Author: Fabi Nizar

സമാനതകൾ മനോഹരമാക്കുന്ന കൂട്ടത്തിൽ വ്യത്യസ്ഥമായിരിക്കുന്നവൾ☺️

ഓരോ പുതിയ അധ്യയന വർഷം തുടങ്ങുമ്പോഴും നമുക്കെല്ലാം ഓർമ്മ വരിക പഴയ ആ സ്ക്കൂൾ കാലഘട്ടമാണ്. ഇന്നത്തേതു പോലുള്ള രണ്ട് വര കോപ്പികൾക്കും, നാല് വര കോപ്പികൾക്കും പകരം അന്നത്തെ ഓർമ്മകൾ നിറയുന്നത് സ്ലേറ്റുകളിലും, പെൻസിലുകളിലും മഷിത്തണ്ടുകളിലും ആണ്. അന്നൊക്കെ താഴെ വീണാൽ പെട്ടെന്ന് പൊട്ടുന്ന മരച്ചട്ടയുള്ള സ്ലേറ്റുകൾക്കൊപ്പം പ്ലാസ്റ്റിക്ക് ചട്ടകളുള്ള സ്ലേറ്റുകളും ഒരു പാട് ഉണ്ടായിരുന്നു. അവയിൽ തന്നെപല നിറങ്ങളിലുള്ള പ്ലാസ്റ്റിക്ക് ചട്ടകളുള്ള സ്ലേറ്റുകൾക്കായിരുന്നു പ്രിയം കൂടുതൽ. ബാഗുകളേക്കാൾ അലൂമിനിയ പെട്ടികളായിരുന്നു അന്ന് കുട്ടികളെല്ലാം ഉപയോഗിച്ചിരുന്നത്. എനിക്കും ഉണ്ടായിരുന്നു തവിട്ടുനിറത്തിലുള്ള പിടിയുള്ള ഒരു അലൂമിനിയ പെട്ടിയും പച്ചച്ചട്ടയുള്ള ഒരു സ്ലേറ്റും. എന്റെ ആദ്യത്തെ സ്ലേറ്റ്. സ്കൂളിൽ ചേർക്കും മുൻപേ തന്നെ ആദ്യാക്ഷരങ്ങൾ വീടിന്റെ തറയിലും തിണ്ണയിലും ഒക്കെ ചോക്കുകൊണ്ട് ഉമ്മച്ചി എഴുതി പഠിപ്പിച്ചിരുന്നു. കറുത്ത സിമന്റിട്ട തിണ്ണയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചോക്കുകൊണ്ട് അക്ഷരങ്ങളും അക്കങ്ങളും എത്രയോ തവണയാണ് എഴുതിപ്പഠിച്ചിരുന്നത്. അതിൽ തന്നെ ഏറ്റവും മധുരമുള്ള ഓർമ്മയാണ്…

Read More

നമുക്ക് ചുറ്റുമുള്ള ആളുകളെ നമുക്ക് മാറ്റാനാവില്ല. എന്നാൽ നമുക്ക് ചുറ്റും ആരൊക്കെ വേണമെന്ന് സ്വയം തീരുമാനിക്കാനാവും. വിവേകത്തോടെ തിരഞ്ഞെടുക്കുക. ✍🏼ഫാബി നിസാർ

