“നസീമ, എനിക്ക് നിന്നെ ഇഷ്ടമാണ്. പാതിമറച്ച നിന്റെ തട്ടം അനുസരണകേട് കാട്ടി ചുമലിൽ വിണ് കിടക്കുമ്പോൾ കാക്കപുള്ളിയുള്ള നിന്റെ വിരലുകളാൽ നീ അത് വീണ്ടും ശരിയാക്കി ഇടുന്നത് തൊട്ടടുത്ത ബഞ്ചിലിരുന്ന് ഞാൻ എത്ര തവണ നോക്കിനിന്നിട്ടുണ്ട് എന്ന് അറിയുമോ? ക്ലാസ്സിൽ നീ തല ചായ്ക്കാനുള്ള ഡസ്കിൽ നസീമ എന്ന് എഴുതി ഹാർട്ട് വരച്ച് ബ്ലേഡ് കൊണ്ട് കോറി ഇട്ടതും ഞാൻ തന്നെയാണ്” പ്ലസ് ടു ക്ലാസ്സിൽ ഇഷ്ടം പറഞ്ഞെത്തിയ പൂച്ചകണ്ണനെ നോക്കി നസീമ കണ്ണുരുട്ടി പറഞ്ഞു “പായ്യാരം പറയാറുണ്ട് പോകുന്നുണ്ടോ ചെക്കാ, അനക്ക് പഠിക്കണം. പഠിച്ച് ഒരു നെലയിൽ എത്തണം അതിനിടയിൽ ഇടങ്ങാറാക്കാണ്ട് പോകുന്നുണ്ടോ നീയ്യ്” ഇതും പറഞ്ഞ് ഇടവും വലവും നോക്കാതെ ഓള് നടക്കാവ് – മീഞ്ചന്ത പോവുന്ന ലേഖ ബസ്സിൽ കയറി മഠത്തിന്റെ സ്റ്റോപ്പിൽ ഇറങ്ങി. പള്ളിവക മൈതാനം കഴിഞ്ഞാൽ കാണുന്ന മാർബിളിൽ കുളിച്ചുനിൽക്കുന്ന ഗൾഫുകാരുടെ ആറ് ഘടാഘടിയൻ വീട് കഴിഞ്ഞു വേണം നസീമക്ക് ഓടിട്ട ഒന്നര സെൻറിലുള്ള…
