Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാലന്റെ രാത്രി സഞ്ചാരം
കഥ ത്രില്ലർ യാത്ര

ബാലന്റെ രാത്രി സഞ്ചാരം

By Anju AjishSeptember 3, 20241 Comment5 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

സൂര്യനും ചന്ദ്രനും മാറിമാറി മാനത്തെ പ്രണയിക്കുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യ പിണക്കത്തിൽ ചാറ്റൽമഴയുണ്ടാകുമ്പോൾ എവിടെനിന്നോ എത്തിയ കാറ്റിന്റെ ഉപദേശത്താൽ ആ ചാറ്റൽമഴ എവിടെയോ മറയുന്നു.ചിലപ്പോൾ പറയാതെ കൂട്ടിവച്ച പരിഭവങ്ങൾ കാർമേഘങ്ങളായ് അവളുടെയുള്ളിൽ കനക്കുമ്പോൾ പിടിച്ച് നിൽക്കാനാവാതെ മാനം പൊട്ടിക്കരയുന്നു. അത് സൗന്ദര്യപിണക്കത്തിന്റെ വെറും ചാറ്റൽ മഴയല്ല. കാറ്റിനു തടുക്കാനാവില്ലെന്ന് മാത്രമല്ല അവനും അവളുടെയൊപ്പം ക്ഷോഭിക്കുന്നു.

മാനത്തിന്റെ പൊട്ടിക്കരച്ചിലിന് ശക്തി കൂടി വന്നു. ഓരോ കണ്ണുനീർതുള്ളിയും ശക്തിയോടെ കാറിന്റെ മുൻപിലുള്ള കണ്ണാടിചില്ലിൽ പതിച്ച് കൊണ്ടിരുന്നു.

ബാലന്റെ കണ്ണുകളിൽ മങ്ങലിന്റെ നേർത്ത പാട ആവരണം ചെയ്ത് തുടങ്ങിയിരുന്നു.
കാഴ്ചയുടെ നിറം പിടിച്ച യൗവ്വനത്തിന്റെ ലോകങ്ങളിൽനിന്നും നരച്ച് മങ്ങിയ വാർദ്ധക്യത്തിലേക്ക് ഇനി അധികദൂരമില്ലായെന്ന് അവനറിഞ്ഞിരുന്നു. വൃത്താകൃതിയിലുള്ള രണ്ട് ഗ്ലാസുകളുടെ ചാരനിറത്തിലുള്ള രണ്ട് കാലുകളും ചെവിയിലള്ളിപ്പിടിച്ചിരുന്നിട്ടും, അതിന് തന്റെ ജോലി നന്നായ് ചെയ്യാനാകുന്നില്ല. ഇനിയും ഏറെ ദൂരം വാഹനമോടിച്ചാൽ , ഈ യാത്ര തന്നെ പൊടുന്നനെ അവസാനിച്ചേക്കാമെന്ന ഭീതിയിൽ ബാലൻ കാർ റോഡിന്റെ ഓരം ചേർന്ന് നിർത്താൻ തുടങ്ങിയതും ഒരു സ്ത്രീ എവിടെ നിന്നോ മുന്നിൽ വന്നു നിന്നു.

ഒരു നാല്പതു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയെന്നല്ല, അതീവസുന്ദരിയെന്ന് വേണം വിശേഷിപ്പിക്കാൻ. വെള്ള നിറത്തിൽ നീല പുള്ളികളുള്ള ഒരു സാരി നല്ല മികവോടെ ഉടുത്ത്, മേനിയഴകോടെ, ചിരിച്ച് നിൽക്കുന്ന ഒരു വശ്യസുന്ദരി.

മുട്ടോളം നീണ്ട് നിവർന്ന് കിടക്കുന്ന മുടിയിഴകളിൽ മഴതുള്ളികൾ വീണ് നനഞ്ഞിരിക്കുന്നു. സുന്ദരിയായത് കൊണ്ടാണോ കണ്ണടകൾ തന്റെ ജോലി നന്നായ് ചെയ്യുന്നത്… അവൻ ചെറു പുഞ്ചിരിയോടെ മനസ്സിലോർത്തു . അവൾ കൈകൾ വീശികൊണ്ടിരുന്നു.

