വായനയും എഴുത്തും മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. വായനയിലൂടെ നാം പുതിയ കാര്യങ്ങൾ പഠിക്കുകയും ഭാഷയെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എഴുത്തിലൂടെ നാം നമ്മുടെ ആശയങ്ങളും വികാരങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. തന്റെ ആശയങ്ങളെ പങ്ക് വെക്കപെടുക എന്നത് തന്നെ ആയിരിക്കും ഒരു എഴുത്തുകാരന്റെ പ്രഥമ ലക്ഷ്യം. ഒരു കഥ പറയുന്നതിലൂടെയോ ഒരു കവിതയിലൂടെയോ ലളിതമായ രീതിയിൽ പക്ഷെ ശക്തമായ ഭാഷയിൽ അയാൾക്ക് ഒരു അനാചാരത്തെയോ തെറ്റാണെന്ന് തനിക്ക് ഉറപ്പുള്ള ഒരു സംഗതിയെയോ എതിർക്കാൻ കഴിയും. കവിതകൾ കൊണ്ട് വലിയ സമരങ്ങൾ ഏറ്റെടുത്ത എത്രയോ ചരിത്രങ്ങൾ.. “വരിക വരിക സഹജരേ സഹനസമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടക്കു പോക നാം” അംശി നാരായണപിള്ളയുടെ ഈ കവിതയാണ് വൈക്കം സത്യാഗ്രഹ സമരം ഏറ്റെടുത്തത്. സ്വാതന്ത്ര്യ സമര കാലത്ത് ആണെങ്കിൽ, സുഭാഷ് ചന്ദ്ര ബോസും രവീന്ദ്രനാഥാ ടാഗോറും അങ്ങനെ എത്രയെത്ര ആളുകൾ.. എഴുത്തുകാരന്റെ ഏറ്റവും…
Author: Faisal Mc
മാരിമഴകള്‍ ചൊരിഞ്ചേ ചെറു വയലുകള്‍ ഒക്കെ നനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേ ചെറു ഞാറുകള്‍ കെട്ടിയെറിഞ്ചേ ഓമല ചെന്തില മാലചെറു കണ്ണമ്മ കാളി കറുമ്പി ചാത്ത ചടയന്‍മാരായ ചെറു മച്ചികളെല്ലാരും വന്തേ വന്തു നിരന്തവര്‍ നിന്റേ കെട്ടി ഞാറേല്ലാം കെട്ടിപ്പകുത്തേ ചോപ്പൻ വരമ്പിൽ ഇരുന്നു പാടുകയാണ് അയാളുടെ ശബ്ദത്തിന് നല്ല ഈണവും താളവും അയാളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ചിരുത ഉടൽ അകത്തും കാൽ പുറത്തും ആയി ആ കുടിലിൽ ഇരിക്കുന്നുണ്ട് വെളിച്ചം കിട്ടാനായി വരമ്പിൽ കൂട്ടിയിരുന്ന ഞെരിപ്പോട് അണയാൻ തുടങ്ങുന്നു. ചോപ്പൻ മുറം കൊണ്ട് ഒന്ന് വീശി കനൽ ഒന്ന് കൂടി തിളങ്ങി ആ തിളക്കത്തിൽ അയാൾ ചിരുതയെ ഒന്ന് പാളി നോക്കി. താടിക്ക് കയ്യും കൊടുത്തു കാലും നീട്ടി ഇരിക്കുകയാണ് ചിരുത……. ചിന്നൻ എന്തിയെടീ…. മറുപടിയില്ല ഒന്ന് കൂടി ഉച്ചത്തിൽ ചെക്കനെന്തിയെടീ….. ഏത് നേരം പാർട്ടിക്കാരുടെ കൂടെയാ… തമ്പ്രാനും പോലീസും അറിഞ്ഞാലാകൊണ്ട്… എന്നെ കൊണ്ട് മേലയെ… ചിരുത പതം പറഞ്ഞു. ചോപ്പൻ ജന്മിയുടെ…
