Author: Fabi Nizar

സമാനതകൾ മനോഹരമാക്കുന്ന കൂട്ടത്തിൽ വ്യത്യസ്ഥമായിരിക്കുന്നവൾ☺️

ക്രിച്ചക്ക് ചപ്പക്ക് ഛക്! ഗേറ്റ് തുറന്നടയുന്ന ശബ്ദം. “അയ്യോ.. എത്ത്യാ” ഗുണ്ട എത്തിയ ഭീതിയോടെ ഒരാൾ കത്തിയെടുത്ത് വേഗത്തിൽ പഠക് തഠക് ടക്ക് വെട്ടിയരിയാൻ തുടങ്ങി. മറ്റേയാൾ വടിയും തടയുമായി പണിതുടങ്ങി. ഇനിയുമൊരാൾ ചെവിയിൽ തിരുകിയ വള്ളിയോടുകൂടിയ സാധനം സെറ്റിയിലേക്ക് എറിഞ്ഞ് പുസ്തകമെടുത്ത് കണക്കപ്പിള്ള ചമഞ്ഞു. മെയിൻ ഡോറിൽ തട്ട് കേട്ടതും വടിയും തടയും മാറ്റിവച്ചയാൾ ഓടിച്ചെന്ന് വാതിൽ തുറന്ന് ഭവ്യതയോടെ വന്നയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി. “പറഞ്ഞ പണി തീർത്തോ” വന്നയാൾ മുരടനക്കി ഘനഗാംഭീര്യത്തോടെ ചോദിച്ചു. “തീർത്തുമ്മാ..” സൂപ്പർ മാർക്കെറ്റിൽ പോയി തിരിച്ച് വരുന്നതിനുള്ളിൽ ചെയ്ത് തീർക്കാൻ മക്കൾക്ക് കുറിച്ച് ജോലി കൊടുത്തേൽപ്പിച്ച് പോയ ഒരു പാവം ഉമ്മിയായിരുന്നു അത്. അഞ്ചടി രണ്ടിഞ്ച് പൊക്കമുള്ള ആജാനബാഹുവായ ഒരു പാവം ഗുണ്ട. ✍️ഫാബി നിസാർ

Read More

ഇവരുടെ ഈ ചുറ്റിക്കളി കാരണം കഷ്ടപ്പെടുന്നത് ഞാനാണ്.. എത്ര നാളായെന്നോ ഇത് തുടങ്ങിയിട്ട്! ഒരു സഹായമാകുമല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടിയത്. എന്നിട്ടിപ്പോൾ.. സഹിക്കുന്നതിന്നൊരു പരിധിയില്ലേ? രാത്രി ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവർക്ക് ശല്യമാകാതെ സംസാരിക്കാമല്ലോ എന്നു കരുതിയത് എന്റെ തെറ്റ്. ഹോസ്പിറ്റലിലും ട്രെയിനിലും ബസ്സിലുമെല്ലാം ഒരു സഹായത്തിന് കൂടെ കൂട്ടിയതും എന്റെ തെറ്റ്. വിശ്രമവേളകളിൽ മറ്റാർക്കും ശല്യമില്ലാതെ പാട്ട് കേൾക്കാം.. ഒന്ന് ചാറ്റ് ചെയ്യാം.. അങ്ങോട്ടുമിങ്ങോട്ടും ശബ്ദസന്ദേശങ്ങൾ അയക്കാം.. സന്തോഷം പങ്കുവയ്ക്കാം.. സങ്കടം പങ്കുവയ്ക്കാം.. ഇടയ്ക്കൊന്ന് അസൂയപ്പെടാനും നിർദ്ദോഷമായ ഗോസിപ്പ് കേൾക്കാനും എല്ലാറ്റിനും ഒപ്പം നിർത്തി.. കൂടെക്കൂട്ടി. ഇതിപ്പോൾ വന്ന് വന്ന് പൊതുവിടങ്ങളിൽ പോലും സ്ഥലകാലബോധമില്ലാതെ കെട്ടിപ്പിടിച്ചു കിടന്ന് മറ്റുള്ളോരെ കൂടെ നാണം കെടുത്തുന്നു. ഈ ചുറ്റിക്കളി ഇന്നത്തോടെ നിർത്തിക്കും ഞാൻ. അവസാനം ഞാനത് തീരുമാനിച്ചു. ചുറ്റിപ്പിണഞ്ഞ് കെട്ടുകൂടിക്കിടക്കുന്ന ഇയർഫോണിന്റെ ചുറ്റഴിക്കുന്നതിനിടയിൽ ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു “എന്തായാലും ഒരു ഇയർപോഡ് വാങ്ങിയിട്ട് തന്നെ കാര്യം!” ✍️ഫാബി നിസാർ.

