Author: Divya. K

രാവിന്റെ യാമങ്ങളിലൊന്നിൽ പൂത്തതാണവൾ… വെണ്മയാണെന്നാലും വിരിഞ്ഞ നാൾമുതൽ ഇരുളിലായിപ്പോയത്രേ… മനമുണർത്തുന്ന പരിമളമുള്ളവൾ.. നിശീധിനിയുടെ ഓരത്തുമാത്രം പൂക്കാൻ വിധിച്ചവൾ.. ആശകൾക്കൊടുവിലാ പടുമരണം കവർന്നവൾക്കൊരു സാന്ത്വനത്തിന്റെ ചെറുകരം കൊടുത്തവൾ… രാവിന്റെ ചിരികളിലും ഏങ്ങി കരച്ചിലുകളിലും അട്ടഹാസങ്ങളിലും കൂട്ടായി നിന്നവൾ.. പൂക്കാലമുണ്ടത്രേ.. അവളിലിനിയും.. രാവിന്റെ നേർത്ത നിശബ്ദതയിൽ നോവുതിന്നവർക്കായ്… Dvz

Read More