Author: Faisal Mc

ഒരു നാടൻ….. തനി മന്ദലംകുന്നത്തുകാരൻ….. പ്രവാസി…… കുടുംബം ആണ് തണൽ… സുഹൃത്തുക്കൾ ആണ് ഉയിർ

ഇത് പ്രതീക്ഷിക്കാത്ത യാത്രയാണ്.  ബീരാൻക്കടെ കണ്ടത്തിനപ്പുറവും കുന്നിക്കലെ വേലിക്കപ്പുറത്തും മറ്റൊരു ലോകം ഇല്ലെന്ന് കരുതുന്ന മൂത്താപ്പ ഇന്ന് ആ കണ്ടവും വേലിയും കടന്നു മറ്റൊരിടത്തേക്ക് യാത്രയാവുകയാണ്.  ഓർമ്മ വെച്ച കാലം മുതൽ മൂത്താപ്പ ഞങ്ങൾക്കരികിലുണ്ട്.  നിസ്വാർത്ഥനായ ഒരു മനുഷ്യൻ.  പരാതികളില്ല. പരിഭവങ്ങളില്ല.  ഒരു മരവിച്ച മനുഷ്യൻ.  അയാൾ അങ്ങനെ അവിടെ ഉണ്ടു. ഉറങ്ങി. ജീവിച്ചു.  മൂത്താപ്പ എന്ന് ആദ്യം വിളിച്ചത് ഇയ്യാബുവായിരുന്നു അതുകേട്ടു സുനാബുവും പിന്നെ ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കും ഒടുവില്‍ മുതിര്‍ന്നവര്‍ക്കും അയാള്‍ മൂത്താപ്പയായി.  അർത്ഥ വ്യതിയാനങ്ങളില്ലാത്ത ദിവസങ്ങൾ അയാൾക്കരികിലൂടെ കടന്നു പോയികൊണ്ടിരുന്നു.  ഒടുവിൽ ഒരു നാൾ.  ഒരാൾ വന്നിരിക്കുന്നു. മൂത്താപ്പയെ കൂട്ടി കൊണ്ട് പോകാൻ. ഞങ്ങൾ കുട്ടികൾക്ക് അപരിചിതനായ ഒരാൾ.  സുനാബു പറഞ്ഞു അത് മൂത്താപ്പയുടെ മോനാണെന്ന്.  മൂത്താപ്പയുടെ മോൻ.  മൂത്താപ്പയും ഒരു കുടുംബത്തിന്റെ നാഥനായിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിനം.  അത്ഭുതം ആയിരുന്നു.  ആരും ഇല്ലാത്ത എങ്ങനെയോ പൊട്ടി മുളച്ച ഒരു മനുഷ്യൻ എന്നതിനപ്പുറം ഒരു കുടുംബം മുഴുവൻ…

