Author: Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

“പരൽമീനുകളെ പോലെ മനസ്സ് തുടിക്കുമ്പോൾ, അസ്തമയസൂര്യൻ ചന്ദ്രന് വഴിമാറുമ്പോൾ, ആകാശത്തിന്റെ നീലപഴച്ചാറിൽ മുങ്ങാൻ കാത്തുകഴിയുന്ന സൂര്യകാന്തിപൂക്കളോടായ് ഒരു ചോദ്യം. സംഭരിച്ചുവച്ച ഊർജം മുഴുവൻ ഉപയോഗിച്ച് ഒരു നീണ്ട രാത്രി പിന്നിടുമ്പോൾ, എന്റെ സങ്കടകുരുക്കിന്റെ കെട്ടഴിക്കാൻ ഈ രാത്രി നീ എന്റെ അരികിൽ അണയാമോ?” സൂര്യകാന്തിപൂക്കളോട് മനസ്സുകൊണ്ട് കിന്നാരം പറഞ്ഞ് അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം കണ്ണുകളിൽ എത്താത്തതുകൊണ്ടും, ഉറക്കത്തെ കാത്തിരുന്ന് മടുത്തതുകൊണ്ടും അവൻ തുറന്നിട്ട ജനാലകളിലൂടെ പുറത്തേയ്ക്ക് നോക്കി. ഉറക്കം നടിച്ച് ചില്ലകളുടെ ഇടയിലൂടെയുള്ള നിലാവെളിച്ചത്തിന്റെ നൂലിഴകൾ കൊണ്ട് സ്വപ്‌നങ്ങൾ നെയ്ത് കഴിയുന്ന ഇലകളെ വെറുതെ ഒന്ന് നോക്കി. ചുരുങ്ങിയ നാളുകളിൽ ഹരിതകം പേറി മഴത്തുള്ളികളെ ഓമനിച്ചും, കുളിർകാറ്റിനോട് കൂട്ടുകൂടിയും ശിഖരത്തിൽ ജീവിതം ഒതുക്കുന്ന പല ആകൃതിയും വലിപ്പവുമുള്ള ഇലകൾ. അമ്മക്കിളി തീറ്റത്തേടിപോകുമ്പോൾ ഇലകൾ കിളികുഞ്ഞുങ്ങളോട് തങ്ങളുടെ കഥകൾ പറയുന്നുണ്ടാവാം . അവന്റ മനസ്സിൽ ഇന്ന് വഴിയിൽ വച്ച് കണ്ട ആ പഴയ കിളിക്കുഞ്ഞിനെ ഓർമ്മ വന്നു. കാണാൻ അഴക്…

Read More

പാറിനടക്കുന്ന കുഞ്ഞിത്തുമ്പികളെ പിടിക്കാൻ വാശിപിടിച്ച മകന്, പതുങ്ങി പിറകിലൂടെ അതിന്റെ വാലിൽ പിടുത്തമിട്ട് അച്ഛൻ ഒരു നൂലിൽ കെട്ടി നൂലിന്റെ അറ്റം മകന് കൈമാറുന്നു. അവൻ അതിനെ സ്വന്തമായി കണ്ട് അതിനെക്കൊണ്ട് കല്ലെടുപ്പിക്കുന്നു. തുമ്പിയാകട്ടെ എങ്ങനെയെങ്കിലും ഒന്ന് രക്ഷപെടാൻ കിണഞ്ഞു ശ്രമിക്കുന്നു. പിന്നെ അറിഞ്ഞോ അറിയാതെയോ നൂല് പൊട്ടി അവൾ രക്ഷപ്പെട്ട് പറന്നുയരുന്നു. പല സ്ത്രീകളും ഇങ്ങനെ പറക്കാൻ പിടയ്ക്കുന്നവരാണ്. താലിച്ചരടിൽ തളയ്ക്കപ്പെട്ട്, കല്ലുകളും ചുമടുകളും താങ്ങി ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവർ. ചിലർ തങ്ങളുടെ കളഞ്ഞുപോയ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നു. മറ്റ് ചിലർ അത് മനപ്പൂർവം മറക്കുന്നു. ത്യഗിയെന്ന, സ്ത്രീയിൽ ഉപയോഗിക്കുന്ന കെണി തന്നെയാണ് അതിന് കാരണവും. സ്ത്രീയെ നീ ദുർബലയല്ല ….. മനയ്ക്കുള്ളിൽ നീ മറഞ്ഞിരുന്ന കാലം മാഞ്ഞില്ലാതായി. നിന്റെ ശബ്ദം ഉയർത്തിടാതെ നിന്നെ മറച്ചവർ ഇന്ന് മൺമറഞ്ഞിരിക്കുന്നു. തുറിച്ച് നോട്ടത്തിന്റെ മാറാല തൂത്തെറിയാൻ നിന്റെ കൈകൾക്ക് ശക്തിയുണ്ടെന്ന് മനസ്സിലാക്കുക. കുലീന വേഷം മാറ്റി കണ്ണ് തുറന്ന് കാണൂ ഈ…

