Author: മെൽവിൻ പോൾ താഞ്ചൻ

‘ദൈവമില്ല’ എന്നോ ‘ദൈവമുണ്ടെങ്കിൽ കൊള്ളാമായിരുന്നു’ എന്നോ ആരെയെങ്കിലും പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ഞാൻ ഇനി ഒരിയ്ക്കലും ഒരുമ്പെടില്ല. കാരണം ഞാൻ പറയാം. ഇന്നലെ രാത്രി പത്തുമണിയോടടുത്ത് ഒരു സ്ത്രീ വഴിയരികിൽ നിന്നും എൻ്റെ ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ചു. ഞാൻ അന്നത്തെ ഓട്ടം അവസാനിപ്പിച്ച് വീട്ടിൽ എത്താൻ തിരക്കിട്ട് പോവുകയായിരുന്നെങ്കിലും കൈകാണിച്ച സ്ത്രീയുടെ പ്രായവും രാത്രിയായതും കണക്കിലെടുത്ത് ഞാൻ വണ്ടി നിർത്തി. പലചരക്ക് സാമാനങ്ങൾ നിറഞ്ഞ് കനപ്പെട്ട മൂന്ന് സഞ്ചികൾ ഓട്ടോറിക്ഷയിൽ കയറ്റിയതിന് ശേഷം അവരും കയറി. അവർക്ക് പോകേണ്ടതെവിടെയെന്ന് ഞാൻ ചോദിച്ചറിഞ്ഞു. വണ്ടി പൊയ്ക്കൊണ്ടിരിക്കേ എന്തെങ്കിലും കുശലം ചോദിയ്ക്കാമെന്ന് ഞാൻ കരുതി. ‘എന്താ ചേച്ചീ ഇത്രേം വൈകിയ നേരത്ത് കടേൽപ്പോയേ?’ ‘ഞാനേ, ആശൂത്രീന്ന് വരണ വഴിയാ. മൂന്നൂസായി ആശൂത്രീലായിരുന്നേ, അതാ’. തുടർന്ന് ഞാനൊന്നും ചോദിയ്ക്കാതെത്തന്നെ അവർ സംസാരിച്ചു. ‘ഞാൻ ഒറ്റയ്ക്കാ. മൂപ്പര് പോയിട്ട് പതിനഞ്ച് വർഷായി. ഹാർട്ടറ്റാക്കായ്രുന്നു. എന്താ പറയാ! അവടന്ന് വിളിച്ചാ പോവാണ്ട് പറ്റ്ല്ലല്ലോ. എപ്പൊ വിളിച്ചാലും പോണം’. ‘അതെ, എപ്പൊ വിളിച്ചാലും…

Read More

ഇന്നെൻ്റെ ഓട്ടോറിക്ഷയിൽ കയറിയവരിൽ ഒരാളെ ഞാൻ ജീവിതത്തിൽ ഒരിയ്ക്കലും മറക്കാൻ പോകുന്നില്ല. എൻ്റെ കൂടെ ചിത്രത്തിലുള്ള Mr. Nick ആണ് അയാൾ. അമേരിക്കക്കാരനാണ്. അവിടെ മിസ്സോറി സ്വദേശി. നിക്കിന് കാഴ്ചയില്ല. അയാളുടെ നാട്ടിൽ ഒരു ദ്വിഭാഷിയായാണ് നിക്ക് ജോലി ചെയ്യുന്നത്. ഇംഗ്ലീഷ് – സ്പാനിഷ് – പോർത്തുഗീസ് ഭാഷകൾ അറിയാം. കൂടുതലും ജയിൽപ്പുള്ളികളാണത്രേ അയാളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. നിക്ക് ഒരു സവിശേഷ വ്യക്തിയാണ്. അമേരിക്കകാരനാണെന്നതോ കാഴ്ചയില്ലെന്നതോ അല്ല അയാളുടെ സവിശേഷത. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള ശേഷിയാണ് അയാളുടെ സവിശേഷത. അയാളുടെ Super Power. Winter തനിയ്ക്ക് ഇഷ്ടമല്ലെന്ന് നിക്ക് എന്നോട് പറഞ്ഞു. അയാളുടെ winter ഒഴിവുകാലം മുഴുവൻ ഇപ്രാവശ്യം കേരളത്തിൽ ചെലവഴിയ്ക്കും. ഒറ്റയ്ക്കാണ് നിക്കിൻ്റെ യാത്രകൾ മുഴുവനും. മറ്റു പല രാജ്യങ്ങളിലും അയാൾ പോയിട്ടുണ്ട്. കാഴ്ചയില്ലാത്ത ഒരാൾ ഇത്രയും നാടുകളിൽ എന്താണ് കണ്ടതെന്ന് ഞാൻ അയാളോട് ചോദിയ്ക്കാൻ പാടില്ലല്ലോ. ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ അയാൾ ഓരോ നാടിനെയും തൊട്ടറിയുന്നുണ്ടായിരിയ്ക്കും. കാഴ്ചയില്ലെന്ന് വിലപിച്ച് തൻ്റെ ചലനങ്ങളെ…

