Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇത് ലക്ഷ്മി, ഇവള്‍ എന്‍റെ കൂട്ടുകാരി
കഥ ജീവിതം

ഇത് ലക്ഷ്മി, ഇവള്‍ എന്‍റെ കൂട്ടുകാരി

By Faisal McMarch 15, 2024Updated:March 18, 20244 Comments5 Mins Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

 മഴയോടെ തുടങ്ങിയ ഒരു നല്ല ദിവസം. 

പുലരിയിലേക്ക് വിരുന്നെത്തിയ ആ മഴ ഒരു നനുത്ത കുളിര്‍കാറ്റിന്റെ അകമ്പടിയോടെ അതിന്റെ ഉഗ്ര രൂപം കാട്ടി തുടങ്ങി. 

മടി പിടിച്ചു മൂടി പുതച്ചു കിടന്നുറങ്ങാന്‍ തോന്നുന്ന നേരം. പക്ഷെ ഇന്ന് പ്രധാനപെട്ട ഒരു ദിവസമാണ്. 

ലക്ഷ്മിയെ കൂട്ടി കൊണ്ട് വരേണ്ട ദിനം. കഴിഞ്ഞ കുറെ മാസങ്ങളായി കാത്തിരിക്കുന്ന ദിനം. അനില്‍ എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നുണ്ടായിരിക്കും. 

ഞാന്‍ പെട്ടെന്ന് തന്നെ എണീറ്റ്‌ ഫ്രഷ്‌ ആയി. അപ്പോഴേക്കും അനിലിന്റെ വിളി വന്നു ” പുറപ്പെട്ടോ?”. 

അനില്‍ നഷ്ടപെട്ട ഒരു ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിലാണ്, ആ വികാരം എനിക്ക് മനസ്സിലാക്കാനാകും ”യെസ്”. അഞ്ചു മിനുട്ടിനുള്ളില്‍ ഞാന്‍ അവിടെ എത്തും. 

അനിലും മീരയും കാത്തു നില്‍ക്കുകയായിരുന്നു. മീര ലക്ഷ്മിയുടെ മകളാണ്. 

ഞങ്ങള്‍ യാത്ര തുടങ്ങി. ഒന്ന് ഒന്നര മണിക്കൂര്‍ യാത്രയുണ്ട് പാലക്കാട്ടേക്ക്. അതൊരു ദൂരക്കൂടുതലായി തോന്നിയില്ല. 

യാത്രകൾ…

യാത്രകൾ എനിക്കെന്നും ഒരു ഹരമായിരുന്നു. എല്ലാ യാത്രകളിലും ഓരോ വിസ്മയങ്ങൾ കണ്ടെത്താൻ ഞാന്‍ ശ്രമിക്കാറുണ്ട്.. 

പലപ്പോഴും യാത്രകളിലാണ് സൗഹൃദങ്ങള്‍ രൂപപെടുന്നത്. ചിലത് നീണ്ടു നില്‍ക്കുന്നു, മറ്റു ചിലത് അവിടെ തന്നെ കൊഴിഞ്ഞു വീഴുന്നു. 

അത്തരമൊരു യാത്രയിലാണല്ലോ ലക്ഷ്മിയെ ഞാന്‍ വീണ്ടും കാണുന്നത്. അതൊരു യാത്രയായിരുന്നോ?

അല്ല! പ്രയാണമായിരുന്നു. 

ചുമലില്‍ വന്നടിഞ്ഞ കുടുംബ ഭാരത്തെ ഉത്തര വാദിത്വത്തോടെ നിറവേറ്റാനുള്ള പ്രയാണം. 

ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്. 

ഒന്നും ശാശ്വതമായിരുന്നില്ല എങ്കിലും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞു എന്നത് ആശ്വാസം. 

പക്ഷെ യാത്രകള്‍ അവസാനിച്ചിരുന്നില്ല. 

