Author: ബിൻസി സുജിത്

പുതുമണ്ണിന്റെ കൊതിപ്പിയ്ക്കുന്ന ഗന്ധം പരത്തി തുള്ളിയിട്ട പുതുമഴ നനഞ്ഞു തുടങ്ങുമ്പോഴേക്കും പുറകേയെത്തുന്ന അമ്മയുടെ ശകാരവർഷത്തിൽ നിന്നും രക്ഷപ്പെടാൻ മനസ്സില്ലാ മനസ്സോടെ ഇളന്തിണ്ണയിലേക്കോടികയറും. ഇച്ഛാഭംഗത്തോടെ മഴയെ  നോക്കി നിൽക്കുന്നിതാനിടയിൽ പുറകിലേക്കൊന്ന് കണ്ണുപായിക്കുന്ന നേരം കാണാം… കപട ദേഷ്യത്തിൽ നിൽക്കുന്ന പോരാളിയെ… ഓടിച്ചെന്നു കെട്ടിപ്പിടിച്ച് നനവ് മുഴുവൻ അമ്മമണമുള്ള സാരിയിലേക്ക് പകരുമ്പോൾ കിട്ടുന്ന കുഞ്ഞിത്തല്ലുകളിലൊളിഞ്ഞിരിക്കുന്ന വാത്സല്യമാസ്വാദിക്കുന്നതിനിടയിലൂടെ മുറ്റത്തേക്ക് വീണ്ടും നോട്ടമെറിയുമ്പോൾ..  വേനൽച്ചൂട്, ആവിയായുർന്നുപൊങ്ങി അവിടമാകെ നേർത്തൊരു മഞ്ഞുപടലം തീർത്തിട്ടുണ്ടാകും. അതിനുള്ളിലൂടെ മഴത്തുള്ളികൾ ഉതിർന്നു വീഴുന്ന മനോഹരമായ മഴക്കാഴ്ച… കളിച്ചൂടിൽ മുങ്ങി നിൽക്കുമ്പോൾ ആർത്ത് വരുന്ന മഴസ്വരം കേട്ട് മഴയെ തോൽപ്പിക്കാനായി കുട്ടിപ്പട്ടാളം ചന്നം പിന്നം ചിതറിയോടി ഒരു തുള്ളി മേല് വീഴ്ത്താതെ തൊട്ടടുത്ത മരച്ചോലയിലേക്കോ വീടുകളിലേക്കോ ഓടി കയറുന്ന നിമിഷം തന്നെ കടന്ന് പോകുന്ന മഴയെനോക്കി വിജയാരവം മുഴക്കാനും മാത്രം നിഷ്കളങ്കമായ മനസ്സ് സ്വന്തമായിരുന്ന നാളുകൾ… പുതുമണ്ണിന്റെയും വേലിയിറമ്പിൽ നിൽക്കുന്ന പ്ലാവിൽ പടർന്നു കയറിയ മുല്ല പൂത്തതിന്റേയും ഇടകലർന്ന ഗന്ധം നിറഞ്ഞു നിൽക്കുന്ന ഈറനുടുത്ത…