Read More

ലൈംഗിക ദാരിദ്യരേഖയ്ക്ക് താഴെയോ മുകളിലോ എന്ന് രേഖപ്പെടുത്തുവാൻ ഒരു ചോദ്യം അപേക്ഷാഫോറത്തിൽ ഉണ്ടായിരുന്നു. ‘താഴെയും മുകളിലുമല്ലാതെ, ആ രേഖയിലൂടെ, ദൃഢമായ ഒരു നീളൻ ദണ്ഡും കൈയ്യിൽ പിടിച്ച് തുലനം ചെയ്ത്, വീഴാതെ മുന്നോട്ട് നീങ്ങുകയാണ്’ എന്നാണ് ശരിയായ ഉത്തരമെങ്കിലും, ‘താഴെ’ എന്നതിന് നേരെ ഞാൻ ശരിചിഹ്നം ചേർത്തു.

Read More

‘വളൈയോസൈ’ പാട്ടിലെ ‘രാഗങ്കൾ താളങ്കൾ നൂറ്, രാജാ ഉൻ പേർ സൊല്ലും പാര്’ എന്ന പ്രയോഗം ഇളൈയരാജയെക്കുറിച്ചാണ്. ആ പ്രയോഗം കമൽ ഹാസനെക്കുറിച്ചാണെങ്കിലും ചേരും! ആരാധകകോടികളുടെ ആത്മരാഗങ്ങളിലും, ഹൃദയതാളങ്ങളിലും ‘കമൽ’ എന്ന അഭിനയരാജന്റെ പേരുണ്ട്. കലൈഞ്ജനുക്ക് പൊറന്ത നാൾ വാഴ്ത്തുക്കൾ! ‘വളൈയോസൈ’ വിവർത്തനം/വ്യാഖ്യാനംചിത്രം: സത്യാ (1988)രചന: വാലിസംഗീതം: ഇളൈയരാജാആലാപനം: S. P. ബാലസുബ്രഹ്‌മണ്യം, ലതാ മങ്കേഷ്കർ ———————————————- ആൺ: വളൈയോസൈ കല കല കലവെനകവിതൈകൾ പടിക്ക്ത്കുളു കുളു തെൻട്രൽ കാറ്റ്രും വീസുത്… പെൺ: സില നേരം സിലു സിലു സിലുവെനസിരു വിരൽ പട പട തുടിയ്ക്കുതുഎങ്കും ദേകം കൂസുത്! ആൺ: ചിന്ന പെൺ പെണ്ണല്ല വണ്ണ പൂന്തോട്ടം… പെൺ: കൊട്ടട്ടും മേളം താൻ അൻട്രു കാതൽ തേരോട്ടം! ആൺ: നിന്റെ വളകൾ കളമൊഴിയിൽ കവിതകൾ ചൊല്ലുന്നു, കുളിരാർന്ന ഇളങ്കാറ്റുമിവിടെ വീശുന്നു… പെൺ: ഇടയ്ക്കിടെ നിന്റെ വിരലുകളുടെ കുളിർസ്പർശമേൽക്കുമ്പോൾ ആസകലം തുടിയ്ക്കുന്ന എന്റെ ദേഹത്ത് കുളിര് കോരുന്നുണ്ട്! ആൺ: ഈ കൊച്ചു പെണ്ണൊരു…

