Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണപ്പുലരിയുടെ നിറക്കാഴ്ചകൾ
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ

ഓണപ്പുലരിയുടെ നിറക്കാഴ്ചകൾ

By Anju AjishSeptember 10, 2024Updated:September 15, 20246 Comments2 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

ചിങ്ങമാസത്തിലെ മാനത്തിനും മണ്ണിനും അന്ന് ചന്തം ഏറെ ആയിരുന്നു. അത്തം പിറവിയെടുക്കുന്ന പുലരിയിൽ തണുത്ത വെള്ളം മേനിയാകെ പടർന്ന് അതിലെ ഉറങ്ങികിടന്ന ഓരോ രോമങ്ങളെയും ഉണർത്തി, മനതാരിൽ ഉന്മേഷം പടർത്തുമ്പോൾ, മുറ്റത്തും പരിസരങ്ങളിലും തുമ്പപൂക്കളും, ചെത്തിയും വാടാമല്ലികളും തങ്ങളുടെ ചില്ലകളോട് വിട പറയാൻ തയ്യാറെടുപ്പ് നടത്തി തുടങ്ങും. ഏതെങ്കിലും കുരുന്നുകളാൽ പിഴുത്‌ മാറ്റപ്പെട്ട് മുറ്റത്ത്‌ പറ്റികിടക്കുമ്പോൾ, തങ്ങളെ ചുറ്റി കുറേ സുന്ദരികൾ നൃത്തം ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. അവർ അഴിച്ചിട്ട മുടിയിഴകൾ ഇളക്കി തുള്ളുമ്പോൾ തങ്ങൾ തന്നെ കേന്ദ്ര ആകർഷകർ എന്നും അറിഞ്ഞിരുന്നതിനാൽ, പൂക്കൾ പരിഭവം ഇല്ലാതെ പറിഞ്ഞു പോരാൻ പതുക്കെ പതുങ്ങി നിൽക്കുമായിരുന്നു. 

ഒരാണ്ട് മുഴുവൻ സ്വപ്നം കണ്ട് നടന്ന പുത്തൻ കോടി മനസ്സിൽ കണ്ട്… കുളി കഴിഞ്ഞ്, തുമ്മി മടുത്ത് നിൽക്കുമ്പോൾ, തോർത്ത്‌ തലയിൽ ചുറ്റാൻ കീറിയ ഉടുപ്പ് തുന്നി ചേർത്ത് വരുന്ന അമ്മയിൽ നിന്നും തെന്നി മാറി സൂത്രത്തിൽ ഉടുപ്പ് കൈക്കലാക്കി ഒരു ഓട്ടമായിരുന്നു. പച്ച നിറത്തിൽ ചുമന്ന തയ്യലുകൾ ഉള്ള പട്ടുപാവാടയണിയാൻ തികഞ്ഞ ആത്മവിശ്വാസമായിരുന്നു. കാരണം കൂട്ടുകാരുടെ ഉടുപ്പുകളും അങ്ങനെ തന്നെ ആയത് കൊണ്ട് പരിഹാസത്തിന് ആരും മുതിരുകയില്ലെന്നുറപ്പാണ്. 

പൂക്കൾ ശേഖരിക്കാൻ മനോഹരമായ കൂടകൾ ഇല്ലാത്തതിനാൽ
തെങ്ങോല കൊണ്ട് കൂട ഉണ്ടാക്കി തന്നിരുന്നത്‌ മുത്തച്ഛൻ ആയിരുന്നു. 

പത്താം ദിവസം തിരുവോണ നാളിൽ പുത്തൻ ഉടുപ്പ് കൈയിൽ ലഭിക്കുമ്പോളുള്ള തുള്ളിച്ചാട്ടം കണ്ട് അമ്മയുടെ കണ്ണ് ചെറുതായ് നനയുമ്പോൾ പാവം അറിയാതെ ഒഴിഞ്ഞ കഴുത്ത് തടവുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴി അന്ന് പല വീടുകളിലേയും ഓണചൊല്ലുകളിലെ പ്രധാന വരികൾ തന്നെ ആയിരുന്നു. 

ഓലക്കുടയുമായ് പ്രജകളെ കാണാൻ എത്തുന്ന മാവേലിയെ കാത്ത് പൂക്കളത്തിനു മുമ്പിൽ വഴിയിലോട്ട് കണ്ണും നട്ടിരിക്കുമ്പോൾ അന്തരീക്ഷത്തിൽ അടുക്കളയിൽ നിന്നും അമ്മ തൊടുത്തുവിട്ട പായസത്തിന്റെയും പൊരിച്ച പപ്പടത്തിന്റെയും കൊതിപ്പിക്കും മണം അങ്ങോട്ട്‌ വശീകരിച്ചു കൊണ്ടുപോകും. പ്രദേശത്തെ ടെലിവിഷൻ ഉള്ള ഒരേ ഒരു വീട്ടിൽ ഓണചലച്ചിത്രം കാണാൻ തിക്കും തിരക്കുമായിരുന്നു. ആ വീടിന്റ വാതിൽ എപ്പോഴും തുറന്ന് കിടന്നിരുന്നതിനാൽ, മുട്ടുക പോലും ചെയ്യാതെ ഓടികയറി സിനിമയും കണ്ട്, അവിടത്തെ പായസത്തിന്റെ രുചിയും നുകർന്ന്, ‘മാവേലിനാടുവാണീടും കാലം’ എന്ന് മൂളിക്കൊണ്ടാണ് മടങ്ങി പോന്നിരുന്നത്. 