Read More

നെനക്കറിയാമോ? എന്നെ ചവിട്ടി മുറ്റത്തേക്കിട്ട നെന്റെ കാലെങ്ങനാ ഈ മണ്ണിൽ ഒറച്ചതെന്ന്? നല്ലപെണ്ണ് പറഞ്ഞു തുടങ്ങി. എറങ്ങിയങ്ങ് നടന്നു,നടക്കുവല്ല നെരങ്ങി. കൈത്താങ്ങാകേണ്ടോൻ കുടിച്ച് മലച്ച് കെടക്കുമ്പോ വേലിപ്പത്തലൊടിച്ച്‌ താങ്ങാക്കി പിടിച്ച് നടന്നു. വെള്ളോം രക്തോം കുതിർത്ത മുണ്ടാലേ നെറവയറും താങ്ങി നടന്ന്. നോവത്രേം ഒണ്ടാർന്നേ,കൊതിയത്രേം ഒണ്ടാർന്നേ പുള്ളേനെ കാണാനുമായിട്ട്. തിമിരം പശ നിറച്ചൊട്ടിയ കണ്ണുകളിൽ നീരിറ്റി. പെണ്ണല്ലേ പെറ്റോളുമെന്ന് അങ്ങേരുടമ്മ. ഇരുട്ടണേന് മുമ്പ് തള്ളേം പുള്ളേം രണ്ടാകുമെന്ന് കൂട്ടി ചേർത്ത് പോകലേം ചവച്ച് ദേ ഈ മഞ്ചോട്ടിൽ കുന്തിച്ചിരുന്നു. തക്കക്കേട് മനസിലായേക്കൊണ്ട് ഞാനെറങ്ങി ആശുത്രിയ്ക്ക് ഞാനങ്ങ് എത്തുമ്പോഴേക്ക് ശോശാമ്മ ഡാക്കിട്ടറങ്ങ് നിൽക്കേണ് ഇപ്പഴത്തെ പേവാഡിന്റെ മുമ്പിൽ ദൈവത്തെപ്പോലെ. നല്ലപ്പെണ്ണ് കൈകൂപ്പി. എന്റെ അമ്മേന്നും പറഞ്ഞ് അവരുടെ കാക്കൽ വീണതേ എനിയ്ക്കോർമ്മയുള്ളേ.. പതോം പാട്ടും കേട്ട് വേലിയ്ക്കകത്തും പുറത്തും പൊന്തിയ തലകൾ മൂക്കത്ത് വിരൽ വച്ചു. നാലാം പക്കം ബോധം വിഴുമ്പോ ഇന്നന്നെ ചവിട്ടിയ കാലുമിളക്കി കിടക്കുന്നുണ്ടാരുന്നെന്റെ പൊന്ന്. ഡാക്കിട്ടറു പറഞ്ഞേച്ചും പോയി…

Read More

ഗൃഹാതുരത സമ്മാനിക്കുന്ന ചില പ്രിയ ഗന്ധങ്ങളുണ്ട്. ഇടയ്ക്കിടെ ഓർമ്മകളെ തഴുകി തലോടി ഇരിയ്ക്കുമ്പോഴൊക്കെ എന്നെ പൊതിയാറുള്ള അത്തരമൊരു ഗന്ധങ്ങളിലൊന്ന് ചുമരിലെ മരയലമാരയിലും മുറിയുടെ ഇരുണ്ട മൂലയിലെ മരപ്പെട്ടിയിലും അടുക്കി വെച്ചിരുന്നിരുന്ന പുസ്തകങ്ങളെടുത്ത് മറിക്കുമ്പോൾ നാസാദ്വാരങ്ങളേയും മനസ്സിനേയും ഭ്രമിപ്പിച്ചിരുന്ന ആ ഗന്ധമാണ്. പഠനകാര്യങ്ങളുടെ തിരക്കും ഗൗരവും ഏറുന്നത് വരെയുള്ള മധ്യ വേനലവധിക്കാലങ്ങളിലെ മേടസൂര്യന്റെ കാഠിന്യവും വേനൽമഴ പെയ്തിറങ്ങുമ്പോഴുള്ള പുതുമണ്ണിന്റെ ഗന്ധവും അനുഭവിച്ചിരുന്നത് അച്ഛൻ പെങ്ങളുടെ വീടും പരിസരങ്ങളിലൂടെയുമായിരുന്നു. അവിടെ എന്റെ തരക്കാർ താരതമ്യേനെ കുറവായിരുന്നു. അമ്മായിയുടെ മക്കൾ എല്ലാവരും മുതിർന്നവരും. കൗമാരത്തിന്റെയും യൗവനത്തിന്റെയും സുവർണ്ണ ദിനങ്ങളിലൂടെ കടന്ന് പോകുന്ന അവർക്കാണോ മൂക്കള ഒലിപ്പിച്ചു നടക്കുന്ന എന്റെ കൂടെ കളിയ്ക്കാൻ നേരം!! വീടിന്റെ അകത്തളത്തിലും തൊടിയിലുമൊക്കെ ചുമ്മാ കറങ്ങി നടന്ന് കഴിച്ചുകൂട്ടിയിരുന്ന വിരസമായ പകലുകൾ.. തൊടിയിലെ മൂവാണ്ടന്റെ ചോട്ടിൽ കാറ്റ് പറിച്ചിട്ട് തരുന്ന മാങ്ങകൾക്കായി കാത്തും, വീടിന് തൊട്ടപ്പുറത്തെ ഇടതൂർന്ന റബ്ബർ തോട്ടത്തിൽ ആന്റിയുടെ കണ്ണ് വെട്ടിച്ച് ഒരോട്ട പ്രദിക്ഷണം നടത്തിയും, വീടിന് മുന്നിലൂടെ…

Read More