Author: മെൽവിൻ പോൾ താഞ്ചൻ

എന്റെ ഓട്ടോയ്ക്ക് fare meter ഉണ്ട്. ഓഫീസിൽ നിന്നും ആറ് മണിയ്ക്ക് തന്നെ ഇറങ്ങാൻ സാധിയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഓട്ടോർഷയുമായി ഞാൻ എറണാകുളം നഗരത്തിലേയ്ക്ക് പോകും. മോട്ടോർസൈക്കിളോ, കാറോ ഓടിച്ച് നഗരത്തിലേയ്ക്ക് പോകുന്നതിൽ നിന്നും അമ്പേ വ്യത്യസ്തമാണ് ആ പോക്ക്. മറ്റെന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ ലക്ഷ്യമാണ് പ്രധാനം. പക്ഷെ, ഓട്ടോ ഓടിയ്ക്കാൻ പോകുമ്പോൾ പ്രധാനം മാർഗ്ഗമാണ്. യാതൊരു ധൃതിയും മാത്സര്യവും കൂടാതെ അങ്ങനെ പോകുമ്പോൾ മനസ്സിൽ ഒരു സമാധാനം വന്ന് നിറയും. വഴിയിൽ നിൽക്കുന്നവരെല്ലാം ഓട്ടോർഷ കാത്ത്, എന്നെക്കാത്ത് നിൽക്കുന്നവരായിരുന്നെങ്കിൽ എന്ന് ആശിയ്ക്കും. വഴിയരികിൽ നിൽക്കുന്നവരുടെ കണ്ണുകളുടെയും, കൈവിരലുകളുടെയും ചലനം ശ്രദ്ധിച്ച് വേണം പോകാൻ. ചിലർ വാ തുറന്ന് വിളിയ്ക്കും. ചിലർ കണ്ണുകൾ കൊണ്ട് വിളിയ്ക്കും. ചിലർ കൈവീശി വിളിയ്ക്കും. ചിലർ വിളിയ്ക്കുന്നത് കൈവിരലുകളാൽ. ഇനിയുമൊരു തരം യാത്രക്കാരുണ്ട്. അത്തരക്കാരെയാണ് എനിക്കേറ്റമിഷ്ടം. അവർക്ക് ഓട്ടോർഷ വിളിയ്ക്കാൻ ശബ്ദചലനങ്ങളുടെ സഹായം ആവശ്യമില്ല. ഓട്ടോക്കാരുമായി മുജ്ജന്മബന്ധമുള്ളവരാണ് അവർ. അവർ നിസ്സംഗതയോടെ നിൽക്കും. ഞാൻ അവരുടെ മനസ്സ്…

Read More