വണ്ടി നിർത്തിയാലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അവൻ ഓർത്തു. ” ഈ കാലത്ത് ഇവളാരാണ് എന്നറിയാതെ എങ്ങനെയാ വിശ്വസിക്കുക.! ” ഇടത് ചെവിയിലാരോ ദേഷ്യത്തിൽ പറഞ്ഞു കൊണ്ടിരുന്നു.. പെട്ടെന്ന് തന്നെ വലത് ചെവിയിൽ ഒരു സ്വകാര്യം. ” ഒരു പാവം സ്ത്രീ ഈ മഴയത്ത്… അതും ഈ അസമയത്ത്… തന്നെ നിർത്തിയിട്ടു പോകാനും ഒരു മടി. ചിലപ്പോൾ ലിഫ്റ്റ് ചോദിക്കാൻ ആകണമെന്ന് നിർബന്ധം ഇല്ല. മറ്റെന്തിനെങ്കിലും ആയിക്കൂടെ?” ഗുണത്തെ ബാലൻ ദോഷം കൊണ്ട് ഹരിച്ചപ്പോൾ പ്രത്യേകിച്ച് ശിഷ്ടം ഒന്നും വരാത്തതിനാൽ വണ്ടി നിർത്താൻ തീരുമാനിച്ചു. പക്ഷെ കാറിന്റെ ഗ്ലാസ്സ് അവൻ താഴ്ത്തിയില്ല.

ആ സ്ത്രീ ഗ്ലാസ്സിൽ തട്ടി, ബാലൻ ചില്ല്‌ താഴ്ത്തി. ആർത്ത് പെയ്യുന്ന മഴയുടെ ചെറിയൊരംശം അവന്റെ കൈകളിൽ വീണപ്പോൾ അൽപ്പം നീരസത്തോടെ തിടുക്കത്തിൽ ചോദിച്ചു. ” ആരാ… എന്ത് വേണം?”

അവൾ പതുങ്ങി പരിഭ്രമത്തോടെ ചോദിച്ചു. ” എന്റെ അമ്മയെ ഒന്ന് ആശുപത്രിയിൽ
കൊണ്ടുപോകാൻ സഹായിക്കാമോ? മഴ ആയതുകൊണ്ട് വേറെ വണ്ടി ഒന്നും കിട്ടിയില്ല. എന്റെ വീടിവിടെ അടുത്താണ്. ഒന്നവിടം വരെ വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് ഉപകാരമായേനെ. ”

അത് കേട്ടതും, മുൻപ് നടത്തിയ ഹരണക്രിയയിൽ ദോഷത്തിന്റെ തട്ടിൽ സംഖ്യ കൂടിയതിനാൽ ശിഷ്ട്ടം വന്നിരിക്കുന്നതായ് ബാലന് തോന്നി.

” എനിക്ക് വണ്ടി ഓടിക്കാൻ മഴയായതിൽ കുറച്ച് ബുദ്ധിമുട്ടുണ്ട്. നിങ്ങൾ അടുത്ത വണ്ടി നോക്കിക്കോളൂ.”

ബാലൻ യാതൊരു ദയയുമില്ലാതെ, ഗ്ലാസ്സ് ഉയർത്തി വണ്ടി മുൻപോട്ട് നീക്കി. കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ വണ്ടിക്ക് പോകാനൊരു മടി.

” കൃഷ്ണാ, ഈ വണ്ടിക്കെന്തു പറ്റി, ഈ മഴ കാരണം ഇറങ്ങി നോക്കാനും വയ്യ ”

അവൻ ആത്മഗതം ചെയ്തു. കുറച്ച് നേരം ബാലൻ കാറിൽ തന്നെയിരുന്നതിനു ശേഷം അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അവന്റെ ഫോൺ എടുത്തു സിഗ്നലിനായ് പരതി, കാറിലേക്ക് വരുന്ന വെളിച്ചം കണ്ട് ബാലൻ നോക്കിയപ്പോൾ ഒരു നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന മനുഷ്യൻ കാറിന്റെ അടുത്തേയ്ക്ക് വരുന്നതായ് തോന്നി.

ബാലൻ ഗ്ലാസ്സ് താഴ്ത്തി.

