Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു തേനീച്ച പുരാണം
അനുഭവം നര്‍മം

ഒരു തേനീച്ച പുരാണം

By Faisal McMarch 1, 2024Updated:March 4, 20249 Comments5 Mins Read261 Views
Bookmark Now
Please login to bookmark Close

No account yet? Register

കുട്ടികളുടെ കല പില ശബ്ദം കേട്ടാണ് അന്നത്തെ ദിനം ആരംഭിച്ചത്. പടിഞ്ഞാറെ മുറ്റത്തുള്ള പറങ്ങി മാവിന്മേല്‍ വലിയ ഒരു തേന്‍ കൂട് പ്രത്യക്ഷപെട്ടിരിക്കുന്നു,

അതും സാധാരണ തേനീച്ച അല്ല കാട്ടു തേനീച്ചകള്‍ ! എവിടെനിന്നു വന്നു എന്നറിയില്ല! പക്ഷെ ഇന്ന് നേരം വെളുത്തപ്പോള്‍ മുതല്‍ അത് അവിടെയുണ്ട്. 

കുട്ടികള്‍ക്ക് തേനീച്ചയുടെ സ്വഭാവം ശരിക്കും അറിയാം എന്ന് തോന്നുന്നു, ദൂരെ നിന്നു നോക്കുന്നു എന്നല്ലാതെ അതിനെ കല്ലെറിയാനോ ഉപദ്രവിക്കാനോ അവര്‍ മുതിര്‍ന്നില്ല എന്നത് ആശ്വാസം. ഒരു പക്ഷെ ആരില്‍ നിന്നെങ്ങിലും നല്ല ഉപദേശം കിട്ടിയിരിക്കും

ഇത്ര വലിയ ഒരു തേന്‍ കൂട് ആ പരിസരത്ത് ആദ്യമായിട്ടായിരുന്നു. നാട്ടുകാരും അയല്‍ക്കാരും കണ്ടു മടങ്ങി. പലരും പറഞ്ഞു പത്രത്തില്‍ കൊടുക്കാന്‍, പക്ഷെ പത്രത്തില്‍ കൊടുക്കാതെ തന്നെ തേന്‍ കൂട് മന്നലംകുന്നു നാട്ടില്‍ പ്രസിദ്ധിയാര്‍ജിച്ചു. ആ കഥ ഇങ്ങനെ…

ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു രാത്രി.. എഴുത്തും വായനയുമെല്ലാം കഴിഞ്ഞു ഉറങ്ങാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഏകദേശം 12 മണി കഴിഞ്ഞിട്ടുണ്ടാകണം. എന്തോ ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കി.

നല്ല ഇരുട്ട്. ഇരുട്ടിന്റെ മറവില്‍ ആരോ പതുങ്ങി നില്‍ക്കുന്നത് പോലെ ഒരു തോന്നല്‍, ഇല്ലാത്ത ധൈര്യം സംഭരിച്ചു ആരെടാ . എന്നുറക്കെ ചോദിച്ചതും അവര്‍ ഓടി പിന്നാലെ ഞാനും . 

ഞങ്ങളുടെ വീടുപണിക്ക് കൊണ്ടു വന്നിട്ടിരുന്ന കരിങ്കല്ലില്‍ തട്ടി ഞാന്‍ താഴെ വീണെങ്കിലും അവര്‍ അഭ്യസികളെ പോലെ അത് ചാടികടന്ന് ഓടി. ഉരുണ്ടു പിരണ്ടു എണീറ്റ്‌ പിടിക്കെടാ എന്നലറി കൊണ്ടു ഞാനും. 

കുറെ ഓടിയെങ്ങിലും ഒരു രക്ഷയുമില്ല, ഞാന്‍ അടുത്ത വീട്ടില്‍ നിന്നും കൂട്ടുകാരനെ വിളിച്ചു കള്ളനെ പിടിക്കാനാണെന്നു പറഞ്ഞപ്പോള്‍ ആള് ഉഷാറായി. പിന്നെ ഉറക്കമൊന്നും ഒരു പ്രശ്നമായില്ല. 

