Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മദാമ്മയോട് കേരളം ചെയ്തതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും!
അനുഭവം സാമൂഹ്യപ്രശ്നങ്ങൾ

മദാമ്മയോട് കേരളം ചെയ്തതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

By മെൽവിൻ പോൾ താഞ്ചൻJanuary 11, 2024Updated:January 12, 2024No Comments2 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

മട്ടാഞ്ചേരീലെ കൊങ്ങിണികളുടെ അമ്പലത്തിന്റെ പരിസരത്ത് ക്യാമറയും പൊക്കിപ്പിടിച്ച് ഒരു frame-നായി അലഞ്ഞു തിരിയുന്ന ഞാൻ. കുട്ടി സൗസറും ഇട്ട് ആഢ്യത്തത്തോടെ ഒരു മദാമ്മ ആടിയുലഞ്ഞ് വരുന്നത് കണ്ടപ്പോൾ ചർക്കോ പർക്കോന്ന് ഒരു frame ശരിയാക്കി shutter release button-ൽ വിരലമർത്തി, viewfinder-ൽ മിഴിയമർത്തി, ശ്വാസം പിടിച്ച്, നിവർന്നമർന്ന് ഞാൻ നിന്നു. മദാമ്മയറിയാതെ മദാമ്മയെ candid ആയി frame-ൽ കേറ്റണം, അതാണ് ഉദ്ദേശം.

കടന്നു വരേണ്ട സമയം കഴിഞ്ഞിട്ടും ആ പെണ്ണുമ്പിള്ളയെ കണ്ടില്ല. ഓട്ടക്കണ്ണിട്ട് ഒന്ന് വശത്തേക്ക് നോക്കി. മദാമ്മ ദാണ്ടേ ഞാൻ നിൽക്കുന്ന അരികിലേക്ക് വഴിമുറിഞ്ഞ് കടന്ന് എന്റെ അടുത്ത്! എന്റെ ഫോട്ടോയിൽ പെട്ട് ഫോട്ടോ നാശക്കോടാലിയാക്കണ്ട എന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു ആയമ്മ അങ്ങനെ ചെയ്തത്.

”നിങ്ങളെ frame-ൽ കിട്ടാനാ മദാമ്മേ ഞാനിക്കണ്ട നേരം ഇവിടെ പ്രതിമ പോലെ നിന്നത്. ന്നിട്ട് നിങ്ങൾ എന്നോടിപ്പണി ചെയ്തല്ലോ!”

എന്റെ നിരാശ നിറഞ്ഞ എണ്ണിപ്പെറുക്കൽ കേട്ട മദാമ്മ എന്നോട് ക്ഷമ ചോദിക്കുന്നു. (എന്തിനാണാവോ!) എന്നിട്ട് പടത്തിന് pose ചെയ്യാൻ തയ്യാറായി.

ഞാൻ പക്ഷെ ഫോട്ടോ എടുത്തില്ല.

””02-copyDFtrGUj””

ഞാൻ കുശലാന്വേഷണ mode-ലേക്ക് മാറി.

മദാമ്മയെ പരിചയപ്പെട്ടു. ജർമ്മനാ. അവടൊരു സായിപ്പിന്റെ ബംഗ്ലാവേലാ, ക്ഷമിക്കണം, ആശൂത്രീലാ ജോലി.

തൊലി വെളുവെളാന്ന്. പൂച്ചേടെ ജാതി കണ്ണ്.

മൊനീക്ക മദാമ്മ. മോനി.

”അമ്പലമൊക്കെ എങ്ങനുണ്ട്? കൊള്ളാമോ?”, ഞാൻ ചോദിച്ചു.

”ഓ, എന്നാ പറയാനാടാ കൊച്ചനേ… എന്നെ അകത്തോട്ട് കേറാൻ സമ്മയ്ച്ചില്ല”.

മദാമ്മേടെ മുഖം മ്ലാഞ്ചിയിരിക്കുന്നു.

”ഞാനിന്ത്യേല് ഒരുവിധപ്പെട്ട സ്ഥലത്തൊക്കെ പോയി. കണ്ട അമ്പലങ്ങളിലൊക്കെ കേറി, ഒരാളും എന്നെ തടഞ്ഞില്ല. പക്ഷെ ഇവിടെ…”

പറഞ്ഞ് മുഴുവനാക്കാൻ ഞാൻ സമ്മതിച്ചില്ല.

”മോനീ, അക്ഷരങ്ങൾ അച്ചടിച്ച് കൂട്ടിയ പുസ്തകത്താളുകളിൽ നിന്നും നീ വായിച്ചറിഞ്ഞ കേരളമല്ല അനുഭവങ്ങളുടെ കേരളം!”,  എന്ന് പറഞ്ഞാൽ മൊനീക്കയ്ക്ക് മനസ്സിലാകാൻ പോകുന്നില്ല എന്നുള്ളതുകൊണ്ട് ഞാൻ പറഞ്ഞു,

”Welcome to God’s own Country 😬”.

അത് കേട്ട് മൊനീക്ക ചിരിച്ചു.

ഞങ്ങൾ അൽപ്പസമയം കൂടി സംസാരിച്ചു കൊണ്ട് നിന്നു. ദിവസവും പ്രാതലിന് അപ്പവും മുട്ടയും വിളമ്പുന്ന Home Stay-ക്കാരുടെ സ്നേഹത്തെക്കുറിച്ച് അവൾ പറഞ്ഞപ്പോൾ ചിരിയടക്കാൻ ഞാൻ പാടുപെട്ടു. ഒരു ബസ്സും, അതു നിറയെ മന്ത്രിമാരെയും കണ്ട കാര്യമവൾ പറഞ്ഞപ്പോൾ ഞാൻ നിർവ്വികാരനായി നിന്നു. മൊനീക്ക മറ്റു പലതുമെന്നോട് സംസാരിച്ചു.

അവസാനം, “വീണ്ടും കാണാം”, എന്ന് പറഞ്ഞ് ഒരു ഹസ്തദാനത്തോടെ ഞങ്ങൾ പിരിയുമ്പോൾ ഒരു വിങ്ങലോടെ ഞാൻ മനസ്സിൽ ചോദിച്ചു,

”ഷേക്കാൻഡ് മാത്രേ ഒള്ളോ മോനീ, no hug? 🥹”

Post Views: 21
2
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.