Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Sunny!
ജീവിതം സംഗീതം സിനിമ സ്‌കൂൾ / കോളേജ് സൗഹൃദം

Sunny!

By മെൽവിൻ പോൾ താഞ്ചൻOctober 10, 2024Updated:October 20, 20243 Comments2 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

നന്ദനും ദേവിയും അവരുടെ നീലച്ചായമടിച്ച കൊച്ചു വീടിന് ഇടാൻ വെച്ചിരിയ്ക്കുന്ന പേരാണ് ‘Paradise‘.

എല്ലാ വേണു നാഗവള്ളി ചിത്രങ്ങളും പോലെ ‘സുഖമോ ദേവി… (1986)‘-യും ഒരു Paradise ആണ്.

സ്നേഹസൗഹൃദങ്ങളുടെ പറുദീസ.

‘സുഖമോ ദേവി…’ തുടക്കം മുതലേ കാണണം. തുടക്കത്തിൽ നാഗവള്ളിയുടെ ശബ്ദം പറയുന്നുണ്ട് ആ സിനിമ എന്തിനെക്കുറിച്ചാണെന്ന്.

“സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേയ്ക്കുള്ള യാത്രയിൽ പരമാവധി പൊട്ടിച്ചിരിയ്ക്കാൻ ശ്രമിയ്ക്കുക. ആ പൊട്ടിച്ചിരിയാണ് ജീവിതമെന്ന reality. ചെറുപ്പം ചെറുപ്പകാലത്തേ കളിച്ച് തീർത്ത കലാകാരന്മാരായ എൻ്റെ രണ്ട് സുഹൃത്തുക്കൾ, കുഞ്ചുപിള്ളയും സൈമൺ മാത്യുവും. ഇവരുടെ ഓർമ്മയ്ക്കു മുന്നിൽ ‘ഒരു നല്ല സിനിമ’ എന്ന എൻ്റെ ആഗ്രഹം ഞാൻ സമർപ്പിയ്ക്കുകയാണ്…”

ഇവിടെപ്പറയുന്ന ‘സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേയ്ക്കുള്ള യാത്ര’ പ്രണയസൗഹൃദങ്ങളുടെ കലാലയ യൗവ്വനകാലത്ത് നിന്നും, ഉത്തരവാദിത്തങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും തുടർകാലത്തേയ്ക്കാണ്.

നന്ദനും സണ്ണിയും.

നന്ദൻ പാട്ടിൻ്റെ ശബ്ദമാണെങ്കിൽ, സണ്ണി അതിൻ്റെ സംഗീതവും വരികളുമാണ്.

നന്ദൻ ശാന്തമായ ഒരു തടാകമെങ്കിൽ, സണ്ണി ആർത്തലച്ചൊഴുകുന്ന ഒരു കാട്ടാറാണ്.

“നന്ദേട്ടൻ ഒരു ഭീരുവാണല്ലേ?“, എന്ന് തൻ്റെ പ്രണയം വെളിപ്പെടുത്താൻ ഭയക്കുന്ന നന്ദനോട് ദേവി ചോദിയ്ക്കുന്നുണ്ട്.

അതേ സമയം, ആരേയും ഭയക്കാതെ തൻ്റെ താരയെ ബൈക്കിനു പിറകിലിരുത്തി ഒരു കാറ്റ് പോലെ പറന്നലഞ്ഞ് പ്രണയിക്കുന്ന ധീരനാണ് സണ്ണി.

താരയെ ഒരു BAR-ൽ കൊണ്ടുപോയിരുത്തിക്കൊണ്ട് പോലും സണ്ണി സംസാരിയ്ക്കുന്നുണ്ട്.

സണ്ണിയുടെ പ്രണയത്തെ കവർന്നെടുക്കുന്നത് അയാളുടെ അകാലമരണമാണ്.

നന്ദൻ്റെ പ്രണയത്തിന് വിലങ്ങു തടിയായത് വിധിയും സണ്ണിയുടെ മരണവും.

