Author: Canoli canalinte puthri

നാലരവെളുപ്പിനെണീറ്റു  മുറ്റമടിക്കിടയിൽ പൂവങ്കോഴിയെ കതകിൽ തട്ടിയെണീപ്പിച്ചു തുടങ്ങുന്ന അവളുടെ ദിവസങ്ങൾ.. എല്ലാവർക്കുമുള്ള പ്രാതൽ തരം തിരിച്ചു വേണ്ടതെല്ലാം ഉണ്ടാക്കി, മക്കളെ ഉണർത്തിയോരുക്കി പള്ളികൂടത്തിലയച്ചു കെട്ടിയോനെയും യാത്രയാക്കി വന്നു ബാക്കി പണിക്കിടയിൽ കൈയിൽ കിട്ടിയതെടുത്തു വായിലിട്ടെന്ന് വരുത്തി അടുത്ത പണിയിലേക്കു കയറിയ അന്തോണിച്ചന്റെ പെമ്പുള… ഉച്ചക്കലത്തെ ഊണ്, നാലുമണി പലഹാരം വിത്ത്‌ ചായ, കാപ്പി, പാലൊഴിച്ചത്, ഒഴിക്കാത്തത്, മീഡിയം, സ്ട്രോങ്ങ്‌ അങ്ങനെ പലതും കഴിഞ്ഞു ഒരു കാലിച്ചായയുമായി മിസ്സിസ്. അന്തോണിച്ചൻ തൊടിയിലേക്കിറങ്ങിക്കയറി.. അപ്പോഴേക്കും നേരം സന്ധ്യയായെന്നു മാത്രം. രാത്രിക്കലെ ചപ്പാത്തി, കറി, അമ്മക്ക് ഓട്സ് പാലൊഴിച്ചത്… പിന്നെയും എന്തൊക്കെയോ ചെയ്തു. എല്ലാം കഴിഞ്ഞവർ നേരമില്ലാത്തനേരത്തൊരു കാക്കക്കുളി പാസ്സാക്കി വന്നപ്പോഴേക്കും പാതിരാകോഴി കൂവി… ഒന്നുറക്കം പിടിച്ചു വന്നപ്പോഴേക്കും അവർക്കു പൂവങ്കോഴിയെ ഉണർത്താനുള്ള സമയമായി. രണ്ടു കോഴികൾക്കിടയിൽ അവളുടെ ദിനരാത്രങ്ങൾ വേർതിരിക്കപ്പെട്ടുകൊണ്ടേ ഇരുന്നു… സ്വന്തം പേരുപോലും ഓർത്തെടുക്കാൻ സമയമില്ലാതെ. പൂവങ്കോഴിയുടെ ഉണർത്തു ‘ കൊട്ടിൽ ‘ തുടങ്ങി പാതിരാകോഴിയുടെ ‘ ‘താരാട്ടു’ പാട്ടിൽ ദിവസം അവസാനിക്കുന്ന…

Read More

‘ഫെമിനിച്ചി’ എന്ന വിളിയിലേക്ക് എന്നാണ് താൻ വളർന്നത്? അല്ലാ… ചുരുങ്ങിയത്? രാവിലെ ഉണർന്നു അവനു വേണ്ടതെല്ലാം ഒരുക്കുന്നതിനിടയിലും അവന്റെ മുടിയിഴകളെ എണ്ണയിട്ടു മിനുക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നു. രാവിലെ ഇറങ്ങും മുൻപ് എന്നും സ്നേഹചുംബനം നൽകി, അവനെയും അവന്റെ വീടിനെയും സ്വന്തമായിക്കണ്ടു സ്നേഹിച്ചിരുന്നു. അങ്ങനെ അങ്ങനെ എത്രയോ കാര്യങ്ങൾ. എന്നിട്ടും എവിടെയാണ് തനിക്കു പിഴച്ചതെന്നവൾ ചിന്തിച്ചുകൊണ്ടേ ഇരുന്നു. അറിയില്ല… എന്തായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്… ഒരു അടിമയെ പോലെ ജീവിക്കണമായിരുന്നോ? ഇല്ല… അതു മാത്രം തനിക്ക് സാധിക്കില്ല എന്നവൾ തിരിച്ചറിഞ്ഞിരുന്നു. അവൾ ഗർഭിണിയാണെന്നറിഞ്ഞു സ്നേഹപ്രകടനങ്ങളുമായി അമ്മായിഅമ്മ കയറി വരുമ്പോൾ, അറിഞ്ഞിരുന്നില്ല സ്വന്തം സന്തോഷങ്ങൾക്ക്, ജീവിതത്തിനു മുകളിലേക്കാണ് അവർ ഒരു കരിനിഴൽ പോലെ വന്നിറങ്ങിയത് എന്ന്. മകൻ ഇല്ലാത്ത സമയങ്ങളിൽ മാത്രം വന്നു ‘ പ്രത്യേക രീതിയിലെ’ സ്നേഹപ്രകടനങ്ങളുമായി അവർ മുന്നേറിക്കൊണ്ടിരുന്നു. നഷ്ടപ്പെട്ടേക്കാവുന്ന കുടുംബബന്ധത്തിലെ ഊഷ്മളതയെക്കുറിച്ചു ഓർത്തു അവൾ എല്ലാം സഹിച്ചു, ആരോടും ഒന്നും പറയാതെ. ജന്മം നൽകിയ കുഞ്ഞുമായി തിരിച്ചെത്തിയ അവളെ കാത്തിരുന്നത്…

Read More