Read More

“അനീ നിനക്ക് പേടിയുണ്ടോ? ഇന്ന് നമ്മൾ ഒരുപാട് വൈകി. ട്രെയിൻ ഇത്ര വൈകൂന്ന് ഓർത്തില്ല. ഇപ്പോ ഈ ലാസ്റ്റ് ബസ്സും കൂടെ കടന്നു പോയിരുന്നെങ്കിൽ… ഓർക്കാൻ വയ്യ. അമ്മ വരോ ബസ് സ്റ്റോപ്പിലേക്ക്?” “ഓ..ഇല്ല അഞ്ജനാ… അമ്മക്ക് കാലോണ്ട് വയ്യാത്തതല്ലേ? എങ്ങനെ വരാനാ… സാരല്യ… ഞാൻ പൊയ്ക്കോളാം.” “ഞാൻ അടുത്ത സ്റ്റോപ്പ് ഇറങ്ങും. തനിക്ക് പിന്നേം അഞ്ചെട്ട് സ്റ്റോപ്പ് കഴിയണ്ടേ? അമ്മ വന്ന് കാത്ത് നിൽപ്പുണ്ടാവും. എനിക്കെ തന്റെ കാര്യാടോ പേടി. സ്റ്റോപ്പിൽ ഇറങ്ങീട്ട് വീടെത്തും വരെ എന്നെ കാൾ ചെയ്ത് നടക്കൂട്ടോ.ഒരു ധൈര്യത്തിന് ശബ്ദമെങ്കിലും കൂട്ടുണ്ടാവട്ടെ.” “ശരിയെടാ… ഞാൻ വിളിച്ചോളാം” “അനീ… കുറച്ച് നാള് മുൻപെപ്പോഴോ പത്രത്തിൽ വായിച്ചിരുന്നു വൈകി ബസ്സ് ഇറങ്ങിയ ഒരു പെൺകുട്ടിക്ക് KSRTC ജീവനക്കാർ വീട്ടുകാർ വരും വരെ കൂട്ടുനിന്നത്.” “അതേ… ഒരുപാട് മോശം വാർത്തകൾക്കിടയിൽ നന്മയും മനുഷ്യത്വവും നിറഞ്ഞ ചില വാർത്തകൾ ഇടയ്ക്ക് കാണാം. പക്ഷേ എല്ലാവരും ഒരു പോലല്ലല്ലോ?” “ഓ… ദാ എന്റെ…

Read More

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും നല്ല ഉറക്കം. കിടന്നാൽ ചിലപ്പോൾ ഞാനും ഉറങ്ങിപ്പോവും. ഇതിപ്പോൾ ഊണ് കഴിഞ്ഞ് ഉറക്കം പതിവായിരിക്കുന്നു. മൊബൈൽ എടുത്ത് വാട്ട്സാപ്പ് സ്റ്റാറ്റസും നോക്കി കിടക്കുമ്പോഴാണ് ഓർത്തത്.. ദിവ്യയ്ക്ക് മെസേജയച്ചിട്ട് കുറച്ച് ദിവസമായല്ലോ എന്ന്. തമ്മിൽ കണ്ടിട്ടും മാസങ്ങളായി. ഇന്നൊന്ന് അങ്ങോട്ട് പോയാലോ എന്നായി ചിന്ത. എല്ലാവരും ഉറക്കത്തിലും. വേഗം പോയിവരാമെന്ന് കരുതി എഴുന്നേറ്റ് ഫ്രഷായി ഡ്രസ്സ് മാറ്റി ഒരുങ്ങാൻ തുടങ്ങി. “എന്താണ് ഈയിടെ വലിയ ഒരുക്കമൊക്കെ? പ്രായമെങ്കിലും ഓർക്കണ്ടേ..” ഉറക്കത്തിനിടയിൽ എന്നെ ദേഷ്യം പിടിപ്പിക്കാനെന്നോണം പതിവുപോലെ കൊന്ഷ്ട് ചോദ്യവും ചിരിയുമായി ഇക്ക. “പ്രായമായാൽ പിന്നെ തുണിയുടുക്കാതേം വൃത്തിയായി ഒരുങ്ങാതേം നടക്കണോ?” ഒരുക്കത്തിനിടയിൽ ഞാനും തെല്ല് അമർഷത്തോടെ പറഞ്ഞു. അല്ലെങ്കിലും പെണ്ണുങ്ങളൊന്ന് വൃത്തിയായി ഒരുങ്ങിയാൽ വീട്ടിലുള്ളവർക്ക് തന്നെ പൊറുതിമുട്ടാണ്. പിന്നെയാണ് നാട്ടുകാർക്ക്. “ഞാനൊന്ന് ദിവ്യേടെ വീട്ടിൽ പോയി വരാം.” കൂടുതലൊന്നും പറഞ്ഞ് ഉടക്കാൻ നിക്കാതെ കാറിന്റെ ചാവിയും എടുത്ത് ഇറങ്ങി. പോർച്ചിൽ വന്നപ്പോൾ ദാണ്ടെ അവിടെ ബൈക്കാണ് ഇരിക്കുന്നത്. അപ്പോൾ…

