Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ’ വ്യാഖ്യാനം | കർശനമായും, പ്രായപൂർത്തിയായവർക്ക് മാത്രം!!!
പ്രണയം ബന്ധങ്ങൾ ലൈംഗീകത വിവാഹം സംഗീതം സിനിമ സ്ത്രീ

‘പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ’ വ്യാഖ്യാനം | കർശനമായും, പ്രായപൂർത്തിയായവർക്ക് മാത്രം!!!

By മെൽവിൻ പോൾ താഞ്ചൻFebruary 23, 2024Updated:February 26, 20247 Comments2 Mins Read2,139 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ
വ്യാഖ്യാനം / ആസ്വാദനം
ഏണിപ്പടികൾ (1973)
രചന: ഇരയിമ്മൻ തമ്പി (‘ഓമനത്തിങ്കൾ കിടാവോ’ Fame)
സംഗീതം: ജി. ദേവരാജൻ
ആലാപനം: പി. മാധുരി
🔞 മറയില്ലാത്ത രതിവർണ്ണന. വായനക്കാർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുക. വായിച്ചതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള മന:പ്രയാസം ആർക്കെങ്കിലും നേരിട്ടാൽ വ്യാഖ്യാതാവ് / ആസ്വാദകൻ (അതായത്, ഈ കുറിപ്പെഴുതുന്ന ഞാൻ) കൂടാതെ koottaksharangal.com – ന്റെ ഭാരവാഹികൾ എന്നിവർ ഉത്തരവാദികളായിരിക്കുന്നതല്ല.
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ…
എന്റെ പ്രാണനാഥൻ എനിക്കു പകർന്നു നൽകിയ പരമാനന്ദ സുഖം വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാവുന്നത്ര നിസ്സാരമല്ല, അത് അനുഭവിച്ച് തന്നെ അറിയണം. എങ്കിലും ഞാനതൊന്ന് വർണ്ണിക്കാം…
അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര-
പങ്കജം കൊണ്ടവന്‍ തലോടി
പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി
ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു-
മെന്‍ കപോലമതിങ്കലന്‍പൊടു
തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
പലവേല തുടര്‍ന്നൂ…
തന്റെ മടിത്തട്ടിലിരുത്തി, വിടർന്ന താമരപ്പൂവിന്റെ ആകൃതിയിലാക്കിയ അവന്റെ കൈകളാൽ എന്റെ രണ്ടു മുലകളെയും മൃദുവായി പൊതിഞ്ഞ്, അവയെ ‘തങ്കക്കുടങ്ങൾ’ എന്ന് പുഞ്ചിരിയോടെ വിളിച്ച് തഴുകിത്തലോടി. എന്നെ വാരിപ്പുണർന്നും, രോമാഞ്ച പുളകങ്ങളാൽ തുടുത്ത എന്റെ കവിൾത്തടത്തിൽ, പ്രേമത്തോടെ, മോഹാവേശത്താൽ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന തന്റെ മുഖം ചേർത്തും, എന്റെ അധരങ്ങളെ അധരങ്ങളാൽ നുകർന്നും അവൻ രതിലീലകൾ തുടർന്നു…
ഉത്താനശായി കാന്തന്‍ വിസ്താരമാര്‍ന്ന മാറില്‍
