്കോ ഒലിച്ചു പോയിട്ടുണ്ടാകും.

പഠിക്കുന്ന കാലം, ട്രെയിനിൽ ബാംഗ്ലൂർ തിരിച്ചു പോകണം. ഇടയ്ക്ക് വച്ച് ഒന്ന് രണ്ട് കുട്ടികൾ കയറാനുള്ളതുകൊണ്ട് അമ്മ ട്രെയിൻ കയറ്റി വിടാൻ വന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാൻ സീറ്റിൽ ഇരുന്നു. ട്രെയിൻ അകലുമ്പോൾ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ കണ്ണിനെ വിട്ടു പോകില്ല എന്ന വാശിയിൽ നിന്നപ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അമ്മയുടെ കൈ എന്നെ നോക്കി വീശിയപ്പോൾ കണ്ണുനീരിന്റെ വാശി മുട്ടുമടക്കി. കവിൾത്തടം തൂവാല കൊണ്ട് തുടച്ചു നിൽക്കുന്ന അമ്മയുടെ രൂപം പതുക്കെ കണ്ണിൽ നിന്നും അകന്നു. തലേദിവസം തീരെ ഉറങ്ങാത്തതുകൊണ്ട്, എന്റെ കണ്ണുകൾ പതുക്കെ ഉറക്കത്തിലേക്ക് മയങ്ങി വീണു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. എന്റെ മൊബൈൽ ഫോൺ ആണ് ശബ്ദമലിനീകരണത്തിന് കാരണം . അമ്മയാണ്… ഭക്ഷണം കഴിച്ചോ? ഇപ്പോൾ കൂടെ ആരാണ് ഇരിക്കുന്നെ? എന്ത് ചെയ്യുന്നു? അങ്ങനെ കുറേ വേവലാതികൾ കേൾക്കാൻ മടിയായതുകൊണ്ട് ഞാൻ ആ ഫോൺ എടുത്തില്ല. തൊട്ടടുത്തിരുന്ന മദ്ധ്യവയസ്സൻ…

Read More