Author: Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

വെറുതെ കയ്യിൽ വെച്ചാൽ ഇന്ന് നാളെ എന്ന് പറഞ്ഞു അതങ്ങ് തീരും…. എന്നായാലും വേണ്ടതല്ലേ…. ദിനമേറും തോറും വിലയും ഏറും… മക്കളും വലുതാകുകയല്ലേ… ആ വർത്തമാനത്തിൽ കാര്യമില്ലാതില്ല ഒടുവിൽ… അല്ല…ആദ്യത്തിൽ കുഞ്ഞാനശാരി വന്നു കുറ്റിയടിച്ചു.. ജെ സി ബി വന്നു തറ കീറി.. മുസ്ലിയാർ വന്നു തറക്കല്ലിട്ടു… കല്ല് വന്നു മണ്ണ് വന്നു സിമന്റ്‌ വന്നു പിന്നെ പണിക്കാർ വന്നു…. പണി കഴിഞ്ഞ തറയിൽ താടിക്ക് കയ്യും കൊടുത്ത്…. അന്തവും കുന്തവുമില്ലാതിരിക്കുമ്പോൾ.. മറ്റൊരസ്ത്രം കാതിൽ തറച്ചു… ഇതിങ്ങനെ ഇട്ടാൽ മതിയോ… കൊല്ലം രണ്ടു കഴിഞ്ഞില്ലേ… പാളി നോക്കിയത് പെണ്ണുംമ്പിള്ളയുടെ… കൈ തണ്ടയിലേക്കായിരുന്നു…. നോക്കണ്ട ബാങ്കിലാ… ….ഹേയ് അതല്ല കയ്യിലെന്തോ കരി പോലെ…. ഒരു മഴയും വെയിലും തറ കൊള്ളണം.. അത് നിയമം… കൂടുതൽ കൊണ്ടാലിപ്പോ എന്താ… മുട്ടു ചോദ്യത്തിന് മുറു മുറുപ്പ് മറുപടി.. പിന്നെ മരവും കല്ലും കടവും ഒരുമിച്ചു വന്നു… വീട് വളർന്നു… കടവും… ഒരിടത്തു സന്തോഷം സംതൃപ്തി… മറ്റൊരിടത്തു…

Read More

ഒരമ്പലത്തിന്റെ നടയിലാണ്… നട തുറക്കുന്നതും കാത്ത് ഒരു തിരി തെളിയാനുണ്ട്.. ഒരു വെട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്… **** ഒരു മരത്തിന്റെ കീഴിലാണ്… തണൽ അകലെയാണ്… ഇലകൾക്ക് വാർദ്ധക്യം.. എങ്കിലും തണൽ വരും… വരാതിരിക്കില്ല… **** പുഴ വക്കിലാണ്… ഒഴുക്ക് നിലച്ചിരിക്കുന്നു… ഓള പരപ്പിലെ പരൽ മീനുകളെ പോലും കാണുന്നില്ല… കൊറ്റിയും കുളക്കോഴിയും.. നിരാശയോടെ മടങ്ങി… ഒരൊഴുക്കിന് വേണ്ടി… ഞാൻ കാത്തിരുന്നു… **** കേളികേട്ട മല നിരകളുടെ… താഴ് വാരത്തിലാണ്… മൊട്ട കുന്നുകൾ… ഉരുളൻ കല്ലുകൾ… പച്ചപ്പിന്റെ ഒരു കണിക പോലും… എങ്കിലും ഞാൻ തിരഞ്ഞു കൊണ്ടിരുന്നു.. അതി ജീവനത്തിന്റെ ഒരു… പുൽ കൊടിക്കു വേണ്ടി… **** ഇനി നിരത്തിലേക്ക്.. നീട്ടി പിടിച്ച കൈകളെ… അവഗണിച്ചു കൊണ്ട്… ചീറി പായുന്ന ശകടങ്ങൾ… തിരക്കാണ്… ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ട പാച്ചിൽ… തിരക്കില്ലാത്ത ഒരാളെ പ്രതീക്ഷിച്ചു ഞാനവിടെ തന്നെ നിന്നു… **** പടികൾ ഇറങ്ങുകയാണ് നീണ്ടങ്ങനെ കിടക്കുകയാണ് അനന്തമായി… ദൂരെ പടിയിൽ ഒരു…