Read More

ഒരു യാത്ര പോകണം. ഒരു തിരിച്ചു പോക്ക്… ജീവിതത്തിലേക്കല്ല. ജീവിതം! അതെന്നോ കൈ വിട്ടതല്ലേ. ഇത് പിറന്ന നാടിനെ ഒന്ന് കൂടി കാണുവാൻ. ബാല്യ കൗമാരത്തിലെ ആ കുറുമ്പുകളും യൗവ്വന തീക്ഷണതയിലെ ആ സ്വപ്നങ്ങളെയും ഒന്ന് കൂടെ താലോലിക്കുവാൻ. വെറുതെ… വെറും വെറുതെ… മങ്ങി തുടങ്ങിയ ഓർമ്മകൾക്കു നിറം പിടിപ്പിക്കുവാൻ മാത്രമായി ഒരു യാത്ര. ഓർമ്മകളെ ചിതലരിക്കുവാൻ വിട്ടു കൊടുത്തുകൂടാ. ഇനിയും ചിതലരിക്കുവാൻ ഓർമ്മകൾ മാത്രമേ ബാക്കിയുള്ളൂ. പഴയതൊന്നും അവശേഷിക്കുന്നുണ്ടാവില്ല എങ്കിലും വിശാലമായ ആ തറവാട്ടു മുറ്റത്തു കൂടെ കൈകൾ വീശി ഒരു വട്ടം കൂടി നടക്കണം. ഉമ്മറത്തെ ആ ചാര് കസേരയിൽ ഒന്നിരിക്കണം. പിന്നെ… പിന്നെ, പ്രിയപെട്ടവരുടെ കബറിനരികിൽ ഒന്ന് പോകണം.  തിരിച്ചു പോക്ക് അതൊരു വിങ്ങലായി മനസ്സിൽ ഉണ്ടെങ്കിലും വേദനയോടെ കടിച്ചമർത്തുകയായിരുന്നു ഇപ്പോഴിതാ അനിവാര്യമായി വന്നിരിക്കുന്നു. നീണ്ട വർഷങ്ങൾ നാടും നാട്ടുകാരുമായി ബന്ധമില്ലാത്ത നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ. വിരക്തിയും വേദനയും ജീവിതത്തിൽ അവനവനോട് തന്നെ വാശി കാണിക്കുകയായിരുന്നു. എനിക്കായി…

Read More

 മഴയോടെ തുടങ്ങിയ ഒരു നല്ല ദിവസം.  പുലരിയിലേക്ക് വിരുന്നെത്തിയ ആ മഴ ഒരു നനുത്ത കുളിര്‍കാറ്റിന്റെ അകമ്പടിയോടെ അതിന്റെ ഉഗ്ര രൂപം കാട്ടി തുടങ്ങി.  മടി പിടിച്ചു മൂടി പുതച്ചു കിടന്നുറങ്ങാന്‍ തോന്നുന്ന നേരം. പക്ഷെ ഇന്ന് പ്രധാനപെട്ട ഒരു ദിവസമാണ്.  ലക്ഷ്മിയെ കൂട്ടി കൊണ്ട് വരേണ്ട ദിനം. കഴിഞ്ഞ കുറെ മാസങ്ങളായി കാത്തിരിക്കുന്ന ദിനം. അനില്‍ എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നുണ്ടായിരിക്കും.  ഞാന്‍ പെട്ടെന്ന് തന്നെ എണീറ്റ്‌ ഫ്രഷ്‌ ആയി. അപ്പോഴേക്കും അനിലിന്റെ വിളി വന്നു ” പുറപ്പെട്ടോ?”.  അനില്‍ നഷ്ടപെട്ട ഒരു ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിലാണ്, ആ വികാരം എനിക്ക് മനസ്സിലാക്കാനാകും ”യെസ്”. അഞ്ചു മിനുട്ടിനുള്ളില്‍ ഞാന്‍ അവിടെ എത്തും.  അനിലും മീരയും കാത്തു നില്‍ക്കുകയായിരുന്നു. മീര ലക്ഷ്മിയുടെ മകളാണ്.  ഞങ്ങള്‍ യാത്ര തുടങ്ങി. ഒന്ന് ഒന്നര മണിക്കൂര്‍ യാത്രയുണ്ട് പാലക്കാട്ടേക്ക്. അതൊരു ദൂരക്കൂടുതലായി തോന്നിയില്ല.  യാത്രകൾ… യാത്രകൾ എനിക്കെന്നും ഒരു ഹരമായിരുന്നു. എല്ലാ യാത്രകളിലും ഓരോ വിസ്മയങ്ങൾ…