Read More

ചൂടായിത്തുടങ്ങി. അന്വേഷണത്തിന് ഇനിയും ഒരു തുമ്പായിട്ടില്ല. ഒരാൾ പറയുന്നു ഇവിടെ കണ്ടതാണല്ലോ.. അല്ലല്ല, ഇവിടെയല്ല അവിടെയാണെന്ന് മറ്റൊരാളും. എത്ര നേരമെന്നു വച്ചാണ് അന്വേഷിക്കുക? കാണാവുന്നിടത്തെല്ലാം തിരഞ്ഞു. അല്ല, എന്നോട് ചൂടായിട്ട് എന്താ കാര്യം? ചൂടാവുകയല്ല തിളയ്ക്കുകയാണ്. ഇനിയും നോക്കി നിന്നാൽ പണി പാളും. വേഗം തന്നെ കിച്ചൺ ഡ്രോവർ തുറന്ന് നല്ല മുനയുള്ളൊരു കത്തിയെടുത്തു. ഇതെങ്കിൽ ഇത്.. സ്റ്റൗവിന്റെ ഫ്ലെയിം കുറച്ച് വച്ച് പപ്പടങ്ങൾ ഓരോന്നായി ആ തിളച്ചവെളിച്ചെണ്ണയിലേക്ക് ഇടാൻ തുടങ്ങി. പോളച്ച് വരുന്ന ഓരോന്നിനേയും കത്തിത്തുമ്പാൽ കുത്തിക്കോർത്തെടുത്തു. അല്ലെങ്കിലും പപ്പടം വറുക്കാൻ പപ്പടംകുത്തി തന്നെ വേണമെന്നാരാ പറഞ്ഞത്? അരിച്ച് പെറുക്കിയിട്ടും കണ്ടെത്താനാവാത്ത സ്ഥിതിക്ക് പുള്ളിയെ പിടികിട്ടാപ്പുള്ളിയായി ഞാനങ്ങ് പ്രഖ്യാപിച്ചു. അല്ലാതെ എന്റെ കൂട്ടുപ്രതിയും കൂടപ്പിറപ്പുമായ മറവിയെ ശിക്ഷിക്കണോ?😌 ✍️ഫാബി നിസാർ

Read More

പറയുന്നത് കേൾക്കുവാൻ ഒരാളുണ്ടാവുക എന്നതിനേക്കാൾ, പറയുന്നതെന്തെന്ന് മനസ്സിലാക്കുവാൻ ഒരാളുണ്ടാവുക എന്നതാണ് പ്രധാനം.                           ✍️ഫാബി നിസാർ

Read More

ഒരാൾ മറ്റൊരാളുടെ ഇമോഷൻസിനെ പോലും നിയന്ത്രിക്കുന്ന തരം ബന്ധങ്ങൾ.. അത് സൗഹൃദമായാലും പ്രണയമായായും ഏറെക്കാലം നിലനിൽക്കില്ല. ഓരോ കെട്ട് അഴിക്കുന്തോറും കുരുക്കുകൾ മുറുകുന്ന ശ്വാസംമുട്ടിക്കുന്ന സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറം കെടുത്തുന്ന ഒരു തടവറ തന്നെ ആയിരിക്കും അത്. #സ്നേഹം #നിയന്ത്രണം #ബന്ധങ്ങൾ ✍️ ഫാബി നിസാർ

Read More

Once in a stormy night. It is raining heavily. * Glass falling* “Ahh” said Livi. ” Don’t worry Livi, its just a glass falling down” said ella. “When will mom and dad come back?” Asked mia. ” They said they will come back at 12:00″ said ella * thunder * ” Ahh” all shouted. Then the front door opened. It was not the parents. ” Guys, i heard a sound downstairs. I am going to go down, okay? ” Said ella. ” We will come with you if u want ” said livi and mia They grabbed their hands together…

Read More

Once there was a boy named Oliver who was 13 years old. He was running all alone in NYC(New York City) and then he found a mysterious hat. It was bright and magical. He put it on and wind blew at him. All of a sudden, he turned in to a magician. Oliver opened his eyes slowly and noticed he was in a magic show. He had fun and go back home. He told everything to his family. The End ✍️Faiza Fathima Nizar. 9 years The New Indian School Umm Al Quwain UAE

Read More

മീൻ വറുത്താൽ ഏറ്റം നല്ല കഷ്ണങ്ങൾ നോക്കി കെട്ട്യോന് മാറ്റി.. പിന്നേം വന്നതിൽ നിന്ന് മുള്ളൊന്നും ഇല്ലാതെ മക്കൾക്ക് നുള്ളിക്കൊടുത്ത്.. അവസാനം ബാക്കി വല്ലോം കിട്ടിയാൽ കഴിക്കുന്ന കുലസ്ത്രീക്ക് പകരം, വറുക്കുമ്പോൾ ടേസ്റ്റ് നോക്കിയും വറുത്തു കഴിഞ്ഞാൽ ‘എനിക്ക് വെശക്കുന്നൂ..’ എന്ന ഒരൊറ്റ വിചാരത്തിൽ ഉള്ളതിൽ മുഴുത്ത കഷ്ണങ്ങളെടുത്ത് അവനവന്റെ പ്ലേറ്റിൽ വച്ച് എത്രയും വേഗം ഊണ് കഴിക്കുന്ന മ്യമ്മിമാരുണ്ടോ..? വേണേൽ മുള്ളില്ലാതെ നുള്ളിത്തരാം എന്ന് പറഞ്ഞ് മറ്റൊരു ദുരുദ്ദേശത്തോടെ മക്കളെ സമീപിക്കുന്ന മ്യമ്മിമാരുണ്ടോ..? ഐ മീൻ എന്നെ പോലത്തെ മ്യമ്മിമാർ😌 ✍️ഫാബി നിസാർ

Read More