എനിക്കേറെ ഇഷ്ടം ട്രെയിന്‍ യാത്രകളാണ്. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന തത്വം എനിക്ക് ഏറ്റവും കൂടുതലായി അനുഭവപെട്ടിരുന്നത് ഈ ട്രെയിന്‍ യാത്രകളിലാണ്. പല സംസ്കാരങ്ങള്‍, പല ലക്ഷ്യങ്ങള്‍, പല ഭാഷകള്‍, ഒരു ഭാഷക്ക് തന്നെ ദിക്കുകള്‍ മാറും തോറും മാറി വരുന്ന ശൈലികള്‍… അത്തരമൊരു യാത്രയിലാണ് ഞാന്‍. 

പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍

പാളങ്ങളെ നോക്കി നടക്കാന്‍ രസം തോന്നി. നീണ്ട പാളങ്ങള്‍, അകലങ്ങലുമായി ബന്ധമുള്ളവര്‍. 

ഈ പാളങ്ങളില്‍ എത്രയെത്ര ജീവിതങ്ങള്‍ ഹോമിക്കപെട്ടിരിക്കുന്നു. ട്രെയിന്‍ വരുന്നതും കാത്തു ആളൊഴിഞ്ഞ ബെഞ്ചില്‍ ഞാന്‍ ഇരുന്നു. അന്തരീക്ഷത്തിനു കനം വെക്കുന്നുണ്ട്. ഏതു നിമിഷവും പെയ്തോഴിഞ്ഞേക്കാം. മഴ എനിക്കിഷ്ടമാണ് പക്ഷെ… യാത്രകളില്‍. 

ആശുപത്രി വരാന്തയിലെ നശിച്ച മഴയെ കുറിച്ച് വേവലാതി പെടുന്ന കവിതയെയും കവിയെയും എന്തോ വെറുതെ ഓര്‍ത്തു പോയി. 

മഴ പെയ്യാന്‍ തുടങ്ങി. ചാറ്റല്‍ മഴ… ചുറ്റിലും കുടകള്‍ നിവര്‍ന്നു. 

ചിതറി തെറിച്ചു നിന്നിരുന്ന യാത്രക്കാര്‍ പ്ലാറ്റ് ഫോമില്‍ ഒതുങ്ങി കൂടി. 

ആ യാത്രയിലാണ് ഞാന്‍ ലക്ഷ്മിയെ കണ്ടു മുട്ടുന്നത്. 

വര്‍ഷങ്ങള്‍ക്കു ശേഷം…

ആദ്യമേ പറയട്ടെ ലക്ഷ്മി എന്‍റെ സഹപാഠിയാണ്, ഇപ്പോള്‍ എന്‍റെ സഹോദരിയും. 

ലക്ഷ്മിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാവല്‍ പഴങ്ങളാണ് ഓര്‍മ്മ വരിക. ചോറ്റു പത്രത്തില്‍ നിറയെ ഞാവല്‍ പഴങ്ങളുമായി സ്കൂളില്‍ വന്നിരുന്ന ലക്ഷ്മി. 

പഠനമല്ലാത്ത എല്ലാ വിഷയത്തിലും ലക്ഷ്മി മുന്‍പന്തിയിലാണ്. സ്കൂളിലെ ഏറ്റവും വേഗത ഏറിയ ഓട്ടക്കാരി ആയിരുന്നു ലക്ഷ്മി. 

ആ ഓട്ടം ഇപ്പോഴും തുടരുന്നു, ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം. 

വിഷാദ ഭാവമായിരുന്നു ലക്ഷ്മിയുടെ മുഖത്ത്. എന്തു പറയണമെന്ന് അറിയില്ലായിരുന്നു എങ്കിലും പറഞ്ഞൊപ്പിച്ചു

” ലക്ഷ്മീ അന്ന് ഗാലറിയില്‍ ഇരുന്നു നിന്നെ പ്രോത്സാഹിപ്പിച്ചവര്‍ എല്ലാം ഇപ്പോള്‍ നിന്ടെ കൂടെ ഓടുക ആയിരിക്കും. ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം ”

എനിക്ക് അത്ഭുതം തോന്നി. ഞാനും ലക്ഷ്മിയും ഒരുപാടു മാറിയിരിക്കുന്നു. കാലം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍.. എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു, ഒറ്റ നോട്ടത്തില്‍ തന്നെ. 