നല്ല മഴ ഒരു ആലസ്യത്തോടെ പുതപ്പു മാറ്റി എണീറ്റു മൂന്നു നാലു ദിവസമായി ചര്യകളൊക്കെ തെറ്റിയിരിക്കുന്നു പതിവുള്ള നടത്തം പോലും ഒന്ന് പുറത്തിറങ്ങാതെ പറ്റില്ലെന്ന് ആയിരിക്കുന്നു ഒരു തിക്കുമുട്ടൽ. “ചായ മേശമേൽ വെച്ചിട്ടുണ്ട് വിത്തൌട്ട് ആണേ” അസ്ന അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അസ്നാടെ ചായ എത്ര വേണമെങ്കിലും കുടിക്കാം പക്ഷെ ആലികുട്ടിക്കാടെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ പീടികയിൽ കയറി രണ്ടു നാട്ടു വർത്തമാനം പറഞ്ഞില്ലെങ്കിൽ ഒരു ഇടങ്ങേറാണ് വീട്ടിലും ആലികുട്ടിയുടെ പീടികയിലും ഒരേ പത്രമാണ് എന്നാലും വീട്ടീന്ന് കാണാത്ത വാർത്തകളൊക്കെ ആ പീടികയിലെ പത്രത്തിൽ കാണാം ഷമീർ പറയുന്നത് പോലെ അത് ആലികുട്ടിയുടെ കറാമതാണ്… മഴ ഒരല്പം തോർന്നിരിക്കുന്നു ഞാൻ തിടുക്കത്തിൽ പുറത്തേക്കിറങ്ങി. പഞ്ചാര വാങ്ങാൻ മറക്കണ്ട ട്ടാ എന്നൊരു അശരീരി അവിടെ മുഴങ്ങി. ഇവളിതൊക്ക എങ്ങനെ അറിയുന്നു. എന്റെ പോക്കും വരവുംമെല്ലാം അവൾക്ക് കാണാപാഠമാണ്.. പഞ്ചസാര വാങ്ങൽ ഒരു ലക്ഷ്യമാക്കി നടന്നു. പിന്നെ തോന്നി കുറച്ചു…
ഇടവപ്പാതി തകർത്തു പെയ്തു.. ഇടി വെട്ടി പെയ്തു.. അപ്പുറത്ത് ചെറൂക്കും ഇപ്പുറത്തു കരിം കുളവും നിറഞ്ഞു കവിഞ്ഞു…. കനോലി കനാൽ കര കവിഞ്ഞു… പേമാരിയേക്കാൾ ഉച്ചത്തിൽ ഇമ്പായിക്ക വിളിച്ചു പറഞ്ഞു… കരിംകുളം പൊട്ടി ട്ടാ…. ആ മുന്നറിയിപ്പ് ഭീതിയോ അത്ഭുതമോ ഉണ്ടാക്കിയില്ല…. കരിം കുളം എല്ലാ വർഷവും പൊട്ടാറുണ്ട്.. എന്നിട്ട് അതിങ്ങനെ ചാക്കോലി കാട്ടിലൂടെ ഒഴുകി ആലി കുട്ടിക്കയുടെ കണ്ടവും നിറച്ചു ഇടവഴിയിലൂടെ കാഞ്ഞിരത്തിനോടും കരിം കൊട്ടയോടും കുശലം പറഞ്ഞു മുള്ളു വേലിക്കുള്ളിലൂടെ കൗജ ടീച്ചറുടെ പറമ്പും നിറച്ചു കുടമ്പുളി ചുവട്ടിലൂടെ ബീരാൻക്കയുടെ കണ്ടവും കടന്ന് തോട്ടിൽ ലയിച്ചു… കരിം കുളത്തിനു ആരും വഴിയൊന്നും വെട്ടി കൊടുക്കേണ്ട അതിങ്ങനെ കാലങ്ങളായി അനുസ്യൂതം ഓരോ മഴ കാലത്തും അതിന്റെ വഴിയിലൂടെ യാത്ര തുടരുന്നു… ഇടവഴിയിലൂടെ കരിം കുളത്തിന്റെ സമ്മാനം ചെറുതും വലുതുമായ മീനുകൾ ഒറ്റയ്ക്കും കൂട്ടായും വന്നു കൊണ്ടിരുന്നു… ബ്ലു സ്റ്റാർ ക്ലബ്ബിന്റെ വാർഷികത്തിനു വേണ്ടി അയമുവിനെയും നഫീറിനെയും മുക്കാല മുക്കാബുല മാപ്പിള…