Read More

വളരെ കഷ്ടപ്പെട്ടിട്ടാണ്, ടൗണിൽനിന്ന് കുറച്ച് അധികം ദൂരമുണ്ടെങ്കിലും ഒരു വീട് വാടകയ്ക്ക് കിട്ടിയത്. എഴുതാൻ ഇതിലും ശാന്തമായ സ്ഥലം വേറെ കിട്ടില്ല. ഒരു മാസത്തെ ലീവ് കിട്ടാൻ കഷ്ടപ്പെട്ടെങ്കിലും എഴുത്ത് തുടരാൻ സാധിക്കുന്നത് തന്നെ ഭാഗ്യം. ഞാൻ വീടിന്റെ വാതിൽ തുറന്ന് അകത്തു കയറി. ഒരു കിടപ്പ് മുറിയും അടുക്കളയും ടോയ്‌ലെറ്റും മാത്രമുള്ള കുഞ്ഞ് വീട്. ഒരു മാസത്തേയ്ക്ക് ഇത് ധാരാളം മതിയല്ലോ. കിടപ്പ് മുറിയുടെ ജനാലയ്ക്കരികിൽ ഞാൻ ഒരു കസേര വലിച്ചിട്ട് ഇരുന്നു. ജനാലകൾ മെല്ലെ തുറന്ന്, പുറത്തേയ്ക്ക് കണ്ണോടിച്ചു. ചെറിയൊരു വഴിയാണ്. ചെളിയും കല്ലും കുഴിയും ഒക്കെയുള്ള വഴിയിലൂടെ കാർ ഓടിക്കാൻ നന്നേ പണിപ്പെട്ടു. എതിർവശത്ത് ചുറ്റും മതിലുകൾ കൊണ്ട് മൂടിയ ഒരു വലിയ വീടുണ്ട്. മതിൽക്കെട്ടുകൾ നന്നേ ഉയരത്തിലായത് കൊണ്ട് വീട് നന്നായ് കാണാൻ സാധിക്കില്ല. ആൾതാമസം ഉണ്ടോയെന്ന് സംശയമാണ്. വെളിച്ചം കാണുന്നില്ല. അയൽക്കാരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ് എന്നോർത്ത് ഞാൻ ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേറ്റ് ജനാലകൾ…