Read More

ബാല്യം… കുരുത്തക്കേടുകളുടെ വാല്യം…. ഏത് ബലികേറാ മലയും നമ്മള് കയറും… കൂടെ ഇന്നച്ചന്റെ ഒരു ഡയലോഗും.. ഇതല്ല ഇതിലപ്പുറം കണ്ടവനാ ഈ kk ജോസഫ്… Daca നാഗറിലെ പിലാക്കാകാട് ആയിരുന്നു സ്ഥിരം സങ്കേതം. ഇടിഞ്ഞു പൊളിഞ്ഞു വീണ അവിടത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഒരു കാടു പോലെ ഇട തൂർന്നു നിൽക്കുന്ന വള മരങ്ങളുടെ വണ്ണവും. ചില പോക്രാച്ചി തവളകളുടെ മുരളലും പുളി മരത്തിന്റെ എത്താ ചില്ലയും കണ്ടും കേട്ടും പരിചയിച്ച പാമ്പുകളും ഒട്ടും ഭയപ്പെടുത്തിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ. നോമ്പ് കാലമാണ്. ചില വേവലാതികൾ ഇല്ലാതില്ല. റംസാനിനു തുറക്കുന്ന വിഷ്ണു ഹോട്ടൽ പോലുള്ള ഒന്ന് രണ്ടെണ്ണം ചർച്ചയിൽ ഇടം പിടിക്കുന്നുണ്ട്. എന്നിരുന്നാലും ബാല്യത്തിന്റെ ആ വേവലാതി അവസാനിക്കുന്നില്ല. ആദ്യത്തെ പത്തു കഴിഞ്ഞു. ആശ്വാസം കുട്ടികളുടെ പത്തു കഴിഞ്ഞു. പക്ഷെ നോമ്പ് കാലത്ത് നമ്മൾ കുട്ടികൾ ആണെന്ന് അംഗീകരിക്കാൻ വീട്ടുകാർക്ക് ഭയങ്കര ഡിമാൻഡ്. ഇടക്കും തലക്കും ഓരോന്ന് വിട്ടും എടുത്തും സ്നേഹ…

Read More

  പകലിന്റെ ഉടയോന്‍ ചെങ്കടലില്‍ മുങ്ങി താഴുന്നതിനു മുൻപേ രാത്രിയുടെ കാവല്‍ക്കാരന്‍ ഹാജരായിരുന്നു.  തീരത്തെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകള്‍ക്ക് അസ്തമാന സൂര്യന്റെ ആ സ്വര്‍ണ വര്‍ണം.  സന്ദര്‍ശകര്‍ ഒഴിഞ്ഞിരുന്നില്ല.  തിരമാലകളെക്കാള്‍ ഉച്ചത്തില്‍ ചിരിക്കുന്ന കുഞ്ഞുങ്ങള്‍, കാലുഷ്യമില്ലാത്ത മനസ്സിന്റെ ഉടമകള്‍ നിഷ്കളങ്കര്‍ അസൂയ തോന്നി ആ കുഞ്ഞുങ്ങളോട്..  എന്നരികിലൂടെ എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് കടന്നു പോയ ആ യുവ മിഥുനങ്ങള്‍… അവരെന്തായിരിക്കും പറഞ്ഞത് നാളെ കഴിഞ്ഞുണ്ടാകുന്ന സന്തോഷമോ അതോ ഇന്നലെ കഴിഞ്ഞ സംതൃപ്തിയുടെ ദിനങ്ങളെ കുറിച്ചോ? മാഞ്ഞു പോകുന്ന വെളിച്ചത്തിന് അനുസരിച്ചു സന്ദര്‍ശകരും ഒഴിഞ്ഞു പോയി കൊണ്ടിരുന്നു. കാറ്റാടി മരങ്ങള്‍ക്കിടയിലെ ആ ചാരു ബെഞ്ചില്‍ വീണ്ടും ഞാന്‍ തനിച്ചായി.  തനിച്ച്….? രാത്രിയുടെ കാവല്‍ക്കാരന് ഇന്നും വിരുന്നുകാര്‍ ഒരു പാടുണ്ട്. അരികിലൂടെ കടന്നു പോയ മിന്നാമിനുങ്ങിനോട് ഞാന്‍ കുശലം ചോദിച്ചു നീയും വിരുന്നു പോകുകയാണോ? തിരമാലകള്‍ അപ്പോഴും സംഗീതം പൊഴിച്ച് കൊണ്ടേയിരുന്നു. ആ സംഗീതം എന്നെ ഒരു മയക്കത്തിലേക്കു ക്ഷണിച്ചു സ്വപ്നങ്ങളില്ലാത്ത മയക്കം. …

