പല വർണ്ണങ്ങളിൽ ബലൂണുകൾ… പറന്നു പോകാതിരിക്കാൻ അതിന്റെ നൂലുകൾ അവളുടെ ആ കുഞ്ഞു കൈത്തണ്ടയിൽ ചുറ്റിയിട്ടുണ്ട്. പിറകിലായി അവളുടെ അമ്മ ഒരു കൊച്ചു കുഞ്ഞിനേയും തോളിലിട്ട് അവൾക്ക് അകമ്പടിയെന്നോണം കൂടെ നടക്കുന്നുണ്ട്. അവൾ പ്രതീക്ഷയോടെ എതിരെ വരുന്ന ഓരോ കുഞ്ഞു മുഖത്തേക്കും നോക്കുന്നുണ്ട്. അവൾക്കിന്ന് ആ ബലൂൻ മുഴുവൻ വിറ്റു പോകണമായിരുന്നു… നാളെ അവളുടെ അനിയത്തികുട്ടിയുടെ ഒന്നാം പിറന്നാളാണ്. അവൾക്കായി ഒരു കുഞ്ഞുടുപ്പ് വാങ്ങണം. ഉടുപ്പ് അവൾ കണ്ടു വെച്ചിട്ടുണ്ട് ബസ് സ്റ്റാൻഡിലെ ആ വഴിയോര കച്ചവടക്കാരനിൽ അതുണ്ട്.. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി അവൾ ആ കച്ചവടക്കാരന്റെ അടുത്ത് പോകും അതിന്റെ വില അന്വേഷിക്കും, തൊട്ട് നോക്കി അതിന്റെ ഭംഗി ആസ്വദിക്കും. അവളുടെ സങ്കൽപ്പങ്ങളിൽ അത് അണിഞ്ഞ കുഞ്ഞു അനിയത്തിയുടെ ചിത്രം വിരിയും.. അവളും ആ വഴിയോര കച്ചവടക്കാരനും സൗഹൃദത്തിൽ ആയിരിക്കുന്നു. അവൾ അയാളുടെ അടുത്തെത്തി ആ ഉടുപ്പ് കാണുന്നില്ലല്ലോ.. അതെവിടെ അവൾ ആംഗ്യത്തിൽ ചോദിച്ചു. കച്ചവടക്കാരൻ ഒന്ന് ചിരിക്കുക…
Author: Faisal Mc
ഇന്നലെ പാലക്കാട് നടന്ന സംഭവം സത്യത്തിൽ ഭീതിയാണ് ഉണ്ടാക്കിയത് 16 വയസ്സായ ഒരു പയ്യൻ ഒരു അധ്യാപകന്റെ മുഖത്ത് വിരൽചൂണ്ടി പറയുകയാണ് ഈ വളപ്പിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ കൊല്ലും എന്ന്. ഒരു വികാര ക്ഷോഭത്തിന്റെ വാക്കുകളാണോ അത്… അങ്ങനെയാണോ മനസ്സിലാക്കിയത്. അങ്ങനെ ആയിരിക്കട്ടെ എന്നാണ് പ്രാർത്ഥന. അത് ആ ഒരു പൊട്ടിത്തെറിയോട് കൂടി തീരട്ടെ. ഒരു പക്ഷെ ഏതോ സിനിമ സ്വാധീനിച്ചതിന്റെ പ്രതിഫലനം…. വില്ലൻ കഥാപാത്രങ്ങൾക്ക് നായക പരിവേഷത്തെക്കാൾ പ്രാധാന്യം കൊടുത്ത് ഡോൺ സെബാസ്റ്റിനും പിന്നെ അത്തരം അനവധി കഥാപാത്രങ്ങളും നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉണ്ടാക്കുന്ന ഒരു ഇമ്പാക്ട് ആണ് സത്യത്തിൽ ഇന്നലെ അവിടെ കണ്ടത്. വാർത്ത മാധ്യമങ്ങൾ ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ കുട്ടികളുടെ ഇടയിൽ അവൻ വീരനായകനായി.. ആരെയും പേടിയില്ലാത്തവനായി.. എനിക്കൊരു പ്രശ്നം വന്നാൽ അവൻ ഉണ്ടാകുമെന്ന് ചിന്ത… അവൻറെ ഒരു കമ്പനി കിട്ടാൻ ആഗ്രഹിക്കുന്ന കുഞ്ഞുമനസ്സുകൾ ഇതെല്ലാം മാത്രമായിരിക്കും ഇതിൻറെ അനന്തരഫലം.. ആരെയാണ് കുഞ്ഞുങ്ങൾ മാതൃകയാക്കേണ്ടത് നിസ്സംശയം…