Read More

ഇരുണ്ട് കൂടിയ മഴക്കാറിനെ അയാൾ ജനാലയുടെ ഇഴകളിലൂടെ നോക്കിനിന്നു. കൈയ്യിൽ ഇരുന്ന ഫ്രെയിം ചെയ്ത ഒരു പഴയ ചിത്രം അയാൾ നെഞ്ചോട് ചേർത്തു. ദിവസവും ആ ചിത്രം അയാളുടെ ദേഹത്തോട് ചേർന്ന് നിന്നിരുന്നു. പ്രിയതമ പോയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഓർമ്മകൾ ഇപ്പോളും പിന്തുടരുന്നു. മഴതുള്ളികൾ അയാളുടെ കൈകളിൽ നിപതിച്ചു കൊണ്ടിരുന്നു. കലാലയത്തിന്റെ വരാന്തയിൽ അവർ കൈകോർത്ത് നടന്നപ്പോൾ, മണ്ണിനെ പുൽകാൻ പാഞ്ഞെത്തിയ മഴത്തുള്ളികൾക്ക് പ്രണയത്തിന്റെ സംഗീതമായിരുന്നു. ചെളിവെള്ളത്തിൽ കാലുകൾ പൂഴ്ത്തി ഒരു കുടക്കീഴിൽ നടന്നപ്പോൾ മണ്ണിന് അനുരാഗത്തിന്റെ ഗന്ധമായിരുന്നു. ആകാശത്തിൽ ഇടിമിന്നൽ പാളിയപ്പോൾ അവയ്ക്ക് പ്രണയത്തിന്റ സൗന്ദര്യമായിരുന്നു. ഭൂമിയെ വിറപ്പിച്ച ഇടിമുഴക്കം പ്രേമത്തിന്റെ ഹൃദയതുടിപ്പുകളായിരുന്നു. മഴക്കുഞ്ഞുങ്ങളെ ഭൂമിയിലേയ്ക്ക് പ്രസവിച്ച്, ഒഴിഞ്ഞ ഗർഭാശയത്തിൽ മഴവില്ല് തെളിഞ്ഞപ്പോൾ അവരുടെ മനസ്സിലും നാണത്തിന്റെ ഏഴ് വർണ്ണങ്ങളും തെളിഞ്ഞിരുന്നു. കടൽത്തീരത്തെ രണ്ട് അധരങ്ങളുടെ പ്രണയ സല്ലാപം കേൾക്കാൻ എത്തിയ തിരകൾ അവരുടെ കാലുകളെ ഇക്കിളിയാക്കി അകന്നിരുന്നു. ആ കണ്ണുകളിൽ ഇരമ്പുന്ന പ്രണയത്തിന്റെ തിരമാലയ്ക്കൊപ്പം ചേരാൻ വീണ്ടും അവർ…

Read More

തിരക്ക്പിടിച്ച നഗരങ്ങളിലൂടെ അയാൾ ഭ്രാന്തമായ് നടന്നു. തോളിൽ തൂങ്ങികിടന്ന ചാരനിറത്തിലുള്ള ചതുരാകൃതിയിലുള്ള തുണി സഞ്ചി അയാളുടെ ഒരു ബലം തന്നെയായിരുന്നു. ചിത്രം വരയ്ക്കാനുള്ള ആയുധങ്ങളും എഴുതുവാനുള്ള പേനയും ഡയറിയും കൂടി അതിൽ കരുതിയിരുന്നു. തിരക്കുള്ള കടലോരത്ത് അയാൾ ഇരുന്നപ്പോൾ അസ്തമയ സൂര്യൻ അയാളെ നോക്കി യാത്ര പറഞ്ഞുകൊണ്ട് കടലിന്റെ ആഴങ്ങളിലേയ്ക്ക് മറയാൻ തിടുക്കം കൂട്ടുകയായിരുന്നു. ടൂറിസ്റ്റുകൾ അസ്തമയം കാണാനുള്ള ആവേശത്തിലാണ്. മണൽത്തരികളോളം ചിന്തകളുമായ് അയാളുടെ മനസ്സ് അങ്ങനെ കടലിലേയ്ക്ക് നോക്കിയിരുന്നു. സഞ്ചി തുറന്ന് ഡയറിയെടുത്ത് അയാൾ ഇങ്ങനെ കുത്തിക്കുറിച്ചു. “സായഹ്നത്തിൽ കടലിന്റെ ആഴങ്ങളിൽ ചുമന്ന വിരിയോടെ ഒരുവൾ മെത്തയൊരുക്കുമ്പോൾ സൂര്യൻ പ്രിയതമയായ മാനത്തെ മറന്ന് അവളെ പുൽകാൻ കടലിൽ താഴുന്നു. പിന്നീടുള്ള രാവിൽ ചന്ദ്രനും താരകകുഞ്ഞുങ്ങളും മാനത്തെ ആശ്വസിപ്പിച്ച് കൂടെ നിൽക്കുന്നു. പ്രഭാതം പൊട്ടിവിടരുമ്പോൾ, പ്രിയതമനെ ഇരുട്ടിൽ നഷ്ട്ടപ്പെടുമെന്നറിഞ്ഞിട്ടും എല്ലാം മറന്നവൾ വീണ്ടും സ്വീകരിക്കുന്നു. പ്രണയത്തിന്റെയും വഞ്ചനയുടെയും വേഷപകർപ്പുകൾക്ക് അങ്ങനെ പ്രകൃതി തന്നെ അരങ്ങ് ഒരുക്കുന്നു.” പിന്നീട് അയാൾ അത് വലിച്ച്…

