Author: Bino Mathew

എൻജിനീയർ by day, from a village called Chalissery, meating place of 3 districts plalakkad trichur and malappuram Living in New Zealand. ഒരു ഒന്നൊന്നര ആർട്ടിസ്റ്റ് by rest of the time. I don't like asthma prashamsa!! ഗോളിയായി വല കാക്കും, പക്ഷെ പാട്ട് പാടുമ്പോൾ ഒരു രക്ഷയുമില്ല! . പഴയ ഒരു മാഗസിൻ എഡിറ്ററാ!" ​"ചില സമയങ്ങളിൽ എനിക്ക് എന്നെത്തന്നെ മനസ്സിലാവാറില്ല: എൻജിനീയറിങ് ചെയ്യുന്ന വോളിബോൾ കളിക്കാരനാണോ, അതോ പാട്ട് പാടുന്ന ഗോളിയാണോ? ചുരുക്കിപ്പറഞ്ഞാൽ, മിമിക്രി കാണിക്കുന്ന ഒരു എഴുത്തുകാരൻ വരച്ച പടം എഡിറ്റ് ചെയ്താൽ എങ്ങനെയിരിക്കും? അതാണ് ഞാൻ!"

ആദ്യമേ ഞാൻ നിങ്ങളോട് പറയട്ടെ, സീരിയസ് ആയി ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട് ബ്ലാക്ക് കോമഡി എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്നതെന്തിനാണ്? ഞാൻ കറുത്തിട്ടില്ല! ജീവിതത്തിൽ ടെൻഷൻ വരുമ്പോൾ ആരും എണ്ണയുടെ നിറം ആയിപ്പോകും. അഭിനയ ജീവിതത്തിൽ പലപ്പോഴും എനിക്ക് ശരീരത്തിൽ കരി പുരട്ടേണ്ടി വന്നിട്ടുണ്ട്. എൻ്റെ ആത്മാർത്ഥത നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പണ്ട് ഗാന്ധി നഗർ സിനിമയിൽ കള്ളനായ സുഹൃ ത്തിനെസഹായിക്കാൻ വേണ്ടി ശരീരത്തിൽ കരി പുരട്ടിയത് നിങ്ങൾക്കോർമ്മയില്ലേ? പിന്നെ മറ്റൊരു സിനിമയിൽ അമേരിക്കയിൽ വച്ച് നീഗ്രോ ആയി അഭിനയിക്കാൻ വേണ്ടി ലാലിന്റെ കൂടെ വീണ്ടും കരി തേച്ചു. (കൂടുതൽ കരി വേണ്ടി വരില്ല എന്ന് അവൻ പറഞ്ഞത് ഞാനും കേട്ടു.) പിന്നെ ഫ്രണ്ട്സിൽ ജനാർദ്ദനൻ കോപം നിമിത്തം വീണ്ടും എന്നെ കരിവീപ്പയിൽ ഇട്ട് ഉരുട്ടി എടുത്തു. നിങ്ങൾ പറയൂ! ഞാൻ എങ്ങനെകറുക്കാതി രിക്കും? തേൻമാവിൻ കൊമ്പത്ത് അഭിനയിക്കു മ്പോഴും എൻ്റെ മേൽ കരിപുരട്ടി പ്രിയൻ ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴ്ത്തി.…