Read More

തണുപ്പത്ത് ഉപ്പേരി വയ്ക്കാൻ മുതിര ബെസ്റ്റാന്നാണ് ഉപ്പ എപ്പോഴും പറയാറ്. മുതിര ചൂടാണത്രേ! ചൂടുകാലത്ത് ചെറുപയറും. ഉപ്പേരി എന്നാൽ പുഴുക്ക്, തോരൻ/മെഴുക്കുപുരട്ടി ഒക്കെ തന്നെ. മ്മൾടെ നാട്ടില് ഉപ്പേരി എന്നാണ് പറയാറ്. ഉമ്മച്ചി മുതിര തോരൻ വയ്ക്കുന്നത് ഓർക്കുമ്പോഴേ നാവിൽ വെള്ളം ഊറും. മുതിര വറുത്ത് വേവിച്ചാണ് ഉമ്മച്ചി കൂടുതലും ഉപ്പേരി വക്കാറ്. കുഞ്ഞുള്ളീം വെള്ളുള്ളീം നാടൻപച്ചമുളകും കുഞ്ഞുരലിൽ ചതച്ച് വേപ്പിലേം വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചതച്ച മുളകും ഒരു പിടി നാളികേരം ചിരവിയതും കൂടി ചേർത്ത് ഒന്നൂടെ ഇളക്കി മുതിരവേവിച്ചതങ്ങ് ചേർക്കുമ്പോ ചീനചട്ടീന്ന് ശ്..ശ്ശ്…..!! ന്നൊരു ശബ്ദം വരും. ഒപ്പം അടിപൊളി സ്മെല്ലും. വീട്ടിലുണ്ടെങ്കിൽ ടേസ്റ്റ് നോക്കാൻ എന്നെയേ വിളിക്കൂ. ഉപ്പൊക്കെ കറക്ടല്ലേ.. എരിവിത്രേം മതിയാ എന്നൊക്കെ ചോദിച്ച് ഒരു കോരി ഉപ്പേരി ഒരു സ്റ്റീൽ പ്ലേറ്റിൽ എന്റെ കയ്യിൽ തരും. അത് ചൂടോടെ ഊതിയൂതി സ്പൂണൊന്നും എടുക്കാതെ വിരലോണ്ടിങ്ങനെ നുള്ളിയെടുത്തങ്ങ് രുചിനോക്കും. നോക്കാനെന്തിരിക്കുന്നു? കല്യാണരാമനിലെ ദിലീപ് പറഞ്ഞപോലെ ഉമ്മച്ചി എന്തുണ്ടാക്കിയാലും…

Read More

വാലന്റെൻസ് ഡേ പ്രമാണിച്ച് കൂട്ടക്ഷരങ്ങൾ പ്രണയകഥാമത്സരം നടത്തുന്നുണ്ട്. കുറേക്കാലമായിട്ട് കഥയൊന്നും എഴുതാഞ്ഞിട്ടും ചളി മാത്രം എഴുതിയിട്ടും ആണെന്ന് തോന്നുന്നു എനിക്ക് ഒരു ത്രെഡും കിട്ടുന്നതും ഇല്ലായിരുന്നു. ഇനിയിപ്പോ സ്വന്തം പ്രണയകഥ എഴുതാന്ന് വച്ചാൽ അവരൊക്കെ സമൂഹത്തിൽ അറിയപ്പെടുന്നവരായോണ്ട് ആളുകൾ അവരെ തെറ്റിദ്ധരിക്കില്ലേ എന്നോർത്തപ്പോൾ ആ ഉദ്യമം വേണ്ടാന്ന് വച്ച്. അവര് ആരാണെന്നല്ലേ? രണ്ടു പേര്. രണ്ട് ഖാൻമാര്. കല്യാണത്തിന് മുൻപ് ആമിർഖാനും കല്യാണം ഉറപ്പിച്ച ശേഷം ഷാരൂഖാനും. നിർഭാഗ്യവശാൽ അന്നത് അവർ രണ്ടു പേരും അറിയാതെ പോയി. ഹാ! ഇനിയതൊക്കെ പറഞ്ഞ് അവരുടെ ഇമേജിൽ കരിവീഴ്ത്താൻ നമ്മളില്ല. എന്നാപ്പിന്നെ അറിയുന്ന ആരുടെയെങ്കിലും കഥ എഴുതാം. എന്റെ ചങ്കിന്റെ പ്രണയവിവാഹം ആയിരുന്നു. ഓളെക്കുറിച്ച് എഴുതാന്ന് വച്ചാൽ മിനിമം ഓളോട് അനുവാദമെങ്കിലും വാങ്ങിക്കണ്ടേ? മെസേജിട്ടാൽ മിക്കവാറും ഓള് രാത്രിയേ റിപ്ലേ തരൂ. എന്നേപ്പോലെയല്ല ഓൾക്ക് നൂറ് തിരക്കാണ്. എനിക്കാണേൽ കഥ എഴുതാൻ മുട്ടീട്ട് വയ്യ. ഇക്കാനോട് ചോദിക്കാം. ഇക്കാക്കും വല്ല ടീനേജ് പ്രണയം ഉണ്ടായിരുന്നെങ്കിലോ?…