” കുറച്ച് സമയമായല്ലോ ഇവിടെ ഈ കാർ നിർത്തിയിട്ടിരിക്കുന്നത്. എന്താ കാര്യം?”, അയാൾ ചോദിച്ചു.

” വണ്ടിക്ക് എന്തോ ഒരു പ്രശ്നം അതാ…… ” ബാലൻ മടിച്ച് മടിച്ച് പറഞ്ഞു.

” ഈ അസമയത്ത് വല്ല മൃഗങ്ങളും ഇറങ്ങിയേക്കും. ഇന്ന് വേണമെങ്കിൽ ഇവിടെ എന്റെ വീട്ടിൽ ഉറങ്ങിക്കോളൂ. രാവിലെയാകുമ്പോഴേക്കും മഴയും ശമിക്കും.”

ബാലന്റെ മുൻപിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു. ‘മുൻപ് കണ്ട സ്ത്രീയെ കൂടെ കൂട്ടിയിരുന്നേൽ അവളുടെ സംരക്ഷണവും കൂടെ തന്റെ മേൽ ആയേനെ!” ബാലൻ ദീർഘനിശ്വാസത്തോടെ ഓർത്തു.

നനഞ്ഞ കരികിലകളുടെ ഇടയിലൂടെ തെളിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ തെല്ലൊരു ഭയത്താൽ ബാലൻ അയാളുടെ വീട്ടിലേയ്ക്ക് നടന്നു. വിചിത്ര ശബ്ദങ്ങൾ ബാലനെ പേടിപ്പെടുത്തി. പല ഘോര ശബ്ദങ്ങളും മഴവെള്ളച്ചാട്ടത്തിൽ പതറി പോകും പോലെ. കാടിന്റെ നടുക്ക് പെട്ടത് പോലെയാണ് ബാലന് തോന്നിയത്. ദേഹമാകെ നനഞ്ഞ ബാലന് ഒരമ്മ തുടയ്ക്കാൻ ഒരു തുണി കൊടുത്തു.

” എന്റെ അമ്മയാണ്. ഞാനും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത് . ഇന്ന് നിങ്ങൾക്കിവിടെ താമസിക്കാം, രാവിലെ പോകാമല്ലോ. ” അയാൾ ബാലനോട് പറഞ്ഞിട്ട് അകത്തേയ്ക്ക് പോയ്‌.

‘കള്ളന്മാരും കൊലപാതകികളും ഉള്ള ഈ നാട്ടിൽ ഇത്രെയും നല്ല മനുഷ്യർ ഉണ്ടല്ലോ. അല്ലെങ്കിൽ വല്ല കാട്ടുമൃഗങ്ങളുടെയും വയറ്റിലാകായിരുന്നു ഉറക്കം.’  ബാലൻ പേടിയോടെ ഓർത്തു.

കസേരയിൽ ഇരിക്കാൻ കുനിഞ്ഞതും മാറാലയുടെ കുരുക്ക് മുഖത്തു വന്നു തടഞ്ഞു.
കുറച്ചു പഴയ വീടാണെങ്കിലും കാടിന്റെ അടുത്ത് ഇങ്ങനൊരു വീട് ഉള്ളത് എന്തായാലും നന്നായി എന്ന് ചിലന്തികളുടെ കൂട് തട്ടി മാറ്റിക്കൊണ്ട് അവനോർത്തു. പെട്ടന്ന് വീടിന്റെ ഉമ്മറത്ത് രണ്ട് ചെറിയ തിളക്കം തന്റെ നേരെ വരും പോലെ തോന്നി. അടുത്ത് വന്നപ്പോൾ വാലിളക്കി അത് അവനെ തുറിച്ചു നോക്കി. കറുത്ത തൊലിയോടെ ഉള്ള നായ പക്ഷേ അത് കുരയ്ക്കുന്നില്ല. അതിനു തന്നോട് എന്തോ പറയാൻ ഉള്ളതുപോലെ… പക്ഷേ നാവുകൾ ചലിപ്പിക്കാൻ കഴിയാതെ, തന്നെ നിസ്സഹായമായി നോക്കും പോലെ ബാലന് തോന്നി. കുറച്ച് നേരം സംസാരിച്ചതിന് ശേഷം അമ്മ ഭക്ഷണം എടുക്കാൻ അടുക്കളയിലേയ്ക്ക് പോയി.