Read More

മറ്റന്നാൾ നാട്ടിലേക്ക് തിരിക്കുകയാണ്. ഇന്ന് മലയാളം സമാജത്തിൻ്റെ കമ്മറ്റി ഉണ്ടായിരുന്നു. സ്ഥാനം നഷ്ടപ്പെട്ടിട്ടും മുൻ പ്രസിഡൻ്റ് ജോയ് കല്ലറ ഇപ്പോഴും താൻ തന്നെയാണ് പ്രസിഡൻ്റ് എന്ന മട്ടിൽ ആയിരുന്നു. അടിച്ച വിസ്കിയുടെ മണം അയാൾ ഖത്തറിൽ നിന്നും കൊണ്ടുവന്ന അത്തറിനെക്കാൾ മേലെ നിന്നിരുന്നു. നിങ്ങൾ ചിത്തഭ്രമം പിടിപെട്ടപോലെ സംസാരിക്കരുത് എന്ന് സെക്രട്ടറി സൂചിപ്പിച്ചപ്പോൾ, ഇത് ഭ്രമ യുഗമാണ്, ചീത്തഭ്രമം നല്ല ഭ്രമം എന്നൊന്നും ഇല്ല എന്നായിരുന്നു.കല്ലറയുടെ മറുപടി. യോഗാവസാനം നാട്ടിലേക്ക് പോകുന്ന അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആ കമ്മറ്റി തയ്യാറായി. എല്ലാവരും കണ്ണടച്ചതിനു ശേഷം, ആത്മാവ് പ്രേരിപ്പിക്കുന്ന ആരെങ്കിലും പ്രാർത്ഥിച്ചാട്ടെ എന്ന് കല്ലറ മൊഴിഞ്ഞു. പ്രാവച്ചമ്പലം സെബാൻ കുട്ടമ്പുഴ സണ്ണിയെ പ്രാർത്ഥിക്കാൻ തോണ്ടുകയും, ആത്മാവ് പ്രാവെച്ചമ്പലം സെബാൻ്റെ രൂപത്തിൽ തോണ്ടിയതിനാൽ സണ്ണി പ്രാർത്ഥിക്കുകയും ചെയ്തു. പടി തുറന്ന്, മുറ്റത്ത് പൊഴിഞ്ഞു വീണ കരിയിലകളെ ചവിട്ടിമെതിച്ചു കൊണ്ട് പ്രവാസി ആയ അയാൾ, അമ്മയുടെ മരണത്തോടെ ആളനക്കമില്ലാത്ത തൻ്റെ വീട്ടിലേക്ക് നടന്നു കയറി. മഴയിൽ…

Read More

വാറുണ്ണിയുടെ ജീവിതം ആരംഭിക്കുന്നത് പട്ടണത്തിൽ നിന്നു മാറി കുറച്ചകലെ ഒരു അടയ്ക്കാ ഗ്രാമത്തിലായിരുന്നു. കുട്ടിക്കാലം നാട്ട് നടപ്പ് പോലെ സ്കൂൾ, വീട്, വീണ്ടും സ്കൂൾ ഗ്രൗണ്ട്, അവധി ദിവസങ്ങൾ, പൂരം, പെരുന്നാൾ, ഓണം ക്രിസ്മസ് ഒക്കെയായി കടന്ന് പോയി. ഓണക്കുലയും ഓണത്തല്ലും കുട്ടിസഞ്ചിയും കരോൾ യാത്രകളും കുട്ടിക്കാലം ആസ്വാദകരമാക്കി.  ടൗണിലേക്ക് സ്ഥിരമായി വരാൻ തുടങ്ങിയത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനാണ്. അതിനു മുമ്പ് പട്ടണത്തിലുള്ള അമ്മായിമാരുടെ വീടുകളിലേക്കുള്ള യാത്രയിലാണ് ഈ പട്ടണത്തെ അടുത്തറിയുന്നത് ടൗണിലേക്കുള്ള വാറുണ്ണിയുടെ യാത്രകൾ, അനുഭവങ്ങൾ, സ്വാഭാവികമായും കുട്ടിക്കാലം അവനിൽ വർണ്ണാഭമാക്കി.  അതിലേറ്റവും പ്രധാനം ഇന്ന് പഴയതായ “പുതിയ” ബസ്റ്റാൻ്റ് തന്നെ. ആദ്യം സ്കൂളിൽ പോയ ദിവസം പാറേമ്പാടത്തെ കാറ്റടിച്ച് കണ്ണുകളിൽ ചില ഊഞ്ഞാലാട്ടം അനുഭവപ്പെട്ടു. ഇരുന്നാടിയിരുന്ന സ്വർഗ്ഗീയ ഊഞ്ഞാൽ ഒന്നാടി ഉലഞ്ഞു. വീണത് ഒരു നരകക്കുഴിയിൽ. തീ, ഗന്ധകം, ചീഞ്ഞ ഗന്ധം. അയ്യോ നഗരത്തിലെത്തുന്നതിനു പകരം നരകത്തിൽ എത്തിയോ? ഞെട്ടി കൺ തുറന്നു. നരകമല്ല. വൺവേ താണിറങ്ങിയത് മീൻ മാർക്കറ്റിനു…

