Author: Anju Ajish

എഴുതാൻ വയലോരങ്ങളും കായൽത്തീരവും തേടി നടക്കാറില്ല. മാന്ത്രിക നിമിഷങ്ങളിൽ മനസ്സിൽ ഒഴുകിയെത്തുന്ന വരികൾ കുറിച്ചിടാനും വൈകില്ല. കാരണം ആ നിമിഷം കടന്നുപോകുമ്പോൾ എവിടെ നിന്നോ എത്തിയ ആ വരികൾ എവിടേയ്‌ക്കോ ഒലിച്ചു പോയിട്ടുണ്ടാകും.

തൂങ്ങിയാടുന്ന ഇരുമ്പ് മണിയിൽ കേശവൻ പീയൂൺ ആഞ്ഞ് രണ്ടടി അടിച്ചു. തേനീച്ചകൂട്ടങ്ങളെ പോലെ കുട്ടികൾ ഓരോ ക്ലാസ്സിൽ നിന്നും പുറത്തേയ്ക്ക് പാഞ്ഞു. കുട്ടികളെ നിയന്ത്രിക്കാൻ ലൈസി ടീച്ചർ പ്രയാസപ്പെട്ടപ്പോൾ നാരായണൻ സാറിന്റെ ചൂരൽ വടിയിൽ കുറേ കുട്ടികൾ അടക്കം പാലിക്കുന്നുണ്ട്. ഉച്ചയൂണ് കഴിഞ്ഞ് കുട്ടികൾ കൈ കഴുകാൻ ടാപ്പിന്റെ മുന്നിലുള്ള നീണ്ട നിരയിൽ തന്നെയാണ്. അന്ന ഐസക് എന്ന മൂന്നാം ക്ലാസുകാരി പിറകിൽ ഉണങ്ങി വരണ്ട പാത്രവുമായ് നിൽക്കുന്നു. എല്ലാ കുട്ടികളും ചോറ് പാത്രം കഴുകിയതിനു ശേഷം അന്ന അവളുടെ ആ കൊച്ചു പാത്രം കഴുകി പിന്നീട് ബാഗിൽ വച്ചതിന് ശേഷം കളിക്കാൻ ഓടി.  കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിലേയ്ക്ക് പെട്ടെന്ന് ഒരു ബൈക്ക് വന്ന് നിന്നു. അതിൽ നിന്നും മുപ്പത് വയസ്സ് തോന്നിക്കുന്ന ഇരുണ്ട നിറമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അയാളുടെ കൺകോണുകളിലും ഓരോ ചലനത്തിലും സ്ത്രീത്വത്തിന്റെ ഒരംശം തുളുമ്പി നിന്നു. അയാൾ അന്നയുടെ അടുത്തെത്തി അവളെ വാരിയെടുത്ത് അവളുടെ…

