കുട്ടികളുടെ കല പില ശബ്ദം കേട്ടാണ് അന്നത്തെ ദിനം ആരംഭിച്ചത്. പടിഞ്ഞാറെ മുറ്റത്തുള്ള പറങ്ങി മാവിന്മേല്‍ വലിയ ഒരു തേന്‍ കൂട് പ്രത്യക്ഷപെട്ടിരിക്കുന്നു, അതും സാധാരണ തേനീച്ച അല്ല കാട്ടു തേനീച്ചകള്‍ ! എവിടെനിന്നു വന്നു എന്നറിയില്ല! പക്ഷെ ഇന്ന് നേരം വെളുത്തപ്പോള്‍ മുതല്‍ അത് അവിടെയുണ്ട്. കുട്ടികള്‍ക്ക് തേനീച്ചയുടെ സ്വഭാവം ശരിക്കും അറിയാം എന്ന് തോന്നുന്നു, ദൂരെ നിന്നു നോക്കുന്നു എന്നല്ലാതെ അതിനെ കല്ലെറിയാനോ ഉപദ്രവിക്കാനോ അവര്‍ മുതിര്‍ന്നില്ല എന്നത് ആശ്വാസം. ഒരു പക്ഷെ ആരില്‍ നിന്നെങ്ങിലും നല്ല ഉപദേശം കിട്ടിയിരിക്കും ഇത്ര വലിയ ഒരു തേന്‍ കൂട് ആ പരിസരത്ത് ആദ്യമായിട്ടായിരുന്നു. നാട്ടുകാരും അയല്‍ക്കാരും കണ്ടു മടങ്ങി. പലരും പറഞ്ഞു പത്രത്തില്‍ കൊടുക്കാന്‍, പക്ഷെ പത്രത്തില്‍ കൊടുക്കാതെ തന്നെ തേന്‍ കൂട് മന്നലംകുന്നു നാട്ടില്‍ പ്രസിദ്ധിയാര്‍ജിച്ചു. ആ കഥ ഇങ്ങനെ… ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു രാത്രി.. എഴുത്തും വായനയുമെല്ലാം കഴിഞ്ഞു ഉറങ്ങാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഏകദേശം 12 മണി…
Author: Faisal Mc
ഇടവേളയായിരുന്നു. നീണ്ട കാലത്തെ ഇടവേള. പ്രവാസം… പ്രയാസങ്ങളെ മറക്കാൻ സഹായിക്കുന്നത് കൊണ്ടാകണം അങ്ങനെ ഒരു പേര്. പലതിൽ നിന്നും മനപ്പൂർവമല്ലാതെ തന്നെ വിട്ടു നിൽക്കേണ്ടി വന്നു. എഴുത്തിൽ നിന്ന്. വായനയിൽ നിന്ന്. സൗഹൃദങ്ങളിൽ നിന്ന്. പ്രണയത്തിൽ നിന്ന്. ജീവിതം… അതങ്ങനെ താഴ്ചയിലേക്ക്. മഴവെള്ളം ഒഴുകുന്നത് പോലെ. അനർഗ്ഗളമായി. പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രമാണ് സമ്പാദ്യം. എന്തിനായിരുന്നു അത്തരമൊരു സഹനം? ഉത്തരമില്ല. ഈ ചോദ്യം തന്നെ തെറ്റ്. അല്ലെങ്കിൽ പഴകി ദ്രവിച്ച ആ ഉത്തരങ്ങൾ തന്നെ അറിയാതെ പറഞ്ഞു പോകും. കുടുംബം. ബാധ്യത. ഉത്തരവാദിത്വം. ഇനി വിശ്രമ ജീവിതമാണ്. ചിരിയാണ് വരുന്നത്. ഈ അറുപത്തി മൂന്നിന്റെ നിറവിൽ ഇനി വിശ്രമിക്കാൻ സമയമെവിടെ. ഇനിയുള്ള വിശ്രമം നിതാന്തമാണ്. ഏതു നിമിഷവും ആ വിളി വരും. പോകാൻ തയ്യാറാകണം. പ്രൗഢി നില നിർത്തുന്ന പഴയ തറവാട് വീടാണ്. എങ്കിലും പരിഷ്കാരങ്ങൾ ആവോളം. കുഞ്ഞുങ്ങൾ ഉമ്മ തന്നു സ്കൂളിലേക്ക് ഇറങ്ങി. ആ സ്നേഹത്തിനു വേണ്ടി ഇനി നാളെ…
