വെളുത്തു തുടങ്ങിയിട്ടുണ്ട്… അല്പം അകലെയല്ലാതെ കാത്തിരിപ്പുണ്ട് വാർധക്യം… വാർദ്ധക്യം ബാല്യത്തിലേക്കുള്ള തിരിച്ചു പോക്കാണ്.. ഇനി ഉപ്പൂപ്പയാകണം.. കുഞ്ഞു മക്കളുടെ കൂടെ കളിക്കണം അവരിൽ ഒരാളാകണം.. അവരോടൊത്തു പണ്ടങ്ങൊ പറമ്പിലേതോ കോണിൽ കുഴിച്ചിട്ട പളുങ്കു കോട്ടികളെ തിരയണം… വാർദ്ധക്യം ഒരു തുടക്കമാണ് ഇനിയാണ് ജീവിച്ചു തുടങ്ങേണ്ടത്.. അസറിനു പോയിട്ടു വരുമ്പോ… ഇമ്പായിടെ ചായക്കടയിലൊന്ന് കയറണം.. പറയണം തൊണ്ണൂറിലെ ബാല്യത്തെ കുറിച്ച് ചില തെറ്റുകൾ തിരുത്തണം.. മറ്റു ചിലത് പൊറുക്കണം.. നിസ്വാർത്ഥനകണം.. കരുതണം മടിശീലായിൽ മിട്ടായി പൊതികൾ ഒരു ബുള്ളറ്റ് വാങ്ങണം ഇന്ത്യയൊന്നാകെ കറങ്ങണം ഒരു കൂട്ടിന് വേണമെങ്കിൽ ആ പഹയനെയും വിളിക്കണം ഇതൊന്നും മോഹങ്ങളല്ല തീരുമാനങ്ങളാണ് അധികം അകലെയല്ലാതെ വാർധക്യം കാത്തിരിപ്പുണ്ട് ഫൈസൽ മന്ദലംകുന്ന്
Author: Faisal Mc
കാർ ഓടി കൊണ്ടിരുന്നു… തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ പിന്നിലേക്ക് ഓടി മറയുന്നു. ദൃശ്യങ്ങളിൽ അവ്യക്തത. അസ്നുവിന്റെ തട്ടം കൊണ്ട് കണ്ണട തുടച്ചു വീണ്ടും മുഖത്ത് വെച്ചു. ‘എന്ത് പറ്റി. അവൾ ചോദ്യ ഭാവത്തിൽ നോക്കി. ഒന്നുമില്ലെന്ന് ചുമൽ കൂപ്പി കാണിച്ചു വീണ്ടും പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളിലേക്ക് ദൃഷ്ടി പായിച്ചു. ഒരു മംഗള കർമ്മത്തിൽ പങ്കെടുക്കാനുള്ള യാത്രയിലാണ് ഞാനും ഭാര്യ അസ്‌നയും. വെള്ളിയങ്ങാട് എന്ന തമിഴ് നാട്ടിലെ ഒരു കാട്ടു ഗ്രാമത്തിലേക്ക്. ഞാൻ ആ കത്തിലേക്ക് ഒന്ന് കൂടി പാളി നോക്കി. കൈപ്പട സീനുവിന്റേത് തന്നെ ആയിരിക്കണം. ദീന എന്നാണ് അവന്റെ പേര്… അത് ദീനു ആക്കിയത് ഞാനാണ്. വെള്ളിയങ്ങാട്ടിലെ ഐ ടി സി പേപ്പർ ഫാക്റടറിയിൽ നിന്ന് തുടങ്ങിയ ഒരു ബന്ധം. സഹോദര ബന്ധം… അവിടെ നിന്ന് പോന്നതിനു ശേഷം ആ ബന്ധം തുടരാൻ ആയില്ല. കത്തെഴുതാൻ അറിയില്ലായിരുന്നു അവന്. അല്ലെങ്കിൽ തന്നെ കത്തുകളും അത് കൊണ്ട് വന്നിരുന്ന…