അല്ലെങ്കിലും അവൻ അങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് മൂപ്പര്‍ക്ക് ഒരു പ്രത്യേക ഉത്സാഹമാണ്. എന്തായാലും ഞാനും കൂട്ടുകാരനും കൂടി പരിസരം മുഴുവൻ അരിച്ചു പരതിയെങ്കിലും ആരെയും കണ്ടില്ല.

അവസാനം നിരാശയോട് കൂടി തിരിച്ചു വരുമ്പോള്‍ വീട്ടിലാകെ ബഹളം. നേതൃത്വം കൊടുക്കുന്നത് വെല്ലിമ്മയാണ്‌ ‘ എന്‍റെ മോനെ കള്ളന്‍ പിടിച്ചു കൊണ്ടു പോയി ‘ എന്നാണ് പറയുന്നത്. വെല്ലിമ്മയുടെ ബഹളം കേട്ടാണ് അയല്‍ക്കാര്‍ ഉണര്‍ന്നത്. അവര്‍ എന്താണ് സംഭവം എന്നറിയാതെ മിഴിച്ചു നില്‍ക്കുകയാണ്. പലരും ഉറക്ക ചടവിലാണ്.

എന്തായാലും സംഭവം ബോറാകുമ്പോഴേക്കും ഞാന്‍ തിരിച്ചെത്തി പിന്നെ കുറച്ചു നേരം കള്ളനെ പറ്റി ഉറക്ക പിച്ചോട് കൂടിയുള്ള ചര്‍ച്ച, ഇനി നേരം വെളുക്കട്ടെ, കള്ളന്‍ ഇപ്പോള്‍ എത്തേണ്ടിടത് എത്തിയിരിക്കും. ’

 നേരം പുലര്‍ന്നു…

മറ്റെന്തെങ്ങിലും ചെയ്യുന്നതിന് മുന്പ് കള്ളന്റെ കാലടയാളങ്ങള്‍ നോക്കാനായിരുന്നു എനിക്ക് തിടുക്കം. കുറച്ചു നിരീക്ഷണം നടത്തിയപ്പോള്‍ ഒരു പന്തവും ഒരു കുപ്പിയിൽ കുറച്ചു മണ്ണെണ്ണ യുമാണ് കിട്ടിയത്. ഒരു കാര്യം ഉറപ്പായി കള്ളന്റെ ലക്ഷ്യം തേൻ കൂട് ആയിരുന്നു. പാവം നേരിട്ട് പറയുകയാണെങ്കിൽ സന്തോഷത്തോടെ ഞാനതു കൊടുത്തേനെ. ഇതിപ്പോ കള്ളനും ഞാനും കുറെ ഓടിയത് മിച്ചം. കള്ളൻ വന്നത് നാട്ടുകാർ അറിഞ്ഞതോടു കൂടി തേന്‍ കൂടിന്റെ പ്രസിദ്ധി ഒന്ന് കൂടി വര്‍ധിച്ചു. 

ഭീഷണി ആണെങ്കിൽ ഒഴിഞ്ഞിട്ടുമില്ല. 

 പൂച്ചക്കാരു മണി കെട്ടും?

തേനീച്ചകളെ തുരത്താന്‍ എന്ത് ചെയ്യും തേന്‍ എടുക്കാന്‍ ആര്‍ക്കാണ് ധൈര്യം.. 

ആരൊക്കെയോ വന്നു നോക്കിയിരുന്നു.. പക്ഷെ കാട്ടു തേനീച്ചകൾ ആയത് കാരണം അടുക്കാൻ ഒരു പേടി. 

ആയിടക്കാണ് ഫാറൂഖ് എറണാകുളത്തു നിന്നും ലീവിന് വന്നത്. എന്റെ വിഷമം മാറ്റാനും മൂപ്പരുടെ ധീരത പ്രകടിപ്പിക്കാനുമുള്ള അവസരമാണ്. ആ ദുഷ്കരമായ ദൗത്യം ഫാറൂഖ് ഏറ്റെടുത്തു. 

