Author: Bino Mathew

 സ്വിറ്റ്സർലൻ്റിലെ നാലാമത്തെ വലിയ പട്ടണത്തിലെ മുനിസിപ്പൽ ബിൽഡിങ്ങ് ൽ ജോലി ചെയ്ത് കൊണ്ടിരുന്ന കാലം. ആ കെട്ടിടത്തിലെ ഏഴാമത്തെ നില റോഡ്, ട്രാഫിക്, ജലവിതരണം, സർവ്വേ, കാഡ്, GIS ഡിസൈൻ, പ്രാജക്ട് മാനേജ്മെൻറ് തുടങ്ങിയവ ഉൾക്കൊള്ളുന്ന എൻജിനീയറിംഗ് വിഭാഗം ആയിരുന്നു. ഞാനും ഡച്ച് കാരനായ സ്മിറ്റും ആയിരുന്നു ജലവിതരണം, ട്രീറ്റ്മെൻ്റ് വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 55 പേരിൽ ഇന്ത്യൻ മുഖമുള്ള ഒരു മലേഷ്യക്കാരനും സൗത്ത് ആഫ്രിക്കക്കാരനും കഴിഞ്ഞാൽ ഇന്ത്യക്കാരനായ ഏക ഇന്ത്യൻ ഞാൻ തന്നെ. ഒരു സുപ്രഭാതത്തിൽ മൂന്നാമതൊരാൾ കൂടി ഞങ്ങളുടെ ചെറിയ ടീമിലേക്ക് കടന്നു വന്നു. ഒരു പാവക്കുട്ടി പോലെ സുന്ദരി ആയ ചൈനക്കാരി ജിൻ ലീൻ. നാട്ടിൽ ചൈനീസ് എൻജിനീയറിങ്ങും കയ്യിൽ വച്ച് പിന്നീട് ബൈബിൾ വായിച്ച് ക്രിസ്ത്യാനി ആയി ന്യൂസിലൻറിലെ ഒരു സെമിനാരിയിൽ പഠിക്കാൻ സ്റ്റുഡൻ്റ് വിസയിൽ വന്നതായിരുന്നു. എൻജിനീയറിംഗ് ബിരുദം വച്ച് ജോലിയും കിട്ടിയിരിക്കുന്നു. നിഷ്കളങ്കമായ പെരുമാറ്റം ഓഫീസിൽ മാത്രമല്ല, എൻ്റേതടക്കം പല കുടുംബങ്ങൾക്കും അവൾ…

Read More