ഒടുവിലത്തെ ശ്വാസത്തിനായി ഞാനീ കടൽക്കരയെ തന്നെ തിരഞ്ഞെടുത്തത് എന്തിനെന്നോ.. എനിക്കൊരു തിരമാലയാകണമായിരുന്നു.. കടലും തിരയും നിനക്കത്ര ഇഷ്ടമായിരുന്നല്ലോ കരയിലേക്ക് എത്തി നോക്കി ഒരു കുഞ്ഞു ഓളമായി തീരമണയാതെ കാത്തിരിക്കുകയാണ് ഞാൻ നീ വരുന്നതും കാത്തു കാത്ത് നിന്റെ പാദങ്ങളിലൊന്നു തൊട്ടു തലോടണം ഒരു മാപ്പ് പറയണം അറിയാതെങ്കിലും ഒരപരാധം ഉണ്ടെങ്കിലത് പൊറുക്കണം നേർത്തു നേർത്തു വരുന്നൊരു കുഞ്ഞു തിരയായി ഒരു കുഞ്ഞു ഓളമായി നിന്നരികിലെത്തണം പറയാൻ ബാക്കി വെച്ചതെല്ലാം പറയണം പിന്നെ ഒന്നറിയണം എന്തിനായിരുന്നു ആ വെറുപ്പിന്റെ കുട നീ ചൂടിയതെന്ന് ഞാനെന്ന മഴ ചുടു നീരായിരുന്നില്ലല്ലോ എന്നിട്ടും.. ഒടുവിലത്തെ ശ്വാസത്തിനായി ഞാനീ കടൽക്കരയെ തന്നെ തിരഞ്ഞെടുത്തത് എന്തിനെന്നോ.. എനിക്കൊരു കടൽ തെന്നലാകണം കുളിർ കാറ്റും തണുപ്പും നിനക്കിഷ്ടമായിരുന്നല്ലോ ഒരിക്കൽ കൂടി നിന്റെ കവിളിൽ ഒരുമ്മ വെക്കണം. നിന്നെയൊന്നു കെട്ടി പുണരണം എന്റെ ശ്വാസം നിന്നിലലിയണം ഒന്ന് പറയണം…
അവൾക്കുമുണ്ടായിരിന്നിരിക്കണം ഒരു കുഞ്ഞനിയത്തി…. നക്ഷത്ര കണ്ണുള്ള. ചിരിക്കുമ്പോൾ നുണക്കുഴി വിടരുന്ന ഇളം ചുണ്ടിൽ നിറയെ പാൽ പുഞ്ചിരിയുള്ള ഒരു കുഞ്ഞനിയത്തി ചിറക് വിടർത്താൻ തുടങ്ങുമ്പോഴേക്കും അവളിൽ നിന്നും അകന്ന് പോയ ഒരു കുഞ്ഞനിയത്തി.. കാലമോ വിധിയോ നരനോ നരാധമനോ.. ആരോ അടർത്തി മാറ്റിയ ഒരിളം പൈതൽ അവൾ നഷ്ടപെട്ട അനിയത്തിക്ക് വേണ്ടി ഈ ലോകത്തോട് മുഴുവൻ കലഹിച്ചിരിക്കാം ചിണുങ്ങി കൊണ്ട് പരാതി പറഞ്ഞിരിക്കാം… അവളുടെ പരിദേവനങ്ങൾ ഒരു ഇരുട്ടു മുറിയിലെ കരിങ്കൽ ഭിത്തികളിൽ തട്ടി പോകാനിടമില്ലാതെ അലിഞ്ഞു തീർന്നിരിക്കാം… വിശപ്പിന്റെ വിളിയാളങ്ങളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും അവളുടെ പുഞ്ചിരിയുടെ നിറം കെടുത്തിയിരിക്കാം ഉത്സവ പറമ്പുകളിലും നാലാൾ കൂടുന്നിടത്തും അവൾ പരതി ഈ ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും അവളുണ്ടോ നക്ഷത്ര കണ്ണുള്ള ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന തന്റെ കൊച്ചനുജത്തി അവളുടെ സ്വപ്നങ്ങളിൽ ഒരിളം പുഞ്ചിരിയോടെ അവളുടെ കുഞ്ഞനിയത്തി കടന്ന് വരുന്നുണ്ടായിരിക്കാം.. ഹൃദയത്തിന്റെ ഭാഷകളിൽ അവർ സംസാരിച്ചിട്ടുണ്ടായിരിക്കാം.. ഒരു കുഞ്ഞു ബലൂൺ അവൾ അനിയത്തി കുട്ടിക്ക് സമ്മാനിച്ചിരിക്കാം…
