Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാർന്നോക്കന്മാർ
കഥ ജീവിതം പ്രണയം

കാർന്നോക്കന്മാർ

By Faisal McFebruary 23, 2024Updated:February 28, 20248 Comments4 Mins Read237 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സംവത്സരത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ചു ചെറിയൊരു ഹോട്ടൽ നടത്തി ഉപജീവനം കണ്ടെത്തുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കോയമോൻക്ക എന്ന കോയാക്ക..

എൺപതുകളിലും തൊണ്ണൂറുകളിലും ജീവിതം ആനന്ദകരമാക്കിയ കോയക്കാകു പുതിയ തലമുറയോട് അത്ര പ്രീതി പോരാ….

കോയാക്ക ഉസ്മാനോട് പറയുന്ന പരാതികൾ പലതാണ്.

ഒന്നാമത്തേത് ഇപ്പോഴത്തെ കുട്ടികൾക്ക് കാർന്നോക്കന്മാരോട് വേണ്ടത്ര ബഹുമാനം ഇല്ല.

പിന്നെ കിടന്നും ചരിഞ്ഞും പാഞ്ഞു പോകുന്ന ബൈക്കുകൾ അത് മറ്റൊരു പരാതിയാണ്.

വായു ഗുളിക വാങ്ങാൻ പായുകയല്ലേ ഹറാം പെറാന്നോര്…

ഉസ്മാനെ അനക്ക് ഓർമ്മണ്ടാ.. ചുമരിനോട് ചേർത്ത വെച്ച നമ്മുടെ സൈക്കിൾ വട്ടിനെ…

ഉസ്മാൻ ഒന്ന് ചിരിച്ചു ഉസ്മാനിക്കാകും പറയാനുണ്ട് ചില ഓർമ്മകൾ…

പണ്ടൊക്കെ ഏതു വീടിന്റെ മുറ്റത്തും കൊച്ചം കുത്ത് കളിക്കാനുള്ള ഒരു കളം കാണും… കൃത്യമായി അളന്നു മുറിച്ചു കാലു കൊണ്ട് വരച്ച കളങ്ങൾ.

പൊട്ടിയ ടൈലിന്റെ കഷ്ണം എടുത്തു കല്ലിലിട്ടു ഉരച്ചു കരുകളാക്കി സൂക്ഷിക്കുന്ന പെൺ കിടാങ്ങൾ.

ഇന്നിപ്പോ ആണും പെണ്ണും ഒക്കെ മൊബൈലിൽ ആണ്.

വെടക്ക് ആകാൻ ഈ ഒരു സാധനം മതിയെടോ….

കോയാക്കയുടെ ആത്യന്തികമായ അഭിപ്രായം ആണ്.

ഹോട്ടൽ കൌണ്ടർ പണിക്കാരൻ ചെക്കനെ ഏല്പിച്ചു കോയാക്കയും ഉസ്മാനും നടക്കാനിറങ്ങി.

അതൊരു പതിവാണ്…

ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഇടവഴികളിലൂടെ….

പരൽ മീനുകൾ എത്തി നോക്കുന്ന തോട്ടു വക്കിലൂടെ….

എത്ര കണ്ടാലും മതി വരാത്ത മന്നലാംകുന്നിന്റെ തീരത്തിലൂടെ….

പരിചയക്കാരോട് സലാം പറഞ്ഞു തിരമാലകളെ ലക്ഷ്യമാക്കി അവർ നടന്നു.

ഹസ്സൻക്ക വല വീശുന്നുണ്ട്..

എന്നാൽ പിന്നെ അങ്ങോട്ട്‌ ആകാം.

ഇജ്ജ് ഒരഞ്ചു മിനിറ്റ് ഇരിക്ക് ഉസ്മാനെ..

കാലു കയക്കുന്നു.

