Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സാത്താന്റെ സ്നാനം
കഥ ജീവിതം ത്രില്ലർ

സാത്താന്റെ സ്നാനം

By Faisal McFebruary 23, 2024Updated:February 12, 202517 Comments2 Mins Read151 Views
Bookmark Now
Please login to bookmark Close

No account yet? Register

പറയാനുള്ളത് ചെറൂക്കിന്റെ കഥയാണ്.

നിഗൂഢതകളുട ഒളിതാവളം.

എഴുതി വെക്കാത്ത ചരിത്രങ്ങൾ…

സത്യങ്ങൾ…

ചെ‌റൂക്… ചെറുപ്പത്തിൽ കേട്ട ഏറ്റവും ഭയാനകമായ പേരുകളിൽ ഒന്ന്.

കനോലി കനാലിനു അഭിമുഖമായി ഒരു കിലോമീറ്ററോളം നീളമുള്ള ഒരു കുളം, അതിലെ കുപ്രസിദ്ധമായ ഒരു കടവ് അതാണ് ചെ‌റൂക്.

തെളിഞ്ഞ വെള്ളം. നിശബ്ദത. പോക്രാച്ചി തവളകളുടെ മുരളലോ കാലൻ കൊക്കുകളുടെ മർമ്മരങ്ങളോ ഇല്ലാത്ത നിശബ്ദമായ ഒരിടം.

ഇടക്കിടക്ക് ഒളിച്ചു കളിക്കുന്ന സൂര്യൻ.

കാറ്റിന്റെ ശീൽകാരങ്ങളിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില വിരഹ ഗാനങ്ങൾ.

തെളിഞ്ഞ നീല കളറുള്ള വെള്ളത്തിൽ പെട്ടന്ന് രൂപ പെടുന്ന ചുഴലികൾ.

പണ്ടൊരിക്കൽ പോത്തിനെ കുളിപ്പിക്കാൻ ഇറങ്ങിയ മമ്മദും പോത്തും പിന്നെ തിരിച്ചു കയറിയിട്ടില്ല. ചെറൂക്കിന്റെ ആഴ കയങ്ങളിൽ നിതാന്ത വിശ്രമം.

കഥകൾ ഏറെയാണ് ചെറൂക്കിനെ കുറിച്ച്…

മഗ്‌രിബിന് അംഗ സ്നാനം ചെയ്യാൻ പോയ ബീമാതാക്ക് നിധി കിട്ടിയതുൾപ്പെടെ.

ബീമാത്താ ആദ്യം കണ്ടത് ചുഴിയാണ്.

വാ മൂടി കെട്ടിയ ഒരു കുടം മെല്ലെ പൊന്തി വന്നു. ഒരു വിപതി ധൈര്യത്തിൽ കുടം വലിച്ചെടുത്തു കരക്ക് കയറി ഓടി.

അതിനിടയിൽ ആ ചുഴിയിൽ ഒരു മിന്നായം പോലെ കണ്ട ഭീകര രൂപത്തിൻറെ ആ പേടി മരണം വരെ അവരെ വിട്ടു ഒഴിഞ്ഞിരുന്നില്ല.

എനിക്കുമുണ്ട് അനുഭവങ്ങൾ…

തെളിഞ്ഞ നീല വെള്ളത്തിൽ ഞാൻ കണ്ട സ്നാനം.

അതൊരു മനുഷ്യൻ ആയിരുന്നില്ല ഉറപ്പ്…

പ്രകാശിക്കുന്ന നീല കണ്ണുകൾ.

വട്ട മുഖം. ചുറ്റിലും പരന്നു കിടക്കുന്ന നീളമുള്ള ചുരുണ്ട മുടിയിഴകൾ.

കൂടെയുള്ളവർ പറഞ്ഞു അതു സാത്താൻ ആണെന്ന്.

അതെ അന്ന് അവിടെ സാത്താന്റെ സ്നാനം ആയിരുന്നു.

ചുറ്റിനും കാറ്റ് ഉണ്ടായിരുന്നു മൂളി പാട്ടിന്റെ ഷീലുകൾ ഉള്ള കാറ്റ്.

പക്ഷെ ചെറൂക്കിലെ വെള്ളത്തിനു അനക്കമില്ലായിരുന്നു.

ഭയാനകമായ നിശബ്ദത.