കള്ളൻ ഉപേക്ഷിച്ചു പോയ പന്തവും മണ്ണെണ്ണയും അവിടെ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നു

മുണ്ട് മാടികുത്തി ഒരു അങ്ക ചേകവൻ കളത്തിൽ ഇറങ്ങുന്നത് പോലെ ഫാറൂഖ് തയ്യാറായി.

വിവരം അറിഞ്ഞു നാട്ടുകാരും തടിച്ചു കൂടി.. 

ആകാംഷ ഉണ്ടെങ്കിലും ഫാറൂഖ് അല്ലേ ഒരു പാട് തേൻ കൂടുകളിൽ നിന്നും തേൻ എടുത്തു പരിചയം ഉള്ള ആളല്ലേ എന്ന വിശ്വാസം എനിക്ക് ആശ്വാസം തന്നു. 

ഫാറൂഖ് പന്തം കത്തിച്ചു മാവില്‍ കയറി. തേനീച്ച കൂടിനു നേരെ തീ പന്തം കാണിചത് മാത്രമേ അവന് ഓർമ ഉണ്ടായിരുന്നുള്ളൂ ബോധം വരുമ്പോള്‍ അവന്‍ ശാന്തി ഹോസ്പിറ്റലില്‍ ആണ്, പിന്നീട് അവിടെ നടന്നത് മുഴുവന്‍ അവനു സാവധാനം ഞാനാണ് പറഞ്ഞു കൊടുത്തത്. 

 പന്തം കണ്ടയുടനെ തേനീച്ചകള്‍ ഇളകി. പിന്നെ ഫാറൂക്കിനെ അല്ല കണ്ടത്, തേനീച്ചകള്‍ കൊണ്ടുള്ള ഒരു ആള്‍രൂപം..

ഫാറൂഖ് ചാടിയിറങ്ങി എന്‍റെ റൂമിലേക്ക്‌ ഓടിക്കയറി കതകടച്ചിരുന്നു. തേനീച്ചകള്‍ പിന്നാലെയും. 

കാണികളെയും തേനീച്ചകൾ വെറുതെ വിട്ടില്ല. ആളുകൾ നാലുപാടും ചിതറി ഓടി എങ്കിലും കണ്ണിലും കവിളിലുമൊക്കെയായി പലർക്കും തേൻ ഉമ്മകൾ കിട്ടിയിരുന്നു. 

ഒന്ന് രണ്ടെണ്ണം എനിക്കും കിട്ടി, ഞാൻ ഓടി മുറ്റത്തെ കിണറ്റിലേക്കു ചാടി. 

തേനീച്ചകളുടെ ആക്രമണം ഒരു വിധം അവസാനിച്ചു. പാണ്ഡവ കൗരവ യുദ്ധം കഴിഞ്ഞ ഹസ്തിന പുരി പോലെ ഞങ്ങളുടെ മുറ്റം. 

ചെരിപ്പും തുണിയും തലേ കെട്ടും തൊപ്പിയും പേഴ്‌സും എന്നുവേണ്ട സകല സ്ഥാവര ജംഗമ വസ്തുക്കളും അവിടെ ചിതറി കിടന്നിരുന്നു. 

രണ്ടു മൂന്നു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഫാറൂക്കിനു ബോധവും ഞങ്ങൾക്ക് ശ്വാസവും ഒരുമിച്ചു വീണു. 

പ്രിയപ്പെട്ട കള്ളാ. നീ എത്ര ഭാഗ്യവാനാണ്.

അന്ന് രാത്രി നമ്മൾ തമ്മിൽ കണ്ടില്ലായിരുന്നുവെങ്കിൽ, ഒരു കൊല കുറ്റത്തിന് ആ തേനീച്ചകൾ വിചാരണ ചെയ്യപ്പെടുമായിരുന്നു. 

ദിവസങ്ങള്‍ കടന്നു പോയി.

ഭീഷണി അവിടെ തന്നെയുണ്ട്. 