Read More

ആഴ്ചയിൽ ഒരബദ്ധം അത് എനിക്ക് നിർബന്ധാണ്. ചില ആഴ്ച കാലാവസ്ഥക്കനുസരിച്ച് രണ്ടും മൂന്നും അതിലധികവും ആകാറുണ്ട് എന്നുള്ളത് സ്വാഭാവികം. ഇനി അതെങ്ങാനും ഇക്കാനോട് പറഞ്ഞായാൻ ചെന്നാൽ ‘പറ്റി’ എന്ന് പറഞ്ഞാൽ മതി അത് അബദ്ധം തന്നെയാണെന്ന് പറയാതറിയാമെന്നാവും മറുപടി. ഈയാഴ്ച കാറ്റും തണുപ്പും മൂടിപ്പുതച്ചിരിപ്പും മുടങ്ങാതെയുള്ള തീറ്റയും ഉറക്കവുമായി ഫ്ലോയിലങ്ങ് ലൈഫ് പോയിക്കൊണ്ടിരിക്കയായിരുന്നു. അന്നേരമാണ് കുരുട്ടുബുദ്ധിയിൽ ഒരു ഐഡിയാ ഉദിച്ചത്. ഇപ്രാവശ്യത്തെ കൃഷിയെല്ലാം കുറച്ച് ഡാർക്കാണ്. അഞ്ചാറ് പാവക്കയും കുറച്ച് വെണ്ടയും കിട്ടിയതൊഴിച്ചാൽ വഴുതനയും പടവലവും വെറും ആൺപൂവിട്ട് പറ്റിച്ചു. തക്കാളിച്ചെടിയാണേൽ ഷർട്ടിന്റെ ബട്ടൻപോലുള്ള മൂന്നാല് തക്കാളിയും തന്ന് തോൽപ്പിച്ചു. ആകെപ്പാടെ പ്രതീക്ഷ മുഴുവൻ പച്ചമുളക് തൈകളായിരുന്നു.. കൂട്ടത്തിൽ പപ്പായയും. മുളക് തൈകളെല്ലാം ഇലമുരടിച്ച് നിൽപ്പായിട്ട് കുറേയായി. എനിക്കാണേൽ ഇതേക്കുറിച്ച് വല്യ ഐഡിയയും ഇല്ല. ഉമ്മച്ചിയോട് കുരുടിപ്പ് മാറ്റാൻ ടിപ്സ് ചോദിച്ചപ്പോൾ മഞ്ഞൾപ്പൊടീം ചാരവും കലക്കി അരിച്ച് തെളിച്ചാൽ മതിയെന്ന് പറഞ്ഞു. ചാരത്തിന് ഞാനിപ്പോ ഇവിടെ എവിടപ്പോവാനാ എന്ന് ചോദിച്ചപ്പോൾ ഉമ്മച്ചി…

Read More

മനുഷ്യരങ്ങനെയാണ്..! അവരിഷ്ടപ്പെടുന്നവർ പറയുന്ന കള്ളങ്ങൾ വിശ്വസിക്കുകയും, അവർക്കിഷ്ടമില്ലാത്തവർ പറയുന്ന സത്യങ്ങൾ അവിശ്വസിക്കുകയും ചെയ്യും. ✍️ഫാബി നിസാർ