വയറാണ് പ്രശ്നം…. അമിതമായാൽ ഏമ്പക്കം… കുറഞ്ഞാൽ ഗ്യാസ്.. കുട വയറാണെങ്കിൽ വിറക് പുരയുടെ മുകളിൽ വലിഞ്ഞു കയറിയ വള്ളിയിലുണ്ടായ മത്തങ്ങ പോലെ ഓരോ ദിവസവും വീർത്തു വരുന്നു…. ഒരു നേരം കഴിക്കുന്നവൻ യോഗി രണ്ടു നേരം കഴിക്കുന്നവൻ ഭോഗി മൂന്നു നേരം കഴിക്കുന്നവൻ രോഗി നാല് നേരം കഴിക്കുന്നവൻ ദ്രോഹി… എന്നത് ഒരു തമിഴ് പഴമൊഴിയാണ് അഞ്ചും ആറും നേരം കഴികുന്നുന്നവരും നമുക്കിടയിൽ ഉണ്ട് എന്നത് അത്ഭുതം ഒന്നും അല്ലല്ലോ.. സ്വന്തമായി നാലു കാശ് ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെ വന്നവൻ സ്വന്തമായി എന്തെങ്കിലും വെച്ചുണ്ടാക്കി കഴിക്കണമെന്ന ആഗ്രഹത്തോടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി…… താമസിക്കുന്നതിന്റെ തൊട്ടടുത്തു തന്നെ മെസ്സ് സൗകര്യമുള്ള ഒരു ഹോട്ടൽ ഉള്ളത് കാരണം വെച്ചുണ്ടാക്കുക എന്ന കലാ പരിപാടിക്ക് മിനക്കെട്ടില്ല. ഡ്യൂട്ടി കഴിഞ്ഞു നേരെ ഹോട്ടലിൽ വരുന്നു. കൈ കഴുകുന്നു.. ഇരിക്കുന്നു തിന്നുന്നു എണീറ്റു പോകുന്നു. ആഹാ എന്തൊരു സുഖം.. ഒന്ന് രണ്ട് മാസമൊക്കെ അങ്ങനെ കഴിഞ്ഞു. പിന്നെ പിന്നെ…
അക്ബര്‍ എറണാംകുളത് നിന്നും പപ്പട പണി മതിയാക്കി തിരിച്ചു വന്നിരിക്കുന്നു. കൂടെ ശംസുവും. അവിടെ മര്യാദക്ക് ഒരു ജ്യൂസ് കടയില്‍ പണിയെടുത്തു കഴിഞ്ഞിരുന്ന ശംസുവിനെ സകാഫി എന്ന അക്ബര്‍ യാദൃശ്ചികമായി കണ്ടു മുട്ടിയിടത്ത് നിന്നാണ് ഈ കഥ തുടങ്ങുന്നത്. സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് അതും സ്വന്തം നാട്ടില്‍… ഈയൊരു ചിന്ത ഇരുവരെയും അലട്ടി കൊണ്ടിരുന്നു. സ്വന്തമായി ഒരു ആശയമില്ലാത്തതിനാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ഞങ്ങളെ കൂടി അവര്‍ ചര്‍ച്ചക്ക് വിളിച്ചു. പ്രധാന അജണ്ടയ്ക്കു മുന്പ് ഇരുവരുടെയും എറണാകുളം വിശേഷങ്ങള്‍ കേള്‍ക്കാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം . ശംസുവാണ് തുടങ്ങി വെച്ചത് സിനിമാ നടന്‍ ജയസൂര്യ പതിവായി ജ്യൂസ് കുടിക്കാരുള്ളത് ഷംസു ജോലിക്ക് നിന്നിരുന്ന കടയില്‍ നിന്നാണത്രേ ! ചിലപ്പോള്‍ തോളത്തു തട്ടി ഒരഭിനന്ദനം, അല്ലെങ്ങില്‍ പത്തോ ഇരുപതോ രൂപ ടിപ്. ഇതിനും പുറമേ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ചാന്‍സ് തരാമെന്നുള്ള മോഹന വാഗ്ദാനവും ജയസൂര്യ ശംസുവിനു നല്‍കിയിട്ടുണ്ട്. ഒരു ദിവസം…
