Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മക്കൾ
ഓർമ്മകൾ ജീവിതം പാരന്റിങ് വീട് സ്ത്രീ

മക്കൾ

By Anju AjishAugust 29, 202410 Comments2 Mins Read2,641 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴുകി വൃത്തിയാക്കിയ സ്റ്റീൽ പാത്രം പോലെ വെട്ടി തിളങ്ങുന്ന മനസ്സുമായി അവൾ പേന കൈകളിൽ എടുത്തു. വർഷങ്ങളായി പൊഴിഞ്ഞ കണ്ണീരിന്റെ ചൂടും ഉപ്പും കൊണ്ട് കറ കളഞ്ഞ ഒരു പാത്രം. ഇനി എഴുതാം…

ഉയരങ്ങളിലെ ചില്ലകളിൽ നിന്നും പൂത്തുലഞ്ഞു കിടന്ന പൂക്കൾ പറിക്കാൻ കൈ ഉയർത്തിയപ്പോൾ, തങ്ങേണ്ടവർ തന്നെ കൈ തളർത്തി. നീലാകാശം നോക്കി അതിലെ സൂര്യ ചന്ദ്രന്മാർക്ക് മനസ്സിൽ നിറം കൊടുത്ത് കണ്ണെത്താ ദൂരം മനസ്സുകൊണ്ട് യാത്ര ചെയ്തവൾ. ഉയരങ്ങളിലെത്താൻ പടവുകൾ കയറാൻ തുടങ്ങിയപ്പോൾ സഹായിക്കേണ്ടവർ തന്നെ കാലുകൾ മരവിപ്പിച്ചു. എങ്കിലും ഓളങ്ങൾ വകഞ്ഞ് മാറ്റി മുന്നോട്ട് നീന്താൻ കൊതിച്ച ബാല്യം.

പെണ്ണായ് പിറന്നത്കൊണ്ട് മാത്രം നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യവും അവകാശങ്ങളും, തിരികെ പിടിക്കാൻ വെമ്പിയ കൗമാരം. കുതിരപ്പുറത്ത് വരുന്ന രാജകുമാരനെ ഒരിക്കലും അവൾ സ്വപ്നം കണ്ടിരുന്നില്ല. പകരം ഉള്ളിൽ കുറേ ചോദ്യങ്ങൾ മാത്രം. എന്ത്കൊണ്ട് ആൺകുട്ടികൾക്ക് കിട്ടുന്ന സ്നേഹവും പരിഗണനയും തനിക്കും കിട്ടിക്കൂടാ.

കാൽ നീട്ടിവച്ച് ഒന്ന് ഇരിക്കാൻ കൊതിച്ച്, ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ കൊതിച്ച്, ഉറക്കെ ചിരിക്കാൻ കൊതിച്ച്,ഇഷ്ടമുള്ള സമയത്ത് കിടന്നുറങ്ങാൻ കൊതിച്ച് കടന്ന് പോയ യൗവ്വനവും.

എന്തെന്നില്ലാത്ത പേടിയായിരുന്നു അവൾക്ക് എല്ലാത്തിനോടും, എല്ലാവരോടും. തലയിണകൾ കണ്ണുനീരിൽ കുതിർന്നപ്പോൾ
സങ്കടക്കാറ്റ് നെഞ്ചിൽ ആഞ്ഞടിച്ചപ്പോൾ
ഒന്ന് രക്ഷപ്പെട്ടുവെങ്കിൽ എന്ന് കൊതിച്ചു.

മുത്തശ്ശി പറഞ്ഞ കഥയിലെ മരിച്ച ഉണ്ണി തത്തയായ്‌ പുനർജനിച്ചത് അവൾ ഓർത്തു.
ചിറകുകളുള്ള ഏത് ജീവിയായും പുനർജനിക്കുമെങ്കിൽ മരിക്കാൻ തയ്യാറായ ഒരു കാലം.കാരണം അവളത്രയ്ക്ക് കൊതിച്ചു, സ്വാതന്ത്ര്യത്തിന്റെ വർണ്ണപ്പട്ടിലിരുന്ന്, ലോകം ചുറ്റാൻ…
ആണും പെണ്ണും എന്ന് വേർതിരിവില്ലാത്ത ഏതെങ്കിലും ലോകത്തേയ്ക്ക് പറക്കാൻ…
പക്ഷേ ഏതോ കാൽപനികത പോലെ എന്തൊക്കെയോ ജീവിതത്തിൽ നടന്നു.