Read More

മേരി ടീച്ചര്‍ ഒരു ഓര്‍മ്മയായി മാറിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം…  ഇനിയെത്രെ വർഷങ്ങൾ കഴിഞ്ഞാലും ഈ സ്നേഹ ഭവന്റെ ചുറ്റിലും അവര്‍ പരത്തിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഓജസ്സും പ്രകാശവും തങ്ങി നില്ക്കും… മേരി ടീച്ചറുമായി വളരെയധികം അടുപ്പമുള്ള വ്യക്തികളും പിന്നെ ഈ സ്നേഹ ഭവനില്‍ നിന്നു ജീവിതത്തിന്റെ പല വഴികളിലേക്കിറങ്ങി പോയവരും അവരുടെ കാരുണ്യത്തിന്റെ തണൽ അനുഭവിച്ചവരും പിന്നെ ഞങ്ങൾ കുറെ ശിഷ്യരും…  വർഷത്തിൽ ഒരിക്കൽ ഇത് പതിവുള്ളതാണ് … മധുരമുള്ള ഓര്‍മ്മകള്‍ നുണഞ്ഞു ഞങ്ങള്‍ ഓരോരുത്തരും അവരെ ഞങ്ങളുടെ മനസ്സില്‍ വീണ്ടും പ്രതിഷ്ടിച്ചു, പ്രത്യേക പ്രാർത്ഥനകൾക്കും ചടങ്ങുകള്‍ക്കും ഉന്നതരായവര്‍ നേതൃത്വം നൽകി… അനുസ്മരണ പ്രഭാഷങ്ങള്‍…  എല്ലാം സ്നേഹത്തിന്റെ നിറമുള്ള കഥകള്‍..  സ്നേഹം… മനസ്സില്‍ ദയവുള്ളവര്‍ക്ക് മാത്രം തോന്നുന്ന വികാരം വളരെ ചെറുപ്പത്തിലേ ടീച്ചറെ എനിക്കറിയാമായിരുന്നു… കുറച്ചു കാലം അവർ എന്റെ വീടിനടുത്തു താമസിച്ചിട്ടുണ്ട്… അന്നവർ ഇടയൂര്‍ എല്‍ പി സ്കൂളില്‍ പഠിപ്പിച്ചിരുന്നു…  ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പലരും പലയിടങ്ങളില്‍…  ജീവിതത്തിന്റെ രണ്ടറ്റവും…

Read More

കുട്ടികളുടെ കല പില ശബ്ദം കേട്ടാണ് അന്നത്തെ ദിനം ആരംഭിച്ചത്. പടിഞ്ഞാറെ മുറ്റത്തുള്ള പറങ്ങി മാവിന്മേല്‍ വലിയ ഒരു തേന്‍ കൂട് പ്രത്യക്ഷപെട്ടിരിക്കുന്നു, അതും സാധാരണ തേനീച്ച അല്ല കാട്ടു തേനീച്ചകള്‍ ! എവിടെനിന്നു വന്നു എന്നറിയില്ല! പക്ഷെ ഇന്ന് നേരം വെളുത്തപ്പോള്‍ മുതല്‍ അത് അവിടെയുണ്ട്.  കുട്ടികള്‍ക്ക് തേനീച്ചയുടെ സ്വഭാവം ശരിക്കും അറിയാം എന്ന് തോന്നുന്നു, ദൂരെ നിന്നു നോക്കുന്നു എന്നല്ലാതെ അതിനെ കല്ലെറിയാനോ ഉപദ്രവിക്കാനോ അവര്‍ മുതിര്‍ന്നില്ല എന്നത് ആശ്വാസം. ഒരു പക്ഷെ ആരില്‍ നിന്നെങ്ങിലും നല്ല ഉപദേശം കിട്ടിയിരിക്കും ഇത്ര വലിയ ഒരു തേന്‍ കൂട് ആ പരിസരത്ത് ആദ്യമായിട്ടായിരുന്നു. നാട്ടുകാരും അയല്‍ക്കാരും കണ്ടു മടങ്ങി. പലരും പറഞ്ഞു പത്രത്തില്‍ കൊടുക്കാന്‍, പക്ഷെ പത്രത്തില്‍ കൊടുക്കാതെ തന്നെ തേന്‍ കൂട് മന്നലംകുന്നു നാട്ടില്‍ പ്രസിദ്ധിയാര്‍ജിച്ചു. ആ കഥ ഇങ്ങനെ… ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു രാത്രി.. എഴുത്തും വായനയുമെല്ലാം കഴിഞ്ഞു ഉറങ്ങാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഏകദേശം 12 മണി…