Read More

ഇഷ്ടഭക്ഷണം – മുതിര ഉപ്പേരി ഞെട്ടരുത്! ന്യൂസിലാൻറിലെ വലിയ നഷ്ടങ്ങളിൽ ഒന്ന് മുതിര ലഭ്യമായിരുന്നില്ല എന്നതായിരുന്നു. നേന്ത്രപ്പഴം, പൈനാപ്പിൾ എന്നിവ വലിയ സിറ്റികളിൽ മാത്രമേ കിട്ടൂ. മാങ്ങ ഓസ്ട്രേലിയയിൽ നിന്നു വരണം. ചക്കപ്പഴം ടിന്നിലടച്ചത് തായ് ലൻറ്കാരുടെ – ഇങ്ങനെ ആണ് കാര്യങ്ങൾ.  പതിനഞ്ചു വർഷം മുൻപ് മുതിര പോലുള്ള ഒന്ന് വാങ്ങി. പരിപ്പ് പോലെ എന്തോ രുചി. രൂപം മാത്രമേ ഉള്ളൂ. വാൾനട്ട് കണ്ട് ചക്കക്കുരു വാങ്ങിയ അവസ്ഥ ആയിരുന്നു.  ഏതാനും ആഴ്ച മുൻപ് മുതിര പാക്കറ്റ് ഒന്ന് കടയിൽ കണ്ട് വീട്ടിലേക്ക് വിളിച്ചു. പണ്ട് പെട്ടത് ഓർമ്മയില്ലേ എന്നായിരുന്നു മറുപടി.  പഴയ മുതിരസ്മരണകൾ വീണ്ടും എന്നെ പിന്തുടർന്നു. കുട്ടിക്കാലത്ത് നുയമ്പ് ൽ പള്ളിയിൽ പോകുന്നതിൻ്റെ ഒരു ലക്ഷ്യം കഞ്ഞിയും മുതിരയും തന്നെ – ദുഖവെള്ളി ഉള്ളത് ഗ്രാൻ്റ് ആകും. കടുമാങ്ങയുടെ എരിവ്, അത് ഒരുക്കാൽ കഞ്ഞി. ടോപ്പപ്പ് മുതിര ഉപ്പേരി.  ആഹാ! അതാണ് നിർവ്വാണ! പിന്നെ കുറച്ച് കാലം…

Read More

 സ്വിറ്റ്സർലൻ്റിലെ നാലാമത്തെ വലിയ പട്ടണത്തിലെ മുനിസിപ്പൽ ബിൽഡിങ്ങ് ൽ ജോലി ചെയ്ത് കൊണ്ടിരുന്ന കാലം. ആ കെട്ടിടത്തിലെ ഏഴാമത്തെ നില റോഡ്, ട്രാഫിക്, ജലവിതരണം, സർവ്വേ, കാഡ്, GIS ഡിസൈൻ, പ്രാജക്ട് മാനേജ്മെൻറ് തുടങ്ങിയവ ഉൾക്കൊള്ളുന്ന എൻജിനീയറിംഗ് വിഭാഗം ആയിരുന്നു. ഞാനും ഡച്ച് കാരനായ സ്മിറ്റും ആയിരുന്നു ജലവിതരണം, ട്രീറ്റ്മെൻ്റ് വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 55 പേരിൽ ഇന്ത്യൻ മുഖമുള്ള ഒരു മലേഷ്യക്കാരനും സൗത്ത് ആഫ്രിക്കക്കാരനും കഴിഞ്ഞാൽ ഇന്ത്യക്കാരനായ ഏക ഇന്ത്യൻ ഞാൻ തന്നെ. ഒരു സുപ്രഭാതത്തിൽ മൂന്നാമതൊരാൾ കൂടി ഞങ്ങളുടെ ചെറിയ ടീമിലേക്ക് കടന്നു വന്നു. ഒരു പാവക്കുട്ടി പോലെ സുന്ദരി ആയ ചൈനക്കാരി ജിൻ ലീൻ. നാട്ടിൽ ചൈനീസ് എൻജിനീയറിങ്ങും കയ്യിൽ വച്ച് പിന്നീട് ബൈബിൾ വായിച്ച് ക്രിസ്ത്യാനി ആയി ന്യൂസിലൻറിലെ ഒരു സെമിനാരിയിൽ പഠിക്കാൻ സ്റ്റുഡൻ്റ് വിസയിൽ വന്നതായിരുന്നു. എൻജിനീയറിംഗ് ബിരുദം വച്ച് ജോലിയും കിട്ടിയിരിക്കുന്നു. നിഷ്കളങ്കമായ പെരുമാറ്റം ഓഫീസിൽ മാത്രമല്ല, എൻ്റേതടക്കം പല കുടുംബങ്ങൾക്കും അവൾ…

Read More