ലക്ഷ്മിയുടെ അറിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്നോ ഉണ്ടെന്നോ അര്‍ഥം വരുന്ന ഒരു രീതിയിലാണ് ഞാന്‍ തല കുലുക്കിയത്‌. ഒരു പക്ഷെ ഏതോ ഒരു യാത്രയില്‍ മറ്റെവിടെയെ വെച്ചു കണ്ട ഒരു സ്ത്രീ അത്രെയേ കരുതിയുള്ളൂ. 

ട്രെയിനുകളിലെ സൌഹൃദങ്ങള്‍ നിമിഷ സൌഹൃദങ്ങളാണ്. ഓരോ സ്റ്റേഷനിലും പഴയത് വീണുടഞ്ഞു പുതിയത് നാമ്പിടുന്നു. 

എനിക്ക് മനസ്സിലായിട്ടില്ലെന്നു അവള്‍ക്കു ബോധ്യമായിട്ടുണ്ടാവും. അവള്‍ സ്വയം പരിചയം പുതുക്കി. ഓര്‍ക്കാപുറത്ത് ഒരു സഹപാഠിയെ കണ്ട സന്തോഷം എന്നിലും. 

പിന്നീട് സംസാരമായിരുന്നു വിഷയങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത സംസാരം. ”ഓര്‍മ്മയുണ്ടോ?”

‘ചേക്കേറുവാന്‍ ഒരു കിളികൂട്’ പഴയ എന്‍റെ ഒരു സ്കൂള്‍ നാടകത്തെ കുറിച്ചാണ്. 

മറക്കാന്‍ പ്രേരിപ്പിക്കുന്നത് ജീവിത ഭാരങ്ങള്‍ ആണോ? അല്ല ഇത് പ്രേരണ കൂടാതെയുള്ള മറവി അല്ലേ? ചില നേട്ടങ്ങള്‍, അതിനു വേണ്ടിയുള്ള പ്രയാസങ്ങള്‍… ആരും ഒന്നും മറക്കാറില്ല, ഓര്‍ത്തെടുക്കാന്‍ പ്രയാസപെടാറുമില്ല. അതാണ്‌ സത്യം

ആദ്യമായി എഴുതിയ ചെറുകഥ നാടകമാക്കാന്‍ സഹായിച്ച ടീച്ചറും അതിലഭിനയിച്ച ലക്ഷ്മിയും ആ പഴയ രൂപത്തോടെ മനസ്സില്‍ തെളിഞ്ഞു.

” ഇപ്പോഴും എഴുതാറുണ്ടോ? ”, ഒരു ചെറു പുഞ്ചിരിയില്‍ ഞാൻ മറുപടി ഒതുക്കി. 

ഞാന്‍ പോലും മറന്നു പോയ ആ ചെറുകഥ എന്നെ ഓര്‍മിപ്പിച്ച ലക്ഷ്മിയോട് ഞാന്‍ നന്ദി പറഞ്ഞു. 

അവള്‍ ആരെയും മറന്നിട്ടില്ലായിരുന്നു അരുണ്‍ ഗോപനെ കാണാറുണ്ടോ? രസലയുടെ കല്യാണം കഴിഞ്ഞോ?

ജിത്തു ഇപ്പോള്‍ എവിടെയാണ്? ഇങ്ങിനെ ഒരു വിധം എല്ലാവരെ കുറിച്ചും അവള്‍ ചോദിച്ചു. പല പേരുകളും ഞാന്‍ മറന്നിരുന്നു. മനസ്സ് കൊണ്ട് ആയിരം തവണ ഞാന്‍ ലക്ഷ്മിയോട് നന്ദി പറഞ്ഞു, ഒരു നീണ്ട യാത്രയില്‍ നിന്നും മറ്റൊരു ലോകത്തേക്ക് എന്നെ നയിച്ചതിന്. 