തിരമാലകളുടെ സുന്ദര നൃത്തം കാണാൻ കാറ്റാടി മരങ്ങൾക്കിടയിൽ കടലിനഭിമുഖമായി ഇട്ടിരിക്കുന്ന ചാരു ബെഞ്ചുകളിൽ ഒന്നിൽ അവർ ഇരുന്നു.

സിമന്റ്‌ കഷണങ്ങൾ അടർന്നു വീണു കോൺക്രീറ്റ് കമ്പി പലയിടത്തും പുറത്തേക്ക് കാണുന്നുണ്ട്. ഇതിലും അഴിമതി അല്ലേടോ?

ഉസ്മാൻ സംഭാഷണങ്ങൾക്ക് ഒരു ആമുഖത്തിന് വേണ്ടി തുടങ്ങി വെച്ചു.

യുവ മിഥുനങ്ങൾ കളിച്ചും ചിരിച്ചും ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആനന്ദകരമാകുന്നുണ്ടായിരുന്നു.

കോയാക്ക ആരെയോ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.

ഉസ്മാനെ അനക്ക് ആ കുട്ടീനെ പിടുത്തം കിട്ടിയാ?

പിന്നല്ലാണ്ട് ആ കുട്ടീന്റെ പ്ലക്സ് അല്ലേ റോഡുമ്മേ..

പരീക്ഷക്ക് ഏതാണ്ട് വല്യ മാർക്ക് കിട്ടീന്നും പറഞ്ഞ്..

ആ അതന്നെ…

കബീറിന്റെ മൂത്ത മോള്….

ഓളെ നിക്കാഹ് കഴിഞ്ഞാ….

ഏയ്‌ അത് പടിക്കല്ലേ…..

എന്നിട്ടാണോ ഓൾ ആ ചെക്കന്റെ തോളത്തു കേറി നടക്കണേ.

ഇതൊന്നും നമ്മളെ സമുദായത്തിൽ ഇല്ലാത്തത് ആണല്ലോ റബ്ബേ.

നമ്മുടെ എന്നല്ല കോയാക്ക അച്ഛനമ്മമാർ ഉള്ള ഒരു സമുദായത്തിലും ഇതൊന്നും ഇല്ല.

വളർത്തു ദോഷം അല്ലാണ്ടെന്താ!

അവിടെയും ഉസ്മാൻ കോയാക്കാനെ തിരുത്തി.

അല്ല ഇത് ആ കുട്ടികളുടെ പ്രവൃത്തി ദോഷം.

എന്തായാലും കബീറിനോട് വിവരം പറയണം. പെൺകുട്ട്യേൾ ഉള്ള തന്താരെ വേവലാതി അനക്ക് പറഞ്ഞാ മനസ്സിൽ ആവൂല ഉസ്മാനെ…

കോയാക്ക ഉസ്മാനെ കൗണ്ടർ ചെയ്തു.

പോയി ഒരെണ്ണം അങ്ങട് പൊട്ടിച്ചാലോ?

കോയാക്കാടെ രോഷം അടങ്ങുന്നില്ല.

ഉസ്മാനു ചിരി…

വയസാം കാലത്തു ഇങ്ങളെ ജയിലീ വന്നു കാണേണ്ടി വരോലോ.. പടച്ചോനെ..

ആ ദിവസം അങ്ങനെ കഴിഞ്ഞു.

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് കോയാക്ക കബീറിനെ കണ്ടു മുട്ടിയത്.

നയപരമായി കോയാക്ക കാര്യങ്ങൾ അവതരിപ്പിച്ചു.

കബീറിന്റെ മുഖത്തു വല്ലായ്മ.. രോഷം… കണ്ണുകളിൽ തീക്ഷണത…

കോയക്കാനെ തുറിച്ചു നോക്കി കബീർ വീട്ടിലേക്കു തിരിച്ചു നടന്നു.

ഒരു വട്ടം കൂടി സൂര്യൻ കുതിച്ചു പൊങ്ങി കിതച്ചു താണു.

ഉസ്മാൻ വേവലാതി പൂണ്ടു കടയിലേക്ക് കേറി വന്നു.