Read More

വൈകുന്നേരങ്ങൾ എന്നും സജീവമായിരുന്നു.   നാടിന്റെ സ്പന്ദനങ്ങൾ നമ്മളിലൂടെ…  നേരത്തെ തന്നെ മണിയേട്ടന്റെ ബെഞ്ചിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്.   ഇനി പതിവ് കാഴ്ചകളാണ്.  റഫീഖിന്റെ ഉമ്മ കാജാ കമ്പനിയിൽ നിന്നും പണി കഴിഞ്ഞു പോകുന്നുണ്ട്. മഗ്‌രിബിനായി പള്ളിയിലേക്ക് കുഞ്ഞവറു മാഷും ഹാജിയാരും പോയി കഴിഞ്ഞു.   പണിക്കാർ പതിവ് പോലെ കുളിക്കാനും നനക്കാനുമായി പുഞ്ചകുളത്തിലേക്ക് നടന്നു.   കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും പതിവുകാർ തിരക്കിട്ടു നടന്നു.  വീട്ടിൽ എത്താനുള്ള തിരക്ക്… സെന്ററിൽ നിന്നും ഒരു കിലോമീറ്റർ, കനോലി കാനലും മുറിച്ചു കടന്നു വേണം കുഴിങ്ങര, വെട്ടിപ്പുഴ, മുക്കണ്ടത്തു കുഴി എന്നിവിടങ്ങളിൽ എത്താൻ.   അത് കിഴക്കോട്ട്… ഇനി നേരെ ഇങ്ങ് പടിഞ്ഞാട്ടു ആണ് നടത്തമെങ്കിൽ പൊന്നാനി അല്ലെങ്കിൽ ചാവക്കാട് ഭാഗത്തേക്കുള്ള ബസ് പിടിക്കാനും അപൂർവം ചിലർ കടൽക്കരയിലേക്കും… ഈ സഞ്ചാര പഥങ്ങൾ നിത്യ കാഴ്ചയാണ്.   ഉദയാസ്തമയങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്ന് പോയി കൊണ്ടിരുന്നു.   അതിനിടയിൽ നാട്ടിൽ മാറ്റങ്ങൾ ഏറെ വന്നു.   ഹബീബ് ഡോക്ടർ  വന്നു. ഇപ്പുറത്ത്…

Read More

അല്ലെങ്കിലും ജീവിതം ഇപ്പോൾ പപ്പുവിന്റെ സിനിമയിലെ അമ്മായി കല്ലിന്റെ യാത്ര പോലെയാണ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ… ന്റെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു കണ്ണടച്ചുള്ള ഒരു പാച്ചിലാണ്. ഒരു ഉച്ച മയക്കവും കഴിഞ്ഞു ഫുജൈറയിൽ നിന്നും നേരെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് വണ്ടി വിട്ടു. മയക്കം കഴിഞ്ഞുള്ള ചായ കുടിക്കാനും തിരക്കിനിടയിൽ വിട്ടു പോയി.. ഒന്ന് ഒന്നര മണിക്കൂർ യാത്രയും മുടിഞ്ഞ ട്രാഫിക്കും. ലക്ഷ്യ സ്ഥാനത്തു വണ്ടി നിർത്തി ഭാഗ്യത്തിന് പാർക്കിംഗ് കിട്ടി. ആ ഏരിയയിൽ ഒക്കെ പാർക്കിംഗ് കിട്ടുമ്പോൾ ഒരു ലോട്ടറി എടുത്തു നോക്കണമെന്ന് കരുതിയിരുന്നു. പണ്ടാരമടങ്ങാൻ അതിന് ആ മെഹസൂംസും അവന്മാർ നിർത്തി കളഞ്ഞു. ഒരു ചായ കുടിക്കാനുള്ള ആഗ്രഹവും ദാഹവും കലശലായിരുന്നു. രണ്ടു മൂന്നു ബിൽഡിംങ്ങിനു അപ്പുറത്തു ഒരു മലയാളി ചായക്കട കണ്ടിരുന്നു. കണ്ണൂർ വിഭവങ്ങൾ കൊണ്ടു സ്‌മൃദ്ധമായ ഒരു ചായക്കട.. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ… അങ്ങനെ ഒരു ചായ കൊണ്ട് മനസ്സും…