Read More

ഇടവേളയായിരുന്നു.  നീണ്ട കാലത്തെ ഇടവേള.  പ്രവാസം… പ്രയാസങ്ങളെ മറക്കാൻ സഹായിക്കുന്നത് കൊണ്ടാകണം അങ്ങനെ ഒരു പേര്.  പലതിൽ നിന്നും മനപ്പൂർവമല്ലാതെ തന്നെ വിട്ടു നിൽക്കേണ്ടി വന്നു.  എഴുത്തിൽ നിന്ന്. വായനയിൽ നിന്ന്. സൗഹൃദങ്ങളിൽ നിന്ന്. പ്രണയത്തിൽ നിന്ന്.  ജീവിതം… അതങ്ങനെ താഴ്ചയിലേക്ക്. മഴവെള്ളം ഒഴുകുന്നത് പോലെ. അനർഗ്ഗളമായി.  പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രമാണ് സമ്പാദ്യം.  എന്തിനായിരുന്നു അത്തരമൊരു സഹനം? ഉത്തരമില്ല.  ഈ ചോദ്യം തന്നെ തെറ്റ്.  അല്ലെങ്കിൽ പഴകി ദ്രവിച്ച ആ ഉത്തരങ്ങൾ തന്നെ അറിയാതെ പറഞ്ഞു പോകും.  കുടുംബം. ബാധ്യത. ഉത്തരവാദിത്വം.  ഇനി വിശ്രമ ജീവിതമാണ്.  ചിരിയാണ് വരുന്നത്.  ഈ അറുപത്തി മൂന്നിന്റെ നിറവിൽ ഇനി വിശ്രമിക്കാൻ സമയമെവിടെ.  ഇനിയുള്ള വിശ്രമം നിതാന്തമാണ്.  ഏതു നിമിഷവും ആ വിളി വരും.  പോകാൻ തയ്യാറാകണം.  പ്രൗഢി നില നിർത്തുന്ന പഴയ തറവാട് വീടാണ്.  എങ്കിലും പരിഷ്കാരങ്ങൾ ആവോളം.  കുഞ്ഞുങ്ങൾ ഉമ്മ തന്നു സ്കൂളിലേക്ക് ഇറങ്ങി.  ആ സ്നേഹത്തിനു വേണ്ടി ഇനി നാളെ…

