Author: Deepa Rajesh

പ്രിയപ്പെട്ട അമ്മായിയമ്മമാരെ, കുറേ നാളായി പറയണമെന്ന് കരുതിയിരുന്നതാണ്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി. എനിക്ക് ഒത്തിരി ഇഷ്ടങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഞാനൊരു തന്നിഷ്ടക്കാരി അല്ലായിരുന്നു. എല്ലാവരോടും നന്നായിട്ടു സംസാരിക്കാൻ ഇഷ്ടമുള്ളവൾ ആയിരുന്നെങ്കിലും ഒരു വായാടി ആയിരുന്നില്ല. ശരിയും തെറ്റും മനസിലായാൽ അത് തുറന്ന് പറയുമ്പോൾ മറ്റുള്ളവരെ ബഹുമാനിക്കാത്തവൾ എന്ന് അർത്ഥമില്ല. എല്ലാം കണ്ടും കേട്ടും ജീവിക്കുമ്പോൾ ചിലപ്പോഴൊക്കെ ദേഷ്യം വന്നാൽ അതെങ്ങനെ മുൻകോപിയാകും? ഇതൊന്നുമല്ലാഞ്ഞിട്ടും ഇതെല്ലാമാക്കിയിട്ട് മാറണമെന്നും മാറ്റണമെന്നും പറഞ്ഞാൽ അതെങ്ങനെ ശരിയാകും? ഇത്രയൊക്കെയായില്ലേ ഇനി ഞാൻ ഇങ്ങനെയാണ്. ആർക്ക് വേണ്ടി എന്തിന് വേണ്ടി മാറണം. ഒരാൾക്ക് വേണ്ടിയും മാറാൻ നേരമില്ല. ഞാൻ ഞാനായിട്ട് തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകും. ദീപ രാജേഷ്

Read More