Read More

നന്ദനും ദേവിയും അവരുടെ നീലച്ചായമടിച്ച കൊച്ചു വീടിന് ഇടാൻ വെച്ചിരിയ്ക്കുന്ന പേരാണ് ‘Paradise’. എല്ലാ വേണു നാഗവള്ളി ചിത്രങ്ങളും പോലെ ‘സുഖമോ ദേവി… (1986)’-യും ഒരു Paradise ആണ്. സ്നേഹസൗഹൃദങ്ങളുടെ പറുദീസ. ‘സുഖമോ ദേവി…’ തുടക്കം മുതലേ കാണണം. തുടക്കത്തിൽ നാഗവള്ളിയുടെ ശബ്ദം പറയുന്നുണ്ട് ആ സിനിമ എന്തിനെക്കുറിച്ചാണെന്ന്. “സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേയ്ക്കുള്ള യാത്രയിൽ പരമാവധി പൊട്ടിച്ചിരിയ്ക്കാൻ ശ്രമിയ്ക്കുക. ആ പൊട്ടിച്ചിരിയാണ് ജീവിതമെന്ന reality. ചെറുപ്പം ചെറുപ്പകാലത്തേ കളിച്ച് തീർത്ത കലാകാരന്മാരായ എൻ്റെ രണ്ട് സുഹൃത്തുക്കൾ, കുഞ്ചുപിള്ളയും സൈമൺ മാത്യുവും. ഇവരുടെ ഓർമ്മയ്ക്കു മുന്നിൽ ‘ഒരു നല്ല സിനിമ’ എന്ന എൻ്റെ ആഗ്രഹം ഞാൻ സമർപ്പിയ്ക്കുകയാണ്…” ഇവിടെപ്പറയുന്ന ‘സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേയ്ക്കുള്ള യാത്ര’ പ്രണയസൗഹൃദങ്ങളുടെ കലാലയ യൗവ്വനകാലത്ത് നിന്നും, ഉത്തരവാദിത്തങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും തുടർകാലത്തേയ്ക്കാണ്. നന്ദനും സണ്ണിയും. നന്ദൻ പാട്ടിൻ്റെ ശബ്ദമാണെങ്കിൽ, സണ്ണി അതിൻ്റെ സംഗീതവും വരികളുമാണ്. നന്ദൻ ശാന്തമായ ഒരു തടാകമെങ്കിൽ, സണ്ണി ആർത്തലച്ചൊഴുകുന്ന ഒരു കാട്ടാറാണ്. “നന്ദേട്ടൻ ഒരു ഭീരുവാണല്ലേ?”,…

Read More

2004 എനിക്ക് വയസ്സ് ഇരുപതും ചില്ലറയും. അവൾക്ക് ഇരുപതിന്റെ ചില്ലറയിൽ എന്നേക്കാൾ ഒരെട്ടു ദിവസം കൂടുതൽ. ഞങ്ങളുടെ ചുറ്റിക്കളി തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. അവളെന്നെപ്പോലെ തൃശ്ശൂർ സ്വദേശി തന്നെയാണെങ്കിലും, താമസിച്ച് പഠിച്ചിരുന്നത് എറണാകുളത്ത്. തൃക്കാക്കര Model Engg. College വിദ്യാർത്ഥിനി. ഞാൻ തൃശ്ശൂരിൽ തന്നെ അല്ലറ ചില്ലറ ജോലികളുമായി നടക്കുന്നു അക്കാലത്ത്. ചില്ലറ ജോലികളെന്നു പറയുമ്പോൾ അറിയാമല്ലോ, വരായ്ക കഷ്ടിയാണ്. 200 രൂപയിൽ കൂടുതൽ കൈയ്യിൽത്തടഞ്ഞാൽ ഉടനെ അപ്പന്റെ സ്കൂട്ടറുമെടുത്ത് നേരെ ഇടപ്പള്ളിക്ക് വെച്ചു പിടിക്കും. അവിടെ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുക. പ്രവൃത്തി ദിവസങ്ങളിലേ അത് നടക്കൂ! അവധി ദിവസങ്ങളിൽ അവൾ താമസിക്കുന്നയിടത്തു നിന്നും, അതായത് അവളുടെ ചെറിയച്ഛന്റെ വീട്ടിൽ നിന്നും പുറത്തു ചാടാൻ വലിയ ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു ദിവസം ഞാൻ ഇടപ്പള്ളിയിലെത്തി. അവളെയും കൂട്ടി നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക്. ഒരുപാടായി വിചാരിക്കുന്നു അവിടേയ്ക്കൊന്നു പോകണമെന്ന്. അവിടെയെത്തിയ ഞങ്ങളിരുവരും പാലസിനകവും പുറവുമെല്ലാം ചുറ്റിനടന്നു കണ്ടു. സന്ദർശകരായി അധികം പേരൊന്നുമില്ല.…