ഇജ്ജെന്ത്‌ പണിയാ കാണിച്ചത്?

ഇജ്ജ് ആ കുട്ടീടെ കാര്യം കബീറിനോട് പറഞ്ഞോ?

പിന്നെ പറയണ്ടേ… മിണ്ടാണ്ട് ഇരുന്നിട്ട് എന്തെങ്കിലും സംഭവിച്ചാലോ?

പിന്നെ ഇപ്പൊ ഒന്നും സംഭവിച്ചില്ലല്ലോ..

ആ കുട്ടിയെ കാണാൻ ഇല്ലെന്ന്…

എന്റെ റബ്ബേ…!!”

കോയാക്ക അവിടെ ഇരുന്നു പോയി.

അത് ആ ചെക്കന്റെ ഒപ്പം പോയീണ്ടാവും വേറെ എവിടെ പോവാൻ.

ഏതായാലും അത് വരെ ഒന്ന് പോകാം.

പോലീസും ആൾക്കാരും ഒക്കെ ഉണ്ട് അവിടെ…

കബീർ പോലീസുകാരോട് തന്നെ ചൂണ്ടി എന്തോ പറയുന്നതും പോലീസുകാർ തന്റെ അടുത്തേക്ക് വരുന്നതും കോയാക്ക ശ്രദ്ധിച്ചു.

വള്ളി പുള്ളി വിടാതെ കോയാക്ക കണ്ട കാര്യം പോലീസിനോട് പറഞ്ഞു. ആ പയ്യനെ മുൻപ് കണ്ടിട്ടില്ലെന്നും ഇനി കണ്ടാൽ തിരിച്ചറിയാമെന്നും കൂടി പറഞ്ഞു.

അയൽ വീട് ശോകമൂകമാണ്.

കോയാക്കയും വിഷമത്തിലാണ്.

ഞാൻ അത് കബീറിനോട് പറയാൻ പാടില്ലായിരുന്നു.

കബീർ വീട്ടിൽ ബഹളം ഉണ്ടാക്കിയിട്ടുണ്ടാവും. ഒരു എടുത്തു ചാട്ടത്തിന് പെൺകുട്ടി അവനോടൊപ്പം ഇറങ്ങി പോയിട്ടുണ്ടാകും.

ഇപ്പോഴത്തെ കുട്ടികളോട് ഒന്നും ചോദിക്കാനും പറയാനും പാടില്ലേ?

കുട്ടികൾ ഒക്കെ ഇങ്ങനെ ആയാൽ…

പ്രഭാതവും പ്രദോഷവും പിന്നെയും കടന്നു പോയി.

കുട്ടികൾ എവിടെ ഉണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ട്.

പോലീസിനോടൊപ്പം കബീർ അങ്ങോട്ട്‌ പോകുന്നുണ്ട്.

കോയക്കാക്ക് മനപ്രയാസം, മൂപ്പരും അവരോടൊപ്പം കൂടി.

കോയമ്പത്തൂർ ചെക്കന്റെ ഏതോ മൂത്തമ്മാടെ വീട്ടിൽ നിന്നാണ് കിട്ടിയത്.

കബീറിനെ കണ്ടപാടെ കുട്ടി ഓടിവന്നു കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

കബീറിനും സങ്കടം. അവനും കരഞ്ഞു.

ചെക്കനും ആകെ പകച്ചു നിൽക്കുകയാണ്.

മൂത്തമ്മ ഒരല്പം വിവരമുള്ള സ്ത്രീ ആണ്. അവർക്കും ഉണ്ട് പെണ്മക്കൾ…

അവിടെയും ഉണ്ട് കോയാക്കയുടെ പ്രായത്തിലുള്ള ഒരു കാർന്നോർ.

കൗമാരത്തിന്റെ ചാപല്യമാണെന്ന് അവർക്കറിയാം.