ഒരു സംവത്സരത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ചു ചെറിയൊരു ഹോട്ടൽ നടത്തി ഉപജീവനം കണ്ടെത്തുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കോയമോൻക്ക എന്ന കോയാക്ക.. എൺപതുകളിലും തൊണ്ണൂറുകളിലും ജീവിതം ആനന്ദകരമാക്കിയ കോയക്കാകു പുതിയ തലമുറയോട് അത്ര പ്രീതി പോരാ…. കോയാക്ക ഉസ്മാനോട് പറയുന്ന പരാതികൾ പലതാണ്. ഒന്നാമത്തേത് ഇപ്പോഴത്തെ കുട്ടികൾക്ക് കാർന്നോക്കന്മാരോട് വേണ്ടത്ര ബഹുമാനം ഇല്ല. പിന്നെ കിടന്നും ചരിഞ്ഞും പാഞ്ഞു പോകുന്ന ബൈക്കുകൾ അത് മറ്റൊരു പരാതിയാണ്. വായു ഗുളിക വാങ്ങാൻ പായുകയല്ലേ ഹറാം പെറാന്നോര്… ഉസ്മാനെ അനക്ക് ഓർമ്മണ്ടാ.. ചുമരിനോട് ചേർത്ത വെച്ച നമ്മുടെ സൈക്കിൾ വട്ടിനെ… ഉസ്മാൻ ഒന്ന് ചിരിച്ചു ഉസ്മാനിക്കാകും പറയാനുണ്ട് ചില ഓർമ്മകൾ… പണ്ടൊക്കെ ഏതു വീടിന്റെ മുറ്റത്തും കൊച്ചം കുത്ത് കളിക്കാനുള്ള ഒരു കളം കാണും… കൃത്യമായി അളന്നു മുറിച്ചു കാലു കൊണ്ട് വരച്ച കളങ്ങൾ. പൊട്ടിയ ടൈലിന്റെ കഷ്ണം എടുത്തു കല്ലിലിട്ടു ഉരച്ചു കരുകളാക്കി സൂക്ഷിക്കുന്ന പെൺ കിടാങ്ങൾ. ഇന്നിപ്പോ ആണും പെണ്ണും ഒക്കെ മൊബൈലിൽ…
പറയാനുള്ളത് ചെറൂക്കിന്റെ കഥയാണ്. നിഗൂഢതകളുട ഒളിതാവളം. എഴുതി വെക്കാത്ത ചരിത്രങ്ങൾ… സത്യങ്ങൾ… ചെറൂക്… ചെറുപ്പത്തിൽ കേട്ട ഏറ്റവും ഭയാനകമായ പേരുകളിൽ ഒന്ന്. കനോലി കനാലിനു അഭിമുഖമായി ഒരു കിലോമീറ്ററോളം നീളമുള്ള ഒരു കുളം, അതിലെ കുപ്രസിദ്ധമായ ഒരു കടവ് അതാണ് ചെറൂക്. തെളിഞ്ഞ വെള്ളം. നിശബ്ദത. പോക്രാച്ചി തവളകളുടെ മുരളലോ കാലൻ കൊക്കുകളുടെ മർമ്മരങ്ങളോ ഇല്ലാത്ത നിശബ്ദമായ ഒരിടം. ഇടക്കിടക്ക് ഒളിച്ചു കളിക്കുന്ന സൂര്യൻ. കാറ്റിന്റെ ശീൽകാരങ്ങളിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില വിരഹ ഗാനങ്ങൾ. തെളിഞ്ഞ നീല കളറുള്ള വെള്ളത്തിൽ പെട്ടന്ന് രൂപ പെടുന്ന ചുഴലികൾ. പണ്ടൊരിക്കൽ പോത്തിനെ കുളിപ്പിക്കാൻ ഇറങ്ങിയ മമ്മദും പോത്തും പിന്നെ തിരിച്ചു കയറിയിട്ടില്ല. ചെറൂക്കിന്റെ ആഴ കയങ്ങളിൽ നിതാന്ത വിശ്രമം. കഥകൾ ഏറെയാണ് ചെറൂക്കിനെ കുറിച്ച്… മഗ്‌രിബിന് അംഗ സ്നാനം ചെയ്യാൻ പോയ ബീമാതാക്ക് നിധി കിട്ടിയതുൾപ്പെടെ. ബീമാത്താ ആദ്യം കണ്ടത് ചുഴിയാണ്. വാ മൂടി കെട്ടിയ ഒരു കുടം മെല്ലെ പൊന്തി വന്നു.…