Read More

പ്രിയപ്പെട്ട കണ്ണാ, കഴിഞ്ഞ ആറ് മാസങ്ങളായ്, നീ അയക്കുന്ന കത്തുകൾ എന്റെ കയ്യിൽ ഉണ്ട്. ആദ്യത്തെ രണ്ട് കത്തുകളും വായിച്ചപ്പോൾ, നീ എനിക്ക് അജ്ഞാതനായിരുന്നു. പിന്നീടുള്ള നിന്റെ കത്തുകളിൽ നിന്നും നിന്നെ ഞാൻ മനസ്സിലാക്കി. നിന്നെക്കുറിച്ച് ഒരു വരി പോലും ഇല്ലാത്ത ആ കടലാസ്സിൽ, നിന്റ കണ്ണീരിന്റെയോ, വിരലിൽ നിന്ന് അടർന്ന വിയർപ്പിന്റെയോ ഒരു നേർത്ത നനവ് ഉണ്ടായിരുന്നു. മങ്ങിയ നിന്റെ വിരൽ അടയാളം അതിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. കത്തിജ്വലിക്കുന്ന സൂര്യന്റെ കീഴെ ഇരുന്ന് ആ കൈ രേഖകളിലേയ്ക്ക് കണ്ണ് ആഴ്‌ന്നിറങ്ങിയപ്പോൾ അവ എനിക്ക് മയിൽ പീലികളായാണ് തോന്നിയത്. എന്നെ കുറിച്ചുള്ള ആ അക്ഷരങ്ങൾക്ക് വെണ്ണയുടെ മണം തന്നെ ആയിരുന്നു. വെണ്ണ അത്ര പ്രിയപ്പെട്ടത് കണ്ണന് മാത്രമല്ലേ? മയിൽ‌പീലി മുടിയിൽ ചൂടി ചിരി തൂകുന്നത് കണ്ണൻ അല്ലേ? അതെ, ഞാൻ കേൾക്കാറുണ്ട്, ആ പുല്ലാങ്കുഴൽ നാദം. രാധികയെന്ന എന്റെ നാമം പോലും നിനക്ക് വേണ്ടി, നിന്നിൽ അലിയാൻ,ആണെന്ന് ഞാൻ കരുതുന്നു. നീ, എന്നിൽ…

Read More

മണ്ണാംകട്ടയ്ക്കും കരികിലയ്ക്കും ശേഷം, വെള്ളിത്തിരയിൽ രണ്ടരമണിക്കൂർ നടനവിസ്മയം തീർത്ത സൗഹൃദമാണ് കന്നാസും കടലാസും. ആരോ പ്രസവിച്ചശേഷം, തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ ആ കുഞ്ഞുങ്ങളെ അപൂർവ്വ പേരുകൾ വിളിച്ചത് ആരായിരിക്കാം? മാനത്തെ നക്ഷത്രങ്ങളാണോ? മണ്ണിലിഴയുന്ന മണ്ണിരകളായിരിക്കുമോ? ഉള്ളിൽ സങ്കടം നിറഞ്ഞു തുളുമ്പുമ്പോൾ അത് ഒപ്പിയെടുത്ത്, കണ്ണീരിൽ കുതിർന്നില്ലാതാവാൻ കടലാസും, മനസ്സിൽ നൊമ്പരകാറ്റ് ചുഴലിയടിക്കുമ്പോൾ, അതിൽ പെട്ട് ഉഴലാതെ തന്റെ നെഞ്ചിൽ സൂക്ഷിച്ചു രക്ഷിക്കുന്ന കന്നാസും എന്നല്ലാതെ പിന്നെയെന്താ അവരെ വിളിക്കേണ്ടത്? അമ്പിളിചേട്ടനും ഇന്നച്ചനും ജീവിച്ചു തീർത്ത രണ്ടര മണിക്കൂർ നമുക്ക് നൽകിയത് ഒരായുസ്സ് മുഴുവൻ താലോലിക്കാനുള്ള ഓർമകളാണ്. കിട്ടാകനിയായ സ്നേഹത്തിനു മുമ്പിൽ അവർ തോൽവി സമ്മതിക്കുന്നു. പരിഗണന…അത് വാത്സല്യമായോ, പ്രണയമായോ, ബഹുമാനമായോ ലഭിക്കാൻ അവർ ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ? തങ്ങൾ തെരുവിൽ ജീവിക്കേണ്ടവർ തന്നെയെന്ന് മനസ്സിലാക്കിയ അവർ മുന്നയുടെയും ലൈലയുടെയും ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്നത് ഇനിയും ഒരുപാട് മുന്നമാർക്കും ലൈലമാർക്കും ജീവിതം കൊടുക്കാനാണ്. അനേകം ചന്ദ്രികമാർക്ക് വേണ്ടി ജയിലിൽ പോകാനാണ്. കുറേ അമ്മിണിയമ്മമാരുടെ കണ്ണുനീർ…

