Author: Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

യഥാർത്ഥത്തിൽ അറിയാതെ പോയ ഒരു വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രേമം എന്നത്.മനസ്സിൽ ഒരു പാട് പ്രണയങ്ങൾ പൂത്തുലഞ്ഞു ആരുമറിയാതെ കൊഴിഞ്ഞു പോയിട്ടുണ്ട്. കണ്ണുകൾ കൊണ്ടു മാത്രം പ്രണയിച്ചിട്ടുണ്ട്. മിണ്ടിയാൽ അടുത്തു പോകുമോ എന്ന പേടികൊണ്ട് മൗനം പാലിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പാതിയും പിന്നിടുമ്പോൾ നഷ്ടം തോന്നുന്നത് അവിടെ മാത്രമാണ്. തുറന്നൊന്നു പ്രണയിക്കാൻ കഴിയാഞ്ഞതിൽ. നിന്നെ എനിക്കിഷ്ടമാണ് എന്ന് പറയുമ്പോൾ എനിക്കും എന്ന് പറയാനുള്ള ധൈര്യം അന്നും ഇന്നും ഇല്ലാതെ പോയി. ഇടക്കൊന്നു ആലോചിച്ചു നോക്കാറുണ്ട്. ഒരാൾക്ക് വേണ്ടി മാത്രം ഹൃദയമിടിപ്പുകൾ വരെ താളമിടുന്നത്. എപ്പോഴും ഒരാളെ തന്നെ നിനച്ചിരിക്കുന്നത്. അയാളെ കാണുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുന്നത്. കരുതലോടു കൂടിയ ചെറിയ വഴക്കുകൾ പറയുന്നത്, പിണങ്ങി നിൽക്കുമ്പോൾ ആശ്വസിപ്പിച്ചു “അത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലേ എന്ന് പറഞ്ഞു സ്നേഹം ഇരട്ടിപ്പിക്കുന്നത്. ഇന്നതും പേടിക്കണം. കൂടുതൽ സ്നേഹം കാണിക്കുമ്പോൾ ഇതൊരു നാർസിസ്റ്റ് ആണോ എന്നൊക്കെ തോന്നിപോകുന്ന അവസ്ഥയാണ്. കാരണം ശുദ്ധ വികാരങ്ങൾക്ക് ഇന്ന് മാർക്കറ്റ് കുറവാണ്.…

Read More