Read More

കുരുതിക്കളത്തിൽ അവൻ മാത്രം ബാക്കിയായി. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയും പേറിയവൻ വേച്ചു വേച്ചു ഇഴഞ്ഞു നീങ്ങി. എങ്ങും രൂക്ഷമായൊരു ഗന്ധം തളംകെട്ടി നിൽക്കുന്നു. എന്താണ് സംഭവിച്ചത്? തങ്ങളുടെ ആവാസവ്യവസ്ഥയിലേക്കൊരു കടന്നു കയറ്റം പണ്ടേയുള്ളതാണ്. ചോദിക്കാനും പറയാനും മറ്റാരുമില്ലാത്തവന്റെ അവസ്ഥയെ ആരോട് പരാതിപ്പെടാൻ? വിശപ്പ്! സർവ്വ ചരാചരങ്ങളും ഒരുപോലെ അനുഭവിക്കുന്ന വികാരം. അതിന് മുൻപിൽ ശരിതെറ്റുകളോ മുൻവിധികളോ ഒന്നും ആരും നോക്കാറില്ല. വീടും കൂടും കുടുംബവുമെല്ലാം ഇവിടമാണ്. എല്ലാനേരത്തെയും ആഹാരം കൊണ്ട് കനിഞ്ഞ് അനുഗ്രഹീതമായ ഇവിടം വിടാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചതുമില്ല. പണ്ടൊക്കെ എന്തൊക്കെയോ ആയുധങ്ങൾ കൊണ്ടാണവർ കെണിവച്ച് പിടിച്ച് ഞങ്ങളെ കുരുതി കൊടുത്തിരുന്നത്. ഇപ്രാവശ്യം അതെന്തോ മരുന്നാണ്. കൂട്ടക്കുരുതി ലക്ഷ്യമിട്ട അവരുടെ പുതിയ പരീക്ഷണം. കണ്ണിൽ ഇരുട്ടുകയറും പോലെ. വയ്യ! ഒരല്പനേരം ഇവിടെ കിടക്കാം. അയ്യോ.. അതാ ആ ആയുധം വീണ്ടും. ഇത്തവണ താനും കെണിയിൽ കുടുങ്ങിയല്ലോ! “അമ്മേ.. ദേ നോക്യേ, മരുന്ന് പുരട്ടിയിട്ടും ഒരു പേൻ ബാക്കി ദാ…

Read More

“നിങ്ങക്കൊരു കാര്യം അറിയോ ഇക്കാ.. ഈ സ്നേഹോം സന്തോഷോമൊക്കെ പങ്ക് വച്ചാ ഇരട്ടിക്കുംന്നാ. പിന്നെന്നാത്തിനാ പിശുക്കുന്നേ. പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവ് പിടിച്ച നാണയം പോലെന്നാ കമലാസുരയ്യ പോലും പറഞ്ഞിട്ടുള്ളത്.” *********************** “ഒരുമ്മ താടീ.. അങ്ങനല്ല, ദേ ഇങ്ങനെ. ന്തൊരു പിശുക്കിയാടി നീയ്” പടച്ചോനെ! ഈ പട്ടാപ്പകല് ഇങ്ങേരിത് ഏതവളോടാ ഉമ്മ ചോദിക്കണ്. എനിക്കിത് തന്നെ വേണം. സ്നേഹം പ്രകടിപ്പിക്കണോന്നും പങ്കുവച്ചാൽ ഇരട്ടിയാവും ന്നൊക്കെ മോട്ടിവേഷൻ ചെയ്യേണ്ട വല്ല കാര്യംണ്ടാർന്നാ. എന്നാലും പിള്ളേര് സ്ക്കൂളിലും ഞാനൊന്ന് പറമ്പിലേക്കും ഇറങ്ങിയ നേരത്ത്.. ഇത്രേം ധൈര്യത്തില്. നെഞ്ചൊന്ന് കാളിയെങ്കിലും പതുക്കെപ്പതുക്കെ വീടിന്റെ പിന്നാമ്പുറത്തെ കോലായിലേക്ക് നിറകണ്ണുകളോടെ ഞാനൊന്ന് എത്തി നോക്കി. അവിടെയതാ പുതിയതായി വാങ്ങിയ തത്തമ്മയെ ഉമ്മ വയ്ക്കാൻ പഠിപ്പിക്കുന്ന പാവം ഇക്ക. തത്തമ്മക്ക് പകരം ഏതോ പാത്തുമ്മയാണെന്ന് തെറ്റിദ്ധരിച്ച എന്റെ നിഷ്ക്കളങ്ക മനസ്സിനെ ഞാനൊന്ന് ശകാരിച്ചു. അല്ലേലും പിശുക്കനായ ൻറിക്ക അങ്ങനൊന്നും ചെയ്യൂല.😌 ✍️ഫാബി നിസാർ

Read More