Read More

ചിങ്ങമാസത്തിലെ മാനത്തിനും മണ്ണിനും അന്ന് ചന്തം ഏറെ ആയിരുന്നു. അത്തം പിറവിയെടുക്കുന്ന പുലരിയിൽ തണുത്ത വെള്ളം മേനിയാകെ പടർന്ന് അതിലെ ഉറങ്ങികിടന്ന ഓരോ രോമങ്ങളെയും ഉണർത്തി, മനതാരിൽ ഉന്മേഷം പടർത്തുമ്പോൾ, മുറ്റത്തും പരിസരങ്ങളിലും തുമ്പപൂക്കളും, ചെത്തിയും വാടാമല്ലികളും തങ്ങളുടെ ചില്ലകളോട് വിട പറയാൻ തയ്യാറെടുപ്പ് നടത്തി തുടങ്ങും. ഏതെങ്കിലും കുരുന്നുകളാൽ പിഴുത്‌ മാറ്റപ്പെട്ട് മുറ്റത്ത്‌ പറ്റികിടക്കുമ്പോൾ, തങ്ങളെ ചുറ്റി കുറേ സുന്ദരികൾ നൃത്തം ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. അവർ അഴിച്ചിട്ട മുടിയിഴകൾ ഇളക്കി തുള്ളുമ്പോൾ തങ്ങൾ തന്നെ കേന്ദ്ര ആകർഷകർ എന്നും അറിഞ്ഞിരുന്നതിനാൽ, പൂക്കൾ പരിഭവം ഇല്ലാതെ പറിഞ്ഞു പോരാൻ പതുക്കെ പതുങ്ങി നിൽക്കുമായിരുന്നു.  ഒരാണ്ട് മുഴുവൻ സ്വപ്നം കണ്ട് നടന്ന പുത്തൻ കോടി മനസ്സിൽ കണ്ട്… കുളി കഴിഞ്ഞ്, തുമ്മി മടുത്ത് നിൽക്കുമ്പോൾ, തോർത്ത്‌ തലയിൽ ചുറ്റാൻ കീറിയ ഉടുപ്പ് തുന്നി ചേർത്ത് വരുന്ന അമ്മയിൽ നിന്നും തെന്നി മാറി സൂത്രത്തിൽ ഉടുപ്പ് കൈക്കലാക്കി ഒരു ഓട്ടമായിരുന്നു. പച്ച നിറത്തിൽ ചുമന്ന…