അപ്പോളാണ് ബാലൻ തന്റെ ഫോൺ കാറിൽ മറന്ന് വച്ചതോർത്തത്. ബാലൻ വീണ്ടും നനഞ്ഞ കരികിലയുടെ ഇടയിലൂടെ കാറിന്റെ അടുത്തെത്തിയതും ഒരു സ്ത്രീയെ കണ്ട് ഞെട്ടി. ആദ്യം ലിഫ്റ്റ് ചോദിച്ച സ്ത്രീ വീണ്ടും മുന്നിൽ നിൽക്കുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ ലിഫ്റ്റ് ചോദിക്കുന്നതിനു പകരം അവൾ ചോദിച്ചതിങ്ങനെ,

“വർഷങ്ങളായ് ആൾതാമസം ഇല്ലാതെ കിടക്കുന്ന വീടാണിത്, ഇവിടെ നിങ്ങൾക്കെന്താ കാര്യം.”

ഭൂമി രണ്ടായ് പിളരുന്നപോലെ…
ബാലന്റെ കൈയും കാലും വിറച്ചു. വേഗമയാൾ അവളോട് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു. രണ്ട് പേരും കാറിൽ കയറി. ബാലൻ ഉള്ള വെളിച്ചത്തിൽ കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അത്ഭുതം എന്നപോലെ കാർ സ്റ്റാർട്ട്‌ ആകുകയും വണ്ടി മുന്നോട്ട് നീങ്ങുകയും ചെയ്തു. മഴയുടെ ശക്തി കുറഞ്ഞ്, ചാറ്റൽ മഴമാത്രമായ്. ബാലൻ അവളോട് കാര്യം ചോദിച്ചപ്പോൾ അവിടെയുള്ള അമ്മയും മകനും വർഷങ്ങളായ് മരണപെട്ടതാണെന്ന വാർത്ത അവനെ നടുക്കി.

വളയം പിടിക്കാൻ കൈകൾക്ക് കരുത്തില്ല, ശരീരം മുഴുവൻ ഒരു പുകച്ചിൽ. കാറിൽ കരുതിയിരുന്ന വെള്ളകുപ്പിയിൽ നിന്നും കുറേ വെള്ളം കുടിച്ചു. കുറച്ചയാൾ തലയിൽ കൂടെ ഒഴിച്ച്, പുകഞ്ഞു പതയുന്ന തലച്ചോറിനോരാശ്വാസം നൽകി.

അവൾ പറഞ്ഞ വഴിയിലൂടെ ബാലൻ ഒരു ചെറിയ വീടിന്റെ മുന്പിലെത്തി. കനത്ത ഇരുട്ടിൽ ബാലനൊന്നും കാണാൻ സാധിച്ചില്ല. ആ അമ്മയും മകനും മനസ്സിൽ കിടന്ന് ചവിട്ടി വേദനിപ്പിച്ചും പേടിപ്പിച്ചും കൊണ്ടിരുന്നതിനാൽ അവന് ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അവൾ തന്റെ അമ്മയെ കാറിലോട്ട് കയറ്റി, രണ്ട് നിഴലുകൾ കയറുന്നതുപോലെയാണ് ബാലന് ആ ഇരുട്ടിൽ തോന്നിയത്. ആരെയും ശ്രദ്ധിക്കാതെ ആ വീട്ടിൽ കണ്ട അമ്മയും മകനും മാത്രമായിരുന്നു അവന്റെ മനസ്സിൽ. ആശുപത്രി എത്തിയതും അവൾ ബാലന് നന്ദി പറഞ്ഞ് അകത്തേയ്ക്ക് പോയ്‌..

ആശുപത്രിയിൽ ആ വലിയ വാതിൽ കടന്ന് ഉള്ളിലേക്ക് കയറിയ അമ്മ ബാലനെ ഒന്ന് തിരിഞ്ഞ് നോക്കി. ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം കണ്ട് ബാലൻ ഞെട്ടി.

ആ ആളൊഴിഞ്ഞ വീട്ടിൽ കണ്ട അതേ അമ്മ!

ബാലന്റെ കൈകാലുകൾ ആരോ വലിഞ്ഞു മുറുക്കുന്നതുപോലെ, അലറി വിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്ക് വരുന്നില്ല..