Read More

കടൽത്തിരകളിലല്ല, ആഹ്ലാദത്തിലാണ് അവർ ആറാടുന്നത്. അയാളിലെ മനുഷ്യനും പുരുഷനും അന്നോളം അറിയാതിരുന്ന മൃദുലവും തീവ്രവുമായ അനുഭൂതികൾ ജയകൃഷ്ണൻ്റെ ഹൃദയത്തിൽ അലയടിച്ചാർക്കുന്നു, ഹൃദയം പാടുന്നു! ഓരോ തവണ കേൾക്കുമ്പോഴും എൻ്റെ മനസ്സിന് അത്യാഹ്ലാദം പകർന്നു നൽകുന്ന പ്രിയചലച്ചിത്രഗാനങ്ങളുടെ കൂട്ടത്തിലെ ഒന്നാണ് ‘തൂവാനത്തുമ്പിക’ളിലെ ‘മേഘം പൂത്തു തുടങ്ങി…’ എന്ന ഗാനം. യേശുദാസിൻ്റെ ആലാപനം. മുഖവുരകൾ ആവശ്യമില്ലാത്ത, മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജയകൃഷ്ണൻ്റെ ഹൃദയത്തുടിപ്പുകളുടെ ആവേഗം താളമായി പകർന്ന് സംഗീതം നല്കിയ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന പ്രതിഭ ഈ ഗാനത്തെ മറ്റൊരു തലത്തിലേക്കുയർത്തി. ഈ മനോഹരഗാനത്തിന് ഒരു എളിയ ആസ്വാദനം ചുവടെക്കുറിയ്ക്കുന്നു. ——————————————– “മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി, മേദിനി കേട്ടൂ നെഞ്ചിൽ പുതിയൊരു താളം!” പ്രണയമേഘപ്പൂക്കളാകുന്ന മഴത്തുള്ളികൾ പെയ്തു തുടങ്ങിയിരിക്കുന്നു. അയാളുടെ ജീവിതമാകുന്ന ഭൂവിൻ്റെ നെഞ്ചിൽ പുത്തൻ തുടിപ്പുകളുടെ താളം. ‘മേദിനി’ എന്ന പദം ആദ്യമായും, അവസാനമായും ഒരു ചലച്ചിത്രഗാനത്തിൽ ഞാൻ കേൾക്കുന്നത് ഇവിടെയാണ്; അർത്ഥം…

Read More

പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ വ്യാഖ്യാനം / ആസ്വാദനം ഏണിപ്പടികൾ (1973) രചന: ഇരയിമ്മൻ തമ്പി (‘ഓമനത്തിങ്കൾ കിടാവോ’ Fame) സംഗീതം: ജി. ദേവരാജൻ ആലാപനം: പി. മാധുരി മറയില്ലാത്ത രതിവർണ്ണന. വായനക്കാർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുക. വായിച്ചതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള മന:പ്രയാസം ആർക്കെങ്കിലും നേരിട്ടാൽ വ്യാഖ്യാതാവ് / ആസ്വാദകൻ (അതായത്, ഈ കുറിപ്പെഴുതുന്ന ഞാൻ) കൂടാതെ koottaksharangal.com – ന്റെ ഭാരവാഹികൾ എന്നിവർ ഉത്തരവാദികളായിരിക്കുന്നതല്ല. പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ… എന്റെ പ്രാണനാഥൻ എനിക്കു പകർന്നു നൽകിയ പരമാനന്ദ സുഖം വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാവുന്നത്ര നിസ്സാരമല്ല, അത് അനുഭവിച്ച് തന്നെ അറിയണം. എങ്കിലും ഞാനതൊന്ന് വർണ്ണിക്കാം… അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര- പങ്കജം കൊണ്ടവന്‍ തലോടി പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു- മെന്‍ കപോലമതിങ്കലന്‍പൊടു തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും പലവേല തുടര്‍ന്നൂ… തന്റെ മടിത്തട്ടിലിരുത്തി, വിടർന്ന താമരപ്പൂവിന്റെ ആകൃതിയിലാക്കിയ അവന്റെ കൈകളാൽ എന്റെ രണ്ടു മുലകളെയും മൃദുവായി പൊതിഞ്ഞ്, അവയെ…