വെറുതെ കയ്യിൽ വെച്ചാൽ ഇന്ന് നാളെ എന്ന് പറഞ്ഞു അതങ്ങ് തീരും…. എന്നായാലും വേണ്ടതല്ലേ…. ദിനമേറും തോറും വിലയും ഏറും… മക്കളും വലുതാകുകയല്ലേ… ആ വർത്തമാനത്തിൽ കാര്യമില്ലാതില്ല ഒടുവിൽ… അല്ല…ആദ്യത്തിൽ കുഞ്ഞാനശാരി വന്നു കുറ്റിയടിച്ചു.. ജെ സി ബി വന്നു തറ കീറി.. മുസ്ലിയാർ വന്നു തറക്കല്ലിട്ടു… കല്ല് വന്നു മണ്ണ് വന്നു സിമന്റ് വന്നു പിന്നെ പണിക്കാർ വന്നു…. പണി കഴിഞ്ഞ തറയിൽ താടിക്ക് കയ്യും കൊടുത്ത്…. അന്തവും കുന്തവുമില്ലാതിരിക്കുമ്പോൾ.. മറ്റൊരസ്ത്രം കാതിൽ തറച്ചു… ഇതിങ്ങനെ ഇട്ടാൽ മതിയോ… കൊല്ലം രണ്ടു കഴിഞ്ഞില്ലേ… പാളി നോക്കിയത് പെണ്ണുംമ്പിള്ളയുടെ… കൈ തണ്ടയിലേക്കായിരുന്നു…. നോക്കണ്ട ബാങ്കിലാ… ….ഹേയ് അതല്ല കയ്യിലെന്തോ കരി പോലെ…. ഒരു മഴയും വെയിലും തറ കൊള്ളണം.. അത് നിയമം… കൂടുതൽ കൊണ്ടാലിപ്പോ എന്താ… മുട്ടു ചോദ്യത്തിന് മുറു മുറുപ്പ് മറുപടി.. പിന്നെ മരവും കല്ലും കടവും ഒരുമിച്ചു വന്നു… വീട് വളർന്നു… കടവും… ഒരിടത്തു സന്തോഷം സംതൃപ്തി… മറ്റൊരിടത്തു…
ഒരമ്പലത്തിന്റെ നടയിലാണ്… നട തുറക്കുന്നതും കാത്ത് ഒരു തിരി തെളിയാനുണ്ട്.. ഒരു വെട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്… **** ഒരു മരത്തിന്റെ കീഴിലാണ്… തണൽ അകലെയാണ്… ഇലകൾക്ക് വാർദ്ധക്യം.. എങ്കിലും തണൽ വരും… വരാതിരിക്കില്ല… **** പുഴ വക്കിലാണ്… ഒഴുക്ക് നിലച്ചിരിക്കുന്നു… ഓള പരപ്പിലെ പരൽ മീനുകളെ പോലും കാണുന്നില്ല… കൊറ്റിയും കുളക്കോഴിയും.. നിരാശയോടെ മടങ്ങി… ഒരൊഴുക്കിന് വേണ്ടി… ഞാൻ കാത്തിരുന്നു… **** കേളികേട്ട മല നിരകളുടെ… താഴ് വാരത്തിലാണ്… മൊട്ട കുന്നുകൾ… ഉരുളൻ കല്ലുകൾ… പച്ചപ്പിന്റെ ഒരു കണിക പോലും… എങ്കിലും ഞാൻ തിരഞ്ഞു കൊണ്ടിരുന്നു.. അതി ജീവനത്തിന്റെ ഒരു… പുൽ കൊടിക്കു വേണ്ടി… **** ഇനി നിരത്തിലേക്ക്.. നീട്ടി പിടിച്ച കൈകളെ… അവഗണിച്ചു കൊണ്ട്… ചീറി പായുന്ന ശകടങ്ങൾ… തിരക്കാണ്… ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ട പാച്ചിൽ… തിരക്കില്ലാത്ത ഒരാളെ പ്രതീക്ഷിച്ചു ഞാനവിടെ തന്നെ നിന്നു… **** പടികൾ ഇറങ്ങുകയാണ് നീണ്ടങ്ങനെ കിടക്കുകയാണ് അനന്തമായി… ദൂരെ പടിയിൽ ഒരു…