Read More

ഇത് പ്രതീക്ഷിക്കാത്ത യാത്രയാണ്.  ബീരാൻക്കടെ കണ്ടത്തിനപ്പുറവും കുന്നിക്കലെ വേലിക്കപ്പുറത്തും മറ്റൊരു ലോകം ഇല്ലെന്ന് കരുതുന്ന മൂത്താപ്പ ഇന്ന് ആ കണ്ടവും വേലിയും കടന്നു മറ്റൊരിടത്തേക്ക് യാത്രയാവുകയാണ്.  ഓർമ്മ വെച്ച കാലം മുതൽ മൂത്താപ്പ ഞങ്ങൾക്കരികിലുണ്ട്.  നിസ്വാർത്ഥനായ ഒരു മനുഷ്യൻ.  പരാതികളില്ല. പരിഭവങ്ങളില്ല.  ഒരു മരവിച്ച മനുഷ്യൻ.  അയാൾ അങ്ങനെ അവിടെ ഉണ്ടു. ഉറങ്ങി. ജീവിച്ചു.  മൂത്താപ്പ എന്ന് ആദ്യം വിളിച്ചത് ഇയ്യാബുവായിരുന്നു അതുകേട്ടു സുനാബുവും പിന്നെ ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കും ഒടുവില്‍ മുതിര്‍ന്നവര്‍ക്കും അയാള്‍ മൂത്താപ്പയായി.  അർത്ഥ വ്യതിയാനങ്ങളില്ലാത്ത ദിവസങ്ങൾ അയാൾക്കരികിലൂടെ കടന്നു പോയികൊണ്ടിരുന്നു.  ഒടുവിൽ ഒരു നാൾ.  ഒരാൾ വന്നിരിക്കുന്നു. മൂത്താപ്പയെ കൂട്ടി കൊണ്ട് പോകാൻ. ഞങ്ങൾ കുട്ടികൾക്ക് അപരിചിതനായ ഒരാൾ.  സുനാബു പറഞ്ഞു അത് മൂത്താപ്പയുടെ മോനാണെന്ന്.  മൂത്താപ്പയുടെ മോൻ.  മൂത്താപ്പയും ഒരു കുടുംബത്തിന്റെ നാഥനായിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിനം.  അത്ഭുതം ആയിരുന്നു.  ആരും ഇല്ലാത്ത എങ്ങനെയോ പൊട്ടി മുളച്ച ഒരു മനുഷ്യൻ എന്നതിനപ്പുറം ഒരു കുടുംബം മുഴുവൻ…

Read More

ഒരു യാത്ര പോകണം. ഒരു തിരിച്ചു പോക്ക്… ജീവിതത്തിലേക്കല്ല. ജീവിതം! അതെന്നോ കൈ വിട്ടതല്ലേ. ഇത് പിറന്ന നാടിനെ ഒന്ന് കൂടി കാണുവാൻ. ബാല്യ കൗമാരത്തിലെ ആ കുറുമ്പുകളും യൗവ്വന തീക്ഷണതയിലെ ആ സ്വപ്നങ്ങളെയും ഒന്ന് കൂടെ താലോലിക്കുവാൻ. വെറുതെ… വെറും വെറുതെ… മങ്ങി തുടങ്ങിയ ഓർമ്മകൾക്കു നിറം പിടിപ്പിക്കുവാൻ മാത്രമായി ഒരു യാത്ര. ഓർമ്മകളെ ചിതലരിക്കുവാൻ വിട്ടു കൊടുത്തുകൂടാ. ഇനിയും ചിതലരിക്കുവാൻ ഓർമ്മകൾ മാത്രമേ ബാക്കിയുള്ളൂ. പഴയതൊന്നും അവശേഷിക്കുന്നുണ്ടാവില്ല എങ്കിലും വിശാലമായ ആ തറവാട്ടു മുറ്റത്തു കൂടെ കൈകൾ വീശി ഒരു വട്ടം കൂടി നടക്കണം. ഉമ്മറത്തെ ആ ചാര് കസേരയിൽ ഒന്നിരിക്കണം. പിന്നെ… പിന്നെ, പ്രിയപെട്ടവരുടെ കബറിനരികിൽ ഒന്ന് പോകണം.  തിരിച്ചു പോക്ക് അതൊരു വിങ്ങലായി മനസ്സിൽ ഉണ്ടെങ്കിലും വേദനയോടെ കടിച്ചമർത്തുകയായിരുന്നു ഇപ്പോഴിതാ അനിവാര്യമായി വന്നിരിക്കുന്നു. നീണ്ട വർഷങ്ങൾ നാടും നാട്ടുകാരുമായി ബന്ധമില്ലാത്ത നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ. വിരക്തിയും വേദനയും ജീവിതത്തിൽ അവനവനോട് തന്നെ വാശി കാണിക്കുകയായിരുന്നു. എനിക്കായി…

