നിങ്ങളെല്ലാവരും ഒന്നൊഴിയാതെ, ഏകമനസ്സോടെ ശരിവെയ്ക്കാൻ പോകുന്ന ഒരു വസ്തുത ഞാൻ പറയാം. കറുമ്പികൾക്കും വെളുമ്പികൾക്കും ഇത് രണ്ടിനുമിടയിൽ തൊലിനിറമുള്ള എല്ലാ പെണ്ണുങ്ങൾക്കും ഒരുപോലെ ചേരുന്ന നെയ്ൽ പോളിഷ് – ക്യൂട്ടെക്സ് – ന് ഒരു നിറമാണ്. കറുപ്പ്.
Author: മെൽവിൻ പോൾ താഞ്ചൻ
ദുഷ്ടരെ നിങ്ങൾ ഭയക്കേണ്ടതില്ല. കാരണം, അവർ ദുഷ്ടരാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ യഥാർത്ഥത്തിൽ ഭയക്കേണ്ടത് നല്ലവരെയാണ്. അവർക്ക് ദുഷ്ടരാവാൻ ഇനിയും അവസരങ്ങളുണ്ട്.
#MyHeartWillGoOn വിവർത്തനം / ആസ്വാദനം #Titanic (1997) രചന: James Horner / Will Jennings സംഗീതം: James Horner ആലാപനം: Celine Dion ——————————————– Every night in my dreams I see you, I feel you That is how I know you go on Far across the distance And spaces between us You have come to show you go on Near, far, wherever you are I believe that the heart does go on (നീയെന്റെയരികിൽ നിന്നും പോയതിൽപ്പിന്നെയും, എല്ലാ രാവുകളിലും എന്റെ സ്വപ്നങ്ങളിൽ നീയെന്നരികിലെത്തുന്നു, നിന്നെ ഞാൻ കാണുന്നു, അറിയുന്നു, തഴുകുന്നു! അങ്ങനെ ഞാനറിയുന്നു, നീയും നമ്മുടെ പ്രണയവും ഇപ്പോഴും അനവരതം തുടരുന്നുവെന്ന്. നമുക്കിടയിലുള്ള സ്ഥല-കാലങ്ങളുടെ ദൂരം കടന്ന്, ആ ദൂരത്തെ അപ്രസക്തമാക്കിക്കൊണ്ട് നീ വരുന്നു, എനിക്കായ് നീ തുടരുന്നുവെന്ന്…
മട്ടാഞ്ചേരീലെ കൊങ്ങിണികളുടെ അമ്പലത്തിന്റെ പരിസരത്ത് ക്യാമറയും പൊക്കിപ്പിടിച്ച് ഒരു frame-നായി അലഞ്ഞു തിരിയുന്ന ഞാൻ. കുട്ടി സൗസറും ഇട്ട് ആഢ്യത്തത്തോടെ ഒരു മദാമ്മ ആടിയുലഞ്ഞ് വരുന്നത് കണ്ടപ്പോൾ ചർക്കോ പർക്കോന്ന് ഒരു frame ശരിയാക്കി shutter release button-ൽ വിരലമർത്തി, viewfinder-ൽ മിഴിയമർത്തി, ശ്വാസം പിടിച്ച്, നിവർന്നമർന്ന് ഞാൻ നിന്നു. മദാമ്മയറിയാതെ മദാമ്മയെ candid ആയി frame-ൽ കേറ്റണം, അതാണ് ഉദ്ദേശം. കടന്നു വരേണ്ട സമയം കഴിഞ്ഞിട്ടും ആ പെണ്ണുമ്പിള്ളയെ കണ്ടില്ല. ഓട്ടക്കണ്ണിട്ട് ഒന്ന് വശത്തേക്ക് നോക്കി. മദാമ്മ ദാണ്ടേ ഞാൻ നിൽക്കുന്ന അരികിലേക്ക് വഴിമുറിഞ്ഞ് കടന്ന് എന്റെ അടുത്ത്! എന്റെ ഫോട്ടോയിൽ പെട്ട് ഫോട്ടോ നാശക്കോടാലിയാക്കണ്ട എന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു ആയമ്മ അങ്ങനെ ചെയ്തത്. ”നിങ്ങളെ frame-ൽ കിട്ടാനാ മദാമ്മേ ഞാനിക്കണ്ട നേരം ഇവിടെ പ്രതിമ പോലെ നിന്നത്. ന്നിട്ട് നിങ്ങൾ എന്നോടിപ്പണി ചെയ്തല്ലോ!” എന്റെ നിരാശ നിറഞ്ഞ എണ്ണിപ്പെറുക്കൽ കേട്ട മദാമ്മ എന്നോട് ക്ഷമ ചോദിക്കുന്നു. (എന്തിനാണാവോ!) എന്നിട്ട്…