മരണത്തിന് മുമ്പേ ഉള്ള നിശബ്ദത.

ചീവിടുകൾ എവിടെയോ ഓടി ഒളിച്ചിരിക്കുന്നു. സൂര്യനും പാതി മറഞ്ഞിരിക്കുന്നു.

ആ ഭയങ്കരമായ കാഴ്ച്ചക്ക് ശേഷം ഞാൻ ഇന്ന് വരെ അവിടെ പോയിട്ടില്ല.

വർഷങ്ങൾ… നീണ്ട വർഷങ്ങൾ…

ഇവിടെ ദുബായിൽ ഈ ശീതികരിച്ച മുറിയിൽ ഇരുന്നു ഫേസ്ബുക്കിൽ തോണ്ടി കളിക്കുമ്പോൾ “സ്നാനം” എന്നൊരു വാക്ക് എന്നെ ചെ‌റൂക് വരെ എത്തിച്ചിരിക്കുന്നു.

ഒരു കാര്യം കൂടി.

സാത്താന്റെ സ്നാനം ഞാൻ കണ്ടതും വെള്ളിയാഴ്ച.

ഇന്ന് ഇതെഴുതുന്നതും മറ്റൊരു വെള്ളിയാഴ്ച.

ഒരു കുംഭം പത്ത്…

ചിത്രത്തിന് കടപ്പാട് : മാധ്യമം 

Post Views: 19
5
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

17 Comments

  1. Jasna on February 25, 2024 8:56 PM

    ചെറൂക്ക് കഥകൾ ഇനിയും പോരട്ടെ, നല്ല രസമുണ്ട് വായിക്കാൻ 👍

    Reply
    • ഫൈസൽ on February 25, 2024 10:47 PM

      Thank u jasna 🌹

      Reply
  2. അനാമിക s on February 24, 2024 7:54 PM

    നന്നായെഴുതി 👍

    Reply
    • sabira latheefi on February 25, 2024 6:42 PM

      നന്നായി എഴുതി.

      Reply
      • ഫൈസൽ on February 25, 2024 10:48 PM

        Sabira latheef…. 🥰🌹🌹

        Reply
    • ഫൈസൽ on February 25, 2024 10:47 PM

      Anamika… 🌹🌹

      Reply
  3. Nishara on February 24, 2024 3:55 PM

    Daa…ineem ezhutta…

    Reply
    • Faisal Mc on February 24, 2024 6:13 PM

      നിഷറ…… Thank u🥰🌹

      Reply
  4. Shreeja R on February 24, 2024 2:33 PM

    നന്നായിട്ടുണ്ട് 👍

    Reply
    • Faisal Mc on February 24, 2024 3:48 PM

      Thanks… 🌹

      Reply
  5. Joyce Varghese on February 24, 2024 6:04 AM

    നന്നായി എഴുതി.
    ചെകുത്താൻ സ്നാനം, കുറച്ചു കൂടി എഴുതി പേടിപ്പിക്കാമായിരുന്നു.
    വേറിട്ട അനുഭvam(?), നല്ല impressive ആയിരുന്നു. 👍👌

    Reply
    • Faisal Mc on February 24, 2024 11:28 AM

      ജോയ്‌സി വർഗീസ്…….
      അഭിപ്രായം… നിർദേശങ്ങൾ….ഇതെല്ലാം പ്രചോദനം ആണ്… നന്ദി…

      Reply
  6. അയന on February 24, 2024 1:11 AM

    കൊള്ളാം….
    ചെകുത്താന്റെ സ്നാനം കാണാന്‍ പോയ feel ഉണ്ടായി

    Reply
    • Faisal Mc on February 24, 2024 11:25 AM

      അയന…… Thanks

      Reply
  7. Seenanavaz on February 23, 2024 10:08 PM

    എഴുത്തിന്റെ ശൈലി കൊള്ളാം. ഒരു ക്ലൈമാക്സ്സ് കൂടെ ചേർത്തിരുന്നെങ്കിൽ നല്ല ഒരു കഥ ആയേനെ… ആശംസകൾ👏👏👏

    Reply
    • ഫൈസൽ on February 23, 2024 10:16 PM

      വായനക്ക് നന്ദി…. അഭിപ്രായത്തിനും…

      Reply
    • Faisal Mc on February 24, 2024 11:26 AM

      സീന നവാസ്….. 🥰🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.