വർഗ്ഗ വർണ്ണ വ്യത്യസങ്ങൾ കൊണ്ട് മനുഷ്യർ മനുഷ്യനെ തരം തിരിക്കാൻ തുടങ്ങിയത് ഏത് കാലം മുതലാണ് എന്നത് അജ്ഞാതമാണ്. പലപ്പോഴും അമേരിക്കയിലെ വംശീയ വർണ്ണവെറിയുടെ വാർത്തകൾ ഒരു പാട് കേട്ടിട്ടുണ്ട്..തോക്ക് കൊണ്ട് കഥ പറയുന്ന വർണ്ണ വെറിയുടെ കഥകൾ.. തൊലി കറുത്തു പോയി എന്നതാണ് കുറ്റം. ആഫ്രിക്കയിലും അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ സർവ്വ സാധാരണം ആണ് ഇക്കഥകൾ… ഇതിനെ സാമാന്യ വൽക്കരിക്കുകയല്ല മറിച്ച് നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും ഇന്നും അത് പലയിടത്തും നില നിൽക്കുന്നു എന്ന വസ്തുതയെ ഓർമ്മപ്പെടുത്തുകയാണ് വിദ്യാഭ്യാസവും സംസ്‍കാരവും ഏറെയുള്ള പശ്ചാത്യൻ നാടുകളിൽ പോലും ഈ കറ ഇപ്പോഴും നില നിൽക്കുന്നു എന്ന വസ്തുത. പക്ഷെ അതൊരിക്കലും തന്റെ ഭാര്യയായി വന്നവളുടെ മേലുള്ള അക്രമം ആയിരുന്നില്ല.. അപരന്റെ മേൽ അപ്പോഴും അതിനെ ന്യായീകരിക്കുകയാണ് എന്ന് വായിക്കപ്പെടരുത്. നമുക്ക് ഇന്ത്യയിലേക്ക് വരാം.. അടിസ്ഥാനപരമായി ഇന്ത്യക്കാർ കറുത്ത നിറക്കാരാണ് പ്രത്യേകിച്ചു ഇന്ത്യ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ സൂര്യ പ്രകാശം കൂടുതൽ ലഭിക്കുന്നു.…
കോയമ്പത്തൂരിൽ കലാപം പലയിടത്തും യുദ്ധപ്രതീതി തന്നെ. മിനിറ്റുകൾ കഴിയും തോറും കലാപവും കൊടുമ്പിരി കൊണ്ടിരിക്കുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം… ഓടിയൊളിക്കാന്‍ ഇടം തേടി, പലായനം നടത്തുന്ന വൃദ്ധരും കുട്ടികളും രോഗികളുമടങ്ങുന്ന കുടുംബങ്ങള്‍… ഇന്നലെ വരെ അയൽ ബന്ധങ്ങൾ കൊടുക്കൽ വാങ്ങലുകൾ കൊണ്ട് സ്നേഹം പങ്കു വെച്ചവർ ഇന്ന് പരസ്പരം ചേരി തിരിഞ്ഞു കൊള്ളയും കൊള്ളിവെപ്പും. ആക്രോശങ്ങൾ, അട്ടഹാസങ്ങൾ മറ്റൊരു നിമിഷത്തില്‍ അത് ദയനീയമായ അലമുറകള്‍ക്കും വാവിട്ടുള്ള കരച്ചിലുകൾക്കും വഴിയൊരുക്കുന്നു, തെരുവുകള്‍ വിജനമായിരിക്കുന്നു, എങ്ങും പേടി പെടുത്തുന്ന നിശബ്ദത. പല പ്രമുഖരും നേരത്തെ തന്നെ മാളങ്ങളില്‍ ഒളിച്ചു. ചെറുകിട കച്ചവടക്കാരും സ്വത്തും മുതലും ഉപേക്ഷിച്ചു ജീവനും കൊണ്ടു