”നിങ്ങളില്‍ ആരെ കണ്ടാലും നിങ്ങള്‍ എത്രയൊക്കെ മാറിയാലും ഒറ്റ നോട്ടം കൊണ്ട് ഞാന്‍ തിരിച്ചറിയും. എനിക്ക് ലക്ഷ്മിയോടുള്ള ആദരവ് ഒന്ന് കൂടി വര്‍ധിച്ചു. സഹപാഠികളെ ഇത്രമേല്‍ മനസ്സിലേക്ക് ആവാഹിച്ച മറ്റാരെയും എനിക്കറിയില്ലായിരുന്നു. 

ജീവിതത്തിന്റെ ഏറ്റവും നല്ല നാളുകള്‍ സമ്മാനിച്ച സ്കൂളിനെയും ആ അനുഭവങ്ങളെയും കൂട്ടുകാരെയും മറക്കുന്നതെങ്ങിനെ?

പഠനം പത്താം ക്ലാസ്സ്‌ കൊണ്ട് നിര്‍ത്തേണ്ടി വന്നു. പിന്നെ ജീവിത വഴിയിൽ കല്ലും മുള്ളും മറ്റു കടമ്പകളും. ജീവിതത്തിൽ ഏറ്റവും മനോഹരമായ ആ കാലഘട്ടത്തെ കുറിച്ചല്ലാതെ ഈ ഒരു പെണ്‍കുട്ടി വേറെ എന്താണ്‌ ഓർക്കുക. 

എനിക്ക് ഉത്തരമില്ലായിരുന്നു

ഇത് ലക്ഷ്മി. 

എന്റെ കൂട്ടുകാരിയും സഹോദരിയും. 

അച്ഛന്റെ മരണത്തോടെ ലക്ഷ്മി സ്കൂള്‍ ജീവിതം അവസാനിപ്പിച്ചു. 

പിന്നീട് താന്‍ ഉള്‍പെടുന്ന കുടുംബത്തെ പോറ്റാന്‍ കഷ്ടപെടുന്ന അമ്മയെ സഹായിക്കാനായി ഒരു ജോലി തരപെടുത്താനുള്ള തത്രപാടിലായിരുന്നു ലക്ഷ്മി. 

ഒരു ആശ്രിതന്‍ മുഖേനെ പട്ടാമ്പിയിലെ പ്രശസ്തമായ ഒരു ടെക്സ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായി ജോലി കിട്ടി. ആഴ്ചയില്‍ ഒരു ദിവസം ഒലവക്കോട് റെയില്‍വേ കോളനിയിലെ തന്റെ വീട്ടിലേക്ക്. 

ലക്ഷ്മിയുടെ അത്തരം ഒരു യാത്രയിലാണ് അവള്‍ എന്നെ തിരിച്ചറിയുന്നത്‌. 

ലക്ഷ്മിയുടെ സംസാര രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കഥകളില്‍ നിന്നും ഉപകഥകളിലേക്ക് കേള്‍വിക്കാരനെ കൊണ്ട് പോകുന്ന രീതി. 

ഞാന്‍ പഠിക്കുകയായിരുന്നു. ലക്ഷ്മിയെ… ലക്ഷ്മിയുടെ ജീവിതത്തെ… അല്ലെങ്കിലും എന്തെങ്കിലും രണ്ടു വരി കുത്തി കുറിക്കുന്നവര്‍ അങ്ങനെയാണ്. മറ്റുള്ളവരുടെ ജീവിതത്തിന്റെ പൂവും കായും തിരയുന്നു. 

ഒടുവില്‍ പേന തുമ്പിലൂടെ ആ ജീവിതങ്ങള്‍ മറ്റൊരു പേരില്‍ വായനക്കാരുടെ മുന്പില്‍ ഓടി മറയുന്നു. 

നിനക്ക് കഥ എഴുതാന്‍ ഒരു വിഷയമായി അല്ലേ എന്ന ലക്ഷ്മിയുടെ ചോദ്യം കുറ്റ ബോധത്തോടെ ഞാന്‍ സ്മരിക്കുന്നു. 