വൈകുന്നേരങ്ങൾ എന്നും സജീവമായിരുന്നു. നാടിന്റെ സ്പന്ദനങ്ങൾ നമ്മളിലൂടെ… നേരത്തെ തന്നെ മണിയേട്ടന്റെ ബെഞ്ചിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. ഇനി പതിവ് കാഴ്ചകളാണ്. റഫീഖിന്റെ ഉമ്മ കാജാ കമ്പനിയിൽ നിന്നും പണി കഴിഞ്ഞു പോകുന്നുണ്ട്. മഗ്‌രിബിനായി പള്ളിയിലേക്ക് കുഞ്ഞവറു മാഷും ഹാജിയാരും പോയി കഴിഞ്ഞു. പണിക്കാർ പതിവ് പോലെ കുളിക്കാനും നനക്കാനുമായി പുഞ്ചകുളത്തിലേക്ക് നടന്നു. കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും പതിവുകാർ തിരക്കിട്ടു നടന്നു. വീട്ടിൽ എത്താനുള്ള തിരക്ക്… സെന്ററിൽ നിന്നും ഒരു കിലോമീറ്റർ, കനോലി കാനലും മുറിച്ചു കടന്നു വേണം കുഴിങ്ങര, വെട്ടിപ്പുഴ, മുക്കണ്ടത്തു കുഴി എന്നിവിടങ്ങളിൽ എത്താൻ. അത് കിഴക്കോട്ട്… ഇനി നേരെ ഇങ്ങ് പടിഞ്ഞാട്ടു ആണ് നടത്തമെങ്കിൽ പൊന്നാനി അല്ലെങ്കിൽ ചാവക്കാട് ഭാഗത്തേക്കുള്ള ബസ് പിടിക്കാനും അപൂർവം ചിലർ കടൽക്കരയിലേക്കും… ഈ സഞ്ചാര പഥങ്ങൾ നിത്യ കാഴ്ചയാണ്. ഉദയാസ്തമയങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്ന് പോയി കൊണ്ടിരുന്നു. അതിനിടയിൽ നാട്ടിൽ മാറ്റങ്ങൾ ഏറെ വന്നു. ഹബീബ് ഡോക്ടർ വന്നു. ഇപ്പുറത്ത്…
അല്ലെങ്കിലും ജീവിതം ഇപ്പോൾ പപ്പുവിന്റെ സിനിമയിലെ അമ്മായി കല്ലിന്റെ യാത്ര പോലെയാണ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ… ന്റെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു കണ്ണടച്ചുള്ള ഒരു പാച്ചിലാണ്. ഒരു ഉച്ച മയക്കവും കഴിഞ്ഞു ഫുജൈറയിൽ നിന്നും നേരെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് വണ്ടി വിട്ടു. മയക്കം കഴിഞ്ഞുള്ള ചായ കുടിക്കാനും തിരക്കിനിടയിൽ വിട്ടു പോയി.. ഒന്ന് ഒന്നര മണിക്കൂർ യാത്രയും മുടിഞ്ഞ ട്രാഫിക്കും. ലക്ഷ്യ സ്ഥാനത്തു വണ്ടി നിർത്തി ഭാഗ്യത്തിന് പാർക്കിംഗ് കിട്ടി. ആ ഏരിയയിൽ ഒക്കെ പാർക്കിംഗ് കിട്ടുമ്പോൾ ഒരു ലോട്ടറി എടുത്തു നോക്കണമെന്ന് കരുതിയിരുന്നു. പണ്ടാരമടങ്ങാൻ അതിന് ആ മെഹസൂംസും അവന്മാർ നിർത്തി കളഞ്ഞു. ഒരു ചായ കുടിക്കാനുള്ള ആഗ്രഹവും ദാഹവും കലശലായിരുന്നു. രണ്ടു മൂന്നു ബിൽഡിംങ്ങിനു അപ്പുറത്തു ഒരു മലയാളി ചായക്കട കണ്ടിരുന്നു. കണ്ണൂർ വിഭവങ്ങൾ കൊണ്ടു സ്‌മൃദ്ധമായ ഒരു ചായക്കട.. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ… അങ്ങനെ ഒരു ചായ കൊണ്ട് മനസ്സും…