ഇഷ്ടാനന്ദത്തോടണച്ചെന്നെ
ചുംബനാദികള്‍ തത്താദൃശങ്ങള്‍ ചെയ്തു പിന്നെ
എന്റെ മന്മഥ പത്തനാംബുജമാശു കണ്ടതി
ചിത്തകൗതുകമൊത്തു മല്‍പതി
മത്തമദഭ്രമരത്തൊട് മമത വഹിച്ചും
മധുവുണ്ടു രസിച്ചൂ…
പിന്നീട്, മലർന്നു കിടന്നിരുന്ന എന്റെ ഭർത്താവ് തന്റെ വിരിഞ്ഞ മാറിൽ അത്യാനന്ദത്തോടെ എന്നെ ചേർത്തണച്ച് ചുംബനാദികളും, മറ്റു ലീലകളും തുടർന്നു. അങ്ങനെ പ്രേമലീലകൾ തുടരവേ ഒരു വേള പെട്ടെന്ന്, കാമദേവൻ തന്റെ ആസ്ഥാന നഗരിയാക്കിയ (കാമദേവന്റെ ഇരിപ്പിടം, ഗേഹം എന്നൊന്നുമല്ല, ആസ്ഥാന നഗരി എന്നാണ് പറയുന്നത്!) എന്റെ താമരപ്പൂ (A Woman’s Lotus – സ്ത്രീയോനി) കണ്ട് അതിയായി ഉത്തേജിതനായ അവൻ മദോന്മത്തനായ ഒരു വണ്ട് കണക്കേ അവിടമാകെ നുണഞ്ഞു രസിച്ചു… രസിപ്പിച്ചു…
കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരു നേരം
തുടങ്ങി ഞാനും മാന്താര്‍ശരക്കടലില്‍ പാരം
തന്നെ മറന്നും നീന്തി മദനഭ്രാന്തിനാലതി താന്തയായി
നിതാന്തമങ്ങിനെ കാന്തകൃതം
സുരതാന്തമഹോത്സവഘോഷം
പുനരെത്ര വിശേഷം!
അവൻ ഓരോരോ കാമലീലകൾക്കിടയിൽ എന്നെ പൂർണ്ണയായും* വിവസ്ത്രയാക്കിയ നേരം, ലൈംഗികാസക്തിയാൽ വിവശയായ ഞാനും തുടങ്ങി ആ കാമസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുവാനും, മതിമറന്ന് നീന്തിത്തുടിക്കുവാനും! നിർത്താതെ തുടർച്ചയായി എന്റെ ഭർത്താവ് ചെയ്തു കൊണ്ടിരുന്ന സുരതക്രിയയുടെ, സംഭോഗത്തിന്റെ അവസാനം (Climax), ഹാ… എത്ര വിശേഷപ്പെട്ടതായിരുന്നെന്നോ!
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ…
എന്റെ പ്രാണനാഥൻ എനിക്കു പകർന്നു നൽകിയ പരമാനന്ദ സുഖം വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാവുന്നത്ര നിസ്സാരമല്ല, അത് അനുഭവിച്ച് തന്നെ അറിയണം. എങ്കിലും ഞാനതൊന്ന് വർണ്ണിക്കാം…
*പൂർണ്ണമായും വിവസ്ത്രയാക്കപ്പെടുന്നതിനു മുൻപേ ‘മന്മഥപത്തനാംബുജം’ കാന്തൻ കണ്ടതെങ്ങിനെ എന്ന സംശയം എനിക്കുണ്ടായിരുന്നു. ‘പണ്ടത്തെ കാലത്ത് സ്ത്രീകൾ എല്ലായ്പ്പോഴും അടിവസ്ത്രം ധരിക്കാറുണ്ടായിരിക്കില്ല’ എന്ന യുക്തി എന്റെ സംശയം നീക്കി. കാമലീലകൾക്കിടയ്ക്ക് ഉടുമുണ്ട് നീങ്ങിയപ്പോൾ കണ്ടതായിരിക്കാം ‘അംബുജം’.
അറിയിപ്പ്: എന്റേതല്ലാത്ത കാരണങ്ങളാൽ രണ്ടു ദിവസം ഞാൻ നാട്ടിലുണ്ടാകില്ല.
നന്ദി.
Post Views: 316
9
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