രക്ഷപെട്ടിരിക്കുന്നു… കുഞ്ഞാക്കയും എല്ലാം ഉപേക്ഷിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഭ്രാന്ത് അവസാനിക്കട്ടെ. എന്നിട്ട് വേണമെങ്കിൽ തിരിച്ചു വരാം. സത്താർ ഗൾഫിൽ പോയത് മുതലുള്ള പറച്ചിലാണ് വാപ്പ ഇനി കുറച്ചു കാലം നാട്ടിൽ ഉമ്മയുടെ കൂടെ ജീവിക്ക് എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.. പക്ഷെ… ഒന്നും ഒരു…
ഇന്നലെ എന്റെ വിവാഹ വാര്‍ഷികമായിരുന്നു. എന്റെ ആഘോഷത്തിന്റെ ഭാഗമായി സഹ പ്രവർത്തകർക്ക് കുറച്ചു മിട്ടായി വാങ്ങി ആ സന്തോഷം അവരുമായി പങ്കിട്ടു. ഒരു കേക്ക് ഒക്കെ വാങ്ങി മുറിച്ചാൽ പത്തു മിനിറ്റ് കൊണ്ട് പരിപാടി കഴിയും എന്നാൽ മിട്ടായി ആകുമ്പോൾ വൈകുന്നേരം ആയാലും പിന്നെയും ഓരോന്ന് കൊടുത്തു ആ ഉന്മാദത്തിൽ അങ്ങനെ കഴിയാം. അങ്ങനെ ഏതെങ്കിലും മിട്ടായി കൊടുത്താൽ പോരാ എന്തെങ്കിലും സ്പെഷ്യൽ തന്നെ വേണം. അങ്ങനെ ആലോചിച്ചപ്പോഴാണ് ഇത് വരെ തിന്നാഞ്ഞിട്ട് പോലും കാതുകൾ കൊണ്ട് രുചിയറിഞ്ഞ ഒരു മിട്ടായി മനസ്സിലേക്ക് ഇരമ്പിയാർത്തു എത്തിയത്.. ഫോൺ എടുത്തു ജാബിറിനെ വിളിച്ചു എടാ ആ മിട്ടായി ഏതായിരുന്നു.. ഏത് മിട്ടായി… നിനക്ക് എന്താ ഭ്രാന്തായോ? എടാ പണ്ട് നമ്മൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നിന്റെ ഉപ്പ ഗൾഫിന്ന് കൊടുന്ന ആ കടിച്ചാല്‍ പാല് ചീറ്റുന്ന ആ മിട്ടായി” അവന്റെ ചിരി അപ്പുറത്തു കേട്ടു.. നീ വെച്ചേ ഞാൻ വൈകുന്നേരം വിളിക്കാം നിന്നെ.. ഇവിടെ…
വീട്ടിൽ പെട്ടെന്ന് ഒരു അങ്കലാപ്പ് പടർന്നു. കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഒരിക്കൽ വേണ്ടാന്നുവെച്ച ഭർത്താവിനെ വീണ്ടും തേടി പോവുകയോ? എങ്ങനെയായാലും അതൊരു അന്യ പുരുഷനായി മാറിയില്ലേ..? ആ തള്ളക്ക് നൊസ്സാണ്! എന്നുവരെ കുടുംബങ്ങളിൽ അടക്കം പറച്ചിലുകൾ നടന്നു.. പക്ഷേ കുഞ്ഞാച്ചുവിൻറെ പക്ഷവും ശരിയായിരുന്നു. മക്കളെ ഹജ്ജിനു പോകുമ്പോൾ എല്ലാരെക്കൊണ്ടും പൊരുത്തപ്പെടീപ്പിക്കണം.. അത് ഇന്റേന്ന് വന്നൊരു പിഴവാണ്. അന്ന് അത്രയേ ബുദ്ധി ഉണ്ടായിരുന്നുള്ളൂന്ന് കൂട്ടിക്കോളീ. ഒന്ന് കാണുക പൊരുത്തപ്പെടീപ്പിക്കുക തിരിച്ചുപോരുക അത്രേ വേണ്ടൂ… ലത്തീഫുക്കാക്കും അതിൽ എതിർപ്പൊന്നും ഇല്ല. ഓളൊരു നല്ല