അങ്ങനെ ഇരിക്കുമ്പോഴാണ് രണ്ടു ആദിവാസികള്‍ ആ വഴി വരുന്നത് ‘ തേന്‍ വേണോ തേന്‍? ‘ എന്ന ചോദ്യത്തോടെയാണ് വരുന്നത്

തൊട്ടടുത്ത ഹൈറു താത്തയുടെ വീട്ടില്‍ കയറിയിട്ടുണ്ട്. ഞാന്‍ അവിടെ എത്തുമ്പോള്‍ ഹൈറു താത്തയും ആദിവാസികളും തമ്മില്‍ ഭയങ്കര തര്‍ക്കം നടക്കുന്നു. തര്‍ക്ക മത്സരത്തിനു പണ്ടേ പേര് കേട്ട ആളാണ്‌ ഹൈറു താത്ത. 

 വിലയെ കുറിച്ചാണ് തർക്കം. രണ്ടു മൂന്ന് കുപ്പിയിലുള്ള തേന്‍ പോലെത്തെ ദ്രാവകം കാണിച്ചു അവര്‍ അഞ്ഞൂറ് രൂപ പറയുമ്പോള്‍ ഹൈറു താത്തയുടെ ചൂടടപ്പന്‍ മറുപടി ഇങ്ങനെ. 

‘ ഈ സര്‍ക്കര ഉരുക്കി ഒയിച്ച ബെള്ളതിനാ? 

നൂറു ഉറുപ്യ തരും ബേണോ?’

അവര്‍ തര്‍ക്കം തുടരുന്നതിനിടെ ഞാന്‍ ആഗമന ഉദ്ദേശം വെക്തമാക്കി. അവര്‍ തയ്യാര്‍, പൈസ വേണം

എത്ര?

ആയിരം രൂപ.

ഞാന്‍ പോക്കറ്റില്‍ തപ്പി നോക്കി അഞ്ഞൂറ് രൂപയുടെ ഒരു നോട്ടുണ്ട്‌

മതിയോ?

അര്‍ത്ഥവത്തായി പരസ്പരം നോക്കികൊണ്ട്‌ അവര്‍ സമ്മതിച്ചു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു മരവുരി കൊണ്ടുള്ള (ഒരു തരം മരത്തിന്റെ തൊലി കൊണ്ടുണ്ടാക്കിയ) വസ്ത്രം അണിഞ്ഞു വലിയ ഒരു തോട്ടിയില്‍ അതിനേക്കാൾ വലിയ പന്തം കൊളുത്തി അവരുടെ ആചാരം അനുസരിച്ചു എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടു അര മണിക്കൂറിനുള്ളില്‍ അവര്‍ പരിപാടി ഭംഗിയാക്കി. 

കത്തി കൊണ്ടു ചെറുതായി ഒരു കുത്ത് കൊടുത്തപ്പോള്‍ ലിറ്റര്‍ കണക്കിന് തേന്‍ താഴേക്ക്‌ ഒലിച്ചിറങ്ങി. 

നമുക്ക് തേന്‍ ഇങ്ങനെയാണ് എടുക്കുക എന്നറിയില്ലല്ലോ? മുഴുവന്‍ താഴെ പോയി വളരെ കുറച്ചു കഷ്ടി 250 ml മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. മുമ്പ് അറിയാമായിരുന്നെങ്ങില്‍ മരത്തിനു താഴെ ഒരു ബക്കറ്റു വെച്ചാല്‍ മതിയായിരുന്നു എന്തായാലും വേണ്ടില്ല പോയത് പോയി കിട്ടിയത് കിട്ടി. 

എന്തായാലും അത് അവിടെ നിന്നു ഒഴിവായല്ലോ? അത്രയും സമാധാനം. 