എല്ലാം കഴിഞ്ഞ്, പിന്നീടൊരിയ്ക്കൽ തങ്ങളുടെ കലാലയത്തിലെത്തിയ നന്ദൻ്റെ ചെവിയിൽ മുഴങ്ങുന്നതത്രയും സണ്ണിയുടെ ശബ്ദവീചികളാണ്.

അവിടെ അയാൾ അയാളുടെ ഓർമ്മകളുമായി സംസാരിയ്ക്കുന്നത് ഏകയായി ഇരിയ്ക്കുന്ന താരയുടെ പശ്ചാത്തല ദൃശ്യങ്ങളോടെ നമ്മൾ കേൾക്കുന്നുണ്ട്.

“എൻ്റെ സണ്ണി ഇവിടെവിടെയോ ഉണ്ട്.
എന്നെ ഞാനാക്കിയ സണ്ണി.
എൻ്റെ സംഗീതം സണ്ണിയാണ്.
ആ ഓർമ്മയാണ് എൻ്റെ ശ്രുതി.
ഇന്നും എന്നിലെ എല്ലാം സണ്ണിയാണ്…”

അവസാനം,

“പലപ്പോഴും തോന്നാറുണ്ട്…
ഞാൻ തന്നെയല്ലേ ‘സണ്ണി’!?”

അതെ, നന്ദൻ തന്നെയാണ് സണ്ണി. ആ തിരിച്ചറിവിൽ അയാൾ സണ്ണിയുടെ താരയോടൊപ്പം പുതിയൊരു ജീവിതം തുടങ്ങുന്നിടത്താണ് ‘സുഖമോ ദേവി…’ അവസാനിയ്ക്കുന്നത്.

മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും പ്രായോഗികമായ climax-കളിൽ ഒന്ന്.

പണ്ട് സണ്ണി മുഴുമിയ്ക്കാതെ പോയ ഒരു പാട്ടുണ്ട്…

🎶വർണ്ണമേഘങ്ങളൂയലാടുന്ന
വാസരാന്ത സമീരനിൽ…🎶

അന്ന് നന്ദൻ സണ്ണിയോട് ചോദിച്ചു ഇതേത് പാട്ടാണെന്ന്.

“പുതിയൊരെണ്ണം… നമുക്ക് രണ്ട് പേർക്കും വേണ്ടിയുള്ള ഒരു പാട്ട്“, എന്ന് സണ്ണി മറുപടി കൊടുത്തു.

അവർക്ക് രണ്ട് പേർക്കും വേണ്ടിയുള്ള ആ പാട്ട് താരയാണ്.

ഈ കഥയിൽ ബാക്കി നിൽക്കുന്ന വേദന വിനോദാണ്. സണ്ണിയുടെ നിഴലായി ജീവിച്ച വിനോദ്. ബൈക്കപകടത്തിൽ സണ്ണിയോടൊപ്പമുണ്ടായിരുന്ന വിനോദ്. അന്നയാളുടെ ശബ്ദവും മരിച്ചു.

താൻ സംസാരിയ്ക്കുന്നത് കേൾക്കാൻ സണ്ണിയില്ലെങ്കിൽ പിന്നെ വിനോദിനെന്തിനാണ് ശബ്ദം!

മെൽവിൻ പോൾ താഞ്ചൻ

Post Views: 78
5
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

3 Comments

  1. Joyce Varghese on February 28, 2026 12:31 AM

    നല്ല രചന.
    ഒഴുകി വരുന്ന പാട്ടും സീനും ഓർമ്മയിൽ നിന്നും ഇറങ്ങി പോകില്ല.
    മനോഹരം.❤️

    Reply
  2. Shreeja R on October 12, 2024 3:32 PM

    👌👌good writeup

    Reply
    • മെൽവിൻ പോൾ താഞ്ചൻ on October 12, 2024 5:31 PM

      ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.