അമ്മയുടെ കഷ്ടപാടുകള്‍ വിവരിക്കുമ്പോള്‍ ലക്ഷ്മിയുടെ കണ്ണുകള്‍ സജലങ്ങളായി മാറി. സിമെന്റ് ഫാക്ടറിയില്‍ പണിക്കു പോയിരുന്ന ആ അമ്മയുടെ ഏക സമ്പാദ്യമാണ് ഈ മകള്‍. 

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കണ്ടു മുട്ടലില്‍ കേവലം പരിചയം എന്നതിലപ്പുറം ഗാഢമായ ഒരു സൗഹൃദം ഊട്ടി ഉറപ്പിക്കുക ആയിരുന്നു ഞങ്ങള്‍ തമ്മില്‍. 

ലക്ഷ്മിയുടെ കല്യാണമാണ്.

അനില്‍.. നല്ല പയ്യന്‍. മുനിസിപ്പാലിറ്റിയില്‍ ജോലി. സന്തോഷം തോന്നി ലക്ഷ്മിയുടെ കഷ്ടപാടുകള്‍ അവസാനിക്കുന്നു, തുണയായി ഒരാള്‍. 

ചുരുക്കം ചില ബന്ധുക്കള്‍, ലക്ഷ്മിയുടെ സഹ പ്രവര്‍ത്തകര്‍, കൂട്ടത്തില്‍ സ്നേഹിതനായി ഞാനും. 

വേനലും മഴയും മാറി മാറി വന്നു. ജനനങ്ങളും മരണങ്ങളും ഒരു പാട് കണ്ടു. അതിനിടയില്‍ എനിക്ക് പാലക്കാട്ടേക്ക് ട്രാന്‍സ്ഫര്‍. ഇവിടെ പരിചയമുള്ളത് ലക്ഷ്മിയെയും അനിലിനെയും മാത്രം. എനിക്ക് താമസിക്കാനുള്ള വീട് ശരിയാക്കി തന്നത് അനിലായിരുന്നു. 

ലക്ഷ്മിയുമായുള്ള ചങ്ങാത്തം അനിലിനെ എന്‍റെ പ്രിയ കൂട്ടുകാരനാക്കി. ഞങ്ങളുടെ ഒഴിവു ദിനങ്ങള്‍ കോട്ട മൈതാനങ്ങളില്‍ സജീവമായി. 

കോട്ട മൈതാനത്തു തണൽ വിരിച്ചു നിൽക്കുന്ന ആ മര തണലുകളിൽ മിക്കപ്പോഴും ഞങ്ങൾ ഒത്തുകൂടി. 

നാടും നാട്ടുകാരും ഭരണവും സ്വാതന്ത്രവും ഫിദല്‍ കാസ്ട്രോയും ഉസാമ ബിന്‍ ലാദനും അമേരിക്കയും ഇറാനും എന്ന് വേണ്ട, എല്ലാം ഞങ്ങളുടെ സംസാര വിഷയങ്ങളായി മാറി. ചിലപ്പോള്‍ ലക്ഷ്മിയും ഞങ്ങളോടൊപ്പം ഉണ്ടാകും. തികച്ചും ആരോഗ്യ പരമായ സൌഹൃദ അന്തരീക്ഷം. അതിനിടയില്‍ ലക്ഷ്മി അമ്മയായി. 

പിന്നീട് സന്തോഷത്തിന്റെ നാളുകൾ. 

പക്ഷെ കാത്തിരിക്കുന്നത് മറ്റൊരു വേദന ആയിരുന്നു. 

തികച്ചും സന്തോഷവതിയായിരുന്ന ലക്ഷ്മിയില്‍ ചില മാറ്റങ്ങള്‍ പ്രകടമായത് പെട്ടെന്നായിരുന്നു. 