Read More

 മഴയോടെ തുടങ്ങിയ ഒരു നല്ല ദിവസം.  പുലരിയിലേക്ക് വിരുന്നെത്തിയ ആ മഴ ഒരു നനുത്ത കുളിര്‍കാറ്റിന്റെ അകമ്പടിയോടെ അതിന്റെ ഉഗ്ര രൂപം കാട്ടി തുടങ്ങി.  മടി പിടിച്ചു മൂടി പുതച്ചു കിടന്നുറങ്ങാന്‍ തോന്നുന്ന നേരം. പക്ഷെ ഇന്ന് പ്രധാനപെട്ട ഒരു ദിവസമാണ്.  ലക്ഷ്മിയെ കൂട്ടി കൊണ്ട് വരേണ്ട ദിനം. കഴിഞ്ഞ കുറെ മാസങ്ങളായി കാത്തിരിക്കുന്ന ദിനം. അനില്‍ എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നുണ്ടായിരിക്കും.  ഞാന്‍ പെട്ടെന്ന് തന്നെ എണീറ്റ്‌ ഫ്രഷ്‌ ആയി. അപ്പോഴേക്കും അനിലിന്റെ വിളി വന്നു ” പുറപ്പെട്ടോ?”.  അനില്‍ നഷ്ടപെട്ട ഒരു ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിലാണ്, ആ വികാരം എനിക്ക് മനസ്സിലാക്കാനാകും ”യെസ്”. അഞ്ചു മിനുട്ടിനുള്ളില്‍ ഞാന്‍ അവിടെ എത്തും.  അനിലും മീരയും കാത്തു നില്‍ക്കുകയായിരുന്നു. മീര ലക്ഷ്മിയുടെ മകളാണ്.  ഞങ്ങള്‍ യാത്ര തുടങ്ങി. ഒന്ന് ഒന്നര മണിക്കൂര്‍ യാത്രയുണ്ട് പാലക്കാട്ടേക്ക്. അതൊരു ദൂരക്കൂടുതലായി തോന്നിയില്ല.  യാത്രകൾ… യാത്രകൾ എനിക്കെന്നും ഒരു ഹരമായിരുന്നു. എല്ലാ യാത്രകളിലും ഓരോ വിസ്മയങ്ങൾ…

Read More

ബാല്യം… കുരുത്തക്കേടുകളുടെ വാല്യം…. ഏത് ബലികേറാ മലയും നമ്മള് കയറും… കൂടെ ഇന്നച്ചന്റെ ഒരു ഡയലോഗും.. ഇതല്ല ഇതിലപ്പുറം കണ്ടവനാ ഈ kk ജോസഫ്… Daca നാഗറിലെ പിലാക്കാകാട് ആയിരുന്നു സ്ഥിരം സങ്കേതം. ഇടിഞ്ഞു പൊളിഞ്ഞു വീണ അവിടത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഒരു കാടു പോലെ ഇട തൂർന്നു നിൽക്കുന്ന വള മരങ്ങളുടെ വണ്ണവും. ചില പോക്രാച്ചി തവളകളുടെ മുരളലും പുളി മരത്തിന്റെ എത്താ ചില്ലയും കണ്ടും കേട്ടും പരിചയിച്ച പാമ്പുകളും ഒട്ടും ഭയപ്പെടുത്തിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ. നോമ്പ് കാലമാണ്. ചില വേവലാതികൾ ഇല്ലാതില്ല. റംസാനിനു തുറക്കുന്ന വിഷ്ണു ഹോട്ടൽ പോലുള്ള ഒന്ന് രണ്ടെണ്ണം ചർച്ചയിൽ ഇടം പിടിക്കുന്നുണ്ട്. എന്നിരുന്നാലും ബാല്യത്തിന്റെ ആ വേവലാതി അവസാനിക്കുന്നില്ല. ആദ്യത്തെ പത്തു കഴിഞ്ഞു. ആശ്വാസം കുട്ടികളുടെ പത്തു കഴിഞ്ഞു. പക്ഷെ നോമ്പ് കാലത്ത് നമ്മൾ കുട്ടികൾ ആണെന്ന് അംഗീകരിക്കാൻ വീട്ടുകാർക്ക് ഭയങ്കര ഡിമാൻഡ്. ഇടക്കും തലക്കും ഓരോന്ന് വിട്ടും എടുത്തും സ്നേഹ…