ഓരോ കണ്ണുനീർതുള്ളികളും, ഏങ്ങലടിയും കൂടുതൽ കരുത്തു നൽകി. മനസ്സിന്റെ ഭിത്തികൾ പഴയതുപോലെ മണ്ണ്‌കൊണ്ട് തീർത്തതല്ല. ആധുനികതയുടെ സിമന്റ് കല്ലിനാൽ തീർത്ത് ദൃഡ്ഢമാണിന്ന്. മണ്ണൊലിപ്പില്ലാതെ സുരക്ഷിതമായ് നിൽക്കുന്നു.

എന്തൊക്കെയോ, പതിവുപോലെ എഴുതി അവൾ പേന അടച്ചു വച്ച് കണ്ണാടിയിൽ നോക്കി കുറേ നേരം നിന്നു. ഇടതൂർന്നു വളർന്നിരുന്ന മുടികളിന്ന് ജീവിത യാത്രയിലെ മോഹഭംഗങ്ങളിലും , തലച്ചോറിലെ തിരതല്ലലിലും, വിവിധ വേഷപകർച്ചകളിലും കളഞ്ഞു പോയിരിക്കുന്നു. കറുപ്പിന്റെ കനം കുറഞ്ഞ് വെള്ള മുടികൾ അതിക്രമിച്ച് അവിടെ ഇവിടെയായ്‌ പാറി കിടക്കുന്നു . രണ്ടു പേരെയും ഒരുപോലെ കോതിയൊതുക്കി, മുഖം നന്നായ് നല്ല തണുത്ത വെള്ളത്തിൽ കഴുകി. ഭൂതം, വർത്തമാനകാലത്തിലെ വെളുത്ത കടലാസ്സിൽ നീല മഷികൊണ്ട് കോറി വരച്ചപ്പോൾ, വലിഞ്ഞു മുറുകിയ കവിളിലെ പേശികൾക്ക് ഒരു കുളിർമ.

അമ്മേ എന്ന മോളുടെ വിളിയിൽ അവൾ തിരിഞ്ഞ് നോക്കി. ഹോം വർക്ക്‌ ചെയ്യാൻ അവളുടെ സഹായത്തിനായ് വന്നതാണ്. പഴയ താൻ തന്നെയാണോ ഇവൾ? ഒരിക്കലുമല്ല, താൻ അതിന് സമ്മതിക്കില്ല. അമ്മേ എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് മോനും ഓടി വന്ന് അവളുടെ കൈയിൽ തൂങ്ങി.

” ആൺകുട്ടികൾ ഇങ്ങനെ കരയുമോടാ ” എന്ന ഭർത്താവിന്റെ ചോദ്യത്തിൽ അവൾ അൽപ്പം നീരസം പ്രകടിപ്പിച്ചു. ” അതെന്താ ആൺകുട്ടികൾക്ക് കരഞ്ഞാൽ! ” ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരുപോലെ കരയാനും ചിരിക്കാനും സ്വാതന്ത്ര്യം ഉള്ള ലോകത്തിൽ, അവർ ഇരുവരും ഒരേ അവകാശികളല്ലെ? പെൺകുട്ടി ഉറക്കെ ചിരിച്ചാലും, ആൺകുട്ടി ഉറക്കെ കരഞ്ഞാലും മുഖം ചുളിക്കുന്ന സമൂഹത്തെ നോക്കി അവളും മുഖം ചുളിച്ചു.

മകനേയും മകളെയും ഒരുപോലെ വളർത്തുന്നു. ആൺകുട്ടിയെന്നോ, പെൺകുട്ടിയെന്നോ, ഓർമ്മപ്പെടുത്തലുകളില്ലാതെ അവർ കരഞ്ഞും ചിരിച്ചും സ്വതന്ത്രരായ് വളരട്ടെ.

Post Views: 25
4
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

10 Comments

  1. Shreeja R on September 1, 2024 4:53 AM

    മനോഹരം 👌

    Reply
    • Anju Ajish on September 1, 2024 11:05 AM

      Thank you

      Reply
  2. Suma Jayamohan on August 31, 2024 9:13 PM

    നന്നായി എഴുതി❤️👌🌷

    Reply
    • Anju Ajish on August 31, 2024 11:24 PM

      Thank you

      Reply
  3. Nishiba M on August 31, 2024 4:43 PM

    മനോഹരം.. ഹൃദ്യമായ ചിന്ത..

    Reply
    • Anju Ajish on August 31, 2024 11:24 PM

      Thank you

      Reply
  4. Joyce Varghese on August 30, 2024 6:09 PM

    നല്ല രചന.
    😍👌👏

    Reply
    • Anju Ajish on August 31, 2024 11:24 PM

      Thank you

      Reply
  5. Neethu V. R on August 30, 2024 5:49 AM

    👏🏻👏🏻👌👌

    Reply
    • Anju Ajish on August 31, 2024 11:25 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.