കഥ അവിടം കൊണ്ടു തീര്‍ന്നു എന്ന് കരുതിയെങ്ങില്‍ തെറ്റി, അവര്‍ വീട്ടില്‍ നിന്നും ഒരു ബക്കറ്റ് വാങ്ങിയിരുന്നു. ഇപ്പോള്‍ തരാം എന്ന് പറഞ്ഞു വാങ്ങിയതാണ് അങ്ങനെ തേനീച്ചകള്‍ ഒഴിഞ്ഞ ആ തൊണ്ട് അവര്‍ ബക്കറ്റില്‍ ഇട്ടു. അതിനു മീതേക്ക്‌ അവരുടെ കൈയില്‍ ഉണ്ടായിരുന്ന ഹൈറു താത്തയുടെ ഭാഷയില്‍ “സര്കര ബെള്ളം” ഒഴിച്ചു വീണ്ടും ഹൈറു താത്തയുടെ വീട്ടിലേക്ക്

എന്‍റെ വീട് കാണിച്ചു കൊടുത്തിട്ട് അവര്‍ പറഞ്ഞു ഇതാ ഇതിപ്പോള്‍ അവിടെ നിന്നു എടുത്തതാണ്. ഒരൊറ്റ വില, ആയിരം രൂപ വേണോ? വീട്ടിലെ തേന്‍ കൂടിനെ കുറിച്ച് ഹൈറു താത്തക്ക് അറിയാമായിരുന്നെങ്ങിലും അത് മുഴുവന്‍ നിലത്തു പോയ വിവരം ഹൈറു താത്ത അറിഞ്ഞിട്ടില്ല. 

അങ്ങനെ നൂറു രൂപയ്ക്കു തര്‍ക്കിച്ച ശര്‍ക്കര വെള്ളം ആയിരം രൂപയ്ക്കു ഹൈറു താത്തക്ക്‌ വിറ്റു, എന്‍റെ ബക്കറ്റും പറ്റിച്ചു അവര്‍ സ്ഥലം വിട്ടു. 

ഈ തേന്‍ പുരാണം ഇവിടെ അവസാനിപ്പിക്കുകയാണ്. 

ഇതിന്റെ ബാക്കി പത്രം നന്നായി പച്ച പുതച്ചു നിന്നിരുന്ന ആ മരം ഒരു ആഴ്ച്ചകുള്ളില്‍ ഉണങ്ങി തരിച്ചു നിലത്തു വീണു എന്നതാണ്

ആരായിരിക്കും ശപിച്ചത്‌?

തേനീച്ചയോ? ഹൈറുതാത്തയോ? അതോ ആ പാവം കള്ളനോ?

———————————————-

ഫൈസൽ മന്ദലാംകുന്ന്

https://wa.me/qr/UQZ6VUBNQNY5I1

Post Views: 64
3
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

9 Comments

  1. Silvy Michael on March 12, 2024 10:43 PM

    ഹഹഹഹ…. രസിച്ചുവായിച്ചു. നല്ല എഴുത്ത്. കുറച്ചു പുളു ആണെങ്കിലും നർമ്മം ഗംഭീരമായി 👌👌👌

    Reply
    • ഫൈസൽ on April 2, 2024 12:44 AM

      സത്യമായും പുളു അല്ല ഇത് റിയൽ സ്റ്റോറി ആണ് 😍

      Reply
  2. ramsinas on March 1, 2024 2:32 PM

    nice 🌹

    Reply
    • Faisal Mc on March 1, 2024 3:05 PM

      Ramsi… Tanks 🥰🌹

      Reply
  3. Salee on March 1, 2024 1:43 PM

    നല്ലെഴുത്ത് 🥰👏തേനിന്റെ മധുരവും, കുത്തേറ്റ വേദനയും കഴിഞ്ഞ്… പച്ച പുതച്ച മരത്തിന്റെ നഷ്ടം ഒരു നോവായി മനസിൽ … 💐👍

    Reply
    • Faisal Mc on March 1, 2024 1:51 PM

      Salee…… Thank ur valuable comment… 🥰🌹

      Reply
  4. ഫൈസൽ on March 1, 2024 9:50 AM

    സാബിറ ലത്തീഫ്… Thank u 🥰🌹

    Reply
  5. sabira latheefi on March 1, 2024 9:32 AM

    അടിപൊളി എഴുത്ത്.

    Reply
    • Neethi Balagopal on March 12, 2024 9:08 PM

      രസകരമായ എഴുത്ത്😊🤝

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.