7 Comments

  1. ശ്രീകുമാർ on September 26, 2024 9:41 PM

    രതി കർശനമായ സെൻസറിന് വിധേയമായിരുന്ന അക്കാലത്ത് ഇത്രയും പച്ചയ്ക്കെഴുതിയതിനെ ഗാനമാക്കിയപ്പോൾ സെൻസർ ബോർഡുകാരെയും പറ്റിച്ചത് സംസ്കൃതമാണ്. പച്ചമലയാളത്തിൽ എഴുതിയിരുന്നെങ്കിൽ ഈ പാട്ട് ഒരിക്കലും സിനിമയിലുണ്ടാകുമായിരുന്നില്ല.

    Reply
    • Giri on February 25, 2026 10:35 AM

      ഇത് മണിപ്രവാളം ആണ്. പിന്നെ ഉത്താനശായി എന്നാൽ മലർന്നു കിടക്കുന്ന എന്നല്ല .
      ഉത്ഥാനം ചെയ്യാണെന്നപോലെ കിടക്കുന്ന, അതായത് എഴുന്നേൽക്കാൻ പാകത്തിൽ കിടക്കുന്ന, (അനന്തശയനം, ഭഗവാൻ വിഷ്ണുവിന്റെ കിടപ്പുപോലെ) എന്നാണ്. ബാക്കിയെല്ലാം. ഗംഭീരം

      Reply
      • Giri on February 25, 2026 10:39 AM

        പിന്നെ, പഴയകാലത് ഹിന്ദു സ്ത്രീകൾ പാന്റി അല്ലല്ലോ ഉപയോഗിച്ചിരുന്നത്. ഒന്നരമുണ്ട് ആണ് ഉടുത്തിരുന്നത്. അത് ഈ ബഹളത്തിൽ എപ്പോഴേ അഴിഞ്ഞു കാണും.

        Reply
  2. Manna Mereeza on February 25, 2024 7:52 AM

    നഗ്നശൃംഗാരത്തിന്റെ മാദകമലരുകൾ ഒളിപ്പിച്ചുവെച്ച പല പാട്ടുകളും പഴയ മലയാള സിനിമ ഗാനങ്ങളിലുണ്ട്. ഇതുപോലെതന്നെ പാപ്പനംകോട് മാണിക്യം എന്നൊരു വിദ്വാൻ്റെ വരികളിലുള്ള, ഒട്ടും നേർപ്പിക്കപ്പെടാത്ത രതി സമൃദ്ധമായൊരു പാട്ടുണ്ട് ‘ഒട്ടകം’ എന്ന സിനിമയിൽ.”ആറ്റിൻകരെ നിന്നും കുറവൻ പുല്ലാംകുഴലൂതി”. അനുഭൂതികൾക്ക് പകരം കുസൃതി കലർന്ന ദേഹ സംയോഗത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്ന വരികൾ.

    ഇരയിമ്മൻ തമ്പിയുടെ “പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദം” നല്ല ഒന്നാന്തരം സംഭോഗ ശൃംഗാരമാണ് അതിലെ വരികൾക്കിടയിൽ. അതിൽ കഠിന സംസ്കൃത പദങ്ങൾ ആയതുകൊണ്ട് പാട്ട് ആസ്വദിക്കുമ്പോഴും അർത്ഥം സാധാരണക്കാർക്ക് മനസ്സിലായിക്കാണില്ല. എന്തിനേറെ പറയുന്നു; എനിക്ക് പോലും😀 ശരിക്കും ഞാൻ അതിൻറെ അർത്ഥം പൂർണമായും മനസ്സിലാക്കിയത് ഇപ്പോഴാണ്.

    എന്തായാലും മെൽവിൻ ഇങ്ങനെയൊന്ന് എഴുതിയതുകൊണ്ട് എന്നെപ്പോലെ പലർക്കും മനസ്സിലാക്കാൻ പറ്റിയെന്ന് തോന്നുന്നു. അർത്ഥമറിഞ്ഞു പാട്ട്കേൾക്കുന്നത് ഒരു സുഖമല്ലേ… ഇനി എഴുതണം

    Reply
    • Melvin on February 25, 2024 8:19 AM

      സന്തോഷം.
      ‘ഒട്ടക’ത്തിലെ പാട്ടിന് നന്ദി.

      Reply
  3. Sobha Narayanasharma on February 25, 2024 7:16 AM

    വായിച്ചു ആസ്വദിച്ചു .!!ആഹാ …!!നല്ല രസകരമായ …സഭ്യമായ .എഴുത്ത് 👍👍🌹.

    Reply
    • Melvin on February 25, 2024 8:19 AM

      നന്ദി 🙂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.