വെളുത്തു തുടങ്ങിയിട്ടുണ്ട്… അല്പം അകലെയല്ലാതെ കാത്തിരിപ്പുണ്ട് വാർധക്യം… വാർദ്ധക്യം ബാല്യത്തിലേക്കുള്ള തിരിച്ചു പോക്കാണ്.. ഇനി ഉപ്പൂപ്പയാകണം.. കുഞ്ഞു മക്കളുടെ കൂടെ കളിക്കണം അവരിൽ ഒരാളാകണം.. അവരോടൊത്തു പണ്ടങ്ങൊ പറമ്പിലേതോ കോണിൽ കുഴിച്ചിട്ട പളുങ്കു കോട്ടികളെ തിരയണം… വാർദ്ധക്യം ഒരു തുടക്കമാണ് ഇനിയാണ് ജീവിച്ചു തുടങ്ങേണ്ടത്.. അസറിനു പോയിട്ടു വരുമ്പോ… ഇമ്പായിടെ ചായക്കടയിലൊന്ന് കയറണം.. പറയണം തൊണ്ണൂറിലെ ബാല്യത്തെ കുറിച്ച് ചില തെറ്റുകൾ തിരുത്തണം.. മറ്റു ചിലത് പൊറുക്കണം.. നിസ്വാർത്ഥനകണം.. കരുതണം മടിശീലായിൽ മിട്ടായി പൊതികൾ ഒരു ബുള്ളറ്റ് വാങ്ങണം ഇന്ത്യയൊന്നാകെ കറങ്ങണം ഒരു കൂട്ടിന് വേണമെങ്കിൽ ആ പഹയനെയും വിളിക്കണം ഇതൊന്നും മോഹങ്ങളല്ല തീരുമാനങ്ങളാണ് അധികം അകലെയല്ലാതെ വാർധക്യം കാത്തിരിപ്പുണ്ട് ഫൈസൽ മന്ദലംകുന്ന്
കാർ ഓടി കൊണ്ടിരുന്നു… തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ പിന്നിലേക്ക് ഓടി മറയുന്നു. ദൃശ്യങ്ങളിൽ അവ്യക്തത. അസ്നുവിന്റെ തട്ടം കൊണ്ട് കണ്ണട തുടച്ചു വീണ്ടും മുഖത്ത് വെച്ചു. ‘എന്ത് പറ്റി. അവൾ ചോദ്യ ഭാവത്തിൽ നോക്കി. ഒന്നുമില്ലെന്ന് ചുമൽ കൂപ്പി കാണിച്ചു വീണ്ടും പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളിലേക്ക് ദൃഷ്ടി പായിച്ചു. ഒരു മംഗള കർമ്മത്തിൽ പങ്കെടുക്കാനുള്ള യാത്രയിലാണ് ഞാനും ഭാര്യ അസ്‌നയും. വെള്ളിയങ്ങാട് എന്ന തമിഴ് നാട്ടിലെ ഒരു കാട്ടു ഗ്രാമത്തിലേക്ക്. ഞാൻ ആ കത്തിലേക്ക് ഒന്ന് കൂടി പാളി നോക്കി. കൈപ്പട സീനുവിന്റേത് തന്നെ ആയിരിക്കണം. ദീന എന്നാണ് അവന്റെ പേര്… അത് ദീനു ആക്കിയത് ഞാനാണ്. വെള്ളിയങ്ങാട്ടിലെ ഐ ടി സി പേപ്പർ ഫാക്റടറിയിൽ നിന്ന് തുടങ്ങിയ ഒരു ബന്ധം. സഹോദര ബന്ധം… അവിടെ നിന്ന് പോന്നതിനു ശേഷം ആ ബന്ധം തുടരാൻ ആയില്ല. കത്തെഴുതാൻ അറിയില്ലായിരുന്നു അവന്. അല്ലെങ്കിൽ തന്നെ കത്തുകളും അത് കൊണ്ട് വന്നിരുന്ന…
