Author: Bijith Velayudhan

ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 1033 നമ്പർ മുറിയിലിരുന്നാണ്   ഇതെഴുതുന്നത്. മുത്തച്ഛനു കൂട്ടിരിക്കാൻ വന്നതാണ്. അമ്മയുടെ അച്ഛനെ മുത്തച്ഛൻ  എന്നൊന്നും വിളിക്കാറില്ല. നാല് മക്കളും, നാല് അനിയന്മാരും അവരുടെ മക്കളും ഉൾപെടുന്ന ഒരു കൂട്ട് കുടുംബത്തിലെ കാരണവർ. അനിയന്മാരുടെ മക്കളുടെ വല്ലിച്ഛ എന്നാ വിളി ഞങ്ങൾ പേരക്കുട്ടികളും കടമെടുത്തു. അങ്ങനെ അപ്പൂപ്പൻ, മുത്തച്ഛൻ തുടങ്ങിയ സ്ഥാനപ്പേരുകൾ  ലഭിക്കാതെ പോയി! വല്ല പനിയോ ജലദോഷമോ, കാഴ്ച തകരാറോ ഒഴിച്ച് ആതുരാലയങ്ങളുമായി അടുത്ത ബന്ധമൊന്നുമില്ലാതെ 80 വർഷം പിന്നിട്ട് ഇപ്പൊ ഒരാഴ്ചയായി ഇവിടെ വിശ്രമത്തിലാണ്. ആ വലിയ പറമ്പിനുള്ളിലെ വീടു വിട്ട് ഇത്രയും നാൾ മാറി നില്ക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും. 19 വയസ്സിൽ 14കാരിയെ വിവാഹം ചെയ്ത് (ഇന്നത്തെ നിയമവ്യവസ്ഥിതി ഇല്ലാതിരുന്നതു ഭാഗ്യം) കൂട്ടുകുടുംബത്തിലെ രാജാവ് (എല്ലാ അച്ഛന്മാരെയും പോലെ ഉള്ളിൽ സ്നേഹം നിറച്ച) കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏകാന്ത വാസത്തിൽ ആണെന്ന് പറയാം. നല്ലപാതി സേവനം മതിയാക്കി നേരത്തെ യാത്രയായി, കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം ആ വീട്ടിലെ അംഗങ്ങളും നാലായി…

Read More