ഇത് പ്രതീക്ഷിക്കാത്ത യാത്രയാണ്. ബീരാൻക്കടെ കണ്ടത്തിനപ്പുറവും കുന്നിക്കലെ വേലിക്കപ്പുറത്തും മറ്റൊരു ലോകം ഇല്ലെന്ന് കരുതുന്ന മൂത്താപ്പ ഇന്ന് ആ കണ്ടവും വേലിയും കടന്നു മറ്റൊരിടത്തേക്ക് യാത്രയാവുകയാണ്. ഓർമ്മ വെച്ച കാലം മുതൽ മൂത്താപ്പ ഞങ്ങൾക്കരികിലുണ്ട്. നിസ്വാർത്ഥനായ ഒരു മനുഷ്യൻ. പരാതികളില്ല. പരിഭവങ്ങളില്ല. ഒരു മരവിച്ച മനുഷ്യൻ. അയാൾ അങ്ങനെ അവിടെ ഉണ്ടു. ഉറങ്ങി. ജീവിച്ചു. മൂത്താപ്പ എന്ന് ആദ്യം വിളിച്ചത് ഇയ്യാബുവായിരുന്നു അതുകേട്ടു സുനാബുവും പിന്നെ ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കും ഒടുവില്‍ മുതിര്‍ന്നവര്‍ക്കും അയാള്‍ മൂത്താപ്പയായി. അർത്ഥ വ്യതിയാനങ്ങളില്ലാത്ത ദിവസങ്ങൾ അയാൾക്കരികിലൂടെ കടന്നു പോയികൊണ്ടിരുന്നു. ഒടുവിൽ ഒരു നാൾ. ഒരാൾ വന്നിരിക്കുന്നു. മൂത്താപ്പയെ കൂട്ടി കൊണ്ട് പോകാൻ. ഞങ്ങൾ കുട്ടികൾക്ക് അപരിചിതനായ ഒരാൾ. സുനാബു പറഞ്ഞു അത് മൂത്താപ്പയുടെ മോനാണെന്ന്. മൂത്താപ്പയുടെ മോൻ. മൂത്താപ്പയും ഒരു കുടുംബത്തിന്റെ നാഥനായിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിനം. അത്ഭുതം ആയിരുന്നു. ആരും ഇല്ലാത്ത എങ്ങനെയോ പൊട്ടി മുളച്ച ഒരു മനുഷ്യൻ എന്നതിനപ്പുറം ഒരു കുടുംബം മുഴുവൻ…
ഒരു യാത്ര പോകണം. ഒരു തിരിച്ചു പോക്ക്… ജീവിതത്തിലേക്കല്ല. ജീവിതം! അതെന്നോ കൈ വിട്ടതല്ലേ. ഇത് പിറന്ന നാടിനെ ഒന്ന് കൂടി കാണുവാൻ. ബാല്യ കൗമാരത്തിലെ ആ കുറുമ്പുകളും യൗവ്വന തീക്ഷണതയിലെ ആ സ്വപ്നങ്ങളെയും ഒന്ന് കൂടെ താലോലിക്കുവാൻ. വെറുതെ… വെറും വെറുതെ… മങ്ങി തുടങ്ങിയ ഓർമ്മകൾക്കു നിറം പിടിപ്പിക്കുവാൻ മാത്രമായി ഒരു യാത്ര. ഓർമ്മകളെ ചിതലരിക്കുവാൻ വിട്ടു കൊടുത്തുകൂടാ. ഇനിയും ചിതലരിക്കുവാൻ ഓർമ്മകൾ മാത്രമേ ബാക്കിയുള്ളൂ. പഴയതൊന്നും അവശേഷിക്കുന്നുണ്ടാവില്ല എങ്കിലും വിശാലമായ ആ തറവാട്ടു മുറ്റത്തു കൂടെ കൈകൾ വീശി ഒരു വട്ടം കൂടി നടക്കണം. ഉമ്മറത്തെ ആ ചാര് കസേരയിൽ ഒന്നിരിക്കണം. പിന്നെ… പിന്നെ, പ്രിയപെട്ടവരുടെ കബറിനരികിൽ ഒന്ന് പോകണം. തിരിച്ചു പോക്ക് അതൊരു വിങ്ങലായി മനസ്സിൽ ഉണ്ടെങ്കിലും വേദനയോടെ കടിച്ചമർത്തുകയായിരുന്നു ഇപ്പോഴിതാ അനിവാര്യമായി വന്നിരിക്കുന്നു. നീണ്ട വർഷങ്ങൾ നാടും നാട്ടുകാരുമായി ബന്ധമില്ലാത്ത നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ. വിരക്തിയും വേദനയും ജീവിതത്തിൽ അവനവനോട് തന്നെ വാശി കാണിക്കുകയായിരുന്നു. എനിക്കായി…