പലപ്പോഴും എനിക്ക് പലതും ഓർമ വരുന്നില്ലെന്ന് ലക്ഷ്മി പരാതി പറഞ്ഞിരുന്നു. തോന്നൽ ആണെന്ന് പറഞ്ഞു അനിൽ സമധാനിപ്പിച്ചു. 

പക്ഷെ വിചാരിച്ചതിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അടുത്തുള്ള ഡോക്ടറെ കാണിച്ചു മരുന്നു കഴിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ പിന്നെ അവളുടെ സംസാരം തീരെ കുറഞ്ഞു. വസ്ത്ര ധാരണത്തില്‍ ശ്രദ്ധ ഇല്ലാതായി. 

ഭക്ഷണം കഴിക്കാതിരിക്കുക. 

ഒടുവില്‍ ആരെയും തിരിച്ചറിയാന്‍ പറ്റാത്ത ഒരു സ്റ്റേജില്‍ ലക്ഷ്മി എത്തി നിന്നു. 

പിന്നീട് ചികിത്സകൾ. മാറ്റം ഉണ്ടാകുമെന്ന് ഡോക്ടർമാർ ഉറപ്പ് പറയുന്നു. 

പക്ഷെ കാത്തിരിക്കണം. 

ഒമ്പത് മാസങ്ങൾ അങ്ങനെ കടന്നു പോയി. 

പാലക്കാട്‌ പുതുശ്ശേരിയിലെ ഒരു മൂസതിന്റെ ചികിത്സയിലാണ് ലക്ഷ്മി. മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം തികച്ചും നോര്‍മലായ ലക്ഷ്മിയെ ഞങ്ങളുടെ പഴയ ആ ലക്ഷ്മിയെ ഇന്ന് ഞങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നു. 

വാഹനം നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. 

ഒരു ചെറിയ പടി. 

ആ പടികെട്ടുകള്‍ കയറിച്ചെന്നത്‌ വിശാലമായ ഒരു വളപ്പിലേക്ക് ആയിരുന്നു. ഒരു വശത്ത് അത്ര ചെറുതല്ലാത്ത ഒരു കെട്ടിടം. 

പൂക്കളും മരങ്ങളും പച്ചയുടെ മനോഹാരിത കൊണ്ട് അനുഗ്രഹീതമായ ഒരിടം. 

മൂസത് ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 

കൂടെ ലക്ഷ്മിയും തികച്ചും ആഹ്ലാദവതിയായി. പൂര്‍ണമായും ആരോഗ്യമുള്ള ഒരു മനസ്സോടെ.

“നിങ്ങളെയെല്ലാം ഞാന്‍ കുറെ കഷ്ടപെടുത്തി അല്ലേ?”

ചോദ്യം എന്നോട് ആണെങ്കിലും നോട്ടം അനിലിന്റെ മുഖത്തേക്ക് ആയിരുന്നു. 

ഞാന്‍ നോക്കി കാണുകയായിരുന്നു അമ്മയും കുഞ്ഞും തമ്മിലുള്ള ആ സമാഗമം. 

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആ ആത്മ ബന്ധം, തികഞ്ഞ ആത്മ സംതൃപ്തിയോടെ. 

മൂസതിനോട് നന്ദി പറഞ്ഞു ലക്ഷ്മിയെയും കൊണ്ട് ഞങ്ങള്‍ മടങ്ങുബോള്‍ ദൂരെ പേരറിയാത്ത ഏതോ ഒരു പക്ഷി മധുരമായി പാടുന്നുണ്ടായിരുന്നു

വീണ്ടും ഒരു വസന്തത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പാട്ട്. 

ഫൈസൽ മന്ദലംകുന്ന്

 

Post Views: 28
2
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

4 Comments

  1. sabira latheefi on April 15, 2024 2:27 PM

    ❤️🥰

    Reply
    • faisal on April 15, 2024 5:13 PM

      sabira 🥰

      Reply
  2. Faisal Mc on March 16, 2024 6:19 AM

    Nafs 🌹

    Reply
  3. Nafs nafs on March 15, 2024 2:27 PM

    👍👍👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.