Read More

സൂര്യനും ചന്ദ്രനും മാറിമാറി മാനത്തെ പ്രണയിക്കുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യ പിണക്കത്തിൽ ചാറ്റൽമഴയുണ്ടാകുമ്പോൾ എവിടെനിന്നോ എത്തിയ കാറ്റിന്റെ ഉപദേശത്താൽ ആ ചാറ്റൽമഴ എവിടെയോ മറയുന്നു.ചിലപ്പോൾ പറയാതെ കൂട്ടിവച്ച പരിഭവങ്ങൾ കാർമേഘങ്ങളായ് അവളുടെയുള്ളിൽ കനക്കുമ്പോൾ പിടിച്ച് നിൽക്കാനാവാതെ മാനം പൊട്ടിക്കരയുന്നു. അത് സൗന്ദര്യപിണക്കത്തിന്റെ വെറും ചാറ്റൽ മഴയല്ല. കാറ്റിനു തടുക്കാനാവില്ലെന്ന് മാത്രമല്ല അവനും അവളുടെയൊപ്പം ക്ഷോഭിക്കുന്നു. മാനത്തിന്റെ പൊട്ടിക്കരച്ചിലിന് ശക്തി കൂടി വന്നു. ഓരോ കണ്ണുനീർതുള്ളിയും ശക്തിയോടെ കാറിന്റെ മുൻപിലുള്ള കണ്ണാടിചില്ലിൽ പതിച്ച് കൊണ്ടിരുന്നു. ബാലന്റെ കണ്ണുകളിൽ മങ്ങലിന്റെ നേർത്ത പാട ആവരണം ചെയ്ത് തുടങ്ങിയിരുന്നു. കാഴ്ചയുടെ നിറം പിടിച്ച യൗവ്വനത്തിന്റെ ലോകങ്ങളിൽനിന്നും നരച്ച് മങ്ങിയ വാർദ്ധക്യത്തിലേക്ക് ഇനി അധികദൂരമില്ലായെന്ന് അവനറിഞ്ഞിരുന്നു. വൃത്താകൃതിയിലുള്ള രണ്ട് ഗ്ലാസുകളുടെ ചാരനിറത്തിലുള്ള രണ്ട് കാലുകളും ചെവിയിലള്ളിപ്പിടിച്ചിരുന്നിട്ടും, അതിന് തന്റെ ജോലി നന്നായ് ചെയ്യാനാകുന്നില്ല. ഇനിയും ഏറെ ദൂരം വാഹനമോടിച്ചാൽ , ഈ യാത്ര തന്നെ പൊടുന്നനെ അവസാനിച്ചേക്കാമെന്ന ഭീതിയിൽ ബാലൻ കാർ റോഡിന്റെ ഓരം ചേർന്ന് നിർത്താൻ തുടങ്ങിയതും…

Read More

കഴുകി വൃത്തിയാക്കിയ സ്റ്റീൽ പാത്രം പോലെ വെട്ടി തിളങ്ങുന്ന മനസ്സുമായി അവൾ പേന കൈകളിൽ എടുത്തു. വർഷങ്ങളായി പൊഴിഞ്ഞ കണ്ണീരിന്റെ ചൂടും ഉപ്പും കൊണ്ട് കറ കളഞ്ഞ ഒരു പാത്രം. ഇനി എഴുതാം… ഉയരങ്ങളിലെ ചില്ലകളിൽ നിന്നും പൂത്തുലഞ്ഞു കിടന്ന പൂക്കൾ പറിക്കാൻ കൈ ഉയർത്തിയപ്പോൾ, തങ്ങേണ്ടവർ തന്നെ കൈ തളർത്തി. നീലാകാശം നോക്കി അതിലെ സൂര്യ ചന്ദ്രന്മാർക്ക് മനസ്സിൽ നിറം കൊടുത്ത് കണ്ണെത്താ ദൂരം മനസ്സുകൊണ്ട് യാത്ര ചെയ്തവൾ. ഉയരങ്ങളിലെത്താൻ പടവുകൾ കയറാൻ തുടങ്ങിയപ്പോൾ സഹായിക്കേണ്ടവർ തന്നെ കാലുകൾ മരവിപ്പിച്ചു. എങ്കിലും ഓളങ്ങൾ വകഞ്ഞ് മാറ്റി മുന്നോട്ട് നീന്താൻ കൊതിച്ച ബാല്യം. പെണ്ണായ് പിറന്നത്കൊണ്ട് മാത്രം നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യവും അവകാശങ്ങളും, തിരികെ പിടിക്കാൻ വെമ്പിയ കൗമാരം. കുതിരപ്പുറത്ത് വരുന്ന രാജകുമാരനെ ഒരിക്കലും അവൾ സ്വപ്നം കണ്ടിരുന്നില്ല. പകരം ഉള്ളിൽ കുറേ ചോദ്യങ്ങൾ മാത്രം. എന്ത്കൊണ്ട് ആൺകുട്ടികൾക്ക് കിട്ടുന്ന സ്നേഹവും പരിഗണനയും തനിക്കും കിട്ടിക്കൂടാ. കാൽ നീട്ടിവച്ച് ഒന്ന് ഇരിക്കാൻ കൊതിച്ച്,…

Read More