Read More

  പകലിന്റെ ഉടയോന്‍ ചെങ്കടലില്‍ മുങ്ങി താഴുന്നതിനു മുൻപേ രാത്രിയുടെ കാവല്‍ക്കാരന്‍ ഹാജരായിരുന്നു.  തീരത്തെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകള്‍ക്ക് അസ്തമാന സൂര്യന്റെ ആ സ്വര്‍ണ വര്‍ണം.  സന്ദര്‍ശകര്‍ ഒഴിഞ്ഞിരുന്നില്ല.  തിരമാലകളെക്കാള്‍ ഉച്ചത്തില്‍ ചിരിക്കുന്ന കുഞ്ഞുങ്ങള്‍, കാലുഷ്യമില്ലാത്ത മനസ്സിന്റെ ഉടമകള്‍ നിഷ്കളങ്കര്‍ അസൂയ തോന്നി ആ കുഞ്ഞുങ്ങളോട്..  എന്നരികിലൂടെ എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് കടന്നു പോയ ആ യുവ മിഥുനങ്ങള്‍… അവരെന്തായിരിക്കും പറഞ്ഞത് നാളെ കഴിഞ്ഞുണ്ടാകുന്ന സന്തോഷമോ അതോ ഇന്നലെ കഴിഞ്ഞ സംതൃപ്തിയുടെ ദിനങ്ങളെ കുറിച്ചോ? മാഞ്ഞു പോകുന്ന വെളിച്ചത്തിന് അനുസരിച്ചു സന്ദര്‍ശകരും ഒഴിഞ്ഞു പോയി കൊണ്ടിരുന്നു. കാറ്റാടി മരങ്ങള്‍ക്കിടയിലെ ആ ചാരു ബെഞ്ചില്‍ വീണ്ടും ഞാന്‍ തനിച്ചായി.  തനിച്ച്….? രാത്രിയുടെ കാവല്‍ക്കാരന് ഇന്നും വിരുന്നുകാര്‍ ഒരു പാടുണ്ട്. അരികിലൂടെ കടന്നു പോയ മിന്നാമിനുങ്ങിനോട് ഞാന്‍ കുശലം ചോദിച്ചു നീയും വിരുന്നു പോകുകയാണോ? തിരമാലകള്‍ അപ്പോഴും സംഗീതം പൊഴിച്ച് കൊണ്ടേയിരുന്നു. ആ സംഗീതം എന്നെ ഒരു മയക്കത്തിലേക്കു ക്ഷണിച്ചു സ്വപ്നങ്ങളില്ലാത്ത മയക്കം. …

Read More

മേരി ടീച്ചര്‍ ഒരു ഓര്‍മ്മയായി മാറിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം…  ഇനിയെത്രെ വർഷങ്ങൾ കഴിഞ്ഞാലും ഈ സ്നേഹ ഭവന്റെ ചുറ്റിലും അവര്‍ പരത്തിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഓജസ്സും പ്രകാശവും തങ്ങി നില്ക്കും… മേരി ടീച്ചറുമായി വളരെയധികം അടുപ്പമുള്ള വ്യക്തികളും പിന്നെ ഈ സ്നേഹ ഭവനില്‍ നിന്നു ജീവിതത്തിന്റെ പല വഴികളിലേക്കിറങ്ങി പോയവരും അവരുടെ കാരുണ്യത്തിന്റെ തണൽ അനുഭവിച്ചവരും പിന്നെ ഞങ്ങൾ കുറെ ശിഷ്യരും…  വർഷത്തിൽ ഒരിക്കൽ ഇത് പതിവുള്ളതാണ് … മധുരമുള്ള ഓര്‍മ്മകള്‍ നുണഞ്ഞു ഞങ്ങള്‍ ഓരോരുത്തരും അവരെ ഞങ്ങളുടെ മനസ്സില്‍ വീണ്ടും പ്രതിഷ്ടിച്ചു, പ്രത്യേക പ്രാർത്ഥനകൾക്കും ചടങ്ങുകള്‍ക്കും ഉന്നതരായവര്‍ നേതൃത്വം നൽകി… അനുസ്മരണ പ്രഭാഷങ്ങള്‍…  എല്ലാം സ്നേഹത്തിന്റെ നിറമുള്ള കഥകള്‍..  സ്നേഹം… മനസ്സില്‍ ദയവുള്ളവര്‍ക്ക് മാത്രം തോന്നുന്ന വികാരം വളരെ ചെറുപ്പത്തിലേ ടീച്ചറെ എനിക്കറിയാമായിരുന്നു… കുറച്ചു കാലം അവർ എന്റെ വീടിനടുത്തു താമസിച്ചിട്ടുണ്ട്… അന്നവർ ഇടയൂര്‍ എല്‍ പി സ്കൂളില്‍ പഠിപ്പിച്ചിരുന്നു…  ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പലരും പലയിടങ്ങളില്‍…  ജീവിതത്തിന്റെ രണ്ടറ്റവും…

Read More