Author: Aswathimizhi

പേന മുനയാൽ അടിവരയിട്ടും,വട്ടം വരച്ചും, എഴുതി ചേർത്തും നീ ജീവിതം ഓടി പിടിക്കാൻ നോക്കുമ്പോൾ നിന്നെ പിന്നിലാക്കി ഞാനും ദിവസങ്ങളായും, മാസങ്ങളായും ഏറെ മുന്നിലോടി. ഓടി തളർന്ന് ഡിസംബറിൻ മടിയിൽ വഴി മുട്ടി നിൽകുമ്പോൾ നീ വീണ്ടും ഒരുങ്ങുകയാണ് അടുത്ത ഓട്ടത്തിനായി. ഞാനോ!ഒരു പാഴ്ജന്മമായി തുരുമ്പു പിടിച്ച സൂചിയോടൊപ്പം ഏതെങ്കിലും ചുമരിൽ തൂങ്ങി കിടക്കും,അല്ലെങ്കിൽ തീ തിന്ന ഒരുപിടി ചാരമായി അടുപ്പിൻ ചുവട്ടിലിരിക്കും.

Read More

“എന്തിനാ നീ എപ്പോഴും എന്റെ കൂടെ നടക്കുന്നെ?” “എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത നിനക്ക് കൂട്ടായ് ആരെങ്കിലും വേണ്ടേ” “എല്ലാർക്കും ഞാൻ ഒരു ഭാരമാണ്.നാളെ നിനക്കും..” “എനിക്ക് നീ എങ്ങനെ ഭാരമാകും? നീ ഉണ്ടെങ്കിലേ ഞാനുള്ളൂ..ഈ ശരീരം നിന്നെ വിട്ടുപോകുമ്പോൾ ഞാനും മണ്ണിലലിയും.എന്നാൽ നിന്റെ ഓർമകൾ അത് എന്നും ഈ മണ്ണിൽ ഉണ്ടാകും.എന്നാൽ എന്നെയോ ആരെങ്കിലും ഓർക്കുമോ?” “ഞാനും നീയും ഒന്നല്ലേ..എന്നിലെ നല്ല ഓർമകൾ നിന്റെയും കൂടി അല്ലേ.” “ഒരിക്കലും അല്ല…നീ ഒന്ന് പൊട്ടിച്ചിരിക്കുമ്പോൾ ഞാനും ശ്രമിച്ചിരുന്നു കൂടെ ചിരിക്കാൻ.നീ ഒന്ന് കരയുമ്പോൾ ഞാനും ശ്രമിച്ചിരുന്നു കൂടെ കരയാൻ. പക്ഷെ ഞാൻ വെറുമൊരു രൂപം മാത്രം..വെളിച്ചമാണ് നിന്റെ ലോകം അവിടേക്കു പോകൂ.. ഇരുട്ടിൽ ഞാൻ വരാം എന്നും നിനക്ക് കൂട്ടായ്. “

Read More

വാടി തളരുമ്പോൾ വലിച്ചെറിയുമെന്നറിഞ്ഞിട്ടും ദേവ തിരുനടയിൽ ആ കല്പാദങ്ങളെ ചുംബിച്ച് കിടക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഇടനെഞ്ചിനോട് ചേർന്ന് കിടക്കുന്ന ഹാരമാകാനാണ്….

Read More