1944 ജൂൺ 16 രാവിലെ 7:30 കൈയിൽ ഒരു ബൈബിളും പിടിച്ചു കൊണ്ട് ജോർജ്ജ് സ്റ്റിന്നി ജൂനിയർ ആ മുറിയ്ക്ക് പുറത്ത് നിന്നു. സമയം ഒരിയ്ക്കലും ഇനി മുന്നോട്ട് നീങ്ങരുതേ എന്ന് അവൻ ഉള്ളിൽ അലമുറയിട്ടിരിക്കും. അവന്റെ പ്രാർത്ഥന വകവെയ്ക്കാതെ സമയം പക്ഷെ മുന്നോട്ട് തന്നെ നീങ്ങി. അവനെ അവർ ആ മുറിയ്ക്കകത്തേയ്ക്ക് നടത്തി, അവിടെയുള്ള ഒരേയൊരു കസേരയിൽ ഇരുത്തി. അവന്റെ ശരീരവലുപ്പത്തെ അപേക്ഷിച്ച് വളരെ വലുതായിരുന്നു ആ കസേര. അതിനാൽ, ജോർജ്ജിന്റെ കൈവശമുണ്ടായിരുന്ന ബൈബിൾ ആദ്യം കസേരയിൽ വെച്ചതിനു ശേഷം അതിനു മുകളിലാണ് അവനെ ഇരുത്തിയത്. ശേഷം, അവന്റെ കൈകാലുകളും ശരീരവും ആ കസേരയോട് ചേർത്ത് ബന്ധിയ്ക്കപ്പെട്ടു. “നിനക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?” ഉദ്യോഗസ്ഥരിൽ ഒരാൾ അവനോട് ചോദിച്ചു. നിർവ്വികാരതയോടെ, നിഷേധാർത്ഥത്തിൽ അവൻ തലകുലുക്കി. ആരാച്ചാർ അവന്റെ വായ് ഒരു തുകൽപ്പട്ട കൊണ്ട് ബന്ധിച്ച സമയം അവന്റെ കണ്ണീർ ധാരധാരയായി ഒഴുകിത്തുടങ്ങി. അവന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കാരണം അവനെ മുഖംമൂടി…
എന്റെ ഓട്ടോയ്ക്ക് fare meter ഉണ്ട്. ഓഫീസിൽ നിന്നും ആറ് മണിയ്ക്ക് തന്നെ ഇറങ്ങാൻ സാധിയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഓട്ടോർഷയുമായി ഞാൻ എറണാകുളം നഗരത്തിലേയ്ക്ക് പോകും. മോട്ടോർസൈക്കിളോ, കാറോ ഓടിച്ച് നഗരത്തിലേയ്ക്ക് പോകുന്നതിൽ നിന്നും അമ്പേ വ്യത്യസ്തമാണ് ആ പോക്ക്. മറ്റെന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ ലക്ഷ്യമാണ് പ്രധാനം. പക്ഷെ, ഓട്ടോ ഓടിയ്ക്കാൻ പോകുമ്പോൾ പ്രധാനം മാർഗ്ഗമാണ്. യാതൊരു ധൃതിയും മാത്സര്യവും കൂടാതെ അങ്ങനെ പോകുമ്പോൾ മനസ്സിൽ ഒരു സമാധാനം വന്ന് നിറയും. വഴിയിൽ നിൽക്കുന്നവരെല്ലാം ഓട്ടോർഷ കാത്ത്, എന്നെക്കാത്ത് നിൽക്കുന്നവരായിരുന്നെങ്കിൽ എന്ന് ആശിയ്ക്കും. വഴിയരികിൽ നിൽക്കുന്നവരുടെ കണ്ണുകളുടെയും, കൈവിരലുകളുടെയും ചലനം ശ്രദ്ധിച്ച് വേണം പോകാൻ. ചിലർ വാ തുറന്ന് വിളിയ്ക്കും. ചിലർ കണ്ണുകൾ കൊണ്ട് വിളിയ്ക്കും. ചിലർ കൈവീശി വിളിയ്ക്കും. ചിലർ വിളിയ്ക്കുന്നത് കൈവിരലുകളാൽ. ഇനിയുമൊരു തരം യാത്രക്കാരുണ്ട്. അത്തരക്കാരെയാണ് എനിക്കേറ്റമിഷ്ടം. അവർക്ക് ഓട്ടോർഷ വിളിയ്ക്കാൻ ശബ്ദചലനങ്ങളുടെ സഹായം ആവശ്യമില്ല. ഓട്ടോക്കാരുമായി മുജ്ജന്മബന്ധമുള്ളവരാണ് അവർ. അവർ നിസ്സംഗതയോടെ നിൽക്കും. ഞാൻ അവരുടെ മനസ്സ്…