അത് കൊണ്ടാണ് മറ്റെവിടെയും പോകാൻ അനുവദിക്കാതെ അവരെ അവർ അവിടെ പിടിച്ചു നിർത്തിയത്.

ചെറുക്കന്റെ വീട്ടിൽ വിളിച്ചു പറയുകയും ചെയ്തു. സ്വാഭാവികമായും അവർ പോലീസിനെ അറിയിച്ചു.

ദുരന്തം ആയി പോകേണ്ടിയിരുന്ന ആ കൗമാരങ്ങളെ ഒരു സ്വപ്നം പോലെ തോന്നിച്ച രണ്ടു മൂന്നു ദിനങ്ങൾ കൊണ്ട് ജീവിതത്തിലേക്കും യഥാർഥ്യത്തിലേക്കും തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞിരിക്കുന്നു.

തിരിച്ചു വരവ്..

കബീറിന്റെ മടിയിലാണ് മകൾ കിടക്കുന്നത്. ആ ബാക്ക് സീറ്റ് അവർക്കായി മാത്രം..

കൂടെ കോയാക്കയും ഡ്രൈവറും….

സുരക്ഷിതത്തിന്റെ ആ മടി തട്ടിൽ അവളുടെ കണ്ണീരിനൊപ്പം കബീറിന്റെ ആശ്വാസ കണ്ണീരും ഒലിച്ചിറങ്ങി.

ഒപ്പം കോയാക്കയുടെ ആശ്വാസ വാക്കുകളും…

വീണ്ടുമൊരു പകൽ…

പതിവുള്ള നടത്തം പക്ഷെ ഇത്തവണ കോയാക്കയുടെയും ഉസ്മാന്റെയും ഒപ്പം കബീറും ഉണ്ടായിരുന്നു.

*********

കണ്ടില്ലേ ആ പോകുന്ന മൂന്നു കാർന്നോക്കന്മാരെ…

അവരൊക്കെ തന്നെയാണ് ഏതൊരു നാടിന്റെയും പെരുമയും പ്രശസ്തിയും…

അവരുണ്ടായിരിക്കണം.. വഴികളിൽ… കവലകളിൽ… തീരങ്ങളിൽ..

അതൊരു സുരക്ഷയാണ്..

ആശ്വാസമാണ്…

ശുഭം….

ഫൈസൽ മന്ദലാംകുന്ന്

Post Views: 17
2
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

8 Comments

  1. Joyce Varghese on February 24, 2024 5:58 AM

    നല്ല എഴുത്ത്.
    Slang, എഴുത്തിന്റെ ഒഴുക്ക് എല്ലാം ഇഷ്ടപ്പെട്ടു.

    Reply
    • Faisal Mc on February 24, 2024 7:40 AM

      🥰🌹

      Reply
      • Silvy on February 24, 2024 10:33 AM

        നാടിന്റെ നന്മകൾ നന്നായി എഴുതി👌👌👌

        Reply
        • Faisal Mc on February 24, 2024 11:20 AM

          സിൽവി….. വായനക്ക് നന്ദി…
          നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ…. 🥰

          Reply
  2. Salee on February 23, 2024 9:29 PM

    Vaayichu kazhinjappol manasu thanuthu…. Pedippichallo pahaya🥰

    Reply
    • Faisal Mc on February 23, 2024 9:47 PM

      🥰വായനക്ക് നന്ദി…

      Reply
      • Seena Navaz on February 24, 2024 10:05 AM

        നന്മയുള്ള എഴുത്ത്. ഇഷ്ടായി👏👏

        Reply
        • Faisal Mc on February 24, 2024 11:23 AM

          സീന നവാസ്….. എല്ലാ മനുഷ്യരിലും നന്മകൾ ഉണ്ട്…. നാട്ടിൻ പുറം ആകുമ്പോൾ അതു നിഷ്കളങ്ക തയോടെ പുറത്തു വരുന്നു…..
          വായനക്ക് നന്ദി….

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.