ഫോണിൽ അലാറം അടിച്ച ശബ്ദത്തിൽ ബാലൻ കണ്ണ് തുറന്നു. റോഡിന്റെ ഓരം ചേർത്ത് നിർത്തിയപ്പോൾ ക്ഷീണം കാരണം ഉറങ്ങിപോയെങ്കിലും ബാലൻ നന്നേ ഭയന്നിരുന്നു. കാറിനുള്ളിൽ അവൻ ഫോണിന്റെ ലൈറ്റ് അടിച്ച് ആരും ഇല്ലായെന്ന് ഉറപ്പ് വരുത്തി. കാർ മുന്നോട്ട് എടുത്തതും ഒരു സ്ത്രീ രൂപം തെന്നി മാറുന്നതുപോലെ ഒരു തോന്നൽ. ബാലൻ സർവ്വ ദേവന്മാരെയും വിളിച്ച് പ്രാത്ഥിച്ചു കൊണ്ട് കാർ വേഗത്തിൽ ഓടിച്ചു . പിന്നെ നിർത്തിയത് വീടിന്റെ അടുത്തുള്ള ഒരു ചായക്കടയിൽ ആണ്.

നേരം പര പര വെളുത്തിരുന്നു. ചായ കടയിലിരുന്നു ചായയും കുടിച്ച് ബോണ്ടയും കടിച്ചുകൊണ്ടിരുന്നപ്പോൾ അടുത്ത വീട്ടിലെ ഒരു നേഴ്സ് നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകുന്ന വഴി കടയിലൊന്നു കയറി. ബാലനെ കണ്ട അവൾ ബാലനോട് ചോദിച്ചു.

” ബാലേട്ടാ നിങ്ങളെ രാത്രിയിൽ അത്യാഹിത വിഭാഗത്തിനടുത്ത് കണ്ടല്ലോ? കൂടെ ആരെയും കണ്ടതും ഇല്ല?”

തൊണ്ടയിലൂടെയുള്ള ബോണ്ട കഷണത്തിന്റെ സഞ്ചാരത്തിന്റെ വേഗത കുറഞ്ഞ് അതെവിടെയോ ഒന്നുടക്കി. വേഗം ബോണ്ടയെ ചായകുടിച്ചിറക്കി വിട്ടതിന് ശേഷം ബാലൻ ചോദിച്ചു. ” ഇല്ല ഞാനവിടെ വന്നിട്ടില്ലല്ലോ? ”

“എന്നാൽ എനിക്ക് തോന്നിയതായിരിക്കും.” അവൾ ചിരിച്ച് കൊണ്ട് കടയിൽ നിന്നിറങ്ങി പോയപ്പോൾ, ബാലന്റെ മനസ്സ് ഒരു എത്തും പിടിയും ഇല്ലാതെ അലഞ്ഞു.

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരൻ പത്രം ഉറക്കെ വായിക്കുന്നുണ്ടായിരുന്നു. ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു വെന്ന് ഉറക്കെ വായിക്കുമ്പോൾ അതിലെ ചിത്രങ്ങൾ നോക്കാൻ ബാലന് ശക്തി ഇല്ലായിരുന്നു. അവൻ എഴുന്നേറ്റ് കാറിന്റെ അടുത്തെത്തിയപ്പോൾ കാറിന്റെ പിൻസീറ്റിലേയ്ക്ക് കണ്ണൊന്നു പാളി. അവനെ തുറിച്ചു നോക്കികൊണ്ട്‌ ചുണ്ണാമ്പും വെറ്റിലയും അവിടെ ചിതറികിടക്കുന്നുണ്ടായിരുന്നു. കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മുറുക്കുന്ന തന്റെ ഭാര്യയും തോന്നൽ എന്ന നഴ്സിന്റെ വാക്കും ആയിരുന്നു ബാലന്റെ മനസ്സിൽ ബലം പാകി കൊണ്ടിരുന്നത്.

#എന്റെരചന #ഹൊറർ #

Post Views: 40
3
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

1 Comment

  1. Nishiba M on September 6, 2024 12:22 AM

    മനോഹരം. രാത്രി വായന ഒന്നു പേടിപ്പിച്ചു.. നന്നായി എഴുതി.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.