വയറാണ് പ്രശ്നം…. അമിതമായാൽ ഏമ്പക്കം… കുറഞ്ഞാൽ ഗ്യാസ്.. കുട വയറാണെങ്കിൽ വിറക് പുരയുടെ മുകളിൽ വലിഞ്ഞു കയറിയ വള്ളിയിലുണ്ടായ മത്തങ്ങ പോലെ ഓരോ ദിവസവും വീർത്തു വരുന്നു…. ഒരു നേരം കഴിക്കുന്നവൻ യോഗി രണ്ടു നേരം കഴിക്കുന്നവൻ ഭോഗി മൂന്നു നേരം കഴിക്കുന്നവൻ രോഗി നാല് നേരം കഴിക്കുന്നവൻ ദ്രോഹി… എന്നത് ഒരു തമിഴ് പഴമൊഴിയാണ് അഞ്ചും ആറും നേരം കഴികുന്നുന്നവരും നമുക്കിടയിൽ ഉണ്ട് എന്നത് അത്ഭുതം ഒന്നും അല്ലല്ലോ.. സ്വന്തമായി നാലു കാശ് ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെ വന്നവൻ സ്വന്തമായി എന്തെങ്കിലും വെച്ചുണ്ടാക്കി കഴിക്കണമെന്ന ആഗ്രഹത്തോടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി…… താമസിക്കുന്നതിന്റെ തൊട്ടടുത്തു തന്നെ മെസ്സ് സൗകര്യമുള്ള ഒരു ഹോട്ടൽ ഉള്ളത് കാരണം വെച്ചുണ്ടാക്കുക എന്ന കലാ പരിപാടിക്ക് മിനക്കെട്ടില്ല. ഡ്യൂട്ടി കഴിഞ്ഞു നേരെ ഹോട്ടലിൽ വരുന്നു. കൈ കഴുകുന്നു.. ഇരിക്കുന്നു തിന്നുന്നു എണീറ്റു പോകുന്നു. ആഹാ എന്തൊരു സുഖം.. ഒന്ന് രണ്ട് മാസമൊക്കെ അങ്ങനെ കഴിഞ്ഞു. പിന്നെ പിന്നെ…
അക്ബര്‍ എറണാംകുളത് നിന്നും പപ്പട പണി മതിയാക്കി തിരിച്ചു വന്നിരിക്കുന്നു. കൂടെ ശംസുവും. അവിടെ മര്യാദക്ക് ഒരു ജ്യൂസ് കടയില്‍ പണിയെടുത്തു കഴിഞ്ഞിരുന്ന ശംസുവിനെ സകാഫി എന്ന അക്ബര്‍ യാദൃശ്ചികമായി കണ്ടു മുട്ടിയിടത്ത് നിന്നാണ് ഈ കഥ തുടങ്ങുന്നത്. സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് അതും സ്വന്തം നാട്ടില്‍… ഈയൊരു ചിന്ത ഇരുവരെയും അലട്ടി കൊണ്ടിരുന്നു. സ്വന്തമായി ഒരു ആശയമില്ലാത്തതിനാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ഞങ്ങളെ കൂടി അവര്‍ ചര്‍ച്ചക്ക് വിളിച്ചു. പ്രധാന അജണ്ടയ്ക്കു മുന്പ് ഇരുവരുടെയും എറണാകുളം വിശേഷങ്ങള്‍ കേള്‍ക്കാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം . ശംസുവാണ് തുടങ്ങി വെച്ചത് സിനിമാ നടന്‍ ജയസൂര്യ പതിവായി ജ്യൂസ് കുടിക്കാരുള്ളത് ഷംസു ജോലിക്ക് നിന്നിരുന്ന കടയില്‍ നിന്നാണത്രേ ! ചിലപ്പോള്‍ തോളത്തു തട്ടി ഒരഭിനന്ദനം, അല്ലെങ്ങില്‍ പത്തോ ഇരുപതോ രൂപ ടിപ്. ഇതിനും പുറമേ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ചാന്‍സ് തരാമെന്നുള്ള മോഹന വാഗ്ദാനവും ജയസൂര്യ ശംസുവിനു നല്‍കിയിട്ടുണ്ട്. ഒരു ദിവസം…