പുത്തൻ ഉടുപ്പ് ഊരി മാറ്റാൻ അമ്മ ശകാരിക്കുമ്പോൾ, വാശിപിടിക്കാറുണ്ടെങ്കിലും, അടുത്ത ഓണം വരെ ഇതാണല്ലോ തന്റെ പുത്തൻ ഉടുപ്പ് എന്നോർക്കുമ്പോൾ ഓണ തല്ലിന് ഇട കൊടുക്കാതെ തുന്നി ചേർത്ത പഴയ ഉടുപ്പിലേക്ക് കൈകൾ അറിയാതെ നീട്ടിയിരുന്നു. 

പനപോലെ വളർന്നപ്പോൾ ഓണവും ഒപ്പം വളർന്നു. സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ് അനുസരിച്ച് എത്തുന്ന പരസ്യങ്ങളിൽ ആകർഷിതരായ് ഓണവസ്ത്രങ്ങളിൽ പോലും മാറ്റം വന്നിരിക്കുന്നു. പരിമളം പരത്തുന്ന ജീവന്റെ തുടിപ്പുള്ള പൂക്കൾക്ക് പകരം, പ്ലാസ്റ്റിക് പൂക്കൾക്കും പൂക്കളങ്ങൾക്കുമാണ് ആവശ്യക്കാർ കൂടുതൽ. 

ഇന്നത്തെ കുട്ടികൾക്ക് വസ്ത്രങ്ങൾ സുലഭമായതിനാൽ പുത്തൻ തുണിയോട് ഹരം ഇല്ല. ഓണപാട്ട് പോലും പാശ്ചാത്യ ഭാഷയോട് ചേർത്ത് പാടുമ്പോൾ, അതിന് ചുവട് വയ്ക്കാൻ പരിഷ്കാര വസ്ത്രധാരികളെത്തുന്നു. മാവേലിയുടെ വേഷത്തിൽ ആരും കൈ കടത്താത്തത് ആശ്വാസം നൽകുന്നതാണെങ്കിലും ഓണാശംസകൾ നേരാൻ സമയക്കുറവ് കാരണം മാവേലി സ്റ്റിക്കറുകൾ കൊണ്ട് ഫോൺ നിറയ്ക്കുന്നത്‌ നിരാശപ്പെടുത്തുന്നു. 

പുതുമണ്ണിന്റെ ലഹരി പോലെ പുത്തൻകോടിയുടെ മണവും, സദ്യ കഴിഞ്ഞുള്ള പൊന്തിയ വയറും ആയിരിക്കാം പണ്ടൊക്കെ ഓണത്തെ കാത്ത് ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നത്. ഇന്ന് ചിങ്ങമാസം മറ്റ് മാസങ്ങളെ പോലെ ജോലിതിരക്കുകളുമായ് കടന്ന് പോകുന്നു. 

ഓണ ഓഫറുകളുമായ് വ്യാപാരികൾ കീശ നിറയ്ക്കുമ്പോൾ, അത് കാത്തിരിക്കുന്ന സാധുക്കളും ഉള്ള നാടാണിത്.
ഓണത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ ആചാരങ്ങൾ അനുഷ്ടിക്കുന്ന എത്രയോ ജനങ്ങളും ഉണ്ട് കേരനാട്ടിൽ.
ഓണപൂക്കളും, ഓണ സദ്യയും മരവിച്ചപ്പോൾ ഓണ തല്ല് പലയിടങ്ങളിലും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. 

തിരുവോണ തലേന്ന് ഒരു രാത്രിയകലെ വിരിയാൻ വെമ്പുന്ന ഓണപ്പുലരിയുടെ നിറ കാഴ്ചകൾ സ്വപ്നം കണ്ടുറങ്ങാൻ മാത്രം കഴിയുന്ന പ്രവാസ ജീവിതം എന്നും ഒരു നോവ് തന്നെയാണ്‌. മരവിച്ച പൂക്കളും, മരപ്പിച്ച സദ്യയും മരവിച്ച് ഇരുളടഞ്ഞ അവരുടെ മനസ്സിൽ ഓണചൂടും ഓണനിലാവും പകരുന്നെങ്കിൽ ആർക്കും അത് നിഷേധിക്കാനും ആകില്ല. 

Post Views: 37
3
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

6 Comments

  1. മന്ന മെരീസ on September 13, 2024 10:13 AM

    നല്ലൊരു ഫീലുണ്ട് എഴുത്തിന് 👍👍

    Reply
  2. anju ajish on September 11, 2024 1:16 AM

    Thank you

    Reply
  3. Nafs nafs on September 10, 2024 3:53 PM

    💞💞👍

    Reply
    • Joyce Varghese on September 11, 2024 8:42 AM

      👍😍

      Reply
      • Anju Ajish on September 13, 2024 12:29 PM

        Thank you

        Reply
    • Anju Ajish on September 13, 2024 1:42 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.