Read More

കാതലൻ (1994) രചന: വാലി സംഗീതം: ഏ. ആർ. റഹ്മാൻ ആലാപനം: മനോ, സ്വർണ്ണലത ———————————————- മുക്കാലാ… മുക്കാബുല… ലൈല, ഓ ലൈല… മുക്കാബുലാ സെക്കാമലാ ലൈല, ഓ ലൈല! ലവ്വുക്ക് കാവലാ?!! ബതിൽ നീ സൊല്ല് കാതലാ! പൊല്ലാത കാവലാ, സെന്തൂരപ്പൂവിലാ… വില്ലൻകളെ വീഴ്ത്തും, വെണ്ണിലാ! പ്രശ്നമൊണ്ട് ലൈലേ, വെല്ലുവിളികളൊണ്ട്! പക്ഷെ, അതൊന്നും നമ്മക്ക് പുത്തരിയല്ലല്ലോ 😎 ഈ പ്രേമിക്കുന്നോരെ എന്നാത്തിനാ തടഞ്ഞ് വെച്ചിരിക്കുന്നേ? നീ അവർക്കിട്ട് നല്ല മറുപടി കൊടുക്കണം കുട്ടാ… പൂ പോലത്തെ എന്നെ അവന്മാര് തടഞ്ഞ് വെച്ചിരിക്കുവാന്നേ! ഇതൊക്കെ എന്നതാ?! ഈ  ഊള വില്ലൻമാരെയൊക്കെ ഈ ഇച്ചായൻ വീഴ്ത്തിയിരിക്കും അമ്പിളി മോളേ, വീഴ്ത്തിയിരിക്കും!! 🔫 ———————————————- ജുറാസ്സിക് പാർക്കിൽ ഇൻട്ര് സുകമാന ജോടികൾ  ജാസ്സ് മ്യൂസിക് പാടി വരുത്… പിക്കാസ്സോ ഓവിയം താൻ പിരിയാമൽ എന്നുടൻ ടെക്സാസ്സിൽ ആടി വരുത്! ഇന്ന് നമ്മള് ഹാപ്പിയായ ജോടികളായേച്ചും ജുറാസ്സിക് പാർക്കേല് ജാസ്സ് പാട്ടും പാടി നടക്ക്ന്നത് ഈ നാട്ട്കാര്…

Read More

കുമാരസംഭവം. അതാണ് സംഗതി. ഒരു ദശകത്തിലേറെയായി ഈ എളിയവൻ്റെ ചിന്തകൾക്ക് ചിന്തേരിട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമാപ്പാട്ടാണ് ‘ശാലിനി എൻ്റെ കൂട്ടുകാരി (1980)’ -യിലെ ‘ഹിമശൈലസൈകത ഭൂമിയിൽ’. കവി M. D. രാജേന്ദ്രൻ രചിച്ച ഈ പാട്ട് ഒരുപാട് ശ്രമിച്ചിട്ടും വ്യാഖ്യാനത്തിന് വഴങ്ങാതെ എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന്, പെട്ടെന്നൊരു വെളിപാട് പോലെയാണ് ഒരിക്കൽക്കൂടി വ്യാഖ്യാനത്തിന് ശ്രമിയ്ക്കാൻ എൻ്റെ മനസ്സെന്നോട് പറഞ്ഞത്. G. ദേവരാജൻ ഈണമിട്ട്, P. മാധുരി പാടിയ ഈ പാട്ടിൻ്റെ വരികളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ‘പ്രഥമോദബിന്ദു’ എന്ന വാക്ക് തന്നെ. ഇഴപിരിയ്ക്കാൻ തുടങ്ങുന്നത് ആ വാക്കിൽ നിന്ന് തന്നെയാകാം എന്നുറപ്പിച്ചു. മഹാകവി കാളിദാസൻ്റെ ‘കുമാരസംഭവം’ എന്ന സംസ്കൃത മഹാകാവ്യത്തിലാണ് ‘പ്രഥമോദബിന്ദു’ എന്ന പ്രയോഗമുള്ളത്. ‘മഴയുടെ ആദ്യത്തെ തുള്ളി’ എന്ന് പ്രഥമോദബിന്ദുവിനർത്ഥം. ‘ “സ്ഥിതാഃ ക്ഷണം പക്ഷ്‌മസു താഡിതാധരാഃ പയോധരോത്സേധ നിപാത ചൂർണിതാഃ വലീഷു തസ്യാഃ സ്ഖലിതാഃ പ്രപേദിരേ ചിരേണ നാഭിം പ്രഥമോദബിന്ദവഃ” (മഴയുടെ ആദ്യത്തെ തുള്ളികൾ, അല്പനേരം മാത്രം…

Read More