കാര്യത്തിന് പോവല്ലേ! അപ്പൊ പൊരുത്തം കിട്ടുന്നെടത്തൊന്നു ഒക്കെ ഓള് വാങ്ങിച്ചോട്ടെ’ ഇതാണ് മൂപ്പരുടെ ലൈൻ. അറുപതാമത്തെ വയസ്സിലാണ് കുഞ്ഞാച്ചുവിനു ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടിയത്. “എനിക്കിപ്പോളാ യോഗം ഉണ്ടായത് എന്ന് കൂട്ടിക്കോളീ, ഏറെ കാലത്തെ ദുആ പടച്ചോൻ ഇപ്പളാ സ്വീകരിച്ചത്” കുഞ്ഞാച്ചു അങ്ങനെ സ്വയം സമാധാനിച്ചു. ഒപ്പം മറ്റുള്ളവരോട് അതുതന്നെ പറയുകയും ചെയ്തു. ആയിഷ എന്ന കുഞ്ഞാച്ചു ഹജ്ജിനു ഒരുങ്ങുകയാണ്. കെട്ടിക്കൊണ്ടു…
ചിത്രകാരൻ പറഞ്ഞു കുന്നിൻ ചെരിവില്ലാതെ സൂര്യനെ വരയ്ക്കാൻ കഴിയില്ലെന്ന്… അതാണെത്ര പതിവ് രീതി പാട്ടുകാരന് ജുബ്ബയില്ലാതെ പാടാൻ കഴിയുന്നില്ലത്രെ.. കവിക്കും ഗായകനും ജുബ്ബ അടയാളമെത്രെ അതൊരു അനുകരണമല്ലേ എന്ന് ഞാൻ ഇങ്ങനെയെ പറ്റൂ എന്നവർ കുപ്പായമിട്ടാൽ ചെണ്ടക്കോൽ താളം മുടക്കുമെന്ന് കൊട്ടുകാരൻ ആചാരമല്ലേ മാറ്റാൻ പറ്റുമോ വേണ്ടേ… ആചാരങ്ങളെ തൊട്ട് കളിക്കാൻ ഞാനില്ലേ… പച്ച ബെൽറ്റ് ഇല്ലാതെ മുസ്ലിം കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിയില്ലെന്ന് ചായാഗ്രാഹകൻ ഞാൻ കഷ്ടം ഭാവിച്ചു. അല്ല പണ്ട്.. അതേ പണ്ട് പണ്ട് ആരോ വരച്ചു വെച്ച ചിത്രങ്ങളിൽ വീണ്ടും വീണ്ടും ചായം തേക്കുകയാണ്.. ചിലതെല്ലാം മാറേണ്ടതുണ്ട്.. അതേ മാറ്റങ്ങൾ അനിവാര്യമാണ് ഇനിയും മാറ്റങ്ങളോ.. പാടില്ലെന്നുണ്ടോ..? അല്ല ഇനി എങ്ങനെ മാറാനാണ് തല മുറകളാണ് മാറ്റങ്ങൾ. സതിയും തൊട്ട്കൂടായ്മയും മാറിയില്ലേ വഴി നടപ്പും മാറു മറക്കലും നേടിയില്ലേ വെളിക്കിരുന്നവൻ അകത്തിരിപ്പായില്ലേ അസ്ഥാനത്തു നാണുവിന്റെ വകയും ഒരു തത്വം ഇങ്ങനെ ഓരോന്നും അതിന്റേതായ താളങ്ങളിൽ നിന്ന് ഭാവങ്ങളിൽ നിന്ന് വേഷങ്ങളിൽ…
ഓട്ടോയിൽ നിന്നും ഇറങ്ങി രേഖ ചുറ്റും നോക്കി. അവിടെ അവൾ ആദ്യമായിട്ടായിരുന്നു. ലോഡ്ജിന്റെ പേര് നോക്കി ഉറപ്പ് വരുത്തി അവൾ നൂറ്റി മൂന്നാം നമ്പർ റൂമിന്റെ വാതിലിൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു അവൾ അകത്തു കടന്നു. “എന്താടീ നിന്റെ പേര്?” ഭയപ്പെടുത്തുന്ന ശബ്ദവും രൂപവും “രേഖ.” അവൾ വിറച്ചു കൊണ്ട് പറഞ്ഞു “ആദ്യമായിട്ടാണോ?” “അല്ല.” “പിന്നെ എന്തിനാടീ കിടന്ന് വിറക്കുന്നത്?” ചോദ്യത്തോടൊപ്പം