Read More

അടർന്ന് വീണ പൂവിതളുകൾ അതിഥികളായ് മണ്ണിലെത്തുമ്പോൾ പൂവായിരുന്നപ്പോളുള്ള സൗഹൃദം, മണ്ണിലലിയും വരെയെങ്കിലും സൂക്ഷിക്കുന്നുണ്ടാകുമോ? അതോ…… പുതിയ ലോകത്തെത്തുമ്പോൾ, മണ്ണിരയോടും, പുഴുവിനോടും, അവളുടെ ചിത്രശലഭങ്ങളോടുള്ള പ്രണയകഥ പറയുന്ന തിരക്കിലായിരിക്കുമോ? സൂര്യകിരണത്തിന്റെ പ്രഭയിൽ, ഇളംകാറ്റിന്റെ കൊഞ്ചലിൽ കാമിനിയായ് പൂമ്പാറ്റകളെ കാത്ത് നിന്ന അവളിലേക്ക് വന്നെത്തിയ കരിവണ്ടിനെ നോക്കി നിസ്സഹായയായ് നിന്നതും കഥകളിലുണ്ടാവുമോ? വിരഹപ്രണയത്തിന്റെ സ്‌മൃതിയിലാണ്ട്, കൊഴിഞ്ഞ ഇതളുകൾ ഒന്നിച്ച് വീണ്ടും പൂവാകാനും ,തേൻ ചുരത്താനും വ്യാമോഹിച്ച് വേനലിലെ പ്രണയ മഴ മൗനിയായ് വീണ്ടും നനയാൻ കൊതിക്കുന്നുണ്ടാകുമോ? ആ മഴപൊട്ടുകളെ മണ്ണിൽ വീണുടയാൻ അനുവദിക്കാതെ, കുറച്ച് നേരമെങ്കിലും പുണരാൻ വെമ്പുന്നുണ്ടാകുമോ? അറിയില്ല………… ചില്ലകളിലെ,വൈകാതെ കൂട്ടിനായ് വരുമെന്നുറപ്പുള്ള മറ്റ് പൂക്കളിലോട്ട് ഒരു കണ്ണിറുക്കിയടച്ച്, ഭൂമിദേവിയുടെ രക്തപ്രവാഹത്തിന്റെ നീണ്ട കുത്തൊഴുക്കിലലിഞ്ഞ് ചേരുമെന്നുള്ളത് മാത്രം, സങ്കല്പത്തിന്റ ചോദ്യചിഹ്നം ഇല്ലാതെ എഴുതി ഉറപ്പിക്കുന്നു. അഞ്ചു അജീഷ്

Read More

മനസ്സിലെ വിങ്ങൽ തെല്ലൊന്ന് ഒതുങ്ങിയപ്പോൾ അവൾ തന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചു. കണ്ണാടി ചില്ലിൽ മഴപ്പെയ്ത്തിൽ ചിതറി തെറിച്ച കുറെ മഴത്തുള്ളികൾ പറ്റി നിൽക്കുന്നു. ഇരുട്ടിന്റെ മൂടലിൽ അവ മിന്നി തിളങ്ങി. കുറെ നേരം കൗതുകത്തോടെ നോക്കി നിന്നു. “മഴക്കുഞ്ഞുങ്ങളെ നിങ്ങൾക്ക് ഒലിച്ചിറങ്ങണ്ടെ?!” നൊമ്പര മഴ പെയ്തു തോർന്നിട്ടും അവളുടെ മനസിന്റെ ജാലക ചില്ലിൽ വിങ്ങലിന്റെ മഴത്തുള്ളി പൊട്ടുകൾ തങ്ങി നിൽക്കുന്നു. പക്ഷേ ആ വിങ്ങലുകളാകുന്ന തുള്ളികൾക്കും ഉണ്ട് ഒരു ചേല്. പല നോവുകളും മണ്ണിൽഅലിയാൻ ഇഷ്ടപ്പെടുന്നില്ല. ജനൽ പാളികൾ തുറന്നപ്പോൾ ആ മഴത്തുള്ളികൾ പതുക്കെ ഒഴുകി. അവൾക്ക് തന്റെ മനസിന്റെ ജാലകം തുറന്ന് മഴത്തുള്ളികളെ ഒഴുക്കിവിടാൻ തോന്നി. പക്ഷേ ഒലിച്ചു പോകാൻ അവയ്ക്ക് താല്പര്യം ഇല്ല. ചില നോവുകൾ സുഖമുള്ള മഴത്തുള്ളികൾ ആയി മനസ്സിനെ തണുപ്പിക്കുമെങ്കിൽ ചുറ്റുമുള്ളവർക്ക് കൗതുകമാകുമെങ്കിൽ ഇരുട്ടിന്റെ ശുന്യതയിൽ മഴത്തുള്ളി പോലെ മിന്നുമെങ്കിൽ അത് ഒലിച്ചിറങ്ങാതെ അവിടെ തന്നെ ഇരിക്കട്ടെ. Anju Ajish