Read More

ഒരു സംവത്സരത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ചു ചെറിയൊരു ഹോട്ടൽ നടത്തി ഉപജീവനം കണ്ടെത്തുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കോയമോൻക്ക എന്ന കോയാക്ക.. എൺപതുകളിലും തൊണ്ണൂറുകളിലും ജീവിതം ആനന്ദകരമാക്കിയ കോയക്കാകു പുതിയ തലമുറയോട് അത്ര പ്രീതി പോരാ…. കോയാക്ക ഉസ്മാനോട് പറയുന്ന പരാതികൾ പലതാണ്. ഒന്നാമത്തേത് ഇപ്പോഴത്തെ കുട്ടികൾക്ക് കാർന്നോക്കന്മാരോട് വേണ്ടത്ര ബഹുമാനം ഇല്ല. പിന്നെ കിടന്നും ചരിഞ്ഞും പാഞ്ഞു പോകുന്ന ബൈക്കുകൾ അത് മറ്റൊരു പരാതിയാണ്. വായു ഗുളിക വാങ്ങാൻ പായുകയല്ലേ ഹറാം പെറാന്നോര്… ഉസ്മാനെ അനക്ക് ഓർമ്മണ്ടാ.. ചുമരിനോട് ചേർത്ത വെച്ച നമ്മുടെ സൈക്കിൾ വട്ടിനെ… ഉസ്മാൻ ഒന്ന് ചിരിച്ചു ഉസ്മാനിക്കാകും പറയാനുണ്ട് ചില ഓർമ്മകൾ… പണ്ടൊക്കെ ഏതു വീടിന്റെ മുറ്റത്തും കൊച്ചം കുത്ത് കളിക്കാനുള്ള ഒരു കളം കാണും… കൃത്യമായി അളന്നു മുറിച്ചു കാലു കൊണ്ട് വരച്ച കളങ്ങൾ. പൊട്ടിയ ടൈലിന്റെ കഷ്ണം എടുത്തു കല്ലിലിട്ടു ഉരച്ചു കരുകളാക്കി സൂക്ഷിക്കുന്ന പെൺ കിടാങ്ങൾ. ഇന്നിപ്പോ ആണും പെണ്ണും ഒക്കെ മൊബൈലിൽ…

Read More

പറയാനുള്ളത് ചെറൂക്കിന്റെ കഥയാണ്. നിഗൂഢതകളുട ഒളിതാവളം. എഴുതി വെക്കാത്ത ചരിത്രങ്ങൾ… സത്യങ്ങൾ…  ചെ‌റൂക്… ചെറുപ്പത്തിൽ കേട്ട ഏറ്റവും ഭയാനകമായ പേരുകളിൽ ഒന്ന്. കനോലി കനാലിനു അഭിമുഖമായി ഒരു കിലോമീറ്ററോളം നീളമുള്ള ഒരു കുളം, അതിലെ കുപ്രസിദ്ധമായ ഒരു കടവ് അതാണ് ചെ‌റൂക്. തെളിഞ്ഞ വെള്ളം. നിശബ്ദത. പോക്രാച്ചി തവളകളുടെ മുരളലോ കാലൻ കൊക്കുകളുടെ മർമ്മരങ്ങളോ ഇല്ലാത്ത നിശബ്ദമായ ഒരിടം. ഇടക്കിടക്ക് ഒളിച്ചു കളിക്കുന്ന സൂര്യൻ. കാറ്റിന്റെ ശീൽകാരങ്ങളിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില വിരഹ ഗാനങ്ങൾ. തെളിഞ്ഞ നീല കളറുള്ള വെള്ളത്തിൽ പെട്ടന്ന് രൂപ പെടുന്ന ചുഴലികൾ. പണ്ടൊരിക്കൽ പോത്തിനെ കുളിപ്പിക്കാൻ ഇറങ്ങിയ മമ്മദും പോത്തും പിന്നെ തിരിച്ചു കയറിയിട്ടില്ല. ചെറൂക്കിന്റെ ആഴ കയങ്ങളിൽ നിതാന്ത വിശ്രമം. കഥകൾ ഏറെയാണ് ചെറൂക്കിനെ കുറിച്ച്… മഗ്‌രിബിന് അംഗ സ്നാനം ചെയ്യാൻ പോയ ബീമാതാക്ക് നിധി കിട്ടിയതുൾപ്പെടെ. ബീമാത്താ ആദ്യം കണ്ടത് ചുഴിയാണ്. വാ മൂടി കെട്ടിയ ഒരു കുടം മെല്ലെ പൊന്തി വന്നു.…

Read More