ഒരു മുട്ടൻ തെറിയും. അവൾ അയാളെ നോക്കി നിർവികാരതയോടെ നിന്നു. അയാൾക്ക് ധൃതി ആയിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറുന്നത് പോലെ. ഡ്രസ്സ് കീറിയാൽ അതിന്റെ പൈസ കൂടി തരേണ്ടി വരും ട്ടാ അവൾ താക്കീത് പോലെ പറഞ്ഞു. അയാൾ ഒന്ന് മയപ്പെട്ടത് പോലെ തോന്നി. അല്ലെങ്കിലും ഭയം എന്ന വികാരത്തെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയെങ്കിലും താഴിട്ട് പൂട്ടാതെ കഴിയില്ലെന്നായിരിക്കുന്നു. ഒടുവിൽ അവളെ അയാൾ വിവസ്ത്രയാക്കി. രേഖയും തന്റെ ശരീരം അവിടെ ഉപേക്ഷിച്ചു. ഒളിച്ചോട്ടമാണ് ദൂരേക്ക്. മൂന്ന് ചേച്ചിമാരാണ് നീയോ…
ഈ കടലാഴങ്ങളിൽ എന്തായിരിക്കും ഒരൊറ്റ മുങ്ങാം കുഴിയിൽ കയ്യിൽ കിട്ടുന്നത് എന്തായിരിക്കും മുത്തോ പവിഴമോ രത്നങ്ങളോ അതുമല്ലെങ്കിൽ ജീർണ്ണതയുടെ ഏതെങ്കിലും അടയാളങ്ങളോ ആ കടലിലേക്ക് ഇറങ്ങുകയാണ് ഉപ്പ കടലിന്റെ കൈ പിടിച്ചു മഹർ വാങ്ങിക്കുന്നു ആഴമറിയാത്ത കടലിലേക്കുള്ള യാത്രയുടെ കൂലി. സ്വപ്‌നങ്ങൾ മാറോടണക്കി അവൾ മെല്ലെ ആ തിരയിലേക്ക് നടന്നു മണിയറക്കുള്ളിൽ ഒരു പുഞ്ചിരിയോടെ കണ്ണുകളിൽ കടലാഴവുമായി അവൻ കാത്തിരിക്കുന്നുണ്ടായിരുന്നു…
അന്നൊരു ഞായറാഴ്ച ആയിരുന്നു. സ്കൂൾ ഇല്ലാത്തതു കാരണം നേരത്തെ എണീറ്റു. സ്കൂൾ ഉണ്ടെങ്കിൽ എണീക്കാറേ ഇല്ല. ഉമ്മ സുബ്ഹിക്ക് തന്നെ വിളിക്കാൻ തുടങ്ങും. ഞാൻ ആരാ മോൻ.. കണ്ണടച്ച് ഒരൊറ്റ കിടപ്പാണ്. ആ കിടപ്പിൽ തന്നെ എന്റെ കുളി കഴിയും. ആ കാര്യത്തിൽ ഉമ്മ ഭയങ്കര സ്ട്രിക്ട് ആണ്. കൃത്യം എട്ടരക്ക് ഒരു ബക്കറ്റ് വെള്ളം തലയിലേക്ക്. ഉമ്മാക്ക് രണ്ടാണ് ഗുണം. പായയും കഴുകാം എന്നെയും കുളിപ്പിക്കാം. ഇനി മീൻ വെള്ളമാണ് ഒഴിക്കുക എന്ന ഭീഷണി വരെ ഉണ്ട്. പക്ഷെ ആ കാര്യത്തിലുള്ള ഒരു സമാധാനം മീൻകാരൻ കുഞ്ഞാമ്മദ് വരുമ്പോൾ പതിനൊന്നര കഴിയും എന്നതാണ്.. കളി ഉള്ളതാണ്, ഇന്നെങ്കിലും ബാറ്റിംഗ് കിട്ടിയാൽ മതിയായിരുന്നു. വരണ്ടുണങ്ങിയ പാടം. ആരോ കൃത്യമായി മുറിച്ചു വെച്ചത് പോലെയുള്ള വിള്ളലുകൾ. കളി തുടങ്ങി. സ്വന്തം ടീം മെമ്പർ ഔട്ട് ആകാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരേ ഒരു കളി ക്രിക്കറ്റ് ആയിരിക്കും. പ്രാർത്ഥനയുടെ ഫലമെന്നോണം ആദ്യത്തെ രണ്ടാൾ ഔട്ട്…