Read More

കാറ്റത്ത് ഊഞ്ഞാലാടികളിക്കുന്ന ശിഖരവും അവളുടെ ഇലകുഞ്ഞുങ്ങളും ജീവിതം ആസ്വദിക്കുമ്പോൾ, ജീവിതചക്രം കറങ്ങിക്കഴിഞ്ഞ കുറെ മുത്തശ്ശിയിലകൾ കുറെനേരം വായുവിലൂടെ പറന്ന് മണ്ണിൽ നിലംപതിക്കുന്നു. പഴുത്ത മഞ്ഞയും ചുമപ്പും ഇലകൾ കൊണ്ട് മെത്ത വിരിച്ച പാതയോരങ്ങളിൽ ഇരുന്ന് പുക പുറത്തേയ്ക്ക് വലിച്ചു വിടുന്ന ഒരു ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ. ചുക്കിച്ചുളിഞ്ഞ ആ മുഖത്ത് നിർഭയത്തോടെ ആരെയും വെല്ലുന്ന കണ്ണുകൾ, ഒന്നിനെയും ഓർത്തുള്ള ആകുലതകളോ, വേവലാതികളോ ഇല്ലാതെ ഇരിക്കുന്നു. നഷ്ടപ്പെടാൻ ആകെയുള്ളത് മനോബലം മാത്രമാണ്. അത് മരിച്ച് മണ്ണിലടിഞ്ഞാലും താൻ കൂടെ കൊണ്ടുപോകുമെന്ന് വിളിച്ചു പറയുന്ന മുഖം.  വഴിയിലൂടെ കടന്ന് പോകുന്ന ഓരോ വാഹനങ്ങളിലേയ്ക്കും അയാൾ അലക്ഷ്യമായ് നോക്കുന്നുണ്ട്. ഞങ്ങൾ മെല്ലെ അദ്ദേഹത്തിന്റെ അടുത്തെത്തി. ഞങ്ങളെ തീരെ ഗൗനിക്കാതെ അദ്ദേഹം ചുണ്ടിലെ സിഗരറ്റ് രണ്ടു വിരലുകൾക്കും ഇടയിലാക്കി പുറത്തേയ്ക്ക് എടുത്തപ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കി.  കുറച്ചൊരു മടി തോന്നിയെങ്കിലും ഞാൻ വിളിച്ചു. “അങ്കിൾ ” പെട്ടന്ന് അദ്ദേഹം തന്റെ വിരലുകൾക്കിടയിലെ…

Read More

പഠിക്കുന്ന കാലം, ട്രെയിനിൽ ബാംഗ്ലൂർ തിരിച്ചു പോകണം. ഇടയ്ക്ക് വച്ച് ഒന്ന് രണ്ട് കുട്ടികൾ കയറാനുള്ളതുകൊണ്ട് അമ്മ ട്രെയിൻ കയറ്റി വിടാൻ വന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാൻ സീറ്റിൽ ഇരുന്നു. ട്രെയിൻ അകലുമ്പോൾ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ കണ്ണിനെ വിട്ടു പോകില്ല എന്ന വാശിയിൽ നിന്നപ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അമ്മയുടെ കൈ എന്നെ നോക്കി വീശിയപ്പോൾ കണ്ണുനീരിന്റെ വാശി മുട്ടുമടക്കി. കവിൾത്തടം തൂവാല കൊണ്ട് തുടച്ചു നിൽക്കുന്ന അമ്മയുടെ രൂപം പതുക്കെ കണ്ണിൽ നിന്നും അകന്നു. തലേദിവസം തീരെ ഉറങ്ങാത്തതുകൊണ്ട്, എന്റെ കണ്ണുകൾ പതുക്കെ ഉറക്കത്തിലേക്ക് മയങ്ങി വീണു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. എന്റെ മൊബൈൽ ഫോൺ ആണ് ശബ്ദമലിനീകരണത്തിന് കാരണം . അമ്മയാണ്… ഭക്ഷണം കഴിച്ചോ? ഇപ്പോൾ കൂടെ ആരാണ് ഇരിക്കുന്നെ? എന്ത് ചെയ്യുന്നു? അങ്ങനെ കുറേ വേവലാതികൾ കേൾക്കാൻ മടിയായതുകൊണ്ട് ഞാൻ ആ ഫോൺ എടുത്തില്ല. തൊട്ടടുത്തിരുന്ന മദ്ധ്യവയസ്സൻ…

Read More